< മത്തായി 9 >

1 അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
ישוע חזר לסירה, חצה את האגם ושב לכפר־נחום עיר מגוריו.
2 അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
מספר אנשים הביאו אליו בחור משותק על אלונקה. כשראה ישוע את אמונתם, אמר לבחור:”התעודד, בני, כי נסלחו לך חטאיך!“
3 എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
”איש זה מגדף!“אמרו בלבם מספר סופרים. (כי מי מלבד אלוהים יכול לסלוח על חטאים?)
4 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു
ישוע ידע את מחשבותיהם, ולכן שאל אותם:”מדוע אתם חושבים מחשבות רעות?
5 എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
לבן האדם, יש סמכות לסלוח על חטאים, אך מכיוון שכל אחד יכול לומר דברים סתם, אז אפגין לכם את סמכותי.“הוא פנה אל הנער המשותק ואמר לו”קום! קפל את האלונקה שלך ולך הביתה!“
6 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
7 അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
הבחור קפץ על רגליו לנגד עיניהם, והלך לביתו.
8 പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
פחד אחז את הנוכחים, והם הודו לה׳ ושיבחו אותו על שנתן כוח כזה לבני־אדם.
9 യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
כשישוע הלך משם הוא ראה בבית־המכס את גובה המכס, מתתיהו.”בוא והיה תלמיד שלי“, אמר לו ישוע. מתתיהו קם, עזב את הכול מאחוריו והלך אחרי ישוע.
10 അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
בערב כשאכלו ישוע ותלמידיו בביתו של מתתיהו, הצטרפו אליהם מוכסים וחוטאים אחרים.
11 പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
הפרושים כעסו מאוד ואמרו לתלמידיו:”מדוע הרב שלכם אוכל בחברת החוטאים האלה?“
12 യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
ישוע השיב להם:”אנשים בריאים אינם זקוקים לרופא; אלא שהחולים זקוקים לרופא!“השיב להם ישוע,
13 യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
והוסיף:”עתה לכו ולימדו את משמעות הפסוק:’כי חסד חפצתי ולא‎ זֶבַח‘. לא באתי לקרוא לצדיקים לחזור בתשובה, כי אם לחוטאים.“
14 യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
יום אחד באו תלמידי יוחנן אל ישוע ושאלו:”מדוע תלמידיך אינם צמים כמונו וכמו הפרושים?“
15 യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.
”האם יכולים ידידי החתן להתאבל ולצום בזמן שהוא נמצא אתם?“השיב להם ישוע בשאלה.”אולם יבוא יום שהחתן יילקח מהם, ואז הם יצומו.“
16 കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.
”מי תופר טלאי מבד חדש על בגד ישן? הרי הטלאי מהבגד החדש יינתק ויגדיל את החור בבגד!
17 പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.
ומי ממלא יין חדש בחביות רקובות? הרי היין יבקע את החביות ויישפך החוצה! יין חדש יש לשמור בחביות חדשות. כך יישמרו היין והחביות.“
18 അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
בשעה שישוע דיבר בא אליו הרב של בית־הכנסת המקומי והשתחווה לפניו.”בתי הקטנה מתה ממש עכשיו, “אמר הרב,”אולם אתה תוכל להחיות אותה, אם רק תבוא ותיגע בה.“
19 യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.
ישוע קם והלך אחרי הרב, ותלמידיו הצטרפו אליו.
20 അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ:
בקרב הקהל שהלך אחריהם הייתה אישה שסבלה משטף דם מתמיד במשך שתים־עשרה שנה. היא עמדה מאחורי ישוע ונגעה בקצה מעילו,
21 അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു.
מפני שחשבה:”אם רק אגע בבגדו, ארפא!“
22 യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൗഖ്യം വന്നു.
ישוע פנה לאחור ואמר לאישה:”התעודדי בתי, אמונתֵך ריפאה אותך.“ובאותו רגע היא נרפאה.
23 പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു:
ישוע הגיע לבית הרב וראה את המתאבלים שבכו וקוננו קינות.
24 മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
”לכו מכאן כולכם!“קרא ישוע.”הילדה לא מתה; היא רק ישנה!“אולם כולם צחקו לו.
25 അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
ברגע שיצאו האנשים נכנס ישוע לחדר הילדה, אחז בידה, והיא קפצה ממיטתה בריאה לגמרי.
26 ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
השמועה על הנס הנפלא הזה התפשטה בכל האזור.
27 യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു.
כשעזב ישוע את בית הרב, הלכו בעקבותיו שני עיוורים וצעקו:”בן דוד, רחם עלינו!“
28 അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു.
שני העיוורים נכנסו אל הבית שבו התארח ישוע, והוא שאל אותם:”האם אתם מאמינים שאני יכול להשיב לכם את ראייתכם?“”כן, אדון, “ענו השניים,”אנחנו מאמינים.“
29 അവൻ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
ישוע נגע בעיניהם ואמר:”משום שהאמנתם, תירפאו.“
30 പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു.
לפתע יכלו השניים לראות. ישוע הזהיר אותם שלא יספרו על כך לאיש,
31 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
אולם השניים לא שמעו בקולו ופרסמו את דבר הנס בכל הארץ.
32 അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
כשעזב ישוע את המקום הוא פגש אדם אילם שהיה אחוז שד.
33 അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
ישוע גירש את השד, והאיש החל לדבר. ההמונים נדהמו וקראו:”מעולם לא נראו דברים כאלה בישראל!“
34 പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
אולם הפרושים אמרו:”אין פלא שהוא יכול לגרש שדים, הרי הוא מקבל את כוחו משר השדים!“
35 യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൗഖ്യമാക്കുകയും ചെയ്തു.
ישוע עבר בכל הערים והכפרים שבאזור, כשהוא מלמד בבתי־הכנסת ומבשר את החדשות הטובות על מלכות השמים. בכל מקום שבו ישוע ביקר הוא ריפא את האנשים מכל מיני מחלות.
36 അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു:
הוא ריחם על כל האנשים שלא ידעו מה לעשות ולאן לפנות. הם היו כמו כבשים תועות בלי רועה.
37 കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;
”הקציר כה רב אך הפועלים כה מעטים!“אמר ישוע לתלמידיו.
38 ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ എന്നു പറഞ്ഞു.
”התפללו ובקשו מהאחראי על הקציר שידריך ויכשיר לעבודה פועלים רבים יותר!“

< മത്തായി 9 >