< സംഖ്യാപുസ്തകം 3 >
1 യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു:
Og disse ere Arons og Mose Slægter paa den Dag, Herren talede med Mose paa Sinai Bjerg.
2 അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
Og disse ere Arons Sønners Navne: Nadab, den førstefødte, og Abihu, Eleasar og Ithamar.
3 പുരോഹിതശുശ്രൂഷ ചെയ്‌വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ.
Disse ere Arons Sønners Navne, de, som vare salvede Præster, hvis Hænder man havde fyldt til at gøre Præstetjeneste.
4 എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ചു യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവെച്ചു മരിച്ചുപോയി; അവർക്കു മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു.
Men Nadab og Abihu døde for Herrens Ansigt, der de førte fremmed Ild frem for Herrens Ansigt i Sinai Ørk, og de havde ingen Sønner; men Eleasar og Ithamar gjorde Præstetjeneste for Arons, deres Faders, Ansigt.
5 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
Og Herren talede til Mose og sagde:
6 നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിർത്തുക.
Lad Levi Stamme komme nær, og du skal stille dem for Præsten Arons Ansigt; og de skulle tjene ham.
7 അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
Og de skulle tage Vare paa, hvad han skulde varetage, og paa hvad hele Menigheden skulde varetage, foran Forsamlingens Paulun, til at besørge Tjenesten i Tabernaklet.
8 അവർ സമാഗമനകൂടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.
Og de skulle tage Vare paa alle Forsamlingens Pauluns Redskaber, og paa hvad Israels Børn skulle varetage, til at besørge Tjenesten i Tabernaklet.
9 നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാർക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്നു അവർ അവന്നു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു.
Og du skal give Leviterne til Aron og hans Sønner; de ere ham aldeles givne ud af Israels Børn.
10 അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം.
Men Aron og hans Sønner skal du beskikke, at de skulle tage Vare paa deres Præstetjeneste, men kommer nogen fremmed nær til, da skal han dødes.
11 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
Og Herren talede til Mose og sagde:
12 യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിന്നും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്നു എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം.
Og jeg, se, jeg har taget Leviterne midt ud af Israels Børn for hver førstefødt, som aabner Moders Liv af Israels Børn; og Leviterne skulle høre mig til.
13 കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
Thi alt førstefødt hører mig til, paa den Dag jeg slog alt førstefødt i Ægyptens Land, helligede jeg mig alt førstefødt i Israel af Mennesker og Dyr; de skulle høre mig til, jeg er Herren.
14 യഹോവ പിന്നെയും സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:
Og Herren talede til Mose i Sinai Ørk og sagde:
15 ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.
Tæl Levi Børn efter deres Fædrenehus, efter deres Slægter; alt Mandkøn fra Maaned gamle og derover, dem skal du tælle.
16 തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
Og Mose talte dem efter Herrens Ord, ligesom ham var befalet.
17 ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.
Og disse vare Levi Børn efter deres Navne: Gerson og Kahath og Merari.
18 കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ:
Og disse vare Gersons Børns Navne efter deres Slægter: Libni og Simei.
19 ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
Og Kahaths Børn efter deres Slægter: Amram og Jizehar, Hebron og Ussiel.
20 കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
Og Merari Børn efter deres Slægter: Maheli og Musi. Disse ere Levi Slægter, efter deres Fædrenehus.
21 ഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ.
Til Gerson hører Libniternes Slægt og Simeiternes Slægt; disse ere Gersoniternes Slægter.
22 അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.
De talte af dem efter Mandtal, alt Mandkøn fra Maaned gamle og derover, de talte af dem vare syv Tusinde og fem Hundrede.
23 ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം.
Gersoniternes Slægter, de skulle lejre sig bag Tabernaklet mod Vesten.
24 ഗേർശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
Og Gersoniternes Fædrenehuses Fyrste var Eliasaf, Laels Søn.
25 സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും
Og hvad Gersons Børn havde at tage Vare paa ved Forsamlingens Paulun, var Tabernaklet og Paulunet, Dækket dertil og Dækket for Forsamlingens Pauluns Dør
26 തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.
og Omhængene til Forgaarden og Dækket for Forgaardens Dør, som er om Tabernaklet og om Alteret trindt omkring, og Snorene dertil, al Tjenesten derved.
27 കെഹാത്തിൽനിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
Og til Kahath hører Amramiternes Slægt og Jizehariternes Slægt og Hebroniternes Slægt og Ussieliternes Slægt: Disse ere Kahathiternes Slægter.
28 ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ.
I Tal var alt Mandkøn fra Maaned gamle og derover otte Tusinde og seks Hundrede, som skulde tage Vare paa, hvad der var at tage Vare paa ved Helligdommen.
29 കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെഭാഗത്തു പാളയമിറങ്ങേണം.
Kahaths Sønners Slægter skulle lejre sig ved Tabernaklets Side mod Sønden.
30 കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം.
Og Kahathiternes Slægters Fædrenehuses Fyrste var Elizafan, Ussiels Søn.
31 അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവെക്കുള്ള വേല ഒക്കെയും ആകുന്നു.
Og hvad de havde at tage Vare paa, var Arken og Bordet og Lysestagen og Altrene og Helligdommens Redskaber, med hvilke Tjenesten udførtes, og Dækket og al Tjenesten derved.
32 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്കു പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം.
Men Leviternes Fyrsters Fyrste skal være Eleazar, Præsten Arons Søn, som var beskikket over dem, som toge Vare paa, hvad der var at tage Vare paa ved Helligdommen.
33 മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യകുടുംബങ്ങൾ ഇവ തന്നേ.
Til Merari hører Maheliternes Slægt og Musiternes Slægt: Disse ere Merariternes Slægter.
34 അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ.
Og de talte af dem efter Mandtal, alt Mandkøn fra Maaned gamle og derover, vare seks Tusinde og to Hundrede.
35 മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
Og Merari Slægters Fædrenehuses Fyrste var Zuriel, Abihails Søn; de skulle lejre sig ved Tabernaklets Side, mod Norden.
36 മെരാര്യർ നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,
Og hvad Merari Børn vare beskikkede til at tage Vare paa, var Tabernaklets Fjæle og dets Stænger og dets Støtter og dets Fødder og alt Redskabet dertil og al Tjenesten derved
37 പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.
og Støtterne til Forgaarden trindt omkring og deres Fødder og deres Nagler og deres Snore.
38 എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്തു കിഴക്കു, സമാഗമനകൂടാരത്തിന്റെ മുൻവശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
Men de, som skulle lejre sig lige for Tabernaklet foran, lige for Forsamlingens Paulun mod Østen, skulle være Mose og Aron og hans Sønner, som tage Vare paa, hvad der er at tage Vare paa ved Helligdommen, nemlig hvad Israels Børn havde at varetage; men gaar nogen fremmed nær til, da skal han dødes.
39 മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മോലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ.
Alle de talte af Leviterne, som Mose og Aron talte efter Herrens Mund, efter deres Slægter, alt Mandkøn fra Maaned gamle og derover vare to og tyve Tusinde.
40 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.
Og Herren sagde til Mose: Tæl alle førstefødte af Mandkøn blandt Israels Børn, fra Maaned gamle og derover, og tag Tal paa deres Navne.
41 യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാൻ യഹോവ ആകുന്നു.
Saa skal du tage mig, mig Herren, Leviterne i Stedet for alle førstefødte iblandt Israels Børn og Leviternes Kvæg i Stedet for alt det førstefødte iblandt Israels Børns Kvæg.
42 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
Og Mose talte, som Herren befalede ham, alle førstefødte blandt Israels Børn.
43 ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.
Og alle førstefødte af Mandkøn, efter Navnenes Tal, fra Maaned gamle og derover, efter deres Tal, vare to og tyve Tusinde, to Hundrede og tre og halvfjerdsindstyve.
44 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
Og Herren talede til Mose og sagde:
45 യിസ്രായേൽമക്കളിൽ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യർ എനിക്കുള്ളവരായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
Tag Leviterne i Stedet for alle førstefødte blandt Israels Børn og Leviternes Kvæg i Stedet for deres Kvæg, og Leviterne skulle høre mig til, mig Herren.
46 യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലക്കു അഞ്ചു ശേക്കെൽ വീതം വാങ്ങേണം;
Men hvad angaar de to Hundrede og tre og halvfjerdsindstyve af Israels Børns førstefødte, som skulle løses, og som ere flere end Leviterne,
47 വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.
da skal du tage fem Sekel for hvert Hoved; efter Helligdommens Sekel skal du tage dem; en Sekel er tyve Gera.
48 അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കൾക്കും കൊടുക്കേണം.
Og du skal give Aron og hans Sønner de Penge for dem, der blive løste som overtallige af dem.
49 ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
Saa tog Mose Løsepenge af dem, som vare flere end de ved Leviterne løste.
50 യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോടു അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെൽ പണം വാങ്ങി.
Af Israels Børns førstefødte tog han de Penge: Tusinde og tre Hundrede og fem og tresindstyve Sekel efter Helligdommens Sekel.
51 യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.
Og Mose gav Aron og hans Sønner de Penge for de løste, efter Herrens Mund, som Herren havde befalet Mose.