< വിലാപങ്ങൾ 3 >

1 ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.
Eu sunt omul care a văzut necaz prin nuiaua mâniei sale.
2 അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.
El m-a condus și m-a adus în întuneric și nu în lumină.
3 അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.
Într-adevăr, împotriva mea s-a întors el; și-a întors mâna împotriva mea, toată ziua.
4 എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു.
El a făcut carnea și pielea mea să îmbătrânească; mi-a zdrobit oasele.
5 അവൻ എന്റെ നേരെ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
El a ridicat un zid împotriva mea și m-a încercuit cu fiere și trudă.
6 ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
El m-a pus în locuri întunecoase, ca pe morții din vechime.
7 പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
El m-a îngrădit, încât nu pot ieși; el mi-a îngreunat lanțul.
8 ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർത്ഥന തടുത്തുകളയുന്നു.
De asemenea și când plâng și strig, el îmi oprește rugăciunea.
9 വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
El mi-a închis căile cu pietre cioplite, mi-a strâmbat cărările.
10 അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
El a fost pentru mine ca un urs la pândă și ca un leu în locuri tainice.
11 അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
El mi-a abătut căile și m-a rupt în bucăți, el m-a pustiit.
12 അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.
El și-a încordat arcul și m-a pus ca o țintă pentru săgeată.
13 അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു.
El a făcut ca săgețile tolbei lui să intre în rărunchii mei.
14 ഞാൻ എന്റെ സർവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.
Am fost de râs pentru tot poporul meu și cântecul lor toată ziua.
15 അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു.
El m-a umplut cu amărăciuni, m-a îmbătat cu pelin.
16 അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകർത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
De asemenea mi-a zdrobit dinții cu pietriș, m-a acoperit cu cenușă.
17 നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.
Și mi-ai alungat sufletul departe de pace, am uitat prosperitatea.
18 എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു.
Și am spus: Tăria mea și speranța mea din DOMNUL, au pierit,
19 നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ.
Amintindu-mi de necazul meu și de nenorocirea mea, de pelin și de fiere.
20 എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു.
Sufletul meu și le amintește încă și este umilit în mine.
21 ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.
De aceasta îmi amintesc, de aceea am speranță.
22 നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ;
Datorită milelor DOMNULUI nu suntem mistuiți, fiindcă mângâierile lui nu se sfârșesc.
23 അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.
Ele sunt noi în fiecare dimineață; mare este credincioșia ta.
24 യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.
DOMNUL este partea mea, spune sufletul meu; de aceea voi spera în el.
25 തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ.
DOMNUL este bun cu cei care îl așteaptă, cu sufletul care îl caută.
26 യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
Este bine ca omul deopotrivă să spere și să aștepte în tăcere salvarea DOMNULUI.
27 ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.
Este bine pentru om să poarte jugul în tinerețea sa.
28 അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൗനം ആയിരിക്കട്ടെ.
El șade singur și tace, deoarece și l-a pus asupra lui.
29 അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
Își pune gura în țărână; dacă astfel poate fi speranță.
30 തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
El își dă obrazul celui care îl lovește; este îndestulat cu ocară.
31 കർത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.
Fiindcă DOMNUL nu va lepăda pentru totdeauna;
32 അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.
Dar deși întristează, totuși va avea mângâiere după mulțimea îndurărilor sale.
33 മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.
Pentru că el nu își pune inima să chinuiască, nici nu mâhnește pe copiii oamenilor.
34 ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും
Zdrobirea sub picioare a tuturor prizonierilor pământului,
35 അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും
Abaterea dreptului unui om înaintea feței celui Preaînalt,
36 മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ?
Domnul nu aprobă a răsturna pe om în cauza lui.
37 കർത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?
Cine este cel ce spune și se împlinește ceva, când Domnul nu poruncește aceasta?
38 അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
Nu din gura celui Preaînalt ies răul și binele?
39 മനുഷ്യൻ ജീവനുള്ളന്നു നെടുവീർപ്പിടുന്നതെന്തു? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീർപ്പിടട്ടെ.
Pentru ce să se plângă un om care trăiește, un om pentru pedepsirea păcatelor lui?
40 നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധന ചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
Să ne cercetăm și să ne încercăm căile noastre și să ne întoarcem la DOMNUL.
41 നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയർത്തുക.
Să ne înălțăm inima cu mâinile noastre spre Dumnezeu în ceruri.
42 ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
Noi am încălcat legea și ne-am răzvrătit; tu nu ai iertat.
43 നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടർന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.
Tu ai acoperit cu mânie și ne-ai persecutat; ai ucis, nu ai cruțat.
44 ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.
Te-ai acoperit cu un nor, ca rugăciunea noastră să nu străbată la tine.
45 നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
Ne-ai făcut precum gunoiul și mizeria în mijlocul poporului.
46 ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളർന്നിരിക്കുന്നു.
Toți dușmanii noștri și-au deschis gurile împotriva noastră.
47 പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.
Frica și cursa au venit peste noi, pustiirea și distrugerea.
48 എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീർത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.
Ochiului meu îi curg râuri de apă din cauza nimicirii fiicei poporului meu.
49 യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം
Ochiul meu toarnă și nu încetează, fără oprire,
50 എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.
Până când DOMNUL va privi în jos și va vedea din cer.
51 എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
Ochiul meu îmi influențează inima datorită tuturor fiicelor cetății mele.
52 കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.
Dușmanii mei m-au urmărit aprig, fără motiv, ca pe o pasăre.
53 അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.
Mi-au stârpit viața în groapă și au aruncat o piatră peste mine.
54 വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.
Apele au curs peste capul meu; atunci am spus: Sunt stârpit.
55 യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
Am chemat numele tău, DOAMNE, din groapa cea adâncă.
56 എന്റെ നെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർത്ഥന നീ കേട്ടിരിക്കുന്നു.
Tu mi-ai auzit vocea; nu îți ascunde urechea la suflarea mea, la strigătul meu.
57 ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
Tu te-ai apropiat în ziua când eu te-am chemat; ai spus: Nu te teme.
58 കർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
Doamne, tu ai pledat în cauzele sufletului meu; mi-ai răscumpărat viața.
59 യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്തുതരേണമേ.
DOAMNE, tu ai văzut răul, ce mi s-a făcut; judecă tu cauza mea.
60 അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
Ai văzut toată răzbunarea lor și toate închipuirile lor împotriva mea.
61 യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
Ai auzit ocara lor, DOAMNE și închipuirile lor împotriva mea;
62 എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
Buzele celor care s-au ridicat împotriva mea și planul lor împotriva mea toată ziua.
63 അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.
Privește așezarea lor și ridicarea lor; eu sunt muzica lor.
64 യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവർക്കു പകരം ചെയ്യേണമേ;
Întoarce-le o răsplată, DOAMNE, conform cu lucrarea mâinilor lor.
65 നീ അവർക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവർക്കു വരട്ടെ.
Dă-le întristare a inimii, blestemul tău asupra lor.
66 നീ അവരെ കോപത്തോടെ പിന്തുടർന്നു, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്നു നശിപ്പിച്ചുകളയും.
Persecută-i și nimicește-i în mânie de sub cerurile DOMNULUI.

< വിലാപങ്ങൾ 3 >