< മത്തായി 19 >

1 ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ടു യേശു ഗലീല വിട്ടു,
അനന്തരമ് ഏതാസു കഥാസു സമാപ്താസു യീശു ർഗാലീലപ്രദേശാത് പ്രസ്ഥായ യർദന്തീരസ്ഥം യിഹൂദാപ്രദേശം പ്രാപ്തഃ|
2 യോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവെച്ചു അവരെ സൗഖ്യമാക്കി.
തദാ തത്പശ്ചാത് ജനനിവഹേ ഗതേ സ തത്ര താൻ നിരാമയാൻ അകരോത്|
3 പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.
തദനന്തരം ഫിരൂശിനസ്തത്സമീപമാഗത്യ പാരീക്ഷിതും തം പപ്രച്ഛുഃ, കസ്മാദപി കാരണാത് നരേണ സ്വജായാ പരിത്യാജ്യാ ന വാ?
4 അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും
സ പ്രത്യുവാച, പ്രഥമമ് ഈശ്വരോ നരത്വേന നാരീത്വേന ച മനുജാൻ സസർജ, തസ്മാത് കഥിതവാൻ,
5 അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
മാനുഷഃ സ്വപിതരൗ പരിത്യജ്യ സ്വപത്ന്യാമ് ആസക്ഷ്യതേ, തൗ ദ്വൗ ജനാവേകാങ്ഗൗ ഭവിഷ്യതഃ, കിമേതദ് യുഷ്മാഭി ർന പഠിതമ്?
6 അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
അതസ്തൗ പുന ർന ദ്വൗ തയോരേകാങ്ഗത്വം ജാതം, ഈശ്വരേണ യച്ച സമയുജ്യത, മനുജോ ന തദ് ഭിന്ദ്യാത്|
7 അവർ അവനോടു: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.
തദാനീം തേ തം പ്രത്യവദൻ, തഥാത്വേ ത്യാജ്യപത്രം ദത്ത്വാ സ്വാം സ്വാം ജായാം ത്യക്തും വ്യവസ്ഥാം മൂസാഃ കഥം ലിലേഖ?
8 അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു.
തതഃ സ കഥിതവാൻ, യുഷ്മാകം മനസാം കാഠിന്യാദ് യുഷ്മാൻ സ്വാം സ്വാം ജായാം ത്യക്തുമ് അന്വമന്യത കിന്തു പ്രഥമാദ് ഏഷോ വിധിർനാസീത്|
9 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
അതോ യുഷ്മാനഹം വദാമി, വ്യഭിചാരം വിനാ യോ നിജജായാം ത്യജേത് അന്യാഞ്ച വിവഹേത്, സ പരദാരാൻ ഗച്ഛതി; യശ്ച ത്യക്താം നാരീം വിവഹതി സോപി പരദാരേഷു രമതേ|
10 ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
തദാ തസ്യ ശിഷ്യാസ്തം ബഭാഷിരേ, യദി സ്വജായയാ സാകം പുംസ ഏതാദൃക് സമ്ബന്ധോ ജായതേ, തർഹി വിവഹനമേവ ന ഭദ്രം|
11 അവൻ അവരോടു: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
തതഃ സ ഉക്തവാൻ, യേഭ്യസ്തത്സാമർഥ്യം ആദായി, താൻ വിനാന്യഃ കോപി മനുജ ഏതന്മതം ഗ്രഹീതും ന ശക്നോതി|
12 അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.
കതിപയാ ജനനക്ലീബഃ കതിപയാ നരകൃതക്ലീബഃ സ്വർഗരാജ്യായ കതിപയാഃ സ്വകൃതക്ലീബാശ്ച സന്തി, യേ ഗ്രഹീതും ശക്നുവന്തി തേ ഗൃഹ്ലന്തു|
13 അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.
അപരമ് യഥാ സ ശിശൂനാം ഗാത്രേഷു ഹസ്തം ദത്വാ പ്രാർഥയതേ, തദർഥം തത്സമീംപം ശിശവ ആനീയന്ത, തത ആനയിതൃൻ ശിഷ്യാസ്തിരസ്കൃതവന്തഃ|
14 യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.
കിന്തു യീശുരുവാച, ശിശവോ മദന്തികമ് ആഗച്ഛന്തു, താൻ മാ വാരയത, ഏതാദൃശാം ശിശൂനാമേവ സ്വർഗരാജ്യം|
15 അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.
തതഃ സ തേഷാം ഗാത്രേഷു ഹസ്തം ദത്വാ തസ്മാത് സ്ഥാനാത് പ്രതസ്ഥേ|
16 അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു (aiōnios g166)
അപരമ് ഏക ആഗത്യ തം പപ്രച്ഛ, ഹേ പരമഗുരോ, അനന്തായുഃ പ്രാപ്തും മയാ കിം കിം സത്കർമ്മ കർത്തവ്യം? (aiōnios g166)
17 അവൻ: എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു.
തതഃ സ ഉവാച, മാം പരമം കുതോ വദസി? വിനേശ്ചരം ന കോപി പരമഃ, കിന്തു യദ്യനന്തായുഃ പ്രാപ്തും വാഞ്ഛസി, തർഹ്യാജ്ഞാഃ പാലയ|
18 ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;
തദാ സ പൃഷ്ടവാൻ, കാഃ കാ ആജ്ഞാഃ? തതോ യീശുഃ കഥിതവാൻ, നരം മാ ഹന്യാഃ, പരദാരാൻ മാ ഗച്ഛേഃ, മാ ചോരയേഃ, മൃഷാസാക്ഷ്യം മാ ദദ്യാഃ,
19 അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.
നിജപിതരൗ സംമന്യസ്വ, സ്വസമീപവാസിനി സ്വവത് പ്രേമ കുരു|
20 യൗവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.
സ യുവാ കഥിതവാൻ, ആ ബാല്യാദ് ഏതാഃ പാലയാമി, ഇദാനീം കിം ന്യൂനമാസ്തേ?
21 യേശു അവനോടു: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
തതോ യീശുരവദത്, യദി സിദ്ധോ ഭവിതും വാഞ്ഛസി, തർഹി ഗത്വാ നിജസർവ്വസ്വം വിക്രീയ ദരിദ്രേഭ്യോ വിതര, തതഃ സ്വർഗേ വിത്തം ലപ്സ്യസേ; ആഗച്ഛ, മത്പശ്ചാദ്വർത്തീ ച ഭവ|
22 യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
ഏതാം വാചം ശ്രുത്വാ സ യുവാ സ്വീയബഹുസമ്പത്തേ ർവിഷണഃ സൻ ചലിതവാൻ|
23 യേശു തന്റെ ശിഷ്യന്മാരോടു: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
തദാ യീശുഃ സ്വശിഷ്യാൻ അവദത്, ധനിനാം സ്വർഗരാജ്യപ്രവേശോ മഹാദുഷ്കര ഇതി യുഷ്മാനഹം തഥ്യം വദാമി|
24 ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
പുനരപി യുഷ്മാനഹം വദാമി, ധനിനാം സ്വർഗരാജ്യപ്രവേശാത് സൂചീഛിദ്രേണ മഹാങ്ഗഗമനം സുകരം|
25 അതുകേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
ഇതി വാക്യം നിശമ്യ ശിഷ്യാ അതിചമത്കൃത്യ കഥയാമാസുഃ; തർഹി കസ്യ പരിത്രാണം ഭവിതും ശക്നോതി?
26 യേശു അവരെ നോക്കി: അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു.
തദാ സ താൻ ദൃഷ്ദ്വാ കഥയാമാസ, തത് മാനുഷാണാമശക്യം ഭവതി, കിന്ത്വീശ്വരസ്യ സർവ്വം ശക്യമ്|
27 പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.
തദാ പിതരസ്തം ഗദിതവാൻ, പശ്യ, വയം സർവ്വം പരിത്യജ്യ ഭവതഃ പശ്ചാദ്വർത്തിനോ ഽഭവാമ; വയം കിം പ്രാപ്സ്യാമഃ?
28 യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
തതോ യീശുഃ കഥിതവാൻ, യുഷ്മാനഹം തഥ്യം വദാമി, യൂയം മമ പശ്ചാദ്വർത്തിനോ ജാതാ ഇതി കാരണാത് നവീനസൃഷ്ടികാലേ യദാ മനുജസുതഃ സ്വീയൈശ്ചര്യ്യസിംഹാസന ഉപവേക്ഷ്യതി, തദാ യൂയമപി ദ്വാദശസിംഹാസനേഷൂപവിശ്യ ഇസ്രായേലീയദ്വാദശവംശാനാം വിചാരം കരിഷ്യഥ|
29 എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. (aiōnios g166)
അന്യച്ച യഃ കശ്ചിത് മമ നാമകാരണാത് ഗൃഹം വാ ഭ്രാതരം വാ ഭഗിനീം വാ പിതരം വാ മാതരം വാ ജായാം വാ ബാലകം വാ ഭൂമിം പരിത്യജതി, സ തേഷാം ശതഗുണം ലപ്സ്യതേ, അനന്തായുമോഽധികാരിത്വഞ്ച പ്രാപ്സ്യതി| (aiōnios g166)
30 എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.
കിന്തു അഗ്രീയാ അനേകേ ജനാഃ പശ്ചാത്, പശ്ചാതീയാശ്ചാനേകേ ലോകാ അഗ്രേ ഭവിഷ്യന്തി|

< മത്തായി 19 >