< മത്തായി 17 >

1 ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി,
כעבור שישה ימים לקח ישוע את פטרוס, את יעקב ואת אחיו יוחנן, ועלה איתם על פסגת הר גבוה.
2 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു.
כשהביטו התלמידים בישוע, הוא השתנה לנגד עיניהם: פניו זרחו כשמש ובגדיו הלבינו והבריקו.
3 മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.
לפתע הופיעו משה רבנו ואליהו הנביא ודיברו עם ישוע.
4 അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
”אדון, כמה טוב שאנחנו כאן!“קרא פטרוס.”אם אתה רוצה, אבנה כאן שלוש סוכות לכבוד – לך, למשה ולאליהו!“
5 അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
בזמן שפטרוס דיבר, ענן כיסה את השלושה ויצא משם קול שאמר:”זהו בני אהובי, שבו חפצתי. שמעו בקולו!“
6 ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
כששמעו התלמידים את הקול, נפלו על־פניהם מבוהלים ונפחדים.
7 യേശു അടുത്തുചെന്നു അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
ישוע ניגש אליהם ונגע בהם.”קומו, “אמר,”אל תפחדו!“
8 അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
כשהביטו התלמידים סביבם, ראו שישוע לבדו איתם.
9 അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു.
כאשר ירדו מההר ישוע ציווה עליהם שלא יספרו לאיש את מה שראו, עד לאחר שיקום מן המתים.
10 ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.
”מדוע הסופרים אומרים שאליהו הנביא צריך לבוא תחילה (לפני המשיח)?“שאלו התלמידים את ישוע.
11 അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.
”הם צודקים“, ענה ישוע.”אליהו באמת יבוא קודם וישליט סדר בכל.
12 എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.
למעשה אליהו כבר בא, אולם אנשים רבים לא הכירו אותו ואף פגעו בו. גם בן־האדם יסבול מידיהם.“
13 അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
אז הבינו התלמידים שישוע דיבר על יוחנן המטביל.
14 അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:
כשהגיעו למרגלות ההר כבר ציפו להם אנשים רבים. איש אחד התקרב אל ישוע, כרע ברך לפניו והתחנן:
15 കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.
”אדוני, רחם נא על בני. הוא חולה במחלת אפילפסיה וסובל מאוד. לעתים קרובות הוא נופל לתוך אש או מים.
16 ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
הבאתי את בני אל תלמידיך, אבל הם לא יכלו לרפא אותו.“
17 അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
”מה עיקש וחסר־אמונה הדור הזה!“קרא ישוע.”עד מתי יהיה עלי לסבול אתכם? הביאו אלי את הילד!“
18 യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൗഖ്യംവന്നു.
ישוע גער בשד שהיה בתוך הילד, והשד יצא ממנו. באותו רגע הילד נרפא.
19 പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
לאחר מכן, כשהתלמידים היו לבד עם ישוע, שאלו אותו:”מדוע אנחנו לא יכולנו לגרש את השד?“
20 അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
”בגלל חוסר אמונתכם“, השיב ישוע.”אילו הייתה לכם אמונה אפילו כגרגר של חרדל, יכולתם לומר להר הזה:’זוז!‘והוא באמת היה זז, מכיוון שתוכלו לעשות כל דבר.
21 നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
אבל שד כזה יוצא רק לאחר צום ותפילה.“
22 അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
יום אחד כשהיו בגליל אמר ישוע לתלמידיו:”בן־האדם עומד להימסר לידי אנשים,
23 അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
והם יהרגו אותו; אולם לאחר שלושה ימים יקום לתחייה.“דבריו אלה ציערו את התלמידים ואף הפחידו אותם.
24 അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു.
בבואם אל כפר־נחום ניגשו אל פטרוס גובי מס מחצית השקל של המקדש ושאלו אותו:”האם אין הרב שלך משלם את המס?“
25 അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു.
”ודאי שהוא משלם“, השיב פטרוס. לאחר מכן נכנס פטרוס אל הבית כדי לשוחח על כך עם ישוע, אולם עוד לפני שהספיק לפתוח את פיו שאל אותו ישוע:”מה דעתך, פטרוס? ממי דורשים המלכים מס, מבני העם שלהם או מזרים?“
26 യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.
”מהזרים, כמובן“, השיב פטרוס.”אם כן, הבנים פטורים מכך.“אמר ישוע.”אולם היות שאיננו רוצים לפגוע באנשים האלה, לך אל הים והשלך חכה למים. פתח את פיו של הדג הראשון שתצוד, ותמצא בו מטבע. במטבע זה שלם את המס עבור שנינו.“
27 എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.

< മത്തായി 17 >