< ലൂക്കോസ് 20 >
1 ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു:
അഥൈകദാ യീശു ർമനിദരേ സുസംവാദം പ്രചാരയൻ ലോകാനുപദിശതി, ഏതർഹി പ്രധാനയാജകാ അധ്യാപകാഃ പ്രാഞ്ചശ്ച തന്നികടമാഗത്യ പപ്രച്ഛുഃ
2 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു.
കയാജ്ഞയാ ത്വം കർമ്മാണ്യേതാനി കരോഷി? കോ വാ ത്വാമാജ്ഞാപയത്? തദസ്മാൻ വദ|
3 അതിന്നു ഉത്തരമായി അവൻ: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിൻ.
സ പ്രത്യുവാച, തർഹി യുഷ്മാനപി കഥാമേകാം പൃച്ഛാമി തസ്യോത്തരം വദത|
4 യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു എന്നു ചോദിച്ചു.
യോഹനോ മജ്ജനമ് ഈശ്വരസ്യ മാനുഷാണാം വാജ്ഞാതോ ജാതം?
5 അവർ തമ്മിൽ നിരൂപിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ ചോദിക്കും.
തതസ്തേ മിഥോ വിവിച്യ ജഗദുഃ, യദീശ്വരസ്യ വദാമസ്തർഹി തം കുതോ ന പ്രത്യൈത സ ഇതി വക്ഷ്യതി|
6 മനുഷ്യരിൽനിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു:
യദി മനുഷ്യസ്യേതി വദാമസ്തർഹി സർവ്വേ ലോകാ അസ്മാൻ പാഷാണൈ ർഹനിഷ്യന്തി യതോ യോഹൻ ഭവിഷ്യദ്വാദീതി സർവ്വേ ദൃഢം ജാനന്തി|
7 എവിടെനിന്നോ? ഞങ്ങൾ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു.
അതഏവ തേ പ്രത്യൂചുഃ കസ്യാജ്ഞയാ ജാതമ് ഇതി വക്തും ന ശക്നുമഃ|
8 യേശു അവരോടു: എന്നാൽ ഞാൻ ഇതു ചെയ്യുന്നതു ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.
തദാ യീശുരവദത് തർഹി കയാജ്ഞയാ കർമ്മാണ്യേതാതി കരോമീതി ച യുഷ്മാൻ ന വക്ഷ്യാമി|
9 അനന്തരം അവൻ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാർത്തു.
അഥ ലോകാനാം സാക്ഷാത് സ ഇമാം ദൃഷ്ടാന്തകഥാം വക്തുമാരേഭേ, കശ്ചിദ് ദ്രാക്ഷാക്ഷേത്രം കൃത്വാ തത് ക്ഷേത്രം കൃഷീവലാനാം ഹസ്തേഷു സമർപ്യ ബഹുകാലാർഥം ദൂരദേശം ജഗാമ|
10 സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു.
അഥ ഫലകാലേ ഫലാനി ഗ്രഹീതു കൃഷീവലാനാം സമീപേ ദാസം പ്രാഹിണോത് കിന്തു കൃഷീവലാസ്തം പ്രഹൃത്യ രിക്തഹസ്തം വിസസർജുഃ|
11 അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു.
തതഃ സോധിപതിഃ പുനരന്യം ദാസം പ്രേഷയാമാസ, തേ തമപി പ്രഹൃത്യ കുവ്യവഹൃത്യ രിക്തഹസ്തം വിസസൃജുഃ|
12 അവൻ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.
തതഃ സ തൃതീയവാരമ് അന്യം പ്രാഹിണോത് തേ തമപി ക്ഷതാങ്ഗം കൃത്വാ ബഹി ർനിചിക്ഷിപുഃ|
13 അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു.
തദാ ക്ഷേത്രപതി ർവിചാരയാമാസ, മമേദാനീം കിം കർത്തവ്യം? മമ പ്രിയേ പുത്രേ പ്രഹിതേ തേ തമവശ്യം ദൃഷ്ട്വാ സമാദരിഷ്യന്തേ|
14 കുടിയാന്മാർ അവനെ കണ്ടിട്ടു: ഇവൻ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചു പറഞ്ഞു.
കിന്തു കൃഷീവലാസ്തം നിരീക്ഷ്യ പരസ്പരം വിവിച്യ പ്രോചുഃ, അയമുത്തരാധികാരീ ആഗച്ഛതൈനം ഹന്മസ്തതോധികാരോസ്മാകം ഭവിഷ്യതി|
15 അവർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോടു എന്തു ചെയ്യും?
തതസ്തേ തം ക്ഷേത്രാദ് ബഹി ർനിപാത്യ ജഘ്നുസ്തസ്മാത് സ ക്ഷേത്രപതിസ്താൻ പ്രതി കിം കരിഷ്യതി?
16 അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്കു ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.
സ ആഗത്യ താൻ കൃഷീവലാൻ ഹത്വാ പരേഷാം ഹസ്തേഷു തത്ക്ഷേത്രം സമർപയിഷ്യതി; ഇതി കഥാം ശ്രുത്വാ തേ ഽവദൻ ഏതാദൃശീ ഘടനാ ന ഭവതു|
17 അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?
കിന്തു യീശുസ്താനവലോക്യ ജഗാദ, തർഹി, സ്ഥപതയഃ കരിഷ്യന്തി ഗ്രാവാണം യന്തു തുച്ഛകം| പ്രധാനപ്രസ്തരഃ കോണേ സ ഏവ ഹി ഭവിഷ്യതി| ഏതസ്യ ശാസ്ത്രീയവചനസ്യ കിം താത്പര്യ്യം?
18 ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
അപരം തത്പാഷാണോപരി യഃ പതിഷ്യതി സ ഭംക്ഷ്യതേ കിന്തു യസ്യോപരി സ പാഷാണഃ പതിഷ്യതി സ തേന ധൂലിവച് ചൂർണീഭവിഷ്യതി|
19 ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.
സോസ്മാകം വിരുദ്ധം ദൃഷ്ടാന്തമിമം കഥിതവാൻ ഇതി ജ്ഞാത്വാ പ്രധാനയാജകാ അധ്യാപകാശ്ച തദൈവ തം ധർതും വവാഞ്ഛുഃ കിന്തു ലോകേഭ്യോ ബിഭ്യുഃ|
20 പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.
അതഏവ തം പ്രതി സതർകാഃ സന്തഃ കഥം തദ്വാക്യദോഷം ധൃത്വാ തം ദേശാധിപസ്യ സാധുവേശധാരിണശ്ചരാൻ തസ്യ സമീപേ പ്രേഷയാമാസുഃ|
21 അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.
തദാ തേ തം പപ്രച്ഛുഃ, ഹേ ഉപദേശക ഭവാൻ യഥാർഥം കഥയൻ ഉപദിശതി, കമപ്യനപേക്ഷ്യ സത്യത്വേനൈശ്വരം മാർഗമുപദിശതി, വയമേതജ്ജാനീമഃ|
22 നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
കൈസരരാജായ കരോസ്മാഭി ർദേയോ ന വാ?
23 അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ;
സ തേഷാം വഞ്ചനം ജ്ഞാത്വാവദത് കുതോ മാം പരീക്ഷധ്വേ? മാം മുദ്രാമേകം ദർശയത|
24 അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
ഇഹ ലിഖിതാ മൂർതിരിയം നാമ ച കസ്യ? തേഽവദൻ കൈസരസ്യ|
25 എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.
തദാ സ ഉവാച, തർഹി കൈസരസ്യ ദ്രവ്യം കൈസരായ ദത്ത; ഈശ്വരസ്യ തു ദ്രവ്യമീശ്വരായ ദത്ത|
26 അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
തസ്മാല്ലോകാനാം സാക്ഷാത് തത്കഥായാഃ കമപി ദോഷം ധർതുമപ്രാപ്യ തേ തസ്യോത്തരാദ് ആശ്ചര്യ്യം മന്യമാനാ മൗനിനസ്തസ്ഥുഃ|
27 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തു വന്നു അവനോടു ചോദിച്ചതു:
അപരഞ്ച ശ്മശാനാദുത്ഥാനാനങ്ഗീകാരിണാം സിദൂകിനാം കിയന്തോ ജനാ ആഗത്യ തം പപ്രച്ഛുഃ,
28 ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
ഹേ ഉപദേശക ശാസ്ത്രേ മൂസാ അസ്മാൻ പ്രതീതി ലിലേഖ യസ്യ ഭ്രാതാ ഭാര്യ്യായാം സത്യാം നിഃസന്താനോ മ്രിയതേ സ തജ്ജായാം വിവഹ്യ തദ്വംശമ് ഉത്പാദയിഷ്യതി|
29 എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.
തഥാച കേചിത് സപ്ത ഭ്രാതര ആസൻ തേഷാം ജ്യേഷ്ഠോ ഭ്രാതാ വിവഹ്യ നിരപത്യഃ പ്രാണാൻ ജഹൗ|
30 രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.
അഥ ദ്വിതീയസ്തസ്യ ജായാം വിവഹ്യ നിരപത്യഃ സൻ മമാര| തൃതീയശ്ച താമേവ വ്യുവാഹ;
31 അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.
ഇത്ഥം സപ്ത ഭ്രാതരസ്താമേവ വിവഹ്യ നിരപത്യാഃ സന്തോ മമ്രുഃ|
32 ഒടുവിൽ സ്ത്രീയും മരിച്ചു.
ശേഷേ സാ സ്ത്രീ ച മമാര|
33 എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ.
അതഏവ ശ്മശാനാദുത്ഥാനകാലേ തേഷാം സപ്തജനാനാം കസ്യ സാ ഭാര്യ്യാ ഭവിഷ്യതി? യതഃ സാ തേഷാം സപ്താനാമേവ ഭാര്യ്യാസീത്|
34 അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. (aiōn )
തദാ യീശുഃ പ്രത്യുവാച, ഏതസ്യ ജഗതോ ലോകാ വിവഹന്തി വാഗ്ദത്താശ്ച ഭവന്തി (aiōn )
35 എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല. (aiōn )
കിന്തു യേ തജ്ജഗത്പ്രാപ്തിയോഗ്യത്വേന ഗണിതാം ഭവിഷ്യന്തി ശ്മശാനാച്ചോത്ഥാസ്യന്തി തേ ന വിവഹന്തി വാഗ്ദത്താശ്ച ന ഭവന്തി, (aiōn )
36 അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
തേ പുന ർന മ്രിയന്തേ കിന്തു ശ്മശാനാദുത്ഥാപിതാഃ സന്ത ഈശ്വരസ്യ സന്താനാഃ സ്വർഗീയദൂതാനാം സദൃശാശ്ച ഭവന്തി|
37 മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.
അധികന്തു മൂസാഃ സ്തമ്ബോപാഖ്യാനേ പരമേശ്വര ഈബ്രാഹീമ ഈശ്വര ഇസ്ഹാക ഈശ്വരോ യാകൂബശ്ചേശ്വര ഇത്യുക്ത്വാ മൃതാനാം ശ്മശാനാദ് ഉത്ഥാനസ്യ പ്രമാണം ലിലേഖ|
38 ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.
അതഏവ യ ഈശ്വരഃ സ മൃതാനാം പ്രഭു ർന കിന്തു ജീവതാമേവ പ്രഭുഃ, തന്നികടേ സർവ്വേ ജീവന്തഃ സന്തി|
39 അതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.
ഇതി ശ്രുത്വാ കിയന്തോധ്യാപകാ ഊചുഃ, ഹേ ഉപദേശക ഭവാൻ ഭദ്രം പ്രത്യുക്തവാൻ|
40 പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.
ഇതഃ പരം തം കിമപി പ്രഷ്ടം തേഷാം പ്രഗൽഭതാ നാഭൂത്|
41 എന്നാൽ അവൻ അവരോടു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ?
പശ്ചാത് സ താൻ ഉവാച, യഃ ഖ്രീഷ്ടഃ സ ദായൂദഃ സന്താന ഏതാം കഥാം ലോകാഃ കഥം കഥയന്തി?
42 “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
യതഃ മമ പ്രഭുമിദം വാക്യമവദത് പരമേശ്വരഃ| തവ ശത്രൂനഹം യാവത് പാദപീഠം കരോമി ന| താവത് കാലം മദീയേ ത്വം ദക്ഷപാർശ്വ ഉപാവിശ|
43 എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ.
ഇതി കഥാം ദായൂദ് സ്വയം ഗീതഗ്രന്ഥേഽവദത്|
44 ദാവീദ് അവനെ കർത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.
അതഏവ യദി ദായൂദ് തം പ്രഭും വദതി, തർഹി സ കഥം തസ്യ സന്താനോ ഭവതി?
45 എന്നാൽ ജനം ഒക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോടു:
പശ്ചാദ് യീശുഃ സർവ്വജനാനാം കർണഗോചരേ ശിഷ്യാനുവാച,
46 നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
യേഽധ്യാപകാ ദീർഘപരിച്ഛദം പരിധായ ഭ്രമന്തി, ഹട്ടാപണയോ ർനമസ്കാരേ ഭജനഗേഹസ്യ പ്രോച്ചാസനേ ഭോജനഗൃഹസ്യ പ്രധാനസ്ഥാനേ ച പ്രീയന്തേ
47 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധിവരും.
വിധവാനാം സർവ്വസ്വം ഗ്രസിത്വാ ഛലേന ദീർഘകാലം പ്രാർഥയന്തേ ച തേഷു സാവധാനാ ഭവത, തേഷാമുഗ്രദണ്ഡോ ഭവിഷ്യതി|