< ലൂക്കോസ് 9 >
1 അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൗഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു;
Sazvavši pak dvanaestoricu dade im silu i vlast nad svijem ðavolima, i da iscjeljuju od bolesti.
2 ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു:
I posla ih da propovijedaju carstvo Božije, i da iscjeljuju bolesnike.
3 വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു.
I reèe im: ništa ne uzimajte na put, ni štapa ni torbe ni hljeba ni novaca, niti po dvije haljine da imate.
4 നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാർപ്പിൻ.
U koju kuæu uðete ondje budite i odande polazite.
5 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ.
I gdje vas ne prime izlazeæi iz grada onoga otresite i prah s nogu svojijeh, za svjedoèanstvo na njih.
6 അവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയുംകൊണ്ടു ഊർതോറും സഞ്ചരിച്ചു.
A kad iziðoše, iðahu po selima propovijedajuæi jevanðelje i iscjeljujuæi svuda.
7 സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു.
A kad èu Irod èetverovlasnik šta on èini, ne mogaše se naèuditi, jer neki govorahu da je Jovan ustao iz mrtvijeh,
8 യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു
A jedni da se Ilija pojavio, a jedni da je ustao koji od starijeh proroka.
9 ഹെരോദാവു ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
I reèe Irod: Jovana ja posjekoh; ali ko je to o kome ja takova èudesa slušam? I željaše ga vidjeti.
10 അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ടു തങ്ങൾ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.
I vrativši se apostoli kazaše mu šta su poèinili. I uzevši ih otide nasamo u pustinju kod grada koji se zvaše Vitsaida.
11 അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു.
A narod razumjevši poðe za njim, i primivši ih govoraše im o carstvu Božijemu i iscjeljivaše koji trebahu iscjeljivanja.
12 പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
A dan stade naginjati. Tada pristupiše dvanaestorica i rekoše mu: otpusti narod, neka idu na konak u okolna sela i palanke, i nek naðu jela, jer smo ovdje u pustinji.
13 അവൻ അവരോടു: നിങ്ങൾ തന്നേ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു.
A on im reèe: podajte im vi neka jedu. A oni rekoše: u nas nema više od pet hljebova i dvije ribe; veæ ako da idemo mi da kupimo na sve ove ljude jela?
14 ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
Jer bijaše ljudi oko pet hiljada. Ali on reèe uèenicima svojijem: posadite ih na gomile po pedeset.
15 അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.
I uèiniše tako, i posadiše ih sve.
16 അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
A on uze onijeh pet hljebova i obje ribe, i pogledavši na nebo blagoslovi ih i prelomi, i davaše uèenicima da razdadu narodu.
17 എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
I jedoše i nasitiše se svi, i nakupiše komada dvanaest kotarica što im preteèe.
18 അവൻ തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.
I kad se jedanput moljaše Bogu nasamo, s njim bijahu uèenici, i zapita ih govoreæi: ko govore ljudi da sam ja?
19 യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
A oni odgovarajuæi rekoše: jedni vele da si Jovan krstitelj, a drugi da si Ilija; a drugi da je koji ustao od starijeh proroka.
20 അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
A on im reèe: a vi šta mislite ko sam ja? A Petar odgovarajuæi reèe: Hristos Božij.
21 ഇതു ആരോടും പറയരുതെന്നു അവൻ അവരോടു അമർച്ചയായിട്ടു കല്പിച്ചു.
A on im zaprijeti i zapovjedi da nikome ne kazuju toga
22 മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു.
Govoreæi da sinu èovjeèijemu treba mnogo postradati, i da æe ga starješine i glavari sveštenièki i književnici okriviti, i da æe ga ubiti, i treæi dan da æe ustati.
23 പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.
A svima govoraše: ko hoæe da ide za mnom neka se odreèe sebe i uzme krst svoj i ide za mnom.
24 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.
Jer ko hoæe dušu svoju da saèuva, izgubiæe je; a ko izgubi dušu svoju mene radi onaj æe je saèuvati.
25 ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന്നു എന്തു പ്രയോജനം?
Jer kaku æe korist imati èovjek ako sav svijet pridobije a sebe izgubi ili sebi naudi?
26 ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
Jer ko se postidi mene i mojijeh rijeèi njega æe se sin èovjeèij postidjeti kad doðe u slavi svojoj i oèinoj i svetijeh anðela.
27 എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
A zaista vam kažem: imaju neki meðu ovima što stoje ovdje koji neæe okusiti smrti dok ne vide carstva Božijega.
28 ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടു നാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
A kad proðe osam dana poslije onijeh rijeèi, uze Petra i Jovana i Jakova i iziðe na goru da se pomoli Bogu.
29 അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീർന്നു.
I kad se moljaše postade lice njegovo drukèije, i odijelo njegovo bijelo i sjajno.
30 രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
I gle, dva èovjeka govorahu s njim, koji bijahu Mojsije i Ilija.
31 അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.
Pokazaše se u slavi, i govorahu o izlasku njegovu koji mu je trebalo svršiti u Jerusalimu.
32 പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
A Petar i koji bijahu s njim bijahu zaspali; ali probudivši se vidješe slavu njegovu i dva èovjeka koji s njim stajahu.
33 അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.
I kad se odvojiše od njega reèe Petar Isusu: uèitelju! dobro nam je ovdje biti; i da naèinimo tri sjenice: jednu tebi, i jednu Mojsiju, i jednu Iliji: ne znajuæi šta govoraše.
34 ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
A dok on to govoraše doðe oblak i zakloni ih; i uplašiše se kad zaðoše u oblak.
35 മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
I èu se glas iz oblaka govoreæi: ovo je sin moj ljubazni, njega poslušajte.
36 ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
I kad se èujaše glas naðe se Isus sam. I oni umuèaše, i nikom ne javiše ništa u one dane od onoga šta vidješe.
37 പിറ്റെന്നാൾ അവർ മലയിൽ നിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
A dogodi se drugi dan kad siðoše s gore srete ga mnoštvo naroda.
38 കൂട്ടത്തിൽനിന്നു ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോടു അപേക്ഷിക്കുന്നു; അവൻ എനിക്കു ഏകജാതൻ ആകുന്നു.
I gle, èovjek iz naroda povika govoreæi: uèitelju! molim ti se, pogledaj na sina mojega, jer mi je jedinac:
39 ഒരാത്മാവു അവനെ പിടിച്ചിട്ടു അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
I gle, hvata ga duh, i ujedanput vièe, i lomi ga s pjenom, i jedva otide od njega kad ga izlomi;
40 അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
I molih uèenike tvoje da ga istjeraju, pa ne mogoše.
41 അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
I odgovarajuæi Isus reèe: o rode nevjerni i pokvareni! dokle æu biti s vama i trpljeti vas? Dovedi mi sina svojega amo.
42 അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി അപ്പനെ ഏല്പിച്ചു.
A dok još iðaše k njemu obori ga ðavo, i stade ga lomiti. A Isus zaprijeti duhu neèistome, i iscijeli momèe, i dade ga ocu njegovu.
43 എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോടു:
I svi se divljahu velièini Božijoj. A kad se svi èuðahu svemu što èinjaše Isus, reèe uèenicima svojijem:
44 നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
Metnite vi u uši svoje ove rijeèi: jer sin èovjeèij treba da se preda u ruke èovjeèije.
45 ആ വാക്കു അവർ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാൻ അവർ ശങ്കിച്ചു.
A oni ne razumješe rijeèi ove; jer bješe sakrivena od njih da je ne mogoše razumjeti; i bojahu se da ga zapitaju za ovu rijeè.
46 അവരിൽവെച്ചു ആർ വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
A uðe misao u njih ko bi najveæi bio meðu njima.
47 യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി:
A Isus znajuæi pomisli srca njihovijeh uze dijete i metnu ga preda se,
48 ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്നു അവരോടു പറഞ്ഞു.
I reèe im: koji primi ovo dijete u ime moje, mene prima; i koji mene prima, prima onoga koji me je poslao; jer koji je najmanji meðu vama on je veliki.
49 നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന്നു
A Jovan odgovarajuæi reèe: uèitelju! vidjesmo jednoga gdje imenom tvojijem izgoni ðavole, i zabranismo mu, jer ne ide s nama za tobom.
50 യേശു അവനോടു: വിരോധിക്കരുതു; നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്കു അനുകൂലമല്ലോ എന്നു പറഞ്ഞു.
I reèe mu Isus: ne branite; jer ko nije protiv vas s vama je.
51 അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
A kad se navršiše dani uzeæa njegova, on namjeri da ide pravo u Jerusalim.
52 അവർ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്നു.
I posla glasnike pred licem svojijem; i oni otidoše i doðoše u selo Samarjansko da mu ugotove gdje æe noæiti.
53 എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ ഭാവിച്ചിരിക്കയാൽ അവർ അവനെ കൈക്കൊണ്ടില്ല.
I ne primiše ga; jer vidješe da ide u Jerusalim.
54 അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കർത്താവേ, [ഏലീയാവു ചെയ്തതുപോലെ] ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
A kad vidješe uèenici njegovi Jakov i Jovan, rekoše: Gospode! hoæeš li da reèemo da oganj siðe s neba i da ih istrijebi kao i Ilija što uèini?
55 അവൻ തിരിഞ്ഞു അവരെ ശാസിച്ചു: [“നിങ്ങൾ ഏതു ആത്മാവിന്നു അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
A on okrenuvši se zaprijeti im i reèe: ne znate kakvoga ste vi duha;
56 മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറഞ്ഞു.] അവർ വേറൊരു ഗ്രാമത്തിലേക്കു പോയി.
Jer sin èovjeèij nije došao da pogubi duše èovjeèije nego da saèuva. I otidoše u drugo selo.
57 അവർ വഴിപോകുമ്പോൾ ഒരുത്തൻ അവനോടു: നീ എവിടെപോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
A kad iðahu putem reèe mu neko: Gospode! ja idem za tobom kud god ti poðeš.
58 യേശു അവനോടു: കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
I reèe mu Isus: lisice imaju jame i ptice nebeske gnijezda: a sin èovjeèij nema gdje zakloniti glave.
59 വേറൊരുത്തനോടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
A drugome reèe: hajde za mnom. A on reèe: Gospode! dopusti mi da idem najprije da ukopam oca svojega.
60 അവൻ അവനോടു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
A Isus reèe mu: ostavi neka mrtvi ukopavaju svoje mrtvace; a ti hajde te javljaj carstvo Božije.
61 മറ്റൊരുത്തൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോടു യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
A drugi reèe: Gospode! ja idem za tobom; ali dopusti mi najprije da idem da se oprostim s domašnjima svojijem.
62 യേശു അവനോടു: കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.
A Isus reèe mu: nijedan nije pripravan za carstvo Božije koji metne ruku svoju na plug pa se obzire natrag.