< യൂദാ 1 >

1 യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്കു എഴുതുന്നതു:
Iuda, rob al lui Isus Cristos şi frate al lui Iacov, celor ce sunt sfinţiţi prin Dumnezeu Tatăl şi păstraţi în Isus Cristos şi chemaţi:
2 നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.
Milă şi pace şi dragoste să vă fie înmulţite.
3 പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.
Preaiubiţilor, dându-mi toată silinţa ca să vă scriu despre salvarea comună, am fost constrâns să vă scriu şi să vă îndemn să luptaţi cu zel pentru credinţa care a fost dată sfinţilor o dată.
4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.
Fiindcă s-au furişat anumiţi oameni, care din vechime au fost rânduiţi pentru această condamnare, oameni neevlavioşi, schimbând harul Dumnezeului nostru în desfrânare şi negând pe singurul Domn Dumnezeu şi pe Domnul nostru Isus Cristos.
5 നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.
De aceea doresc a vă aduce aminte, deşi odată aţi ştiut aceasta, că Domnul, după ce a salvat poporul din ţara Egiptului, a nimicit pe cei ce nu au crezut.
6 തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. (aïdios g126)
Şi pe îngerii care nu şi-au ţinut domeniul de activitate, ci şi-au părăsit propria locuinţă, el i-a păstrat în lanţuri veşnice sub întuneric, pentru judecata marii zile. (aïdios g126)
7 അതുപോലെ സൊദോമും ഗൊമോറയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു. (aiōnios g166)
Aşa cum Sodoma şi Gomora şi cetăţile din jurul lor, care asemenea acelora, s-au dedat curviei şi au mers după altă carne, sunt puse înainte ca exemplu, suferind răzbunarea focului etern. (aiōnios g166)
8 അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.
Într-adevăr, în acelaşi fel şi aceşti visători murdari întinează carnea, dispreţuiesc domnia şi vorbesc de rău demnităţile.
9 എന്നാൽ പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
Dar Mihail, arhanghelul, pe când se certa cu diavolul, s-a contrazis pentru trupul lui Moise şi nu a cutezat să aducă împotriva lui o acuzaţie defăimătoare, ci a spus: Domnul să te mustre!
10 ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.
Dar aceştia vorbesc de rău lucrurile pe care de fapt nu le ştiu; dar [în] ce înţeleg, în mod natural, ca dobitoace fără raţiune, în acelea se corup pe ei înşişi.
11 അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളെത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
Vai lor! Pentru că au mers pe calea lui Cain şi s-au grăbit cu lăcomie după rătăcirea lui Balaam pentru plată şi au pierit în împotrivirea lui Core.
12 ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ തങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റുംപോയ വൃക്ഷങ്ങൾ;
Aceştia sunt pete la ospeţele voastre de dragoste creştină, când ei sărbătoresc cu voi, hrănindu-se fără frică: nori fără apă, purtaţi încoace și încolo de vânturi; pomi tomnatici, fără rod, morţi de două ori, dezrădăcinaţi;
13 തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ. (aiōn g165)
Valuri furioase ale mării, înspumându-şi propria ruşine; stele rătăcitoare, cărora negrul întunericului le este rezervat pentru totdeauna. (aiōn g165)
14 ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:
Dar şi Enoh, al şaptelea de la Adam, a profeţit despre acestea, spunând: Iată, Domnul vine cu zecile de mii de sfinţi ai lui,
15 “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകലപ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളുംനിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
Ca să facă judecată peste toţi şi ca să condamne pe toţi cei neevlavioşi dintre ei, pentru toate faptele lor neevlavioase, pe care le-au făcut cu neevlavie, şi pentru toate cuvântările lor grele, pe care păcătoşii neevlavioşi le-au vorbit împotriva lui.
16 അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാര്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു.
Aceştia sunt cârtitori, plângăreţi, umblând după propriile lor pofte; şi gura lor vorbeşte cuvinte umflate, feţele oamenilor fiind în admiraţie datorită profitului.
17 നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ.
Dar voi, preaiubiţilor, amintiţi-vă cuvintele care au fost vorbite mai înainte de apostolii Domnului nostru Isus Cristos;
18 അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
Cum vă spuneau ei, că în timpul de pe urmă vor fi batjocoritori, umblând conform propriilor pofte neevlavioase.
19 അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.
Aceştia sunt cei care se separă pe ei înşişi, senzuali, neavând Duhul.
20 നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും
Dar voi, preaiubiţilor, edificându-vă pe cea mai sfântă credinţă a voastră, rugându-vă în Duhul Sfânt,
21 നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (aiōnios g166)
Păziţi-vă în dragostea lui Dumnezeu, aşteptând mila Domnului nostru Isus Cristos pentru viaţă eternă. (aiōnios g166)
22 സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‌വിൻ;
Şi aveţi compasiune de unii, deosebind între ei;
23 ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ.
Iar pe alţii salvaţi-i cu teamă, smulgându-i din foc, urând chiar haina pătată de carne.
24 വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,
Acum, a aceluia care este în stare să vă păzească de la cădere şi să vă prezente ireproşabili înaintea prezenţei gloriei sale cu multă veselie,
25 നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn g165)
Singurului Dumnezeu înţelept, Salvatorul nostru, a lui fie gloria şi maiestatea, domnia şi puterea, deopotrivă acum şi întotdeauna. Amin. (aiōn g165)

< യൂദാ 1 >