< മത്തായി 26 >

1 ഈ വചനങ്ങൾ ഒക്കെയും പറഞ്ഞു തീർന്നശേഷം യേശു ശിഷ്യന്മാരോടു:
ⲁ̅ⲞⲨⲞϨ ⲀⲤϢⲰⲠⲒ ⲈⲦⲀ ⲒⲎⲤⲞⲨⲤ ϪⲈⲔ ⲚⲀⲒⲤⲀϪⲒ ⲦⲎⲢⲞⲨ ⲈⲂⲞⲖ ⲠⲈϪⲀϤ ⲚⲚⲈϤⲘⲀⲐⲎⲦⲎⲤ.
2 രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും എന്നു പറഞ്ഞു.
ⲃ̅ϪⲈ ⲦⲈⲦⲈⲚⲈⲘⲒ ϪⲈ ⲘⲈⲚⲈⲚⲤⲀ ⲔⲈⲈϨⲞⲞⲨ ⲂⲠⲒⲠⲀⲤⲬⲀ ⲚⲀϢⲰⲠⲒ ⲞⲨⲞϨ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲤⲈⲚⲀⲦⲎⲒϤ ⲈⲐⲢⲞⲨⲀϢϤ.
3 അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി,
ⲅ̅ⲦⲞⲦⲈ ⲀⲨⲐⲰⲞⲨϮ ⲚϪⲈⲚⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲚⲈⲘ ⲚⲒⲠⲢⲈⲤⲂⲨⲦⲈⲢⲞⲤ ⲚⲦⲈⲠⲒⲖⲀⲞⲤ ⲈϦⲞⲨⲚ ⲈϮⲀⲨⲖⲎ ⲚⲦⲈⲠⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲪⲎ ⲈϢⲀⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲔⲀⲒⲀⲪⲀ.
4 യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു;
ⲇ̅ⲞⲨⲞϨ ⲀⲨⲈⲢ ⲞⲨⲤⲞϬⲚⲒ ϨⲒⲚⲀ ⲚⲤⲈⲀⲘⲞⲚⲒ ⲚⲒⲎⲤⲞⲨⲤ ϦⲈⲚⲞⲨⲬⲢⲞϤ ⲞⲨⲞϨ ⲚⲤⲈϦⲞⲐⲂⲈϤ.
5 എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുനാളിൽ അരുതു എന്നു പറഞ്ഞു.
ⲉ̅ⲚⲀⲨϪⲰ ⲘⲘⲞⲤ ⲠⲈ ϪⲈ ⲘⲠⲈⲚⲐⲢⲈⲚⲀⲒⲤ ϦⲈⲚⲠϢⲀⲒ ϪⲈ ⲚⲚⲈ ⲞⲨϢⲐⲞⲢⲦⲈⲢ ϢⲰⲠⲒ ϦⲈⲚⲠⲒⲖⲀⲞⲤ.
6 യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ
ⲋ̅ⲒⲎⲤⲞⲨⲤ ⲆⲈ ⲈϤⲬⲎ ϦⲈⲚⲂⲎⲐⲀⲚⲒⲀ ϦⲈⲚⲠⲎⲒ ⲚⲤⲒⲘⲰⲚ ⲠⲒⲔⲀⲔⲤⲈϨⲦ.
7 ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അതു അവന്റെ തലയിൽ ഒഴിച്ചു.
ⲍ̅ⲀⲤⲒ ϨⲀⲢⲞϤ ⲚϪⲈⲞⲨⲤϨⲒⲘⲒ ⲈⲢⲈ ⲞⲨⲞⲚ ⲞⲨⲘⲞⲔⲒ ⲚⲤⲞϪⲈⲚ ⲚⲦⲞⲦⲤ ⲈⲚⲀϢⲈ ⲚⲤⲞⲨⲈⲚϤ ⲞⲨⲞϨ ⲀⲤϪⲞϢϤ ⲈϨⲢⲎⲒ ⲈϪⲈⲚ ⲦⲈϤⲀⲪⲈ ⲈϤⲢⲞⲦⲈⲂ.
8 ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവു എന്തിന്നു?
ⲏ̅ⲈⲦⲀⲨⲚⲀⲨ ⲆⲈ ⲚϪⲈⲚⲒⲘⲀⲐⲎⲦⲎⲤ ⲀⲨⲬⲢⲈⲘⲢⲈⲘ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲠⲀⲒⲦⲀⲔⲞ ⲞⲨ ⲠⲈ.
9 ഇതു വളരെ വിലെക്കു വിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.
ⲑ̅ⲚⲈ ⲞⲨⲞⲚ ϢϪⲞⲘ ⲄⲀⲢ ⲠⲈ ⲈϮ ⲘⲪⲀⲒ ⲈⲂⲞⲖ ϦⲀ ⲞⲨⲘⲎϢ ⲞⲨⲞϨ ⲈⲦⲎⲒⲦⲞⲨ ⲚⲚⲒϨⲎⲔⲒ.
10 യേശു അതു അറിഞ്ഞു അവരോടു: സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
ⲓ̅ⲈⲦⲀϤⲈⲘⲒ ⲆⲈ ⲚϪⲈⲒⲎⲤⲞⲨⲤ ⲚⲰⲞⲨ ϪⲈ ⲈⲐⲂⲈⲞⲨ ⲦⲈⲦⲈⲚⲞⲨⲀϨϦⲒⲤⲒ ⲈϮⲤϨⲒⲘⲒ ⲞⲨϨⲰⲂ ⲈⲚⲀⲚⲈϤ ⲠⲈⲦⲀⲤⲀⲒϤ ⲈⲢⲞⲒ.
11 ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാൻ നിങ്ങൾക്കു എല്ലായ്പോഴും ഇല്ലതാനും.
ⲓ̅ⲁ̅ⲚⲒϨⲎⲔⲒ ⲄⲀⲢ ⲤⲈⲚⲈⲘⲰⲦⲈⲚ ⲚⲤⲎⲞⲨ ⲚⲒⲂⲈⲚ ⲀⲚⲞⲔ ⲆⲈ ϮⲚⲈⲘⲰⲦⲈⲚ ⲀⲚ ⲚⲤⲎⲞⲨ ⲚⲒⲂⲈⲚ.
12 അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചതു എന്റെ ശവസംസ്കാരത്തിന്നായി ചെയ്തതാകുന്നു.
ⲓ̅ⲃ̅ⲀⲤϨⲒⲞⲨⲒ ⲄⲀⲢ ⲚϪⲈⲐⲀⲒ ⲘⲠⲀⲒⲤⲞϪⲈⲚ ⲈϪⲈⲚ ⲠⲀⲤⲰⲘⲀ ⲈⲠϪⲒⲚⲔⲞⲤⲦ.
13 ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ⲓ̅ⲅ̅ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲪⲘⲀ ⲈⲦⲞⲨⲚⲀϨⲒⲰⲒϢ ⲘⲠⲀⲒⲈⲨⲀⲄⲄⲈⲖⲒⲞⲚ ⲘⲘⲞϤ ϦⲈⲚⲠⲒⲔⲞⲤⲘⲞⲤ ⲦⲎⲢϤ ⲈⲨⲈⲤⲀϪⲒ ϨⲰϤ ⲘⲪⲎ ⲈⲦⲀ ⲦⲀⲒⲤϨⲒⲘⲒ ⲀⲒϤ ⲈⲨⲘⲈⲨⲒ ⲚⲀⲤ.
14 അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:
ⲓ̅ⲇ̅ⲦⲞⲦⲈ ⲀϤϢⲈ ⲚⲀϤ ⲚϪⲈⲞⲨⲀⲒ ⲈⲂⲞⲖ ϦⲈⲚⲠⲒⲒⲂ ⲪⲎ ⲈϢⲀⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲒⲞⲨⲆⲀⲤ ⲠⲒⲤⲔⲀⲢⲒⲰⲦⲎⲤ ϨⲀ ⲚⲒⲀⲢⲬⲒⲈⲢⲈⲨⲤ.
15 നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു; അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
ⲓ̅ⲉ̅ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲞⲨ ⲠⲈⲦⲈⲦⲈⲚⲚⲀⲦⲎⲒϤ ⲚⲎⲒ ⲞⲨⲞϨ ⲀⲚⲞⲔ ϨⲰ ⲚⲦⲀⲦⲎⲒϤ ⲈⲦⲈⲚ ⲐⲎⲚⲞⲨ ⲚⲐⲰⲞⲨ ⲆⲈ ⲀⲨⲤⲈⲘⲚⲎⲦⲤ ⲚⲈⲘⲀϤ ⲈϮ ⲚⲀϤ ⲘⲖ ⲚϨⲀⲦ.
16 അന്നു മുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.
ⲓ̅ⲋ̅ⲞⲨⲞϨ ⲒⲤϪⲈⲚ ⲠⲒⲤⲎⲞⲨ ⲈⲦⲈⲘⲘⲀⲨ ⲚⲀϤⲔⲰϮ ⲚⲤⲀⲞⲨⲈⲨⲔⲈⲢⲒⲀ ϨⲒⲚⲀ ⲚⲦⲈϤⲦⲎⲒϤ ⲚⲰⲞⲨ
17 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.
ⲓ̅ⲍ̅ⲚϨⲢⲎⲒ ⲆⲈ ϦⲈⲚⲠⲒⲈϨⲞⲞⲨ ⲚϨⲞⲨⲒⲦ ⲚⲦⲈⲚⲒⲀⲦⲔⲰⲂ ⲀⲨⲒ ϨⲀ ⲒⲎⲤⲞⲨⲤ ⲚϪⲈⲚⲈϤⲘⲀⲐⲎ ⲦⲎⲤ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲀⲔⲞⲨⲰϢ ⲈⲤⲈⲂⲦⲈ ⲠⲒⲠⲀⲤⲬⲀ ⲚⲀⲔ ⲚⲐⲰⲚ ⲈⲞⲨⲞⲘϤ.
18 അതിന്നു അവൻ പറഞ്ഞതു: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.
ⲓ̅ⲏ̅ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲘⲀϢⲈ ⲚⲰⲦⲈⲚ ⲈⲦⲀⲒⲂⲀⲔⲒ ϨⲀ ⲠⲀⲪⲘⲀⲚ ⲚⲢⲰⲘⲒ ⲞⲨⲞϨ ⲀϪⲞⲤ ⲚⲀϤ ϪⲈ ⲠⲈϪⲈ ⲠⲒⲢⲈϤϮⲤⲂⲰ ϪⲈ ⲀⲠⲀⲤⲎⲞⲨ ⲀϤϦⲰⲚⲦ ⲀⲒⲚⲀⲒⲢⲒ ⲘⲠⲀⲠⲀⲤⲬⲀ ϦⲀⲦⲞⲦⲔ ⲚⲈⲘ ⲚⲀⲘⲀⲐⲎⲦⲎⲤ.
19 ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
ⲓ̅ⲑ̅ⲞⲨⲞϨ ⲀⲨⲒⲢⲒ ⲚϪⲈⲚⲒⲘⲀⲐⲎⲦⲎⲤ ⲘⲪⲢⲎϮ ⲈⲦⲀ ⲒⲎⲤⲞⲨⲤ ϪⲞⲤ ⲚⲰⲞⲨ ⲞⲨⲞϨ ⲀⲨⲤⲞⲂϮ ⲘⲠⲒⲠⲀⲤⲬⲀ.
20 സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.
ⲕ̅ⲈⲦⲀ ⲢⲞⲨϨⲒ ⲆⲈ ϢⲰⲠⲒ ⲚⲀϤⲢⲞⲦⲈⲂ ⲚⲈⲘ ⲠⲒⲒⲂ ⲘⲘⲀⲐⲎⲦⲎⲤ.
21 അവർ ഭക്ഷിക്കുമ്പോൾ അവൻ: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ⲕ̅ⲁ̅ⲞⲨⲞϨ ⲈⲨⲞⲨⲰⲘ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲞⲨⲀⲒ ⲈⲂⲞⲖ ϦⲈⲚⲐⲎⲚⲞⲨ ⲠⲈⲐⲚⲀⲦⲎⲒⲦ.
22 അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്നു ഓരോരുത്തൻ പറഞ്ഞുതുടങ്ങി.
ⲕ̅ⲃ̅ⲞⲨⲞϨ ⲈⲢⲈ ⲠⲞⲨϨⲎⲦ ⲘⲞⲔϨ ⲈⲘⲀϢⲰ ⲀⲨⲈⲢϨⲎⲦⲤ ⲚϪⲈⲪⲞⲨⲀⲒ ⲘⲘⲰⲞⲨ ϪⲈ ⲘⲎϮ ⲀⲚⲞⲔ ⲠⲈ ⲠⲀϬⲞⲒⲤ.
23 അവൻ ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും.
ⲕ̅ⲅ̅ⲚⲐⲞϤ ⲆⲈ ⲀϤⲈⲢⲞⲨⲰ ⲠⲈϪⲀϤ ϪⲈ ⲪⲎ ⲈⲦⲀϤⲤⲈⲠ ⲦⲈϤϪⲒϪ ⲚⲈⲘⲎⲒ ϦⲈⲚⲠⲒⲂⲒⲚⲀϪ ⲪⲀⲒ ⲠⲈⲐⲚⲀⲦⲎⲒⲦ.
24 തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.
ⲕ̅ⲇ̅ⲠϢⲎⲢⲒ ⲘⲈⲚ ⲘⲪⲢⲰⲘⲒ ϤⲚⲀϢⲈ ⲚⲀϤ ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲤϦⲎⲞⲨⲦ ⲈⲐⲂⲎⲦϤ ⲞⲨⲞⲒ ⲆⲈ ⲘⲠⲒⲢⲰⲘⲒ ⲪⲎ ⲈⲦⲞⲨⲚⲀϮ ⲘⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲚⲀⲚⲈⲤ ⲠⲈ ⲘⲠⲞⲨⲘⲀⲤϤ ⲠⲒⲢⲰⲘⲒ ⲈⲦⲈⲘⲘⲀⲨ.
25 എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു.
ⲕ̅ⲉ̅ⲀϤⲈⲢⲞⲨⲰ ⲚⲀϤ ⲚϪⲈⲒⲞⲨⲆⲀⲤ ⲪⲎ ⲈⲚⲀϤⲚⲀⲦⲎ ⲒϤ ⲞⲨⲞϨ ⲠⲈϪⲀϤ ϪⲈ ⲘⲎⲦⲒ ⲀⲚⲞⲔ ⲠⲈ ⲢⲀⲂⲂⲒ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲚⲐⲞⲔ ⲠⲈⲦⲀⲔϪⲞⲤ.
26 അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
ⲕ̅ⲋ̅ⲈⲨⲞⲨⲰⲘ ⲆⲈ ⲀϤϬⲒ ⲚⲞⲨⲰⲒⲔ ⲚϪⲈⲒⲎⲤⲞⲨⲤ ⲞⲨⲞϨ ⲈⲦⲀϤⲤⲘⲞⲨ ⲈⲢⲞϤ ⲀϤⲪⲀϢϤ ⲞⲨⲞϨ ⲈⲦⲀϤⲦⲎⲒϤ ⲚⲚⲈϤⲘⲀⲐⲎⲦⲎⲤ ⲠⲈϪⲀϤ ϪⲈ ϬⲒ ⲞⲨⲰⲘ ⲪⲀⲒ ⲄⲀⲢ ⲠⲈ ⲠⲀⲤⲰⲘⲀ.
27 പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.
ⲕ̅ⲍ̅ⲞⲨⲞϨ ⲈⲦⲀϤϬⲒ ⲚⲞⲨⲀⲪⲞⲦ ⲞⲨⲞϨ ⲈⲦⲀϤϢⲈⲠϨⲘⲞⲦ ⲀϤⲦⲎⲒϤ ⲚⲰⲞⲨ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ϬⲒ ⲤⲰ ⲈⲂⲞⲖ ϦⲈⲚⲪⲀⲒ ⲦⲎⲢⲞⲨ.
28 ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം;
ⲕ̅ⲏ̅ⲪⲀⲒ ⲄⲀⲢ ⲠⲈ ⲠⲀⲤⲚⲞϤ ⲚⲦⲈϮⲆⲒⲀⲐⲎ ⲔⲎ ⲘⲂⲈⲢⲒ ⲈⲦⲞⲨⲚⲀⲪⲞⲚϤ ⲈⲂⲞⲖ ⲈϪⲈⲚ ⲞⲨⲘⲎ ϢⲈⲠϪⲒⲚⲬⲀ ⲚⲞⲨⲚⲞⲂⲒ ⲚⲰⲞⲨ ⲈⲂⲞⲖ.
29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ⲕ̅ⲑ̅ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲚⲚⲀⲤⲰ ⲒⲤϪⲈⲚ ϮⲚⲞⲨ ⲈⲂⲞⲖ ϦⲈⲚⲠⲞⲨⲦⲀϨ ⲚⲦⲈⲦⲀⲒⲂⲰ ⲚⲀⲖⲞⲖⲒ ϢⲀ ⲠⲒⲈϨⲞⲞⲨ ⲈⲦⲦⲎ ϨⲞⲦⲀⲚ ⲀⲒϢⲀⲚⲤⲞϤ ⲚⲈⲘⲰⲦⲈⲚ ϦⲈⲚϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲠⲀⲒⲰⲦ.
30 പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.
ⲗ̅ⲞⲨⲞϨ ⲈⲦⲀⲨⲤⲘⲞⲨ ⲀⲨⲒ ⲈⲂⲞⲖ ⲈⲠⲒⲦⲰⲞⲨ ⲚⲦⲈⲚⲒϪⲰⲒⲦ.
31 യേശു അവരോടു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.
ⲗ̅ⲁ̅ⲦⲞⲦⲈ ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲚⲰⲞⲨ ϪⲈ ⲚⲐⲰⲦⲈⲚ ⲦⲎⲢⲞⲨ ⲦⲈⲦⲈⲚⲚⲀⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲈⲤⲐⲈ ⲚϦⲢⲎⲒ ⲚϦⲎⲦ ϦⲈⲚⲠⲀⲒⲈϪⲰⲢϨ ⲤⲤϦⲎⲞⲨⲦ ϪⲈ ⲈⲒⲈⲒⲚⲒ ⲚⲞⲨⲈⲢϦⲞⲦ ⲈϪⲈⲚ ⲠⲒⲘⲀⲚⲈⲤⲰⲞⲨ ⲞⲨⲞϨ ⲈⲨⲈϪⲰⲢ ⲈⲂⲞⲖ ⲚϪⲈⲚⲒⲈⲤⲰⲞⲨ ⲚⲦⲈⲠⲒⲞϨⲒ.
32 എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും.
ⲗ̅ⲃ̅ⲘⲈⲚⲈⲚⲤⲀ ⲐⲢⲒⲦⲰⲚⲦ ⲆⲈ ϮⲚⲀⲈⲢϢⲞⲢⲠ ⲈⲢⲰⲦⲈⲚ ⲈϮⲄⲀⲖⲒⲖⲈⲀ.
33 അതിന്നു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.
ⲗ̅ⲅ̅ⲀϤⲈⲢⲞⲨⲰ ⲆⲈ ⲚϪⲈⲠⲈⲦⲢⲞⲤ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲒⲤϪⲈ ⲤⲈⲚⲀⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲈⲤⲐⲈ ⲦⲎⲢⲞⲨ ⲚϦⲢⲎⲒ ⲚϦⲎⲦⲔ ⲀⲚⲞⲔ ⲆⲈ ⲚⲚⲀⲈⲢⲤⲔⲀⲚⲆⲀⲖⲒⲌⲈⲤⲐⲈ.
34 യേശു അവനോടു: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.
ⲗ̅ⲇ̅ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲆⲈ ⲚⲀϤ ϪⲈ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲀⲔ ϪⲈ ⲚϦⲢⲎⲒ ϦⲈⲚⲠⲀⲒⲈϪⲰⲢϨ ⲘⲠⲀⲦⲈ ⲞⲨⲀⲖⲈⲔⲦⲰⲢ ⲘⲞⲨϮ ⲬⲚⲀϪⲞⲖⲦ ⲈⲂⲞⲖ ⲚⲄ ⲚⲤⲞⲠ.
35 നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.
ⲗ̅ⲉ̅ⲠⲈϪⲈ ⲠⲈⲦⲢⲞⲤ ⲆⲈ ⲚⲀϤ ϪⲈ ⲔⲀⲚ ⲀⲤϢⲀⲚⲪⲞϨ ⲚⲦⲀⲘⲞⲨ ⲚⲈⲘⲀⲔ ⲚⲚⲀϪⲞⲖⲔ ⲈⲂⲞⲖ ⲠⲀⲒⲢⲎϮ ⲆⲈ ⲚⲀⲨϪⲰ ⲘⲘⲞⲤ ⲚϪⲈⲚⲒⲔⲈⲘⲀⲐⲎ ⲦⲎⲤ ⲦⲎⲢⲞⲨ.
36 അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു,
ⲗ̅ⲋ̅ⲦⲞⲦⲈ ⲀϤⲒ ⲚⲈⲘⲰⲞⲨ ⲈⲨⲒⲞϨⲒ ⲈⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲄⲈⲐⲤⲎⲘⲀⲚⲒ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲚⲈϤⲘⲀⲐⲎ ⲦⲎⲤ ϪⲈ ϨⲈⲘⲤⲒ ⲘⲠⲀⲒⲘⲀ ϢⲀϮϢⲈ ⲚⲎⲒ ϢⲀ ⲘⲚⲀⲒ ⲚⲦⲀⲦⲰⲂϨ.
37 പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:
ⲗ̅ⲍ̅ⲞⲨⲞϨ ⲀϤⲈⲖ ⲠⲈⲦⲢⲞⲤ ⲚⲈⲘⲀϤ ⲚⲈⲘ ⲠϢⲎⲢⲒ ⲂⲚⲌⲈⲂⲈⲆⲈⲞⲤ ⲞⲨⲞϨ ⲀϤⲈⲢϨⲎⲦⲤ ⲚⲈⲢⲘⲔⲀϨ ⲚϨⲎⲦ ⲚⲈⲘ ⲈⲈⲢϢⲖⲀϨ ⲚϨⲎⲦ.
38 എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
ⲗ̅ⲏ̅ⲦⲞⲦⲈ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲦⲀⲮⲨⲬⲎ ⲘⲞⲔϨ ⲚϨⲎⲦ ϢⲀ ⲈϦⲢⲎⲒ ⲈⲪⲘⲞⲨ ⲞϨⲒ ⲘⲠⲀⲒⲘⲀ ⲞⲨⲞϨ ⲢⲰⲒⲤ ⲚⲈⲘⲎⲒ.
39 പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
ⲗ̅ⲑ̅ⲞⲨⲞϨ ⲈⲦⲀϤϨⲈⲚϤ ⲈⲦϨⲎ ⲚⲞⲨⲔⲞⲨϪⲒ ⲀϤϨⲒⲦϤ ⲈϪⲈⲚ ⲠⲈϤϨⲞ ⲈϤⲦⲰⲂϨ ⲞⲨⲞϨ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲠⲀⲒⲰⲦ ⲒⲤϪⲈ ⲞⲨⲞⲚ ϢϪⲞⲘ ⲘⲀⲢⲈ ⲠⲀⲒⲀⲪⲞⲦ ⲤⲈⲚⲦ ⲠⲖⲎⲚ ⲘⲪⲢⲎϮ ⲈⲦⲈϨⲚⲎⲒ ⲀⲚⲞⲔ ⲀⲚ ⲀⲖⲖⲀ ⲘⲪⲢⲎϮ ⲈⲦⲈϨⲚⲀⲔ ⲚⲐⲞⲔ.
40 പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?
ⲙ̅ⲞⲨⲞϨ ⲈⲦⲀϤⲒ ϨⲀ ⲚⲈϤⲘⲀⲐⲎⲦⲎⲤ ⲀϤϪⲈⲘⲞⲨ ⲈⲨⲚⲔⲞⲦ ⲞⲨⲞϨ ⲠⲈϪⲀϤ ⲘⲠⲈⲦⲢⲞⲤ ϪⲈ ⲠⲀⲒⲢⲎϮ ⲘⲠⲈⲦⲈⲚϢϪⲈⲘϪⲞⲘ ⲚⲢⲰⲒⲤ ⲚⲈⲘⲎⲒ ⲚⲞⲨⲞⲨⲚⲞⲨ.
41 പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു
ⲙ̅ⲁ̅ⲢⲰⲒⲤ ⲞⲨⲚ ⲞⲨⲞϨ ⲦⲰⲂϨ ϨⲒⲚⲀ ⲚⲦⲈⲦⲈⲚϢⲦⲈⲘⲒ ⲈϦⲞⲨⲚ ⲈⲠⲒⲢⲀⲤⲘⲞⲤ ⲠⲒⲠⲚⲈⲨⲘⲀⲘⲈⲚ ⲈϤⲢⲰⲞⲨⲦ ϮⲤⲀⲢⲜ ⲞⲨⲀⲤⲐⲈⲚⲎⲤ ⲦⲈ.
42 രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു.
ⲙ̅ⲃ̅ⲠⲀⲖⲒⲚ ⲀϤϢⲈ ⲚⲀϤ ⲀϤⲦⲰⲂϨ ⲘⲪⲘⲀϨⲤⲞⲠ ⲂⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲠⲀⲒⲰⲦ ⲒⲤϪⲈ ⲞⲨⲞⲚ ϢϪⲞⲘ ⲚⲦⲈⲠⲀⲒⲀⲪⲞⲦ ⲤⲈⲚⲦ ⲈⲂⲎⲖ ⲚⲦⲀⲤⲞϤ ⲘⲀⲢⲈ ⲠⲈⲦⲈϨⲚⲀⲔ ϢⲰⲠⲒ.
43 അനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു.
ⲙ̅ⲅ̅ⲞⲨⲞϨ ⲀϤⲒ ⲞⲚ ϨⲀ ⲚⲈϤⲘⲀⲐⲎⲦⲎⲤ ⲀϤϪⲈⲘⲞⲨ ⲈⲨⲚⲔⲞⲦ ⲚⲀⲢⲈ ⲚⲞⲨⲂⲀⲖ ⲄⲀⲢ ϨⲞⲢϢ ⲠⲈ.
44 അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.
ⲙ̅ⲇ̅ⲞⲨⲞϨ ⲀϤⲬⲀⲨ ⲞⲚ ⲀϤϢⲈ ⲚⲀϤ ⲀϤⲦⲰⲂϨ ⲘⲪⲘⲀϨ ⲄⲚⲤⲞⲠ ⲈϤϪⲰ ⲘⲠⲀⲒⲤⲀϪⲒ ⲢⲰ ⲞⲚ.
45 പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു;
ⲙ̅ⲉ̅ⲦⲞⲦⲈ ⲀϤⲒ ϨⲀ ⲚⲈϤⲘⲀⲐⲎⲦⲎⲤ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲚⲔⲞⲦ ϪⲈ ⲞⲨⲞϨ ⲘⲦⲞⲚ ⲘⲘⲰⲦⲈⲚ ⲒⲤ ϨⲎⲠⲠⲈ ⲀⲤϦⲰⲚⲦ ⲚϪⲈϮⲞⲨⲚⲞⲨ ⲞⲨⲞϨ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲤⲈⲚⲀⲦⲎⲒϤ ⲈϦⲢⲎⲒ ⲈⲚⲈⲚϪⲒϪ ⲚⲚⲒⲢⲈϤⲈⲢⲚⲞⲂⲒ.
46 എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
ⲙ̅ⲋ̅ⲦⲈⲚ ⲐⲎⲚⲞⲨ ⲘⲀⲢⲞⲚ ϨⲎⲠⲠⲈ ⲀϤϦⲰⲚⲦ ⲚϪⲈⲪⲎ ⲈⲐⲚⲀⲦⲎⲒⲦ.
47 അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.
ⲙ̅ⲍ̅ⲞⲨⲞϨ ⲈⲦⲀϤⲤⲀϪⲒ ⲒⲤ ⲒⲞⲨⲆⲀⲤ ⲞⲨⲀⲒ ⲈⲂⲞⲖ ϦⲈⲚⲠⲒⲒⲂ ⲀϤⲒ ⲚⲈⲘ ⲞⲨⲚⲒϢϮ ⲘⲘⲎϢ ⲚⲈⲘ ϨⲀⲚⲤⲎϤⲒ ⲚⲈⲘ ϨⲀⲚϢⲂⲞϮ ⲈⲂⲞⲖ ϨⲀ ⲚⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲚⲈⲘ ⲚⲒⲠⲢⲈⲤⲂⲨⲦⲈⲢⲞⲤ ⲚⲦⲈⲠⲒⲖⲀⲞⲤ.
48 അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു.
ⲙ̅ⲏ̅ⲪⲎ ⲆⲈ ⲈⲚⲀϤⲦⲎⲒϤ ⲀϤϮ ⲚⲞⲨⲘⲎⲒⲚⲒ ⲚⲰⲞⲨ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲪⲎ ⲈϮⲚⲀϮ ⲚⲞⲨⲪⲒ ⲈⲢⲰϤ ⲚⲐⲞϤ ⲠⲈ ⲀⲘⲞⲚⲒ ⲘⲘⲞϤ.
49 ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.
ⲙ̅ⲑ̅ⲞⲨⲞϨ ⲤⲀⲦⲞⲦϤ ⲀϤⲒ ϨⲀ ⲒⲎⲤⲞⲨⲤ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲬⲈⲢⲈ ⲢⲀⲂⲂⲒ ⲞⲨⲞϨ ⲀϤϮ ⲚⲞⲨⲪⲒ ⲈⲢⲰϤ.
50 യേശു അവനോടു: സ്നേഹിതാ, നീ വന്ന കാര്യം എന്തു എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു.
ⲛ̅ⲒⲎⲤⲞⲨⲤ ⲆⲈ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲠⲀϢⲪⲎⲢ ⲪⲎ ⲈⲦⲀⲔⲒ ⲈⲐⲂⲎⲦϤ ⲦⲞⲦⲈ ⲈⲨⲈⲚ ⲚⲞⲨϪⲒϪ ⲈϪⲈⲚ ⲒⲎⲤⲞⲨⲤ ⲀⲨⲀⲘⲞⲚⲒ ⲘⲘⲞϤ.
51 അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.
ⲛ̅ⲁ̅ⲞⲨⲞϨ ⲒⲤ ⲞⲨⲀⲒ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲦⲬⲎ ⲚⲈⲘ ⲒⲎⲤⲞⲨⲤ ⲀϤⲤⲞⲨⲦⲈⲚ ⲦⲈϤϪⲒϪ ⲈⲂⲞⲖ ⲀϤϢⲈⲖⲈⲘ ⲦⲈϤⲤⲎϤⲒ ⲞⲨⲞϨ ⲀϤϨⲒⲞⲨⲒ ⲚⲤⲀⲪⲂⲰⲔ ⲘⲠⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲀϤϪⲈϪ ⲠⲈϤⲘⲀϢϪ ⲚⲞⲨⲒⲚⲀⲘ ⲈⲂⲞⲖ.
52 യേശു അവനോടു: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.
ⲛ̅ⲃ̅ⲦⲞⲦⲈ ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲞⲨⲚ ⲚⲀϤ ϪⲈ ⲘⲀⲦⲀⲤⲐⲞ ⲚϮⲤⲎϤⲒ ⲈⲠⲈⲤⲘⲀ ⲞⲨⲞⲚ ⲄⲀⲢ ⲚⲒⲂⲈⲚ ⲈⲦⲀⲨϬⲒⲤⲎϤⲒ ⲤⲈⲚⲀⲦⲀⲔⲰⲞⲨ ⲚⲦⲤⲎϤⲒ.
53 എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?
ⲛ̅ⲅ̅ⲒⲈ ⲀⲔⲘⲈⲨⲒ ϪⲈ ⲈⲦⲈ ⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲞⲒ ⲈⲦⲰⲂϨ ⲘⲠⲀⲒⲰⲦ ⲞⲨⲞϨ ⲚⲦⲈϤⲐⲢⲈ ϨⲞⲨⲞ ⲈⲒⲂ ⲚⲖⲈⲄⲒⲰⲚ ⲚⲀⲄⲄⲈⲖⲞⲤ ⲒⲚⲎⲒ ⲘⲚⲀⲒ ϮⲚⲞⲨ.
54 എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.
ⲛ̅ⲇ̅ⲠⲰⲤ ⲞⲨⲚ ⲚⲦⲈϮⲄⲢⲀⲪⲎ ϪⲰⲔ ⲈⲂⲞⲖ ϪⲈ ⲠⲀⲒⲢⲎϮ ⲠⲈⲦⲤϢⲈ ⲚⲦⲈⲤϢⲰⲠⲒ.
55 ആ നാഴികയിൽ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.
ⲛ̅ⲉ̅ϦⲈⲚ ϮⲞⲨⲚⲞⲨ ⲈⲦⲈⲘⲘⲀⲨ ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲚⲚⲒⲘⲎϢ ϪⲈ ⲈⲦⲀⲢⲈⲦⲈⲚⲒ ⲈⲂⲞⲖ ⲘⲪⲢⲎϮ ⲈⲢⲈⲦⲈⲚⲚⲎ ⲞⲨ ⲚⲤⲀⲞⲨⲤⲞⲚⲒ ⲚⲈⲘ ϨⲀⲚⲤⲎϤⲒ ⲚⲈⲘ ϨⲀⲚϢⲂⲞϮ ⲈⲀⲘⲞⲚⲒ ⲘⲘⲞⲒ ⲘⲎ ⲚⲀⲒϨⲈⲘⲤⲒ ⲘⲘⲎⲒⲚⲒ ⲀⲚ ⲠⲈ ϦⲈⲚⲠⲒⲈⲢⲪⲈⲒ ⲈϮⲤⲂⲰ ⲞⲨⲞϨ ⲘⲠⲈⲦⲈⲚⲀⲘⲞⲚⲒ ⲘⲘⲞⲒ.
56 എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
ⲛ̅ⲋ̅ⲪⲀⲒ ⲆⲈ ⲦⲎⲢϤ ⲀϤϢⲰⲠⲒ ϨⲒⲚⲀ ⲚⲦⲞⲨϪⲰⲔ ⲈⲂⲞⲖ ⲚϪⲈⲚⲒⲄⲢⲀⲪⲎ ⲚⲦⲈⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲦⲞⲦⲈ ⲚⲒⲘⲀⲐⲎⲦⲎⲤ ⲦⲎⲢⲞⲨ ⲀⲨⲬⲀϤ ⲀⲨⲪⲰⲦ.
57 യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.
ⲛ̅ⲍ̅ⲚⲐⲰⲞⲨ ⲆⲈ ⲀⲨⲀⲘⲞⲚⲒ ⲚⲒⲎⲤⲞⲨⲤ ⲀⲨⲈⲚϤ ϨⲀ ⲔⲀⲒⲀⲪⲀ ⲠⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲠⲒⲘⲀ ⲈⲦⲀⲨⲐⲰⲞⲨϮ ⲈⲢⲞϤ ⲚϪⲈⲚⲒⲤⲀϦ ⲚⲈⲘ ⲚⲒⲠⲢⲈⲤⲂⲨⲦⲈⲢⲞⲤ.
58 എന്നാൽ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്നു, അകത്തു കടന്നു അവസാനം കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു
ⲛ̅ⲏ̅ⲠⲈⲦⲢⲞⲤ ⲆⲈ ⲚⲀϤⲘⲞϢⲒ ⲚⲤⲰϤ ⲠⲈ ϨⲒⲪⲞⲨⲈⲒ ϢⲀ ϮⲀⲨⲖⲎ ⲚⲦⲈⲠⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲞⲨⲞϨ ⲈⲦⲀϤϢⲈ ⲚⲀϤ ⲈϦⲞⲨⲚ ⲚⲀϤϨⲈⲘⲤⲒ ⲠⲈ ⲚⲈⲘ ⲚⲒϨⲨⲠⲎⲢⲈⲦⲎⲤ ⲈⲚⲀⲨ ⲈⲠⲒϪⲰⲔ.
59 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
ⲛ̅ⲑ̅ⲚⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲆⲈ ⲚⲈⲘ ⲠⲒⲘⲀⲚϮϨⲀⲠ ⲦⲎⲢϤ ⲚⲀⲨⲔⲰϮ ⲠⲈ ⲚⲤⲀⲞⲨⲘⲈⲦⲘⲈⲐⲢⲈ ⲚⲚⲞⲨϪ ϦⲀ ⲒⲎⲤⲞⲨⲤ ϨⲒⲚⲀ ⲚⲤⲈϦⲞⲐⲂⲈϤ.
60 കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
ⲝ̅ⲞⲨⲞϨ ⲘⲠⲞⲨϪⲒⲘⲒ ⲈⲀⲨⲒ ⲚϪⲈⲞⲨⲘⲎϢ ⲘⲘⲈⲐⲢⲈ ⲚⲚⲞⲨϪ ⲈⲠϦⲀⲈ ⲆⲈ ⲀⲨⲒ ⲚϪⲈⲂ-.
61 ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.
ⲝ̅ⲁ̅ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲀⲪⲀⲒ ϪⲞⲤ ϪⲈ ⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲞⲒ ⲈⲂⲈⲖ ⲠⲒⲈⲢⲪⲈⲒ ⲚⲦⲈⲪⲚⲞⲨϮ ⲈⲂⲞⲖ ⲞⲨⲞϨ ⲈⲔⲞⲦϤ ϦⲈⲚⲄⲚⲈϨⲞⲞⲨ.
62 മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
ⲝ̅ⲃ̅ⲞⲨⲞϨ ⲀϤⲦⲰⲚϤ ⲚϪⲈⲠⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲚⲔⲈⲢⲞⲨⲰ ⲚϨⲖⲒ ⲀⲚ ϪⲈ ⲞⲨ ⲠⲈⲦⲈ ⲚⲀⲒ ⲈⲢⲘⲈⲐⲢⲈ ⲘⲘⲞϤ ϦⲀⲢⲞⲔ.
63 യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
ⲝ̅ⲅ̅ⲒⲎⲤⲞⲨⲤ ⲆⲈ ⲚⲀϤⲬⲰ ⲚⲢⲰϤ ⲠⲈ ⲞⲨⲞϨ ⲠⲈϪⲈ ⲠⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲚⲀϤ ϪⲈ ϮⲦⲀⲢⲔⲞ ⲘⲘⲞⲔ ⲘⲪⲚⲞⲨϮ ⲈⲦⲞⲚϦ ϨⲒⲚⲀ ⲚⲦⲈⲔϪⲞⲤ ⲚⲀⲚ ϪⲈ ⲚⲐⲞⲔ ⲠⲈ ⲠⲬⲢⲒⲤⲦⲞⲤ ⲠϢⲎⲢⲒ ⲘⲪⲚⲞⲨϮ ⲈⲦⲞⲚϦ.
64 യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.
ⲝ̅ⲇ̅ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲚⲀϤ ϪⲈ ⲚⲐⲞⲔ ⲠⲈⲦⲀⲔϪⲞⲤ ⲠⲖⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲒⲤϪⲈⲚ ϮⲚⲞⲨ ⲈⲢⲈⲦⲈⲚⲈⲚⲀⲨ ⲈⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲈϤϨⲈⲘⲤⲒ ⲤⲀⲞⲨⲒⲚⲀⲘ ⲚϮϪⲞⲘ ⲞⲨⲞϨ ⲈϤⲚⲎⲞⲨ ⲈϪⲈⲚ ⲚⲒϬⲎⲠⲒ ⲚⲦⲈⲦⲪⲈ.
65 ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ;
ⲝ̅ⲉ̅ⲦⲞⲦⲈ ⲠⲒⲀⲢⲬⲒⲈⲢⲈⲨⲤ ⲀϤⲪⲰϦ ⲚⲚⲈϤϨⲂⲰⲤ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲀϤϪⲈⲞⲨⲀ ⲚⲦⲈⲚⲈⲢⲬ ⲢⲒⲀ ⲀⲚ ϪⲈ ⲘⲘⲈⲐⲢⲈ ϨⲎⲠⲠⲈ ϮⲚⲞⲨ ⲀⲦⲈⲦⲈⲚⲤⲰⲦⲈⲘ ⲈⲠⲒⲞⲨⲀ.
66 നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.
ⲝ̅ⲋ̅ⲞⲨ ϪⲈ ⲠⲈⲦⲈⲦⲈⲚⲘⲈⲨⲒ ⲈⲢⲞϤ ⲚⲐⲰⲞⲨ ⲆⲈ ⲀⲨⲈⲢⲞⲨⲰ ⲠⲈϪⲰⲞⲨ ϪⲈ ϤⲈⲘⲠϢⲀ ⲘⲪⲘⲞⲨ.
67 അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു:
ⲝ̅ⲍ̅ⲦⲞⲦⲈ ⲀⲨϨⲒⲐⲀϤ ⲈϦⲞⲨⲚ ϦⲈⲚⲠⲈϤϨⲞ ⲞⲨⲞϨ ⲀⲨϮⲔⲞⲨⲢ ⲚⲀϤ ⲞⲨⲞϨ ⲀⲨϨⲒⲞⲨⲒ ⲈⲢⲞϤ
68 ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
ⲝ̅ⲏ̅ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲀⲢⲒⲠⲢⲞⲪⲎⲦⲈⲨⲒⲚ ⲚⲀⲚ ⲠⲬⲢⲒⲤⲦⲞⲤ ϪⲈ ⲚⲒⲘ ⲠⲈⲦⲀϤϨⲒⲞⲨⲒ ⲈⲢⲞⲔ.
69 എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
ⲝ̅ⲑ̅ⲠⲈⲦⲢⲞⲤ ⲆⲈ ⲚⲀϤϨⲈⲘⲤⲒ ⲤⲀⲂⲞⲖ ⲠⲈ ϦⲈⲚϮⲀⲨⲖⲎ ⲞⲨⲞϨ ⲀⲤⲒ ϨⲀⲢⲞϤ ⲚϪⲈⲞⲨⲂⲰⲔⲒ ⲈⲤϪⲰ ⲘⲘⲞⲤ ϪⲈ ⲚⲐⲞⲔ ϨⲰⲔ ⲚⲀⲔⲬⲎ ⲚⲈⲘ ⲒⲎⲤⲞⲨⲤ ⲠⲒⲄⲀⲖⲒⲖⲈⲞⲤ.
70 അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.
ⲟ̅ⲚⲐⲞϤ ⲆⲈ ⲚⲀϤϪⲰⲖ ⲈⲂⲞⲖ ⲘⲠⲈⲘⲐⲞ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲚϮⲈⲘⲒ ⲀⲚ ϪⲈ ⲀⲢⲈϪⲰ ⲘⲘⲞⲤ ϪⲈ ⲞⲨ.
71 പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു
ⲟ̅ⲁ̅ⲈⲦⲀϤⲒ ⲆⲈ ⲈⲂⲞⲖ ⲈⲠⲒϢⲐⲞⲘ ⲀⲤⲚⲀⲨ ⲈⲢⲞϤ ⲚϪⲈⲔⲈⲞⲨⲒ ⲞⲨⲞϨ ⲠⲈϪⲀⲤ ⲚⲚⲎ ⲈⲦⲬⲎ ⲘⲘⲀⲨ ϪⲈ ⲚⲐⲞϤ ϨⲰϤ ⲚⲀϤⲬⲎ ⲚⲈⲘ ⲒⲎⲤⲞⲨⲤ ⲠⲒⲚⲀⲌⲰⲢⲈⲞⲤ.
72 ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
ⲟ̅ⲃ̅ⲠⲀⲖⲒⲚ ⲞⲚ ⲀϤϪⲰⲖ ⲈⲂⲞⲖ ϦⲈⲚⲞⲨⲀⲚⲀϢ ϪⲈ ⲚϮⲤⲰⲞⲨⲚ ⲀⲚ ⲘⲠⲀⲒⲢⲰⲘⲒ.
73 അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
ⲟ̅ⲅ̅ⲘⲈⲚⲈⲚⲤⲀ ⲔⲈⲔⲞⲨϪⲒ ⲆⲈ ⲀⲨⲒ ⲚϪⲈⲚⲎ ⲈⲦⲞϨⲒ ⲈⲢⲀⲦⲞⲨ ⲠⲈϪⲰⲞⲨ ⲘⲠⲈⲦⲢⲞⲤ ϪⲈ ⲦⲀⲪⲘⲎ ⲒⲚⲐⲞⲔ ⲞⲨⲈⲂⲞⲖ ⲘⲘⲰⲞⲨ ϨⲰⲔ ⲔⲈ ⲄⲀⲢ ⲦⲈⲔϪⲒⲚⲤⲀϪⲒ ⲞⲨⲰⲚϨ ⲘⲘⲞⲔ.
74 അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.
ⲟ̅ⲇ̅ⲦⲞⲦⲈ ⲀϤⲈⲢϨⲎⲦⲤ ⲚⲈⲢⲔⲀⲦⲀⲐⲈⲘⲀⲦⲒⲌⲒⲚ ⲚⲈⲘ ⲈⲰⲢⲔ ϪⲈ ϮⲤⲰⲞⲨⲚ ⲀⲚ ⲘⲠⲀⲒⲢⲰⲘⲒ ⲞⲨⲞϨ ⲤⲀⲦⲞⲦϤ ⲀⲞⲨⲀⲖⲈⲔⲦⲰⲢ ⲘⲞⲨϮ.
75 എന്നാറെ: കോഴി കൂകും മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.
ⲟ̅ⲉ̅ⲞⲨⲞϨ ⲀⲠⲈⲦⲢⲞⲤ ⲈⲢⲪⲘⲈⲨⲒ ⲘⲠⲒⲤⲀϪⲒ ⲈⲦⲀ ⲒⲎⲤⲞⲨⲤ ϪⲞϤ ⲚⲀϤ ϪⲈ ⲘⲠⲀⲦⲈ ⲞⲨⲀⲖⲈⲔⲦⲰⲢ ⲘⲞⲨϮ ⲬⲚⲀϪⲞⲖⲦ ⲈⲂⲞⲖ ⲚⲄ ⲚⲤⲞⲠ ⲞⲨⲞϨ ⲈⲦⲀϤⲒ ⲈⲂⲞⲖ ⲀϤⲢⲒⲘⲒ ϦⲈⲚⲞⲨⲢⲒⲘⲒ ⲈϤⲚϢⲀϢⲒ.

< മത്തായി 26 >