< മർക്കൊസ് 9 >

1 പിന്നെ അവൻ അവരോടു: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
അഥ സ താനവാദീത് യുഷ്മഭ്യമഹം യഥാർഥം കഥയാമി, ഈശ്വരരാജ്യം പരാക്രമേണോപസ്ഥിതം ന ദൃഷ്ട്വാ മൃത്യും നാസ്വാദിഷ്യന്തേ, അത്ര ദണ്ഡായമാനാനാം മധ്യേപി താദൃശാ ലോകാഃ സന്തി|
2 ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
അഥ ഷഡ്ദിനേഭ്യഃ പരം യീശുഃ പിതരം യാകൂബം യോഹനഞ്ച ഗൃഹീത്വാ ഗിരേരുച്ചസ്യ നിർജനസ്ഥാനം ഗത്വാ തേഷാം പ്രത്യക്ഷേ മൂർത്യന്തരം ദധാര|
3 ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
തതസ്തസ്യ പരിധേയമ് ഈദൃശമ് ഉജ്ജ്വലഹിമപാണഡരം ജാതം യദ് ജഗതി കോപി രജകോ ന താദൃക് പാണഡരം കർത്താം ശക്നോതി|
4 അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
അപരഞ്ച ഏലിയോ മൂസാശ്ച തേഭ്യോ ദർശനം ദത്ത്വാ യീശുനാ സഹ കഥനം കർത്തുമാരേഭാതേ|
5 പത്രൊസ് യേശുവിനോടു: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
തദാ പിതരോ യീശുമവാദീത് ഹേ ഗുരോഽസ്മാകമത്ര സ്ഥിതിരുത്തമാ, തതഏവ വയം ത്വത്കൃതേ ഏകാം മൂസാകൃതേ ഏകാമ് ഏലിയകൃതേ ചൈകാം, ഏതാസ്തിസ്രഃ കുടീ ർനിർമ്മാമ|
6 താൻ എന്തു പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; അവർ ഭയപരവശരായിരുന്നു.
കിന്തു സ യദുക്തവാൻ തത് സ്വയം ന ബുബുധേ തതഃ സർവ്വേ ബിഭയാഞ്ചക്രുഃ|
7 പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
ഏതർഹി പയോദസ്താൻ ഛാദയാമാസ, മമയാം പ്രിയഃ പുത്രഃ കഥാസു തസ്യ മനാംസി നിവേശയതേതി നഭോവാണീ തന്മേദ്യാന്നിര്യയൗ|
8 പെട്ടെന്നു അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
അഥ ഹഠാത്തേ ചതുർദിശോ ദൃഷ്ട്വാ യീശും വിനാ സ്വൈഃ സഹിതം കമപി ന ദദൃശുഃ|
9 അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ: മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവൻ അവരോടു കല്പിച്ചു.
തതഃ പരം ഗിരേരവരോഹണകാലേ സ താൻ ഗാഢമ് ദൂത്യാദിദേശ യാവന്നരസൂനോഃ ശ്മശാനാദുത്ഥാനം ന ഭവതി, താവത് ദർശനസ്യാസ്യ വാർത്താ യുഷ്മാഭിഃ കസ്മൈചിദപി ന വക്തവ്യാ|
10 മരിച്ചവരിൽനിന്നു എഴുന്നേല്ക്ക എന്നുള്ളതു എന്തു എന്നു തമ്മിൽ തർക്കിച്ചുംകൊണ്ടു അവർ ആ വാക്കു ഉള്ളിൽ സംഗ്രഹിച്ചു.
തദാ ശ്മശാനാദുത്ഥാനസ്യ കോഭിപ്രായ ഇതി വിചാര്യ്യ തേ തദ്വാക്യം സ്വേഷു ഗോപായാഞ്ചക്രിരേ|
11 ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ വാദിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.
അഥ തേ യീശും പപ്രച്ഛുഃ പ്രഥമത ഏലിയേനാഗന്തവ്യമ് ഇതി വാക്യം കുത ഉപാധ്യായാ ആഹുഃ?
12 അതിന്നു യേശു: ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ചു: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?
തദാ സ പ്രത്യുവാച, ഏലിയഃ പ്രഥമമേത്യ സർവ്വകാര്യ്യാണി സാധയിഷ്യതി; നരപുത്രേ ച ലിപി ര്യഥാസ്തേ തഥൈവ സോപി ബഹുദുഃഖം പ്രാപ്യാവജ്ഞാസ്യതേ|
13 ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
കിന്ത്വഹം യുഷ്മാൻ വദാമി, ഏലിയാർഥേ ലിപി ര്യഥാസ്തേ തഥൈവ സ ഏത്യ യയൗ, ലോകാ: സ്വേച്ഛാനുരൂപം തമഭിവ്യവഹരന്തി സ്മ|
14 അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.
അനന്തരം സ ശിഷ്യസമീപമേത്യ തേഷാം ചതുഃപാർശ്വേ തൈഃ സഹ ബഹുജനാൻ വിവദമാനാൻ അധ്യാപകാംശ്ച ദൃഷ്ടവാൻ;
15 പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.
കിന്തു സർവ്വലോകാസ്തം ദൃഷ്ട്വൈവ ചമത്കൃത്യ തദാസന്നം ധാവന്തസ്തം പ്രണേമുഃ|
16 അവൻ അവരോടു: നിങ്ങൾ അവരുമായി തർക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.
തദാ യീശുരധ്യാപകാനപ്രാക്ഷീദ് ഏതൈഃ സഹ യൂയം കിം വിവദധ്വേ?
17 അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.
തതോ ലോകാനാം കശ്ചിദേകഃ പ്രത്യവാദീത് ഹേ ഗുരോ മമ സൂനും മൂകം ഭൂതധൃതഞ്ച ഭവദാസന്നമ് ആനയം|
18 അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവർക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.
യദാസൗ ഭൂതസ്തമാക്രമതേ തദൈവ പാതസതി തഥാ സ ഫേണായതേ, ദന്തൈർദന്താൻ ഘർഷതി ക്ഷീണോ ഭവതി ച; തതോ ഹേതോസ്തം ഭൂതം ത്യാജയിതും ഭവച്ഛിഷ്യാൻ നിവേദിതവാൻ കിന്തു തേ ന ശേകുഃ|
19 അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
തദാ സ തമവാദീത്, രേ അവിശ്വാസിനഃ സന്താനാ യുഷ്മാഭിഃ സഹ കതി കാലാനഹം സ്ഥാസ്യാമി? അപരാൻ കതി കാലാൻ വാ വ ആചാരാൻ സഹിഷ്യേ? തം മദാസന്നമാനയത|
20 അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.
തതസ്തത്സന്നിധിം സ ആനീയത കിന്തു തം ദൃഷ്ട്വൈവ ഭൂതോ ബാലകം ധൃതവാൻ; സ ച ഭൂമൗ പതിത്വാ ഫേണായമാനോ ലുലോഠ|
21 ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ.
തദാ സ തത്പിതരം പപ്രച്ഛ, അസ്യേദൃശീ ദശാ കതി ദിനാനി ഭൂതാ? തതഃ സോവാദീത് ബാല്യകാലാത്|
22 അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.
ഭൂതോയം തം നാശയിതും ബഹുവാരാൻ വഹ്നൗ ജലേ ച ന്യക്ഷിപത് കിന്തു യദി ഭവാന കിമപി കർത്താം ശക്നോതി തർഹി ദയാം കൃത്വാസ്മാൻ ഉപകരോതു|
23 യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
തദാ യീശുസ്തമവദത് യദി പ്രത്യേതും ശക്നോഷി തർഹി പ്രത്യയിനേ ജനായ സർവ്വം സാധ്യമ്|
24 ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
തതസ്തത്ക്ഷണം തദ്ബാലകസ്യ പിതാ പ്രോച്ചൈ രൂവൻ സാശ്രുനേത്രഃ പ്രോവാച, പ്രഭോ പ്രത്യേമി മമാപ്രത്യയം പ്രതികുരു|
25 എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
അഥ യീശു ർലോകസങ്ഘം ധാവിത്വായാന്തം ദൃഷ്ട്വാ തമപൂതഭൂതം തർജയിത്വാ ജഗാദ, രേ ബധിര മൂക ഭൂത ത്വമേതസ്മാദ് ബഹിർഭവ പുനഃ കദാപി മാശ്രയൈനം ത്വാമഹമ് ഇത്യാദിശാമി|
26 അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
തദാ സ ഭൂതശ്ചീത്ശബ്ദം കൃത്വാ തമാപീഡ്യ ബഹിർജജാമ, തതോ ബാലകോ മൃതകൽപോ ബഭൂവ തസ്മാദയം മൃതഇത്യനേകേ കഥയാമാസുഃ|
27 യേശു അവനെ കൈക്കു പിടിച്ചു നിവിർത്തി, അവൻ എഴുന്നേറ്റു.
കിന്തു കരം ധൃത്വാ യീശുനോത്ഥാപിതഃ സ ഉത്തസ്ഥൗ|
28 വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
അഥ യീശൗ ഗൃഹം പ്രവിഷ്ടേ ശിഷ്യാ ഗുപ്തം തം പപ്രച്ഛുഃ, വയമേനം ഭൂതം ത്യാജയിതും കുതോ ന ശക്താഃ?
29 പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവൻ പറഞ്ഞു.
സ ഉവാച, പ്രാർഥനോപവാസൗ വിനാ കേനാപ്യന്യേന കർമ്മണാ ഭൂതമീദൃശം ത്യാജയിതും ന ശക്യം|
30 അവിടെ നിന്നു അവർ പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അതു ആരും അറിയരുതെന്നു അവൻ ഇച്ഛിച്ചു.
അനന്തരം സ തത്സ്ഥാനാദിത്വാ ഗാലീൽമധ്യേന യയൗ, കിന്തു തത് കോപി ജാനീയാദിതി സ നൈച്ഛത്|
31 അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
അപരഞ്ച സ ശിഷ്യാനുപദിശൻ ബഭാഷേ, നരപുത്രോ നരഹസ്തേഷു സമർപയിഷ്യതേ തേ ച തം ഹനിഷ്യന്തി തൈസ്തസ്മിൻ ഹതേ തൃതീയദിനേ സ ഉത്ഥാസ്യതീതി|
32 ആ വാക്കു അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.
കിന്തു തത്കഥാം തേ നാബുധ്യന്ത പ്രഷ്ടുഞ്ച ബിഭ്യഃ|
33 അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു.
അഥ യീശുഃ കഫർനാഹൂമ്പുരമാഗത്യ മധ്യേഗൃഹഞ്ചേത്യ താനപൃച്ഛദ് വർത്മമധ്യേ യൂയമന്യോന്യം കിം വിവദധ്വേ സ്മ?
34 അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.
കിന്തു തേ നിരുത്തരാസ്തസ്ഥു ര്യസ്മാത്തേഷാം കോ മുഖ്യ ഇതി വർത്മാനി തേഽന്യോന്യം വ്യവദന്ത|
35 അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
തതഃ സ ഉപവിശ്യ ദ്വാദശശിഷ്യാൻ ആഹൂയ ബഭാഷേ യഃ കശ്ചിത് മുഖ്യോ ഭവിതുമിച്ഛതി സ സർവ്വേഭ്യോ ഗൗണഃ സർവ്വേഷാം സേവകശ്ച ഭവതു|
36 ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു:
തദാ സ ബാലകമേകം ഗൃഹീത്വാ മധ്യേ സമുപാവേശയത് തതസ്തം ക്രോഡേ കൃത്വാ താനവാദാത്
37 ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
യഃ കശ്ചിദീദൃശസ്യ കസ്യാപി ബാലസ്യാതിഥ്യം കരോതി സ മമാതിഥ്യം കരോതി; യഃ കശ്ചിന്മമാതിഥ്യം കരോതി സ കേവലമ് മമാതിഥ്യം കരോതി തന്ന മത്പ്രേരകസ്യാപ്യാതിഥ്യം കരോതി|
38 യോഹന്നാൻ അവനോടു: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു.
അഥ യോഹൻ തമബ്രവീത് ഹേ ഗുരോ, അസ്മാകമനനുഗാമിനമ് ഏകം ത്വാന്നാമ്നാ ഭൂതാൻ ത്യാജയന്തം വയം ദൃഷ്ടവന്തഃ, അസ്മാകമപശ്ചാദ്ഗാമിത്വാച്ച തം ന്യഷേധാമ|
39 അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
കിന്തു യീശുരവദത് തം മാ നിഷേധത്, യതോ യഃ കശ്ചിൻ മന്നാമ്നാ ചിത്രം കർമ്മ കരോതി സ സഹസാ മാം നിന്ദിതും ന ശക്നോതി|
40 നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
തഥാ യഃ കശ്ചിദ് യുഷ്മാകം വിപക്ഷതാം ന കരോതി സ യുഷ്മാകമേവ സപക്ഷഃ|
41 നിങ്ങൾ ക്രിസ്തുവിന്നുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
യഃ കശ്ചിദ് യുഷ്മാൻ ഖ്രീഷ്ടശിഷ്യാൻ ജ്ഞാത്വാ മന്നാമ്നാ കംസൈകേന പാനീയം പാതും ദദാതി, യുഷ്മാനഹം യഥാർഥം വച്മി, സ ഫലേന വഞ്ചിതോ ന ഭവിഷ്യതി|
42 എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.
കിന്തു യദി കശ്ചിൻ മയി വിശ്വാസിനാമേഷാം ക്ഷുദ്രപ്രാണിനാമ് ഏകസ്യാപി വിഘ്നം ജനയതി, തർഹി തസ്യൈതത്കർമ്മ കരണാത് കണ്ഠബദ്ധപേഷണീകസ്യ തസ്യ സാഗരാഗാധജല മജ്ജനം ഭദ്രം|
43 നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
അതഃ സ്വകരോ യദി ത്വാം ബാധതേ തർഹി തം ഛിന്ധി;
44 ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു. (Geenna g1067)
യസ്മാത് യത്ര കീടാ ന മ്രിയന്തേ വഹ്നിശ്ച ന നിർവ്വാതി, തസ്മിൻ അനിർവ്വാണാനലനരകേ കരദ്വയവസ്തവ ഗമനാത് കരഹീനസ്യ സ്വർഗപ്രവേശസ്തവ ക്ഷേമം| (Geenna g1067)
45 നിന്റെ കാൽ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
യദി തവ പാദോ വിഘ്നം ജനയതി തർഹി തം ഛിന്ധി,
46 മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു. (Geenna g1067)
യതോ യത്ര കീടാ ന മ്രിയന്തേ വഹ്നിശ്ച ന നിർവ്വാതി, തസ്മിൻ ഽനിർവ്വാണവഹ്നൗ നരകേ ദ്വിപാദവതസ്തവ നിക്ഷേപാത് പാദഹീനസ്യ സ്വർഗപ്രവേശസ്തവ ക്ഷേമം| (Geenna g1067)
47 നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു. (Geenna g1067)
സ്വനേത്രം യദി ത്വാം ബാധതേ തർഹി തദപ്യുത്പാടയ, യതോ യത്ര കീടാ ന മ്രിയന്തേ വഹ്നിശ്ച ന നിർവ്വാതി,
48 അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.
തസ്മിന ഽനിർവ്വാണവഹ്നൗ നരകേ ദ്വിനേത്രസ്യ തവ നിക്ഷേപാദ് ഏകനേത്രവത ഈശ്വരരാജ്യേ പ്രവേശസ്തവ ക്ഷേമം| (Geenna g1067)
49 എല്ലാവന്നും തീകൊണ്ടു ഉപ്പിടും.
യഥാ സർവ്വോ ബലി ർലവണാക്തഃ ക്രിയതേ തഥാ സർവ്വോ ജനോ വഹ്നിരൂപേണ ലവണാക്തഃ കാരിഷ്യതേ|
50 ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന്നു രസം വരുത്തും? നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.
ലവണം ഭദ്രം കിന്തു യദി ലവണേ സ്വാദുതാ ന തിഷ്ഠതി, തർഹി കഥമ് ആസ്വാദ്യുക്തം കരിഷ്യഥ? യൂയം ലവണയുക്താ ഭവത പരസ്പരം പ്രേമ കുരുത|

< മർക്കൊസ് 9 >