< സങ്കീർത്തനങ്ങൾ 21 >

1 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
Přednímu z kantorů, žalm Davidův. Hospodine, v síle tvé raduje se král, a v spasení tvém veselí se přenáramně.
2 അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. (സേലാ)
Žádost srdce jeho dal jsi jemu, a prosbě rtů jeho neodepřel jsi. (Sélah)
3 നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വെക്കുന്നു.
Předšel jsi jej zajisté hojným požehnáním, vstavil jsi na hlavu jeho korunu z ryzího zlata.
4 അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നേ.
Života požádal od tebe, a dal jsi mu prodlení dnů na věky věků.
5 നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
Veliká jest sláva jeho v spasení tvém, důstojností a krásou přioděl jsi jej.
6 നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
Nebo jsi jej vystavil za příklad hojného požehnání až na věky, rozveselil jsi jej radostí oblíčeje svého.
7 രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.
A poněvadž král doufá v Hospodina, a v milosrdenství Nejvyššího, nepohneť se.
8 നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടികൂടും.
Najdeť ruka tvá všecky nepřátely své, dosáhne pravice tvá těch, kteříž tě nenávidí.
9 നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
Uvržeš je jako do peci ohnivé v čas rozhněvání svého; Hospodin v prchlivosti své sehltí je, a oheň sžíře je.
10 നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
Plémě jejich z země vyhladíš, a símě jejich z synů lidských,
11 അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
Nebo jsou proti tobě ukládali zlost, myslili na nešlechetnost, ač ji dovesti nemohli.
12 നീ അവരെ പുറം കാട്ടുമാറാക്കും; അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
Protož je vystavíš za cíl, na tětiva svá přikládati budeš proti tváři jejich.
13 യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.
Zjeviž se, ó Hospodine, v síle své, a budemeť zpívati a oslavovati udatnost tvou.

< സങ്കീർത്തനങ്ങൾ 21 >