< മത്തായി 8 >
1 അവൻ മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു.
Când S-a pogorât de pe munte, o mare mulțime de oameni Îl urmau.
2 അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു, കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.
Și iată că un lepros a venit la el și i s-a închinat, zicând: “Doamne, dacă vrei, poți să mă faci curat”.
3 അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി.
Isus a întins mâna și l-a atins, zicând: “Vreau să... Să fii curățat”. Imediat, lepra lui a fost curățată.
4 യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
Isus i-a zis: “Ai grijă să nu spui nimănui; ci du-te, arată-te preotului și oferă darul pe care l-a poruncit Moise, ca mărturie pentru ei.”
5 അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു:
Când a ajuns în Capernaum, a venit la El un centurion, care i-a cerut ajutor,
6 കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.
zicând: “Doamne, robul meu zace în casă, paralizat și foarte chinuit.”
7 അവൻ അവനോടു: ഞാൻ വന്നു അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു.
Isus i-a zis: “Voi veni și-l voi vindeca.”
8 അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും.
Centurionul a răspuns: “Doamne, nu sunt vrednic să intri sub acoperișul meu. Spune doar un cuvânt și robul meu va fi vindecat.
9 ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
Căci și eu sunt un om sub autoritate, având sub mine soldați. Îi spun acestuia: “Du-te!” și el se duce; îi spun altuia: “Vino!” și el vine; îi spun robului meu: “Fă aceasta!” și el o face.”
10 അതു കേട്ടിട്ടു യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞതു: യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Isus, auzind aceasta, s-a mirat și a zis celor ce-l urmau: “Adevărat vă spun că n-am găsit o credință atât de mare, nici măcar în Israel.
11 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും.
Vă spun că mulți vor veni de la răsărit și de la apus și vor sta cu Avraam, Isaac și Iacov în Împărăția Cerurilor,
12 രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
dar copiii Împărăției vor fi aruncați în întunericul de afară. Acolo va fi plâns și scrâșnire de dinți”.”
13 പിന്നെ യേശു ശതാധിപനോടു: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൗഖ്യം വന്നു.
Isus i-a spus centurionului: “Du-te și tu. Să ți se facă așa cum ai crezut.” Robul său a fost vindecat în acel ceas.
14 യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
Când a intrat Isus în casa lui Petru, a văzut pe mama nevestei lui, care zăcea bolnavă de febră.
15 അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു.
I-a atins mâna, și febra a lăsat-o. Ea s-a ridicat și l-a servit.
16 വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി.
Când s-a făcut seară, i-au adus pe mulți posedați de demoni. El a izgonit duhurile cu un cuvânt și a vindecat pe toți cei bolnavi,
17 അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.
pentru ca să se împlinească ceea ce s-a spus prin profetul Isaia: “El a luat neputințele noastre și a purtat bolile noastre”.
18 എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു.
Isus, văzând mulțime mare în jurul Lui, a poruncit să se ducă în cealaltă parte.
19 അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
Un cărturar a venit și I-a zis: “Învățătorule, Te voi urma oriunde vei merge.”
20 യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.
Isus i-a zis: “Vulpile au vizuini și păsările cerului au cuiburi, dar Fiul Omului nu are unde să-și pună capul.”
21 ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നുപറഞ്ഞു.
Un alt ucenic al Lui I-a zis: “Doamne, îngăduie-mi să mă duc mai întâi să îngrop pe tatăl meu.”
22 യേശു അവനോടു: നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു.
Dar Isus i-a zis: “Urmează-Mă și lasă morții să-și îngroape morții lor.”
23 അവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു.
Când a urcat în corabie, ucenicii Lui L-au urmat.
24 പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
Iată că s-a iscat o furtună violentă pe mare, încât barca era acoperită de valuri; dar El dormea.
25 അവർ അടുത്തുചെന്നു: കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി.
Ucenicii au venit la el și l-au trezit, zicând: “Salvează-ne, Doamne! Suntem pe moarte!”
26 അവൻ അവരോടു: അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.
El le-a zis: “De ce vă temeți, oameni cu puțină credință?” Apoi s-a ridicat, a mustrat vântul și marea și s-a făcut o mare liniște.
27 എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Și oamenii se mirau și ziceau: “Ce fel de om este acesta, încât și vântul și marea îl ascultă?”
28 അവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു.
Când a ajuns de cealaltă parte, în ținutul Gherghesenilor, l-au întâmpinat doi oameni posedați de demoni, care ieșeau din morminte, foarte înverșunați, încât nimeni nu putea trece pe acolo.
29 അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.
Și iată că strigau, zicând: “Ce avem noi de-a face cu Tine, Isus, Fiul lui Dumnezeu? Ai venit aici ca să ne chinuiești înainte de vreme?”
30 അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
Și era o turmă de mulți porci care păștea departe de ei.
31 ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു
Demonii l-au implorat, spunând: “Dacă ne scoți afară, îngăduie-ne să plecăm în turma de porci.”
32 പൊയ്ക്കൊൾവിൻ എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.
Și le-a zis: “Mergeți!” Au ieșit și au intrat în turma de porci; și iată că întreaga turmă de porci s-a prăbușit în mare și a murit în apă.
33 മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.
Cei care îi hrăneau au fugit și s-au dus în cetate și au povestit totul, inclusiv ce s-a întâmplat cu cei care erau posedați de demoni.
34 ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.
Iată că toată cetatea a ieșit în întâmpinarea lui Isus. Când l-au văzut, l-au implorat să plece de lângă hotarele lor.