< മത്തായി 15 >
1 അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:
അപരം യിരൂശാലമ്നഗരീയാഃ കതിപയാ അധ്യാപകാഃ ഫിരൂശിനശ്ച യീശോഃ സമീപമാഗത്യ കഥയാമാസുഃ,
2 നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
തവ ശിഷ്യാഃ കിമർഥമ് അപ്രക്ഷാലിതകരൈ ർഭക്ഷിത്വാ പരമ്പരാഗതം പ്രാചീനാനാം വ്യവഹാരം ലങ്വന്തേ?
3 അവൻ അവരോടു ഉത്തരം പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?
തതോ യീശുഃ പ്രത്യുവാച, യൂയം പരമ്പരാഗതാചാരേണ കുത ഈശ്വരാജ്ഞാം ലങ്വധ്വേ|
4 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
ഈശ്വര ഇത്യാജ്ഞാപയത്, ത്വം നിജപിതരൗ സംമന്യേഥാഃ, യേന ച നിജപിതരൗ നിന്ദ്യേതേ, സ നിശ്ചിതം മ്രിയേത;
5 നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ
കിന്തു യൂയം വദഥ, യഃ സ്വജനകം സ്വജനനീം വാ വാക്യമിദം വദതി, യുവാം മത്തോ യല്ലഭേഥേ, തത് ന്യവിദ്യത,
6 അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.
സ നിജപിതരൗ പുന ർന സംമംസ്യതേ| ഇത്ഥം യൂയം പരമ്പരാഗതേന സ്വേഷാമാചാരേണേശ്വരീയാജ്ഞാം ലുമ്പഥ|
7 കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:
രേ കപടിനഃ സർവ്വേ യിശയിയോ യുഷ്മാനധി ഭവിഷ്യദ്വചനാന്യേതാനി സമ്യഗ് ഉക്തവാൻ|
8 “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
വദനൈ ർമനുജാ ഏതേ സമായാന്തി മദന്തികം| തഥാധരൈ ർമദീയഞ്ച മാനം കുർവ്വന്തി തേ നരാഃ|
9 മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.
കിന്തു തേഷാം മനോ മത്തോ വിദൂരഏവ തിഷ്ഠതി| ശിക്ഷയന്തോ വിധീൻ ന്രാജ്ഞാ ഭജന്തേ മാം മുധൈവ തേ|
10 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊൾവിൻ.
തതോ യീശു ർലോകാൻ ആഹൂയ പ്രോക്തവാൻ, യൂയം ശ്രുത്വാ ബുധ്യധ്ബം|
11 മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
യന്മുഖം പ്രവിശതി, തത് മനുജമ് അമേധ്യം ന കരോതി, കിന്തു യദാസ്യാത് നിർഗച്ഛതി, തദേവ മാനുഷമമേധ്യീ കരോതീ|
12 അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.
തദാനീം ശിഷ്യാ ആഗത്യ തസ്മൈ കഥയാഞ്ചക്രുഃ, ഏതാം കഥാം ശ്രുത്വാ ഫിരൂശിനോ വ്യരജ്യന്ത, തത് കിം ഭവതാ ജ്ഞായതേ?
13 അതിന്നു അവൻ: സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
സ പ്രത്യവദത്, മമ സ്വർഗസ്ഥഃ പിതാ യം കഞ്ചിദങ്കുരം നാരോപയത്, സ ഉത്പാവ്ദ്യതേ|
14 അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.
തേ തിഷ്ഠന്തു, തേ അന്ധമനുജാനാമ് അന്ധമാർഗദർശകാ ഏവ; യദ്യന്ധോഽന്ധം പന്ഥാനം ദർശയതി, തർഹ്യുഭൗ ഗർത്തേ പതതഃ|
15 പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
തദാ പിതരസ്തം പ്രത്യവദത്, ദൃഷ്ടാന്തമിമമസ്മാൻ ബോധയതു|
16 അതിന്നു അവൻ പറഞ്ഞതു: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?
യീശുനാ പ്രോക്തം, യൂയമദ്യ യാവത് കിമബോധാഃ സ്ഥ?
17 വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?
കഥാമിമാം കിം ന ബുധ്യധ്ബേ? യദാസ്യം പ്രേവിശതി, തദ് ഉദരേ പതൻ ബഹിർനിര്യാതി,
18 വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
കിന്ത്വാസ്യാദ് യന്നിര്യാതി, തദ് അന്തഃകരണാത് നിര്യാതത്വാത് മനുജമമേധ്യം കരോതി|
19 എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.
യതോഽന്തഃകരണാത് കുചിന്താ ബധഃ പാരദാരികതാ വേശ്യാഗമനം ചൈര്യ്യം മിഥ്യാസാക്ഷ്യമ് ഈശ്വരനിന്ദാ ചൈതാനി സർവ്വാണി നിര്യ്യാന്തി|
20 മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.
ഏതാനി മനുഷ്യമപവിത്രീ കുർവ്വന്തി കിന്ത്വപ്രക്ഷാലിതകരേണ ഭോജനം മനുജമമേധ്യം ന കരോതി|
21 യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.
അനന്തരം യീശുസ്തസ്മാത് സ്ഥാനാത് പ്രസ്ഥായ സോരസീദോന്നഗരയോഃ സീമാമുപതസ്യൗ|
22 ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.
തദാ തത്സീമാതഃ കാചിത് കിനാനീയാ യോഷിദ് ആഗത്യ തമുച്ചൈരുവാച, ഹേ പ്രഭോ ദായൂദഃ സന്താന, മമൈകാ ദുഹിതാസ്തേ സാ ഭൂതഗ്രസ്താ സതീ മഹാക്ലേശം പ്രാപ്നോതി മമ ദയസ്വ|
23 അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.
കിന്തു യീശുസ്താം കിമപി നോക്തവാൻ, തതഃ ശിഷ്യാ ആഗത്യ തം നിവേദയാമാസുഃ, ഏഷാ യോഷിദ് അസ്മാകം പശ്ചാദ് ഉച്ചൈരാഹൂയാഗച്ഛതി, ഏനാം വിസൃജതു|
24 അതിന്നു അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു.
തദാ സ പ്രത്യവദത്, ഇസ്രായേൽഗോത്രസ്യ ഹാരിതമേഷാൻ വിനാ കസ്യാപ്യന്യസ്യ സമീപം നാഹം പ്രേഷിതോസ്മി|
25 എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
തതഃ സാ നാരീസമാഗത്യ തം പ്രണമ്യ ജഗാദ, ഹേ പ്രഭോ മാമുപകുരു|
26 അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു.
സ ഉക്തവാൻ, ബാലകാനാം ഭക്ഷ്യമാദായ സാരമേയേഭ്യോ ദാനം നോചിതം|
27 അതിന്നു അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.
തദാ സാ ബഭാഷേ, ഹേ പ്രഭോ, തത് സത്യം, തഥാപി പ്രഭോ ർഭഞ്ചാദ് യദുച്ഛിഷ്ടം പതതി, തത് സാരമേയാഃ ഖാദന്തി|
28 യേശു അവളോടു: സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു.
തതോ യീശുഃ പ്രത്യവദത്, ഹേ യോഷിത്, തവ വിശ്വാസോ മഹാൻ തസ്മാത് തവ മനോഭിലഷിതം സിദ്യ്യതു, തേന തസ്യാഃ കന്യാ തസ്മിന്നേവ ദണ്ഡേ നിരാമയാഭവത്|
29 യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.
അനന്തരം യീശസ്തസ്മാത് സ്ഥാനാത് പ്രസ്ഥായ ഗാലീൽസാഗരസ്യ സന്നിധിമാഗത്യ ധരാധരമാരുഹ്യ തത്രോപവിവേശ|
30 വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൗഖ്യമാക്കി;
പശ്ചാത് ജനനിവഹോ ബഹൂൻ ഖഞ്ചാന്ധമൂകശുഷ്കകരമാനുഷാൻ ആദായ യീശോഃ സമീപമാഗത്യ തച്ചരണാന്തികേ സ്ഥാപയാമാസുഃ, തതഃ സാ താൻ നിരാമയാൻ അകരോത്|
31 ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
ഇത്ഥം മൂകാ വാക്യം വദന്തി, ശുഷ്കകരാഃ സ്വാസ്ഥ്യമായാന്തി, പങ്ഗവോ ഗച്ഛന്തി, അന്ധാ വീക്ഷന്തേ, ഇതി വിലോക്യ ലോകാ വിസ്മയം മന്യമാനാ ഇസ്രായേല ഈശ്വരം ധന്യം ബഭാഷിരേ|
32 എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു.
തദാനീം യീശുഃ സ്വശിഷ്യാൻ ആഹൂയ ഗദിതവാൻ, ഏതജ്ജനനിവഹേഷു മമ ദയാ ജായതേ, ഏതേ ദിനത്രയം മയാ സാകം സന്തി, ഏഷാം ഭക്ഷ്യവസ്തു ച കഞ്ചിദപി നാസ്തി, തസ്മാദഹമേതാനകൃതാഹാരാൻ ന വിസ്രക്ഷ്യാമി, തഥാത്വേ വർത്മമധ്യേ ക്ലാമ്യേഷുഃ|
33 ശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.
തദാ ശിഷ്യാ ഊചുഃ, ഏതസ്മിൻ പ്രാന്തരമധ്യ ഏതാവതോ മർത്യാൻ തർപയിതും വയം കുത്ര പൂപാൻ പ്രാപ്സ്യാമഃ?
34 നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവർ പറഞ്ഞു.
യീശുരപൃച്ഛത്, യുഷ്മാകം നികടേ കതി പൂപാ ആസതേ? ത ഊചുഃ, സപ്തപൂപാ അൽപാഃ ക്ഷുദ്രമീനാശ്ച സന്തി|
35 അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു,
തദാനീം സ ലോകനിവഹം ഭൂമാവുപവേഷ്ടുമ് ആദിശ്യ
36 ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.
താൻ സപ്തപൂപാൻ മീനാംശ്ച ഗൃഹ്ലൻ ഈശ്വരീയഗുണാൻ അനൂദ്യ ഭംക്ത്വാ ശിഷ്യേഭ്യോ ദദൗ, ശിഷ്യാ ലോകേഭ്യോ ദദുഃ|
37 എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറെച്ചെടുത്തു.
തതഃ സർവ്വേ ഭുക്ത്വാ തൃപ്തവന്തഃ; തദവശിഷ്ടഭക്ഷ്യേണ സപ്തഡലകാൻ പരിപൂര്യ്യ സംജഗൃഹുഃ|
38 തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.
തേ ഭോക്താരോ യോഷിതോ ബാലകാംശ്ച വിഹായ പ്രായേണ ചതുഃസഹസ്രാണി പുരുഷാ ആസൻ|
39 പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്തു എത്തി.
തതഃ പരം സ ജനനിവഹം വിസൃജ്യ തരിമാരുഹ്യ മഗ്ദലാപ്രദേശം ഗതവാൻ|