< ന്യായാധിപന്മാർ 11 >
1 ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു.
Gileadilainen Jefta oli sotaurho, mutta hän oli porton poika; Jeftan isä oli Gilead.
2 ഗിലെയാദിന്റെ ഭാര്യയും അവന്നു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാർ വളർന്നശേഷം അവർ യിഫ്താഹിനോടു: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു അവനെ നീക്കിക്കളഞ്ഞു.
Mutta Gileadin vaimo synnytti hänelle poikia, ja kun tämän vaimon pojat kasvoivat suuriksi, niin he karkoittivat Jeftan ja sanoivat hänelle: "Et sinä saa perintöosaa meidän isämme talossa, sillä sinä olet toisen naisen poika".
3 അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്നു അവനുമായി സഞ്ചരിച്ചു.
Niin Jefta lähti pakoon veljiänsä ja asettui Toobin maahan. Ja Jeftan luo kerääntyi tyhjäntoimittajia, ja ne retkeilivät yhdessä hänen kanssaan.
4 കുറെക്കാലം കഴിഞ്ഞിട്ടു അമ്മോന്യർ യിസ്രായേലിനോടു യുദ്ധംചെയ്തു.
Jonkun ajan kuluttua ammonilaiset aloittivat sodan Israelia vastaan.
5 അമ്മോന്യർ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാൻ ചെന്നു.
Kun nyt ammonilaiset alottivat sodan Israelia vastaan, niin Gileadin vanhimmat lähtivät noutamaan Jeftaa Toobin maasta.
6 അവർ യിഫ്താഹിനോടു: അമ്മോന്യരോടു യുദ്ധം ചെയ്യേണ്ടതിന്നു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.
Ja he sanoivat Jeftalle: "Tule ja rupea meidän päälliköksemme, sotiaksemme ammonilaisia vastaan".
7 യിഫ്താഹ് ഗിലെയാദ്യരോടു: നിങ്ങൾ എന്നെ പകെച്ചു പിതൃഭവനത്തിൽ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയ സമയം എന്റെ അടുക്കൽ എന്തിന്നു വരുന്നു എന്നു പറഞ്ഞു.
Mutta Jefta vastasi Gileadin vanhimmille: "Ettekö te vihanneet minua ja karkoittaneet minua isäni talosta? Minkätähden tulette minun luokseni nyt, kun teillä on hätä?"
8 ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: നീ ഞങ്ങളോടുകൂടെ വന്നു അമ്മോന്യരോടു യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന്നു ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.
Gileadin vanhimmat sanoivat Jeftalle: "Juuri sentähden olemme nyt tulleet jälleen sinun luoksesi; ja jos sinä tulet meidän kanssamme ja ryhdyt taistelemaan ammonilaisia vastaan, niin sinä olet oleva meidän, kaikkien Gileadin asukasten, päämies".
9 യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടു: അമ്മോന്യരോടു യുദ്ധംചെയ്‌വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ടു യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ നിങ്ങൾ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു.
Jefta vastasi Gileadin vanhimmille: "Jos te viette minut takaisin, taistelemaan ammonilaisia vastaan, ja Herra antaa heidät minun valtaani, niin minä rupean teidän päämieheksenne".
10 ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു.
Silloin Gileadin vanhimmat sanoivat Jeftalle: "Herra kuulee meidän välipuheemme; totisesti, me teemme kaiken, mitä sinä sanoit".
11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പയിൽവെച്ചു യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.
Niin Jefta lähti Gileadin vanhinten kanssa, ja kansa asetti hänet päämiehekseen ja päällikökseen. Ja Jefta lausui Herran edessä Mispassa kaiken, mitä oli puhunut.
12 അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോടു യുദ്ധംചെയ്‌വാൻ എന്റെ ദേശത്തു വരേണ്ടതിന്നു എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു.
Sitten Jefta lähetti ammonilaisten kuninkaan luo sanansaattajia sanomaan: "Mitä sinulla on minun kanssani tekemistä, kun tulet minua vastaan, sotimaan minun maatani vastaan?"
13 അമ്മോന്യരുടെ രാജാവു യിഫ്താഹിന്റെ ദൂതന്മാരോടു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ അവർ അർന്നോൻമുതൽ യബ്ബോക് വരെയും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം അടക്കിയതുകൊണ്ടു തന്നേ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.
Niin ammonilaisten kuningas vastasi Jeftan sanansaattajille: "Ottihan Israel tullessaan Egyptistä minun maani Arnonista Jabbokiin ja Jordaniin asti; anna se nyt hyvällä takaisin".
14 യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു,
Jefta lähetti taas sanansaattajia ammonilaisten kuninkaan luo
15 അവനോടു പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു;
ja käski sanoa hänelle: "Näin sanoo Jefta: Ei Israel ole ottanut Mooabin maata eikä ammonilaisten maata.
16 യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ അടക്കീട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടു മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി.
Sillä tullessaan Egyptistä Israel kulki erämaan kautta Kaislamerelle saakka ja tuli Kaadekseen.
17 യിസ്രായേൽ എദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവർ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.
Ja Israel lähetti sanansaattajia Edomin kuninkaan luo sanomaan: 'Salli minun kulkea maasi läpi'. Mutta Edomin kuningas ei kuullut heitä. Ja he lähettivät sanan myöskin Mooabin kuninkaalle, mutta ei hänkään suostunut. Niin Israel asettui Kaadekseen.
18 അവർ മരുഭൂമിയിൽകൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർക്കകത്തു അവർ കടന്നില്ല.
Sitten he kulkivat erämaan kautta ja kiersivät Edomin maan ja Mooabin maan ja tulivat itäpuolelle Mooabin maata ja leiriytyivät Arnonin toiselle puolelle; he eivät tulleet Mooabin alueelle, sillä Arnon on Mooabin raja.
19 പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നിന്റെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്കു കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു.
Silloin Israel lähetti sanansaattajia Siihoniin, amorilaisten kuninkaan, Hesbonin kuninkaan, luo, ja Israel käski sanoa hänelle: 'Salli meidän kulkea maasi läpi määräpaikkaamme'.
20 എങ്കിലും സീഹോൻ യിസ്രായേൽ തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.
Mutta Siihon ei uskonut Israelia, niin että olisi sallinut sen kulkea alueensa läpi, vaan Siihon kokosi kaiken väkensä, ja he leiriytyivät Jahaaseen, ja hän ryhtyi taisteluun Israelia vastaan.
21 യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേൽ ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി.
Mutta Herra, Israelin Jumala, antoi Siihonin ja kaiken hänen väkensä Israelin käsiin, niin että nämä voittivat heidät. Ja Israel valloitti koko amorilaisten maan, niiden, jotka asuivat siinä maassa.
22 അർന്നോൻമുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ പിടിച്ചടക്കി.
Ja he ottivat omakseen koko amorilaisten alueen Arnonista Jabbokiin asti ja erämaasta Jordaniin saakka.
23 യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാൻ പോകുന്നുവോ?
Näin siis Herra, Israelin Jumala, karkoitti amorilaiset kansansa Israelin tieltä. Ja nyt sinä ottaisit omaksesi heidän maansa!
24 നിന്റെ ദേവനായ കെമോശ് നിനക്കു അവകാശമായി തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.
Eikö ole niin: minkä sinun jumalasi Kemos antaa sinun omaksesi, sen sinä otat omaksesi; ja kenen hyvänsä Herra, meidän Jumalamme, karkoittaa meidän tieltämme, sen maan me otamme omaksemme?
25 സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബ്‌രാജാവിനെക്കാളും നീ യോഗ്യനോ? അവൻ യിസ്രായേലിനോടു എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?
Vai oletko sinä parempi kuin Baalak, Sipporin poika, Mooabin kuningas? Rakensiko hän riitaa Israelin kanssa, tahi ryhtyikö hän sotaan heitä vastaan?
26 യിസ്രായേൽ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാപട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാർത്തിരിക്കെ ആ കാലത്തിന്നിടയിൽ നിങ്ങൾ അവയെ ഒഴിപ്പിക്കാതിരുന്നതു എന്തു?
Israel on nyt asunut Hesbonissa ja sen tytärkaupungeissa, Aroerissa ja sen tytärkaupungeissa ja kaikissa Arnonin varrella olevissa kaupungeissa kolmesataa vuotta. Miksi te ette sen ajan kuluessa ole ottaneet niitä pois?
27 ആകയാൽ ഞാൻ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാൽ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നതു; ന്യായാധിപനായ യഹോവ ഇന്നു യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.
Minä en ole rikkonut sinua vastaan, mutta sinä teet pahasti minua kohtaan, kun ryhdyt sotimaan minua vastaan. Herra, joka on tuomari, tuomitkoon tänä päivänä israelilaisten ja ammonilaisten välillä."
28 എന്നാൽ യിഫ്താഹ് പറഞ്ഞയച്ച വാക്കു അമ്മോന്യരുടെ രാജാവു കൂട്ടാക്കിയില്ല.
Mutta ammonilaisten kuningas ei ottanut kuuloonsa, mitä Jefta lähetti hänelle sanomaan.
29 അപ്പോൾ യഹോവയുടെ ആത്മാവു യിഫ്താഹിൻമേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പയിൽ എത്തി ഗിലെയാദിലെ മിസ്പയിൽനിന്നു അമ്മോന്യരുടെ നേരെ ചെന്നു.
Silloin Herran henki tuli Jeftaan, ja hän kulki Gileadin ja Manassen läpi ja kulki edelleen Gileadin Mispeen, ja Gileadin Mispestä hän lähti ammonilaisia vastaan.
30 യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ
Ja Jefta teki lupauksen Herralle ja sanoi: "Jos sinä annat ammonilaiset minun käsiini,
31 ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതില്ക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും.
niin tulkoon kuka tulkoonkin minua vastaan taloni ovesta, kun minä voittajana palaan ammonilaisten luota, hän on oleva Herran, ja minä uhraan hänet polttouhriksi".
32 ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്‌വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു.
Sitten Jefta lähti ammonilaisia vastaan, sotimaan heitä vastaan, ja Herra antoi heidät hänen käsiinsä.
33 അവൻ അവർക്കു അരോവേർമുതൽ മിന്നീത്ത്‌വരെയും ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.
Ja hän tuotti heille hyvin suuren tappion, valloittaen maan Aroerista Minnitiin ja Aabel-Keramimiin asti, kaksikymmentä kaupunkia. Niin täytyi ammonilaisten nöyrtyä israelilaisten edessä.
34 എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല.
Kun Jefta sitten tuli kotiinsa Mispaan, niin katso, hänen tyttärensä tuli ulos häntä vastaan vaskirumpua lyöden ja karkeloiden. Ja hän oli hänen ainoa lapsensa; paitsi tätä ei hänellä ollut poikaa eikä tytärtä.
35 അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.
Nähdessään hänet hän repäisi vaatteensa ja sanoi: "Voi, tyttäreni, nyt sinä masennat minut maahan, nyt sinä syökset minut onnettomuuteen! Sillä minä avasin suuni Herralle enkä voi sanaani peruuttaa."
36 അവൾ അവനോടു: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു.
Niin hän vastasi hänelle: "Isäni, jos sinä avasit suusi Herralle, niin tee minulle, niinkuin suusi on puhunut, koska Herra on antanut sinun kostaa vihollisillesi, ammonilaisille".
37 എന്നാൽ ഒരു കാര്യം എനിക്കു വേണ്ടിയിരുന്നു; ഞാൻ പർവ്വതങ്ങളിൽ ചെന്നു എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന്നു എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്നു അവൾ തന്റെ അപ്പനോടു പറഞ്ഞു.
Sitten hän sanoi isällensä: "Myönnettäköön minulle kuitenkin tämä: jätä minut vapauteeni kahdeksi kuukaudeksi, että minä yhdessä ystävättärieni kanssa menen vuorille itkemään neitsyyttäni".
38 അതിന്നു അവൻ: പോക എന്നു പറഞ്ഞു അവളെ രണ്ടു മാസത്തേക്കു അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവ്വതങ്ങളിൽ വിലാപംകഴിച്ചു.
Niin hän sanoi: "Mene!" ja päästi hänet menemään kahdeksi kuukaudeksi. Ja hän meni ystävättärineen ja itki neitsyyttänsä vuorilla.
39 രണ്ടു മാസം കഴിഞ്ഞിട്ടു അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.
Mutta kahden kuukauden kuluttua hän palasi isänsä luo, ja tämä pani hänessä täytäntöön lupauksensa, jonka oli tehnyt. Eikä hän miehestä tietänyt. Ja tuli tavaksi Israelissa,
40 പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.
että Israelin tyttäret joka vuosi menivät lauluin ylistämään gileadilaisen Jeftan tytärtä-neljän päivän ajaksi joka vuosi.