< മർക്കൊസ് 3 >

1 അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
अनन्तरं यीशुः पुन र्भजनगृहं प्रविष्टस्तस्मिन् स्थाने शुष्कहस्त एको मानव आसीत्।
2 അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
स विश्रामवारे तमरोगिणं करिष्यति नवेत्यत्र बहवस्तम् अपवदितुं छिद्रमपेक्षितवन्तः।
3 വരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: നടുവിൽ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു.
तदा स तं शुष्कहस्तं मनुष्यं जगाद मध्यस्थाने त्वमुत्तिष्ठ।
4 പിന്നെ അവരോടു: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
ततः परं स तान् पप्रच्छ विश्रामवारे हितमहितं तथा हि प्राणरक्षा वा प्राणनाश एषां मध्ये किं करणीयं? किन्तु ते निःशब्दास्तस्थुः।
5 അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി.
तदा स तेषामन्तःकरणानां काठिन्याद्धेतो र्दुःखितः क्रोधात् चर्तुिदशो दृष्टवान् तं मानुषं गदितवान् तं हस्तं विस्तारय, ततस्तेन हस्ते विस्तृते तद्धस्तोऽन्यहस्तवद् अरोगो जातः।
6 ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
अथ फिरूशिनः प्रस्थाय तं नाशयितुं हेरोदीयैः सह मन्त्रयितुमारेभिरे।
7 യേശു ശിഷ്യന്മാരുമായി കടല്ക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
अतएव यीशुस्तत्स्थानं परित्यज्य शिष्यैः सह पुनः सागरसमीपं गतः;
8 യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദ്ദാന്നക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു.
ततो गालील्यिहूदा-यिरूशालम्-इदोम्-यर्दन्नदीपारस्थानेभ्यो लोकसमूहस्तस्य पश्चाद् गतः; तदन्यः सोरसीदनोः समीपवासिलोकसमूहश्च तस्य महाकर्म्मणां वार्त्तं श्रुत्वा तस्य सन्निधिमागतः।
9 പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു.
तदा लोकसमूहश्चेत् तस्योपरि पतति इत्याशङ्क्य स नावमेकां निकटे स्थापयितुं शिष्यानादिष्टवान्।
10 അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.
यतोऽनेकमनुष्याणामारोग्यकरणाद् व्याधिग्रस्ताः सर्व्वे तं स्प्रष्टुं परस्परं बलेन यत्नवन्तः।
11 അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും.
अपरञ्च अपवित्रभूतास्तं दृष्ट्वा तच्चरणयोः पतित्वा प्रोचैः प्रोचुः, त्वमीश्वरस्य पुत्रः।
12 തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു.
किन्तु स तान् दृढम् आज्ञाप्य स्वं परिचायितुं निषिद्धवान्।
13 പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു.
अनन्तरं स पर्व्वतमारुह्य यं यं प्रतिच्छा तं तमाहूतवान् ततस्ते तत्समीपमागताः।
14 അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും
तदा स द्वादशजनान् स्वेन सह स्थातुं सुसंवादप्रचाराय प्रेरिता भवितुं
15 ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;
सर्व्वप्रकारव्याधीनां शमनकरणाय प्रभावं प्राप्तुं भूतान् त्याजयितुञ्च नियुक्तवान्।
16 ശിമോന്നു പത്രൊസ് എന്നു പേരിട്ടു;
तेषां नामानीमानि, शिमोन् सिवदिपुत्रो
17 സെബെദിയുടെ മകനായ യാക്കോബു, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്കു ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്നു പേരിട്ടു —
याकूब् तस्य भ्राता योहन् च आन्द्रियः फिलिपो बर्थलमयः,
18 അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,
मथी थोमा च आल्फीयपुत्रो याकूब् थद्दीयः किनानीयः शिमोन् यस्तं परहस्तेष्वर्पयिष्यति स ईष्करियोतीययिहूदाश्च।
19 തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോർത്ത് യൂദാ എന്നിവരെ തന്നേ.
स शिमोने पितर इत्युपनाम ददौ याकूब्योहन्भ्यां च बिनेरिगिश् अर्थतो मेघनादपुत्रावित्युपनाम ददौ।
20 അവൻ വീട്ടിൽ വന്നു; അവർക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.
अनन्तरं ते निवेशनं गताः, किन्तु तत्रापि पुनर्महान् जनसमागमो ऽभवत् तस्मात्ते भोक्तुमप्यवकाशं न प्राप्ताः।
21 അവന്റെ ചാർച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
ततस्तस्य सुहृल्लोका इमां वार्त्तां प्राप्य स हतज्ञानोभूद् इति कथां कथयित्वा तं धृत्वानेतुं गताः।
22 യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെകൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
अपरञ्च यिरूशालम आगता ये येऽध्यापकास्ते जगदुरयं पुरुषो भूतपत्याबिष्टस्तेन भूतपतिना भूतान् त्याजयति।
23 അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?
ततस्तानाहूय यीशु र्दृष्टान्तैः कथां कथितवान् शैतान् कथं शैतानं त्याजयितुं शक्नोति?
24 ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല.
किञ्चन राज्यं यदि स्वविरोधेन पृथग् भवति तर्हि तद् राज्यं स्थिरं स्थातुं न शक्नोति।
25 ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല.
तथा कस्यापि परिवारो यदि परस्परं विरोधी भवति तर्हि सोपि परिवारः स्थिरं स्थातुं न शक्नोति।
26 സാത്താൻ തന്നോടുതന്നേ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.
तद्वत् शैतान् यदि स्वविपक्षतया उत्तिष्ठन् भिन्नो भवति तर्हि सोपि स्थिरं स्थातुं न शक्नोति किन्तूच्छिन्नो भवति।
27 ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം.
अपरञ्च प्रबलं जनं प्रथमं न बद्धा कोपि तस्य गृहं प्रविश्य द्रव्याणि लुण्ठयितुं न शक्नोति, तं बद्व्वैव तस्य गृहस्य द्रव्याणि लुण्ठयितुं शक्नोति।
28 മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;
अतोहेतो र्युष्मभ्यमहं सत्यं कथयामि मनुष्याणां सन्ताना यानि यानि पापानीश्वरनिन्दाञ्च कुर्व्वन्ति तेषां तत्सर्व्वेषामपराधानां क्षमा भवितुं शक्नोति,
29 പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. (aiōn g165, aiōnios g166)
किन्तु यः कश्चित् पवित्रमात्मानं निन्दति तस्यापराधस्य क्षमा कदापि न भविष्यति सोनन्तदण्डस्यार्हो भविष्यति। (aiōn g165, aiōnios g166)
30 അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.
तस्यापवित्रभूतोऽस्ति तेषामेतत्कथाहेतोः स इत्थं कथितवान्।
31 അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളിപ്പാൻ ആളയച്ചു.
अथ तस्य माता भ्रातृगणश्चागत्य बहिस्तिष्ठनतो लोकान् प्रेष्य तमाहूतवन्तः।
32 പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു:
ततस्तत्सन्निधौ समुपविष्टा लोकास्तं बभाषिरे पश्य बहिस्तव माता भ्रातरश्च त्वाम् अन्विच्छन्ति।
33 എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:
तदा स तान् प्रत्युवाच मम माता का भ्रातरो वा के? ततः परं स स्वमीपोपविष्टान् शिष्यान् प्रति अवलोकनं कृत्वा कथयामास
34 എന്റെ അമ്മയും സഹോദരന്മാരും ഇതാ.
पश्यतैते मम माता भ्रातरश्च।
35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
यः कश्चिद् ईश्वरस्येष्टां क्रियां करोति स एव मम भ्राता भगिनी माता च।

< മർക്കൊസ് 3 >