< മർക്കൊസ് 15 >

1 ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.
अथ प्रभाते सति प्रधानयाजकाः प्राञ्च उपाध्यायाः सर्व्वे मन्त्रिणश्च सभां कृत्वा यीशुृं बन्धयित्व पीलाताख्यस्य देशाधिपतेः सविधं नीत्वा समर्पयामासुः।
2 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.
तदा पीलातस्तं पृष्टवान् त्वं किं यिहूदीयलोकानां राजा? ततः स प्रत्युक्तवान् सत्यं वदसि।
3 മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി.
अपरं प्रधानयाजकास्तस्य बहुषु वाक्येषु दोषमारोपयाञ्चक्रुः किन्तु स किमपि न प्रत्युवाच।
4 പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
तदानीं पीलातस्तं पुनः पप्रच्छ त्वं किं नोत्तरयसि? पश्यैते त्वद्विरुद्धं कतिषु साध्येषु साक्षं ददति।
5 യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.
कन्तु यीशुस्तदापि नोत्तरं ददौ ततः पीलात आश्चर्य्यं जगाम।
6 അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു.
अपरञ्च काराबद्धे कस्तिंश्चित् जने तन्महोत्सवकाले लोकै र्याचिते देशाधिपतिस्तं मोचयति।
7 എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു.
ये च पूर्व्वमुपप्लवमकार्षुरुपप्लवे वधमपि कृतवन्तस्तेषां मध्ये तदानों बरब्बानामक एको बद्ध आसीत्।
8 പുരുഷാരം കയറി വന്നു, അവൻ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി.
अतो हेतोः पूर्व्वापरीयां रीतिकथां कथयित्वा लोका उच्चैरुवन्तः पीलातस्य समक्षं निवेदयामासुः।
9 മഹാപുരോഹിതന്മാർ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു:
तदा पीलातस्तानाचख्यौ तर्हि किं यिहूदीयानां राजानं मोचयिष्यामि? युष्माभिः किमिष्यते?
10 യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു.
यतः प्रधानयाजका ईर्ष्यात एव यीशुं समार्पयन्निति स विवेद।
11 എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
किन्तु यथा बरब्बां मोचयति तथा प्रार्थयितुं प्रधानयाजका लोकान् प्रवर्त्तयामासुः।
12 പീലാത്തൊസ് പിന്നെയും അവരോടു: എന്നാൽ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
अथ पीलातः पुनः पृष्टवान् तर्हि यं यिहूदीयानां राजेति वदथ तस्य किं करिष्यामि युष्माभिः किमिष्यते?
13 അവനെ ക്രൂശിക്ക എന്നു അവർ വീണ്ടും നിലവിളിച്ചു.
तदा ते पुनरपि प्रोच्चैः प्रोचुस्तं क्रुशे वेधय।
14 പീലാത്തൊസ് അവരോടു: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവർ അധികമായി നിലവിളിച്ചു.
तस्मात् पीलातः कथितवान् कुतः? स किं कुकर्म्म कृतवान्? किन्तु ते पुनश्च रुवन्तो व्याजह्रुस्तं क्रुशे वेधय।
15 പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.
तदा पीलातः सर्व्वाल्लोकान् तोषयितुमिच्छन् बरब्बां मोचयित्वा यीशुं कशाभिः प्रहृत्य क्रुशे वेद्धुं तं समर्पयाम्बभूव।
16 പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
अनन्तरं सैन्यगणोऽट्टालिकाम् अर्थाद् अधिपते र्गृहं यीशुं नीत्वा सेनानिवहं समाहुयत्।
17 അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:
पश्चात् ते तं धूमलवर्णवस्त्रं परिधाप्य कण्टकमुकुटं रचयित्वा शिरसि समारोप्य
18 യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;
हे यिहूदीयानां राजन् नमस्कार इत्युक्त्वा तं नमस्कर्त्तामारेभिरे।
19 കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.
तस्योत्तमाङ्गे वेत्राघातं चक्रुस्तद्गात्रे निष्ठीवञ्च निचिक्षिपुः, तथा तस्य सम्मुखे जानुपातं प्रणोमुः
20 അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
इत्थमुपहस्य धूम्रवर्णवस्त्रम् उत्तार्य्य तस्य वस्त्रं तं पर्य्यधापयन् क्रुशे वेद्धुं बहिर्निन्युश्च।
21 അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.
ततः परं सेकन्दरस्य रुफस्य च पिता शिमोन्नामा कुरीणीयलोक एकः कुतश्चिद् ग्रामादेत्य पथि याति तं ते यीशोः क्रुशं वोढुं बलाद् दध्नुः।
22 തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;
अथ गुल्गल्ता अर्थात् शिरःकपालनामकं स्थानं यीशुमानीय
23 കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
ते गन्धरसमिश्रितं द्राक्षारसं पातुं तस्मै ददुः किन्तु स न जग्राह।
24 അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.
तस्मिन् क्रुशे विद्धे सति तेषामेकैकशः किं प्राप्स्यतीति निर्णयाय
25 മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു.
तस्य परिधेयानां विभागार्थं गुटिकापातं चक्रुः।
26 യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.
अपरम् एष यिहूदीयानां राजेति लिखितं दोषपत्रं तस्य शिरऊर्द्व्वम् आरोपयाञ्चक्रुः।
27 അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
तस्य वामदक्षिणयो र्द्वौ चौरौ क्रुशयो र्विविधाते।
28 [അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.]
तेनैव "अपराधिजनैः सार्द्धं स गणितो भविष्यति," इति शास्त्रोक्तं वचनं सिद्धमभूत।
29 കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,
अनन्तरं मार्गे ये ये लोका गमनागमने चक्रुस्ते सर्व्व एव शिरांस्यान्दोल्य निन्दन्तो जगदुः, रे मन्दिरनाशक रे दिनत्रयमध्ये तन्निर्म्मायक,
30 നിന്നെത്തന്നേ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു.
अधुनात्मानम् अवित्वा क्रुशादवरोह।
31 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ.
किञ्च प्रधानयाजका अध्यापकाश्च तद्वत् तिरस्कृत्य परस्परं चचक्षिरे एष परानावत् किन्तु स्वमवितुं न शक्नोति।
32 നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
यदीस्रायेलो राजाभिषिक्तस्त्राता भवति तर्ह्यधुनैन क्रुशादवरोहतु वयं तद् दृष्ट्वा विश्वसिष्यामः; किञ्च यौ लोकौ तेन सार्द्धं क्रुशे ऽविध्येतां तावपि तं निर्भर्त्सयामासतुः।
33 ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി.
अथ द्वितीययामात् तृतीययामं यावत् सर्व्वो देशः सान्धकारोभूत्।
34 ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.
ततस्तृतीयप्रहरे यीशुरुच्चैरवदत् एली एली लामा शिवक्तनी अर्थाद् "हे मदीश मदीश त्वं पर्य्यत्याक्षीः कुतो हि मां?"
35 അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
तदा समीपस्थलोकानां केचित् तद्वाक्यं निशम्याचख्युः पश्यैष एलियम् आहूयति।
36 ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു.
तत एको जनो धावित्वागत्य स्पञ्जे ऽम्लरसं पूरयित्वा तं नडाग्रे निधाय पातुं तस्मै दत्त्वावदत् तिष्ठ एलिय एनमवरोहयितुम् एति न वेति पश्यामि।
37 യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
अथ यीशुरुच्चैः समाहूय प्राणान् जहौ।
38 ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.
तदा मन्दिरस्य जवनिकोर्द्व्वादधःर्य्यन्ता विदीर्णा द्विखण्डाभूत्।
39 അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.
किञ्च इत्थमुच्चैराहूय प्राणान् त्यजन्तं तं दृष्द्वा तद्रक्षणाय नियुक्तो यः सेनापतिरासीत् सोवदत् नरोयम् ईश्वरपुत्र इति सत्यम्।
40 സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.
तदानीं मग्दलीनी मरिसम् कनिष्ठयाकूबो योसेश्च मातान्यमरियम् शालोमी च याः स्त्रियो
41 അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.
गालील्प्रदेशे यीशुं सेवित्वा तदनुगामिन्यो जाता इमास्तदन्याश्च या अनेका नार्यो यीशुना सार्द्धं यिरूशालममायातास्ताश्च दूरात् तानि ददृशुः।
42 വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലനാളായ ഒരുക്കനാൾ ആകകൊണ്ടു
अथासादनदिनस्यार्थाद् विश्रामवारात् पूर्व्वदिनस्य सायंकाल आगत
43 ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.
ईश्वरराज्यापेक्ष्यरिमथीययूषफनामा मान्यमन्त्री समेत्य पीलातसविधं निर्भयो गत्वा यीशोर्देहं ययाचे।
44 അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു
किन्तु स इदानीं मृतः पीलात इत्यसम्भवं मत्वा शतसेनापतिमाहूय स कदा मृत इति पप्रच्छ।
45 ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി.
शतसेमनापतिमुखात् तज्ज्ञात्वा यूषफे यीशोर्देहं ददौ।
46 അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;
पश्चात् स सूक्ष्मं वासः क्रीत्वा यीशोः कायमवरोह्य तेन वाससा वेष्टायित्वा गिरौ खातश्मशाने स्थापितवान् पाषाणं लोठयित्वा द्वारि निदधे।
47 അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
किन्तु यत्र सोस्थाप्यत तत मग्दलीनी मरियम् योसिमातृमरियम् च ददृशतृः।

< മർക്കൊസ് 15 >