< മത്തായി 21 >
1 അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:
ཨནནྟརཾ ཏེཥུ ཡིརཱུཤཱལམྣགརསྱ སམཱིཔཝེརྟྟིནོ ཛཻཏུནནཱམཀདྷརཱདྷརསྱ སམཱིཔསྠྟིཾ བཻཏྥགིགྲཱམམ྄ ཨཱགཏེཥུ, ཡཱིཤུཿ ཤིཥྱདྭཡཾ པྲེཥཡན྄ ཛགཱད,
2 നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ.
ཡུཝཱཾ སམྨུཁསྠགྲཱམཾ གཏྭཱ བདྡྷཱཾ ཡཱཾ སཝཏྶཱཾ གརྡྡབྷཱིཾ ཧཋཱཏ྄ པྲཱཔྶྱཐཿ, ཏཱཾ མོཙཡིཏྭཱ མདནྟིཀམ྄ ཨཱནཡཏཾ།
3 നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയക്കും എന്നു പറഞ്ഞു.
ཏཏྲ ཡདི ཀཤྩིཏ྄ ཀིཉྩིད྄ ཝཀྵྱཏི, ཏརྷི ཝདིཥྱཐཿ, ཨེཏསྱཱཾ པྲབྷོཿ པྲཡོཛནམཱསྟེ, ཏེན ས ཏཏྐྵཎཱཏ྄ པྲཧེཥྱཏི།
4 “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ”
སཱིཡོནཿ ཀནྱཀཱཾ ཡཱུཡཾ བྷཱཥདྷྭམིཏི བྷཱརཏཱིཾ། པཤྱ ཏེ ནམྲཤཱིལཿ སན྄ ནྲྀཔ ཨཱརུཧྱ གརྡབྷཱིཾ། ཨརྠཱདཱརུཧྱ ཏདྭཏྶམཱཡཱསྱཏི ཏྭདནྟིཀཾ།
5 എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
བྷཝིཥྱདྭཱདིནོཀྟཾ ཝཙནམིདཾ ཏདཱ སཕལམབྷཱུཏ྄།
6 ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,
ཨནནྟརཾ ཏཽ ཤྵྱི ཡཱིཤོ ཪྻཐཱནིདེཤཾ ཏཾ གྲཱམཾ གཏྭཱ
7 കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു.
གརྡབྷཱིཾ ཏདྭཏྶཉྩ སམཱནཱིཏཝནྟཽ, པཤྩཱཏ྄ ཏདུཔརི སྭཱིཡཝསནཱནཱི པཱཏཡིཏྭཱ ཏམཱརོཧཡཱམཱསཏུཿ།
8 പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.
ཏཏོ བཧཝོ ལོཀཱ ནིཛཝསནཱནི པཐི པྲསཱརཡིཏུམཱརེབྷིརེ, ཀཏིཔཡཱ ཛནཱཤྩ པཱདཔཔརྞཱདིཀཾ ཚིཏྭཱ པཐི ཝིསྟཱརཡཱམཱསུཿ།
9 മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
ཨགྲགཱམིནཿ པཤྩཱདྒཱམིནཤྩ མནུཛཱ ཨུཙྩཻརྫཡ ཛཡ དཱཡཱུདཿ སནྟཱནེཏི ཛགདུཿ པརམེཤྭརསྱ ནཱམྣཱ ཡ ཨཱཡཱཏི ས དྷནྱཿ, སཪྻྭོཔརིསྠསྭརྒེཔི ཛཡཏི།
10 അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.
ཨིཏྠཾ ཏསྨིན྄ ཡིརཱུཤཱལམཾ པྲཝིཥྚེ ཀོ྅ཡམིཏི ཀཐནཱཏ྄ ཀྲྀཏྶྣཾ ནགརཾ ཙཉྩལམབྷཝཏ྄།
11 ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.
ཏཏྲ ལོཀོཿ ཀཐཡཱམཱསུཿ, ཨེཥ གཱལཱིལྤྲདེཤཱིཡ-ནཱསརཏཱིཡ-བྷཝིཥྱདྭཱདཱི ཡཱིཤུཿ།
12 യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു:
ཨནནྟརཾ ཡཱིཤུརཱིཤྭརསྱ མནྡིརཾ པྲཝིཤྱ ཏནྨདྷྱཱཏ྄ ཀྲཡཝིཀྲཡིཎོ ཝཧིཤྩཀཱར; ཝཎིཛཱཾ མུདྲཱསནཱནཱི ཀཔོཏཝིཀྲཡིཎཱཉྩསནཱནཱི ཙ ནྱུཝྫཡཱམཱས།
13 എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു.
ཨཔརཾ ཏཱནུཝཱཙ, ཨེཥཱ ལིཔིརཱསྟེ, "མམ གྲྀཧཾ པྲཱརྠནཱགྲྀཧམིཏི ཝིཁྱཱསྱཏི", ཀིནྟུ ཡཱུཡཾ ཏད྄ དསྱཱུནཱཾ གཧྭརཾ ཀྲྀཏཝནྟཿ།
14 കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി.
ཏདནནྟརམ྄ ཨནྡྷཁཉྩལོཀཱསྟསྱ སམཱིཔམཱགཏཱཿ, ས ཏཱན྄ ནིརཱམཡཱན྄ ཀྲྀཏཝཱན྄།
15 എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;
ཡདཱ པྲདྷཱནཡཱཛཀཱ ཨདྷྱཱཔཀཱཤྩ ཏེན ཀྲྀཏཱནྱེཏཱནི ཙིཏྲཀརྨྨཱཎི དདྲྀཤུཿ, ཛཡ ཛཡ དཱཡཱུདཿ སནྟཱན, མནྡིརེ བཱལཀཱནཱམ྄ ཨེཏཱདྲྀཤམ྄ ཨུཙྩདྷྭནིཾ ཤུཤྲུཝུཤྩ, ཏདཱ མཧཱཀྲུདྡྷཱ བབྷཱུཝཿ,
16 ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
ཏཾ པཔྲཙྪུཤྩ, ཨིམེ ཡད྄ ཝདནྟི, ཏཏ྄ ཀིཾ ཏྭཾ ཤྲྀཎོཥི? ཏཏོ ཡཱིཤུསྟཱན྄ ཨཝོཙཏ྄, སཏྱམ྄; སྟནྱཔཱཡིཤིཤཱུནཱཉྩ བཱལཀཱནཱཉྩ ཝཀྟྲཏཿ། སྭཀཱིཡཾ མཧིམཱནཾ ཏྭཾ སཾཔྲཀཱཤཡསི སྭཡཾ། ཨེཏདྭཱཀྱཾ ཡཱུཡཾ ཀིཾ ནཱཔཋཏ?
17 പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാർത്തു.
ཏཏསྟཱན྄ ཝིཧཱཡ ས ནགརཱད྄ བཻཐནིཡཱགྲཱམཾ གཏྭཱ ཏཏྲ རཛནཱིཾ ཡཱཔཡཱམཱས།
18 രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു,
ཨནནྟརཾ པྲབྷཱཏེ སཏི ཡཱིཤུཿ པུནརཔི ནགརམཱགཙྪན྄ ཀྵུདྷཱརྟྟོ བབྷཱུཝ།
19 അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. (aiōn )
ཏཏོ མཱརྒཔཱརྴྭ ཨུཌུམྦརཝྲྀཀྵམེཀཾ ཝིལོཀྱ ཏཏྶམཱིཔཾ གཏྭཱ པཏྲཱཎི ཝིནཱ ཀིམཔི ན པྲཱཔྱ ཏཾ པཱདཔཾ པྲོཝཱཙ, ཨདྱཱརབྷྱ ཀདཱཔི ཏྭཡི ཕལཾ ན བྷཝཏུ; ཏེན ཏཏྐྵཎཱཏ྄ ས ཨུཌུམྦརམཱཧཱིརུཧཿ ཤུཥྐཏཱཾ གཏཿ། (aiōn )
20 ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.
ཏད྄ དྲྀཥྚྭཱ ཤིཥྱཱ ཨཱཤྩཪྻྱཾ ཝིཛྙཱཡ ཀཐཡཱམཱསུཿ, ཨཱཿ, ཨུཌུམྭརཔཱདཔོ྅ཏིཏཱུརྞཾ ཤུཥྐོ྅བྷཝཏ྄།
21 അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ཏཏོ ཡཱིཤུསྟཱནུཝཱཙ, ཡུཥྨཱནཧཾ སཏྱཾ ཝདཱམི, ཡདི ཡཱུཡམསནྡིགྡྷཱཿ པྲཏཱིཐ, ཏརྷི ཡཱུཡམཔི ཀེཝལོཌུམྭརཔཱདཔཾ པྲཏཱིཏྠཾ ཀརྟྟུཾ ཤཀྵྱཐ, ཏནྣ, ཏྭཾ ཙལིཏྭཱ སཱགརེ པཏེཏི ཝཱཀྱཾ ཡུཥྨཱབྷིརསྨིན ཤཻལེ པྲོཀྟེཔི ཏདཻཝ ཏད྄ གྷཊིཥྱཏེ།
22 നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
ཏཐཱ ཝིཤྭསྱ པྲཱརྠྱ ཡུཥྨཱབྷི ཪྻད྄ ཡཱཙིཥྱཏེ, ཏདེཝ པྲཱཔྶྱཏེ།
23 അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.
ཨནནྟརཾ མནྡིརཾ པྲཝིཤྱོཔདེཤནསམཡེ ཏཏྶམཱིཔཾ པྲདྷཱནཡཱཛཀཱཿ པྲཱཙཱིནལོཀཱཤྩཱགཏྱ པཔྲཙྪུཿ, ཏྭཡཱ ཀེན སཱམརྠྱནཻཏཱནི ཀརྨྨཱཎི ཀྲིཡནྟེ? ཀེན ཝཱ ཏུབྷྱམེཏཱནི སཱམརྠྱཱནི དཏྟཱནི?
24 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.
ཏཏོ ཡཱིཤུཿ པྲཏྱཝདཏ྄, ཨཧམཔི ཡུཥྨཱན྄ ཝཱཙམེཀཱཾ པྲྀཙྪཱམི, ཡདི ཡཱུཡཾ ཏདུཏྟརཾ དཱཏུཾ ཤཀྵྱཐ, ཏདཱ ཀེན སཱམརྠྱེན ཀརྨྨཱཎྱེཏཱནི ཀརོམི, ཏདཧཾ ཡུཥྨཱན྄ ཝཀྵྱཱམི།
25 യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും;
ཡོཧནོ མཛྫནཾ ཀསྱཱཛྙཡཱབྷཝཏ྄? ཀིམཱིཤྭརསྱ མནུཥྱསྱ ཝཱ? ཏཏསྟེ པརསྤརཾ ཝིཝིཙྱ ཀཐཡཱམཱསུཿ, ཡདཱིཤྭརསྱེཏི ཝདཱམསྟརྷི ཡཱུཡཾ ཏཾ ཀུཏོ ན པྲཏྱཻཏ? ཝཱཙམེཏཱཾ ཝཀྵྱཏི།
26 മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.
མནུཥྱསྱེཏི ཝཀྟུམཔི ལོཀེབྷྱོ བིབྷཱིམཿ, ཡཏཿ སཪྻྭཻརཔི ཡོཧན྄ བྷཝིཥྱདྭཱདཱིཏི ཛྙཱཡཏེ།
27 അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.
ཏསྨཱཏ྄ ཏེ ཡཱིཤུཾ པྲཏྱཝདན྄, ཏད྄ ཝཡཾ ན ཝིདྨཿ། ཏདཱ ས ཏཱནུཀྟཝཱན྄, ཏརྷི ཀེན སཱམརཐྱེན ཀརྨྨཱཎྱེཏཱནྱཧཾ ཀརོམི, ཏདཔྱཧཾ ཡུཥྨཱན྄ ན ཝཀྵྱཱམི།
28 എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു.
ཀསྱཙིཛྫནསྱ དྭཽ སུཏཱཝཱསྟཱཾ ས ཨེཀསྱ སུཏསྱ སམཱིཔཾ གཏྭཱ ཛགཱད, ཧེ སུཏ, ཏྭམདྱ མམ དྲཱཀྵཱཀྵེཏྲེ ཀརྨྨ ཀརྟུཾ ཝྲཛ།
29 എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി.
ཏཏཿ ས ཨུཀྟཝཱན྄, ན ཡཱསྱཱམི, ཀིནྟུ ཤེཥེ྅ནུཏཔྱ ཛགཱམ།
30 രണ്ടാമത്തെവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും.
ཨནནྟརཾ སོནྱསུཏསྱ སམཱིཔཾ གཏྭཱ ཏཐཻཝ ཀཐྟིཝཱན྄; ཏཏཿ ས པྲཏྱུཝཱཙ, མཧེཙྪ ཡཱམི, ཀིནྟུ ན གཏཿ།
31 ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു.
ཨེཏཡོཿ པུཏྲཡོ རྨདྷྱེ པིཏུརབྷིམཏཾ ཀེན པཱལིཏཾ? ཡུཥྨཱབྷིཿ ཀིཾ བུདྷྱཏེ? ཏཏསྟེ པྲཏྱཱུཙུཿ, པྲཐམེན པུཏྲེཎ། ཏདཱནཱིཾ ཡཱིཤུསྟཱནུཝཱཙ, ཨཧཾ ཡུཥྨཱན྄ ཏཐྱཾ ཝདཱམི, ཙཎྜཱལཱ གཎིཀཱཤྩ ཡུཥྨཱཀམགྲཏ ཨཱིཤྭརསྱ རཱཛྱཾ པྲཝིཤནྟི།
32 യോഹന്നാൻ നീതിമാർഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.
ཡཏོ ཡུཥྨཱཀཾ སམཱིཔཾ ཡོཧནི དྷརྨྨཔཐེནཱགཏེ ཡཱུཡཾ ཏཾ ན པྲཏཱིཐ, ཀིནྟུ ཙཎྜཱལཱ གཎིཀཱཤྩ ཏཾ པྲཏྱཱཡན྄, ཏད྄ ཝིལོཀྱཱཔི ཡཱུཡཾ པྲཏྱེཏུཾ ནཱཁིདྱདྷྭཾ།
33 മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.
ཨཔརམེཀཾ དྲྀཥྚཱནྟཾ ཤྲྀཎུཏ, ཀཤྩིད྄ གྲྀཧསྠཿ ཀྵེཏྲེ དྲཱཀྵཱལཏཱ རོཔཡིཏྭཱ ཏཙྩཏུརྡིཀྵུ ཝཱརཎཱིཾ ཝིདྷཱཡ ཏནྨདྷྱེ དྲཱཀྵཱཡནྟྲཾ སྠཱཔིཏཝཱན྄, མཱཉྩཉྩ ནིརྨྨིཏཝཱན྄, ཏཏཿ ཀྲྀཥཀེཥུ ཏཏ྄ ཀྵེཏྲཾ སམརྤྱ སྭཡཾ དཱུརདེཤཾ ཛགཱམ།
34 ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു.
ཏདནནྟརཾ ཕལསམཡ ཨུཔསྠིཏེ ས ཕལཱནི པྲཱཔྟུཾ ཀྲྀཥཱིཝལཱནཱཾ སམཱིཔཾ ནིཛདཱསཱན྄ པྲེཥཡཱམཱས།
35 കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.
ཀིནྟུ ཀྲྀཥཱིཝལཱསྟསྱ ཏཱན྄ དཱསེཡཱན྄ དྷྲྀཏྭཱ ཀཉྩན པྲཧྲྀཏཝནྟཿ, ཀཉྩན པཱཥཱཎཻརཱཧཏཝནྟཿ, ཀཉྩན ཙ ཧཏཝནྟཿ།
36 അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നേ ചെയ്തു.
པུནརཔི ས པྲབྷུཿ པྲཐམཏོ྅དྷིཀདཱསེཡཱན྄ པྲེཥཡཱམཱས, ཀིནྟུ ཏེ ཏཱན྄ པྲཏྱཔི ཏཐཻཝ ཙཀྲུཿ།
37 ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു.
ཨནནྟརཾ མམ སུཏེ གཏེ ཏཾ སམཱདརིཥྱནྟེ, ཨིཏྱུཀྟྭཱ ཤེཥེ ས ནིཛསུཏཾ ཏེཥཱཾ སནྣིདྷིཾ པྲེཥཡཱམཱས།
38 മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു,
ཀིནྟུ ཏེ ཀྲྀཥཱིཝལཱཿ སུཏཾ ཝཱིཀྵྱ པརསྤརམ྄ ཨིཏི མནྟྲཡིཏུམ྄ ཨཱརེབྷིརེ, ཨཡམུཏྟརཱདྷིཀཱརཱི ཝཡམེནཾ ནིཧཏྱཱསྱཱདྷིཀཱརཾ སྭཝཤཱིཀརིཥྱཱམཿ།
39 അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നു കളഞ്ഞു.
པཤྩཱཏ྄ ཏེ ཏཾ དྷྲྀཏྭཱ དྲཱཀྵཱཀྵེཏྲཱད྄ བཧིཿ པཱཏཡིཏྭཱབདྷིཥུཿ།
40 ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോടു എന്തു ചെയ്യും?
ཡདཱ ས དྲཱཀྵཱཀྵེཏྲཔཏིརཱགམིཥྱཏི, ཏདཱ ཏཱན྄ ཀྲྀཥཱིཝལཱན྄ ཀིཾ ཀརིཥྱཏི?
41 അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്നു അവർ അവനോടു പറഞ്ഞു.
ཏཏསྟེ པྲཏྱཝདན྄, ཏཱན྄ ཀལུཥིཎོ དཱརུཎཡཱཏནཱབྷིརཱཧནིཥྱཏི, ཡེ ཙ སམཡཱནུཀྲམཱཏ྄ ཕལཱནི དཱསྱནྟི, ཏཱདྲྀཤེཥུ ཀྲྀཥཱིཝལེཥུ ཀྵེཏྲཾ སམརྤཡིཥྱཏི།
42 യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?
ཏདཱ ཡཱིཤུནཱ ཏེ གདིཏཱཿ, གྲཧཎཾ ན ཀྲྀཏཾ ཡསྱ པཱཥཱཎསྱ ནིཙཱཡཀཻཿ། པྲདྷཱནཔྲསྟརཿ ཀོཎེ སཨེཝ སཾབྷཝིཥྱཏི། ཨེཏཏ྄ པརེཤིཏུཿ ཀརྨྨཱསྨདྲྀཥྚཱཝདྦྷུཏཾ བྷཝེཏ྄། དྷརྨྨགྲནྠེ ལིཁིཏམེཏདྭཙནཾ ཡུཥྨཱབྷིཿ ཀིཾ ནཱཔཱཋི?
43 അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ཏསྨཱདཧཾ ཡུཥྨཱན྄ ཝདཱམི, ཡུཥྨཏྟ ཨཱིཤྭརཱིཡརཱཛྱམཔནཱིཡ ཕལོཏྤཱདཡིཏྲནྱཛཱཏཡེ དཱཡིཥྱཏེ།
44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
ཡོ ཛན ཨེཏཏྤཱཥཱཎོཔརི པཏིཥྱཏི, ཏཾ ས བྷཾཀྵྱཏེ, ཀིནྟྭཡཾ པཱཥཱཎོ ཡསྱོཔརི པཏིཥྱཏི, ཏཾ ས དྷཱུལིཝཏ྄ ཙཱུརྞཱིཀརིཥྱཏི།
45 അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയുന്നു എന്നു അറിഞ്ഞു,
ཏདཱནཱིཾ པྲཱདྷནཡཱཛཀཱཿ ཕིརཱུཤིནཤྩ ཏསྱེམཱཾ དྲྀཥྚཱནྟཀཐཱཾ ཤྲུཏྭཱ སོ྅སྨཱནུདྡིཤྱ ཀཐིཏཝཱན྄, ཨིཏི ཝིཛྙཱཡ ཏཾ དྷརྟྟུཾ ཙེཥྚིཏཝནྟཿ;
46 അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.
ཀིནྟུ ལོཀེབྷྱོ བིབྷྱུཿ, ཡཏོ ལོཀཻཿ ས བྷཝིཥྱདྭཱདཱིཏྱཛྙཱཡི།