< സങ്കീർത്തനങ്ങൾ 23 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
Un psalm al lui David. DOMNUL este păstorul meu, nu voi duce lipsă de nimic.
2 പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
El mă culcă în pășuni verzi, mă conduce lângă ape liniștite.
3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
El îmi înviorează sufletul, mă conduce în cărările dreptății din cauza numelui său.
4 കൂരിരുൾതാഴ്‌വരയിൽ കൂടിനടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
Chiar dacă umblu prin valea umbrei morții, nu mă voi teme de niciun rău, căci tu ești cu mine; toiagul tău și nuiaua ta, ele mă mângâie.
5 എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
Tu întinzi masa înaintea mea în fața dușmanilor mei; îmi ungi capul cu untdelemn; și paharul meu se revarsă.
6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
Da, bunătatea și îndurarea mă vor urma în toate zilele vieții mele și voi locui în casa DOMNULUI pentru totdeauna.

< സങ്കീർത്തനങ്ങൾ 23 >