< ന്യായാധിപന്മാർ 12 >
1 അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടു: നീ അമ്മോന്യരോടു യുദ്ധംചെയ്‌വാൻ പോയപ്പോൾ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങൾ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.
एफ्राइमका मानिसहरूका निम्ति एउटा बोलावट आयो । तिनीहरू सापोनको बाटो गए र यिप्तालाई भने, “अम्मोनका मानिसहरूसँग युद्ध गर्न तिमी किन गयौ र तिमीसँगै जान हामीलाई तिमीले किन बोलाएनौ? हामी तिम्रो घरलाई तिमीसँगै जलाइदिनेछौं ।”
2 യിഫ്താഹ് അവരോടു: എനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ അവരുടെ കയ്യിൽനിന്നു എന്നെ രക്ഷിച്ചില്ല.
यिप्ताले तिनीहरूलाई भने, “म र मेरा मानिसहरू अम्मोनका मानिहरूसँग ठुलो झगडामा थियौं । जब मैले तिमीहरूलाई बोलाएँ, तिमीहरूले मलाई तिनीहरूबाट बचाएनौ ।
3 നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടു അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങൾ എന്നോടു യുദ്ധംചെയ്‌വാൻ ഇന്നു എന്റെ നേരെ വരുന്നതു എന്തു എന്നു പറഞ്ഞു.
तिमीहरूले मलाई बचाउन नआएको जब मैले देखें, तब मैले आफ्नो प्राणलाई आफ्नै हातमा राखें र आम्मोनका मानिसहरूका विरुद्धमा गएँ, र परमप्रभुले मलाई विजय दिनुभयो । तिमीहरू आज मेरो विरुद्धमा युद्ध लड्न किन आएका छौ?”
4 അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോടു യുദ്ധംചെയ്തു അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും മദ്ധ്യേ എഫ്രയീമ്യപലായിതന്മാർ ആകുന്നു എന്നു എഫ്രയീമ്യർ പറകകൊണ്ടു ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു.
यिप्ताले गिलादका सबै मानिसहरूलाई भेला गराए र एफ्राइमको विरुद्ध युद्ध लडे । गिलादका मानिसहरूले एफ्राइमका मानिसहरूलाई आक्रमण गरे किनभने तिनीहरूले यसो भने, “तिमीहरू, गिलादीहरू एफ्राइम— एफ्राइम र मनश्शेमाबाट भागेर गएकाहरू हौ ।”
5 ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; എഫ്രയീമ്യപലായിതന്മാരിൽ ഒരുത്തൻ: ഞാൻ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോൾ ഗിലെയാദ്യർ അവനോടു: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല എന്നു അവൻ പറഞ്ഞാൽ
गिलादीहरूले एफ्राइमतर्फ जाने यर्दनका जँघारहरू कब्जा गरे । जब एफ्राइमका बाँचेकाहरूले यसो भने, “मलाई नदीपारि जान दिनुहोस्,” गिलादका मानिसहरूले त्यसलाई यस्तो भन्थे, “के तँ एफ्राइमी होस्?” त्यसले “होइनँ” भन्यो भने,
6 അവർ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാൻ കഴിയായ്കകൊണ്ടു അവൻ സിബ്ബോലെത്ത് എന്നു പറയും. അപ്പോൾ അവർ അവനെ പിടിച്ചു യോർദ്ദാന്റെ കടവുകളിൽവെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരിൽ നാല്പത്തീരായിരംപേർ വീണു.
अनि तिनीहरूले त्यसलाई भन्थे, “शिब्बोलेत भन्,” र उसले “सिब्बोलेत” भन्यो भने (किनकि उसले त्यो शब्द सही उच्चारण गर्न सक्दैनथियो), तब गिलादीहरूले त्यसलाई समाउँथे र उसलाई यर्दनको जँघारहरूमा मार्थे । त्यस बेला एफ्राइमका बयालिस हजार जना मारिए ।
7 യിഫ്താഹ് യിസ്രായേലിന്നു ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കംചെയ്തു.
यिप्ताले इस्राएलका न्यायकर्ता भएर छ वर्षसम्म सेवा गरे । तब गिलादी यिप्ता मरे र गिलादका सहरहरूमध्ये एउटा सहरमा दफन गरियो ।
8 അവന്റെ ശേഷം ബേത്ത്ലേഹെമ്യനായ ഇബ്സാൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
तिनीपछि, बेथलेहेमका इब्सानले इस्राएलमा न्यायकर्ताका रूपमा सेवा गरे ।
9 അവന്നു മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാർക്കു മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
तिनका तिस जना छोरा थिए । तिनले आफ्ना तिस जना छोरीहरूका विवाह गरिदिए, र आफ्ना छोराहरूका निम्ति बाहिरबाट अरू मानिसहरूका तिस जान छोरीहरू ल्याए । उनले सात वर्षसम्म इस्राएलको न्याय गरे ।
10 പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്ലേഹെമിൽ അവനെ അടക്കംചെയ്തു.
इब्सान मरे र तिनलाई बेथलेहेममा दफन गरियो ।
11 അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു.
तिनीपछि जबूलूनी एलोनले इस्राएलमा न्यायकर्ताका रूपमा सेवा गरे । उनले दश वर्षसम्म इस्राएलको न्याय गरे ।
12 പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കംചെയ്തു.
जबूलूनी एलोन मरे र उनलाई जबूलून देशको अय्यालोनमा दफन गरियो ।
13 അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
तिनीपछि, पिरातोनी हिल्लेलका छोरा अब्दोनले इस्राएलमा न्यायकर्ताका रूपमा सेवा गरे ।
14 എഴുപതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരും അവന്നുണ്ടായിരുന്നു; അവൻ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.
उनका चालिस छोरा र तिस नातिहरू थिए । तिनीहरू सत्तरीवटा गधाहरूमा सवार हुन्थे, र तिनले इस्राएलमा आठ वर्षसम्म न्याय गरे ।
15 പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.
पिरातोनी हिल्लेलका छोरा अब्दोन मरे र तिनलाई अमालेकीहरूको पहाडी देशमा एफ्राइमको पिरातोन इलाकामा दफन गरियो ।