< മർക്കൊസ് 4 >
1 അവൻ പിന്നെയും കടല്ക്കരെവെച്ചു ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ടു അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.
അനന്തരം സ സമുദ്രതടേ പുനരുപദേഷ്ടും പ്രാരേഭേ, തതസ്തത്ര ബഹുജനാനാം സമാഗമാത് സ സാഗരോപരി നൗകാമാരുഹ്യ സമുപവിഷ്ടഃ; സർവ്വേ ലോകാഃ സമുദ്രകൂലേ തസ്ഥുഃ|
2 അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞതു:
തദാ സ ദൃഷ്ടാന്തകഥാഭി ർബഹൂപദിഷ്ടവാൻ ഉപദിശംശ്ച കഥിതവാൻ,
3 കേൾപ്പിൻ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
അവധാനം കുരുത, ഏകോ ബീജവപ്താ ബീജാനി വപ്തും ഗതഃ;
4 വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു.
വപനകാലേ കിയന്തി ബീജാനി മാർഗപാശ്വേ പതിതാനി, തത ആകാശീയപക്ഷിണ ഏത്യ താനി ചഖാദുഃ|
5 മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.
കിയന്തി ബീജാനി സ്വൽപമൃത്തികാവത്പാഷാണഭൂമൗ പതിതാനി താനി മൃദോൽപത്വാത് ശീഘ്രമങ്കുരിതാനി;
6 സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി.
കിന്തൂദിതേ സൂര്യ്യേ ദഗ്ധാനി തഥാ മൂലാനോ നാധോഗതത്വാത് ശുഷ്കാണി ച|
7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.
കിയന്തി ബീജാനി കണ്ടകിവനമധ്യേ പതിതാനി തതഃ കണ്ടകാനി സംവൃദ്വ്യ താനി ജഗ്രസുസ്താനി ന ച ഫലിതാനി|
8 മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
തഥാ കിയന്തി ബീജാന്യുത്തമഭൂമൗ പതിതാനി താനി സംവൃദ്വ്യ ഫലാന്യുത്പാദിതാനി കിയന്തി ബീജാനി ത്രിംശദ്ഗുണാനി കിയന്തി ഷഷ്ടിഗുണാനി കിയന്തി ശതഗുണാനി ഫലാനി ഫലിതവന്തി|
9 കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു.
അഥ സ താനവദത് യസ്യ ശ്രോതും കർണൗ സ്തഃ സ ശൃണോതു|
10 അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.
തദനന്തരം നിർജനസമയേ തത്സങ്ഗിനോ ദ്വാദശശിഷ്യാശ്ച തം തദ്ദൃഷ്ടാന്തവാക്യസ്യാർഥം പപ്രച്ഛുഃ|
11 അവരോടു അവൻ പറഞ്ഞതു: ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.
തദാ സ താനുദിതവാൻ ഈശ്വരരാജ്യസ്യ നിഗൂഢവാക്യം ബോദ്ധും യുഷ്മാകമധികാരോഽസ്തി;
12 അവർ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.
കിന്തു യേ വഹിർഭൂതാഃ "തേ പശ്യന്തഃ പശ്യന്തി കിന്തു ന ജാനന്തി, ശൃണ്വന്തഃ ശൃണ്വന്തി കിന്തു ന ബുധ്യന്തേ, ചേത്തൈ ർമനഃസു കദാപി പരിവർത്തിതേഷു തേഷാം പാപാന്യമോചയിഷ്യന്ത," അതോഹേതോസ്താൻ പ്രതി ദൃഷ്ടാന്തൈരേവ താനി മയാ കഥിതാനി|
13 പിന്നെ അവൻ അവരോടു പറഞ്ഞതു: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?
അഥ സ കഥിതവാൻ യൂയം കിമേതദ് ദൃഷ്ടാന്തവാക്യം ന ബുധ്യധ്വേ? തർഹി കഥം സർവ്വാൻ ദൃഷ്ടാന്താന ഭോത്സ്യധ്വേ?
14 വിതെക്കുന്നവൻ വചനം വിതെക്കുന്നു.
ബീജവപ്താ വാക്യരൂപാണി ബീജാനി വപതി;
15 വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
തത്ര യേ യേ ലോകാ വാക്യം ശൃണ്വന്തി, കിന്തു ശ്രുതമാത്രാത് ശൈതാൻ ശീഘ്രമാഗത്യ തേഷാം മനഃസൂപ്താനി താനി വാക്യരൂപാണി ബീജാന്യപനയതി തഏവ ഉപ്തബീജമാർഗപാർശ്വേസ്വരൂപാഃ|
16 അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;
യേ ജനാ വാക്യം ശ്രുത്വാ സഹസാ പരമാനന്ദേന ഗൃഹ്ലന്തി, കിന്തു ഹൃദി സ്ഥൈര്യ്യാഭാവാത് കിഞ്ചിത് കാലമാത്രം തിഷ്ഠന്തി തത്പശ്ചാത് തദ്വാക്യഹേതോഃ
17 എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
കുത്രചിത് ക്ലേശേ ഉപദ്രവേ വാ സമുപസ്ഥിതേ തദൈവ വിഘ്നം പ്രാപ്നുവന്തി തഏവ ഉപ്തബീജപാഷാണഭൂമിസ്വരൂപാഃ|
18 മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു
യേ ജനാഃ കഥാം ശൃണ്വന്തി കിന്തു സാംസാരികീ ചിന്താ ധനഭ്രാന്തി ർവിഷയലോഭശ്ച ഏതേ സർവ്വേ ഉപസ്ഥായ താം കഥാം ഗ്രസന്തി തതഃ മാ വിഫലാ ഭവതി (aiōn )
19 ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീർക്കുന്നതാകുന്നു. (aiōn )
തഏവ ഉപ്തബീജസകണ്ടകഭൂമിസ്വരൂപാഃ|
20 നല്ലമണ്ണിൽ വിതെക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.
യേ ജനാ വാക്യം ശ്രുത്വാ ഗൃഹ്ലന്തി തേഷാം കസ്യ വാ ത്രിംശദ്ഗുണാനി കസ്യ വാ ഷഷ്ടിഗുണാനി കസ്യ വാ ശതഗുണാനി ഫലാനി ഭവന്തി തഏവ ഉപ്തബീജോർവ്വരഭൂമിസ്വരൂപാഃ|
21 പിന്നെ അവൻ അവരോടു പറഞ്ഞതു: വിളക്കു കത്തിച്ചു പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വെക്കുന്നതു?
തദാ സോഽപരമപി കഥിതവാൻ കോപി ജനോ ദീപാധാരം പരിത്യജ്യ ദ്രോണസ്യാധഃ ഖട്വായാ അധേ വാ സ്ഥാപയിതും ദീപമാനയതി കിം?
22 വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
അതോഹേതോ ര്യന്ന പ്രകാശയിഷ്യതേ താദൃഗ് ലുക്കായിതം കിമപി വസ്തു നാസ്തി; യദ് വ്യക്തം ന ഭവിഷ്യതി താദൃശം ഗുപ്തം കിമപി വസ്തു നാസ്തി|
23 കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
യസ്യ ശ്രോതും കർണൗ സ്തഃ സ ശൃണോതു|
24 നിങ്ങൾ കേൾക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.
അപരമപി കഥിതവാൻ യൂയം യദ് യദ് വാക്യം ശൃണുഥ തത്ര സാവധാനാ ഭവത, യതോ യൂയം യേന പരിമാണേന പരിമാഥ തേനൈവ പരിമാണേന യുഷ്മദർഥമപി പരിമാസ്യതേ; ശ്രോതാരോ യൂയം യുഷ്മഭ്യമധികം ദാസ്യതേ|
25 ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു.
യസ്യാശ്രയേ വർദ്ധതേ തസ്മൈ അപരമപി ദാസ്യതേ, കിന്തു യസ്യാശ്രയേ ന വർദ്ധതേ തസ്യ യത് കിഞ്ചിദസ്തി തദപി തസ്മാൻ നേഷ്യതേ|
26 പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്തു എറിഞ്ഞശേഷം
അനന്തരം സ കഥിതവാൻ ഏകോ ലോകഃ ക്ഷേത്രേ ബീജാന്യുപ്ത്വാ
27 രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു.
ജാഗരണനിദ്രാഭ്യാം ദിവാനിശം ഗമയതി, പരന്തു തദ്വീജം തസ്യാജ്ഞാതരൂപേണാങ്കുരയതി വർദ്ധതേ ച;
28 ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
യതോഹേതോഃ പ്രഥമതഃ പത്രാണി തതഃ പരം കണിശാനി തത്പശ്ചാത് കണിശപൂർണാനി ശസ്യാനി ഭൂമിഃ സ്വയമുത്പാദയതി;
29 ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ടു അവൻ ഉടനെ അരിവാൾ വെക്കുന്നു.
കിന്തു ഫലേഷു പക്കേഷു ശസ്യച്ഛേദനകാലം ജ്ഞാത്വാ സ തത്ക്ഷണം ശസ്യാനി ഛിനത്തി, അനേന തുല്യമീശ്വരരാജ്യം|
30 പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാൽ അതിനെ വർണ്ണിക്കേണ്ടു?
പുനഃ സോഽകഥയദ് ഈശ്വരരാജ്യം കേന സമം? കേന വസ്തുനാ സഹ വാ തദുപമാസ്യാമി?
31 അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതെക്കുമ്പോൾ ഭൂമിയിലെ എല്ലാ വിത്തിലും ചെറിയതു.
തത് സർഷപൈകേന തുല്യം യതോ മൃദി വപനകാലേ സർഷപബീജം സർവ്വപൃഥിവീസ്ഥബീജാത് ക്ഷുദ്രം
32 എങ്കിലും വിതെച്ചശേഷം വളർന്നു, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
കിന്തു വപനാത് പരമ് അങ്കുരയിത്വാ സർവ്വശാകാദ് ബൃഹദ് ഭവതി, തസ്യ ബൃഹത്യഃ ശാഖാശ്ച ജായന്തേ തതസ്തച്ഛായാം പക്ഷിണ ആശ്രയന്തേ|
33 അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
ഇത്ഥം തേഷാം ബോധാനുരൂപം സോഽനേകദൃഷ്ടാന്തൈസ്താനുപദിഷ്ടവാൻ,
34 ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
ദൃഷ്ടാന്തം വിനാ കാമപി കഥാം തേഭ്യോ ന കഥിതവാൻ പശ്ചാൻ നിർജനേ സ ശിഷ്യാൻ സർവ്വദൃഷ്ടാന്താർഥം ബോധിതവാൻ|
35 അന്നു സന്ധ്യയായപ്പോൾ: നാം അക്കരെക്കു പോക എന്നു അവൻ അവരോടു പറഞ്ഞു.
തദ്ദിനസ്യ സന്ധ്യായാം സ തേഭ്യോഽകഥയദ് ആഗച്ഛത വയം പാരം യാമ|
36 അവർ പുരുഷാരത്തെ വിട്ടു, താൻ പടകിൽ ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
തദാ തേ ലോകാൻ വിസൃജ്യ തമവിലമ്ബം ഗൃഹീത്വാ നൗകയാ പ്രതസ്ഥിരേ; അപരാ അപി നാവസ്തയാ സഹ സ്ഥിതാഃ|
37 അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.
തതഃ പരം മഹാഝഞ്ഭ്ശഗമാത് നൗ ർദോലായമാനാ തരങ്ഗേണ ജലൈഃ പൂർണാഭവച്ച|
38 അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
തദാ സ നൗകാചശ്ചാദ്ഭാഗേ ഉപധാനേ ശിരോ നിധായ നിദ്രിത ആസീത് തതസ്തേ തം ജാഗരയിത്വാ ജഗദുഃ, ഹേ പ്രഭോ, അസ്മാകം പ്രാണാ യാന്തി കിമത്ര ഭവതശ്ചിന്താ നാസ്തി?
39 അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി.
തദാ സ ഉത്ഥായ വായും തർജിതവാൻ സമുദ്രഞ്ചോക്തവാൻ ശാന്തഃ സുസ്ഥിരശ്ച ഭവ; തതോ വായൗ നിവൃത്തേഽബ്ധിർനിസ്തരങ്ഗോഭൂത്|
40 പിന്നെ അവൻ അവരോടു: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു.
തദാ സ താനുവാച യൂയം കുത ഏതാദൃക്ശങ്കാകുലാ ഭവത? കിം വോ വിശ്വാസോ നാസ്തി?
41 അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.
തസ്മാത്തേഽതീവഭീതാഃ പരസ്പരം വക്തുമാരേഭിരേ, അഹോ വായുഃ സിന്ധുശ്ചാസ്യ നിദേശഗ്രാഹിണൗ കീദൃഗയം മനുജഃ|