< ലൂക്കോസ് 22 >

1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.
He wode ‘Faasikka’ yaagiya Uytha Baaley matis.
2 അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.
Kahine halaqatinne higge asttamaareti asaas yayyiya gisho, waattidi Yesuusa bantta giddofe dhayssaneekko oge koyoosona.
3 എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു:
Xalahey tammanne nam77atappe issuwa gidida Asqoroota Yihuda geetetteyssa gido gelis.
4 അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
Yihudi kahine halaqatakkonne Xoossa Keetha naageyssata halaqatakko bidi Yesuusa waati aathi immaneekko enttara maqettis.
5 അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
Enttika hessan ufayttidi miishe immanaw iyara zorettidosona.
6 അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
Ikka zoretethan giigis. Aathi enttaw immanaw asi baynna injje wode naagishe de7ees.
7 പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ
Hessafe guye, Faasikka dorssay shukettiya Uytha Baaley gakkis.
8 അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
Yesuusi, “Faasikka kahuwa maana mela bidi nuus giigisite” yaagidi Phexiroosanne Yohaannisa kiittis.
9 ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു:
Entti, “Nu awun giigisana mela ne koyay” yaagidi oychchidosona.
10 നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോടു:
I enttako, “Hekko hintte katama gelishin haatha oto tookkida addey hinttera gayttana. I bidi geliya keethaa iya kaallidi gelite.
11 ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ.
Keethaawakko asttamaarey, ‘Ta ta tamaaretara wolla Faasikka kahuwa maanaw imatha keethi awunee? yaagis’ giite.
12 അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോടു പറഞ്ഞു.
I pooqiya bolla hiixettidi giigidi de7iya dalgga kifile hinttena bessana, yan giigisite” yaagis.
13 അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
Entti bidi Yesuusi gidayssada hanin demmidosona. Faasikka baale kahuwa yan giigisidosona.
14 സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
Saateykka gakkida wode Yesuusi hawaaretara wolla kahuwa bolla uttis.
15 അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടു കൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.
I enttako, “Ta waaye ekkanaappe sinthe ha kahuwa hinttera maanaw daro amottas.
16 അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.
Hiza, si7ite! Xoossaa kawotethan hayssas birshshethay polettana gakkanaw ha kahuwa zaarada miikke” yaagis.
17 പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
Ushshaa ekkidi galati simmidi, “He7ite hayssa hintte giddon shaakettite.
18 ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Si7ite! Xoossaa kawotethay yaana gakkanaw hachchife doomada ha woyne ushshaafe zaarada uyikke” yaagis.
19 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
Uythaa ekkidi, galati simmidi, “Hayssi hinttew imettiya ta ashuwa. Hayssa oothishe tana qoppite” yaagidi meenthidi enttaw immis.
20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
Hessadakka, kahuwappe guye, ushshaa ekkidi, “Ha ushshay hinttew gukkida ta suuthan gidiya ooratha caaquwa.
21 എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
Gidoshin, tana aathi immana uraa kushey taara issife gaytana.
22 നിർണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു.
Asa Na7ay iyaw geetettoyssa mela hayqqanaw de7ees, shin iya aathi immiya uraa ayye” yaagis.
23 ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
Entti bantta giddon, “Hayssa ooni oothanee” gidi woli oychchidosona.
24 തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.
Qassi entta giddon ooni aadhanee giya palami medhettis.
25 അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
Yesuusi enttako, “Deriya kawoti bantta asaa wolqqan haarosonanne; bantta deriya bolla godateyssataskka banttana, ‘Lo77o ootheyssata’ yaagidi xeegosona.
26 നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
Shin hintte giddon hessa mela gidoppo. Hintte giddon bayratey kaaloda hano; kaaletheyssi kaalleyssada hano.
27 ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
Hanoshin, mokkeyssafenne Moketteyssafe awussi aadhdhi? Moketteyssa gidenneyye? Shin taani hintte giddon mokkeyssa mela.
28 നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ.
“Hintteka ta metuwan taappe shaakettonna taara minnidi eqqidayssata.
29 എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു.
Hintte ta gaytappe maana mela, uyana melanne araatata bolla uttidi tammanne nam77u Isra7eele sheeshata bolla pirddana mela ta aaway tana shuumidayssada takka hinttena ta kawotethan shuumana” yaagis.
30 നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
31 ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
Kaallidikka Yesuusi, “Simoona, Simoona, Xalahey hinttena gistteda harqanaw woossis.
32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
Shin taani ne ammanoy dhayonna mela new gaannatas. Nekka simmida wode ne ishata mintha” yaagis.
33 അവൻ അവനോടു: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
Simooni, “Godaw, taani neera qashettanawunne hayqqanaw giigettas” yaagis.
34 അതിന്നു അവൻ: പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
Yesuusi Phexiroosakko, “Ta new odays; hachchi kuttoy waassanaappe sinthe ne tana heedzu toho kaddana” yaagis.
35 പിന്നെ അവൻ അവരോടു: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
Kaallidikka, Yesuusi enttako, “Taani hinttena korojjoy, karxiiteynne caammi baynna kiittida wode hinttew paccidabay de7ii?” yaagidi oychchis. Entti zaaridi, “Aykkoyka paccibeenna” yaagidosona.
36 അവൻ അവരോടു: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ.
I enttako, “Ha77i korojjoynne karxiitey de7ey oykko; bisoy baynnay ba afilaa bayzidi biso shammo.
37 അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
Haa si7ite! ‘Geellatara taybettis’ geetettidi xaafettidayssi tanan polettanaw bessees. Ee, ta gisho xaafettidabay poletteyssi tumattis” yaagis.
38 കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു: മതി എന്നു അവൻ അവരോടു പറഞ്ഞു.
Iya tamaareti, “Godaw hayssan nam77u bisoti de7oosona” yaagidosona. I, “Gidana” yaagis.
39 പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
Yesuusi kase meezetidayssada denddidi Shamaho Deriya bolla keyis. Iya tamaareti iya kaallidosona.
40 ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.
He bessaa gakkida wode, “Paacen gelonna mela woossite” yaagis.
41 താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
Enttafe shuchchi holin gakkiya soo mela haakkidi gulbbatidi woossis.
42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
“Ta aawaw, ne shene gidikko ha metuwa taappe aatha. Shin ta shene gidoppo ne sheney hano” yaagidi woossis.
43 അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.
Kiitanchchoy saloppe qonccidi minthis.
44 പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
Daro un77ettidi minnidi woossees. Iya cawaykka suuthi xokkiyada sa7an xokkees.
45 അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:
Yesuusi woosaa wurssidi ba tamaaretakko yis. Entti, azzaniyappe denddoyssan daaburidi dhiskkidashin demmidi,
46 നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.
“Ays dhiskkeetii? Paacen gelonna mela denddidi woossite” yaagis.
47 അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവർക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
I buroo oda bolla de7ishin daro asati yidosona. Tammanne nam77atappe issoy Yihuda geetetteyssi enttana kaalethees. I Yesuusa yeeranaw mati shiiqis.
48 യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
Shin Yesuusi, “Yihuda, Asa Na7aa yeerada aatha immanee?” yaagis.
49 സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
Yesuusa tamaareti he hanuwa be7idi, “Godaw bison shocino?” yaagidosona.
50 അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
Entta giddofe issoy kahine halaqaa oosanchchuwa shocidi ushachcha haytha qanxidi yeggis.
51 അപ്പോൾ യേശു; ഇത്രെക്കു വിടുവിൻ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൗഖ്യമാക്കി.
Shin Yesuusi, “Agga! Diggofite” yaagis. Uraa haythaa bochchidi pathis.
52 യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
Hessafe guye, Yesuusi bana oykkanaw yida kahine halaqatakko, Xoossa Keetha naageyssata shuumatakkonne cimatakko, “Paanno oykkiya asada mashshenne xam77a oykkidi yidetii?
53 ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
Ubba gallas Xoossa Keethan ta hinttera de7iya wode ta bolla kushe wothibeeketa. Shin hayssi dhuma kawotethay haarida wodenne hintte wode” yaagis.
54 അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
Hessafe guye, Yesuusa oykkidi kahine halaqaa zabbaa efidosona. Phexiroosi haahon Yesuusa kaallees.
55 അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
Asati kahine halaqaa zabban tama eethidi wolla uttidashin Phexiroosi enttara issife uttis.
56 അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
Issi aylliya Phexiroosi tama matan uttidayssa cadda xeellada, “Ha uray iyara de7ees” yaagasu.
57 അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
Shin Phexiroosi, “Ha maccasete ta he uraa erikke” yaagidi kaddis.
58 കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
Guutha wodeppe guye issi hara addey iya be7idi, “Nekka enttafe issuwa” yaagis. Shin Phexiroosi, “Ha addiyaw tana gidikke” yaagis.
59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു.
Issi saate mela gam77idaappe guye issi hara addey tillisidi, “Ha uray Galiilappe gidiya gisho sidhey baynna iyara de7ees” yaagis.
60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
Shin Phexiroosi, “Ha addiyaw, ne geyssa ta erikke” yaagis. I he oda onggonna de7ishin kuttoy waassis.
61 അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു
Goday guye simmidi Phexiroosa xeellis. Phexiroosi, “Hachchi kuttoy waassanaappe sinthe ne tana heedzu toho kaddana” yaagidi, Goday odida qaala akeekis.
62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
Phexiroosi kare keyidi daro kokkoridi yeekkis.
63 യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
Yesuusa naagiya asati iya leqisonne deshethi oykkidosona.
64 പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു
Iya ayfiyaa goozidi “Ane tinbbite oda; nena dechchiday oonee?” yaagidi oychchosona.
65 മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
Hara daro cashshe cayidi kawushshosona.
66 നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
Sa7i wonttiya wode Ayhude biitta cimati, kahine halaqatinne higge asttamaareti shiiqidi, Yesuusa bantta sinthe shiishidosona.
67 അവൻ അവരോടു: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
Entti, “Neeni Kiristtoosee? Ane nuus oda?” yaagidi oychchidosona. Yesuusi, “Ta odiyakko ammanekketa.
68 ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
Ta oychchiyako zaarekketa.
69 എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
Shin Asa Na7ay hayssafe gede baggan wolqqaama Xoossaa ushachcha baggan uttana” yaagis.
70 എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
He wode ubbay, “Yaatin, neeni Xoossaa na7ee?” yaagidosona. I, “Ta Xoossaa na7a gideyssa hintte gideta” yaagis.
71 അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
Entti, “Hiza, hara markka ay koshshii? I ba inxarssan odishin nu si7ida” yaagidosona.

< ലൂക്കോസ് 22 >