< യോശുവ 2 >
1 അനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന്നു ശിത്തീമിൽനിന്നു രണ്ടുപേരെ അയച്ചു: നിങ്ങൾ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിൻ എന്നു പറഞ്ഞു. അവർ പുറപ്പെട്ടു രാഹാബ് എന്നു പേരുള്ളോരു വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ പാർത്തു.
Иосуа, фиул луй Нун, а тримис ын аскунс дин Ситим дой оамень, ка искоаде, зикынду-ле: „Дучеци-вэ де черчетаць цара ши май алес Иерихонул.” Чей дой оамень ау плекат ши ау ажунс ын каса уней курве, каре се кема Рахав, ши с-ау кулкат аколо.
2 യിസ്രായേൽമക്കളിൽ ചിലർ ദേശത്തെ ശോധനചെയ്വാൻ രാത്രിയിൽ ഇവിടെ വന്നരിക്കന്നു എന്നു യെരീഹോരാജാവിന്നു അറിവു കിട്ടി.
С-а дат де штире ымпэратулуй дин Иерихон ши й-ау спус: „Ятэ кэ ниште оамень динтре копиий луй Исраел ау венит аич астэ-ноапте ка сэ искодяскэ цара.”
3 യെരീഹോരാജാവു രാഹാബിന്റെ അടുക്കൽ ആളയച്ചു: നിന്റെ അടുക്കൽ വന്നു വീട്ടിൽ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും ഒറ്റുനോക്കുവാൻ വന്നവരാകുന്നു എന്നു പറയിച്ചു.
Ымпэратул Иерихонулуй а тримис ла Рахав сэ-й спунэ: „Скоате афарэ пе бэрбаций каре ау венит ла тине ши каре ау интрат ын каса та, кэч ау венит сэ искодяскэ цара.”
4 ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടു: അവർ എന്റെ അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാർ എന്നു ഞാൻ അറിഞ്ഞില്ല;
Фемея а луат пе чей дой бэрбаць ши й-а аскунс ши а зис: „Есте адевэрат кэ бэрбаций ачештя ау венит ла мине, дар ну штиям де унде сунт;
5 ഇരുട്ടായപ്പോൾ, പട്ടണവാതിൽ അടെക്കുന്ന സമയത്തു, അവർ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാൻ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.
ши, фииндкэ поарта а требуит сэ се ынкидэ ноаптя, бэрбаций ачештя ау ешит афарэ; ну штиу унде с-ау дус: грэбици-вэ де-й урмэриць ши-й вець ажунӂе.”
6 എന്നാൽ അവൾ അവരെ വീട്ടിൻ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.
Еа ый суисе пе акопериш ши-й аскунсесе суб ниште мэнункюрь де ин пе каре ле ынтинсесе пе акопериш.
7 ആ ആളുകൾ യോർദ്ദാനിലേക്കുള്ള വഴിയായി കടവുകൾ വരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവർ പുറപ്പെട്ട ഉടനെ പട്ടണവാതിൽ അടെച്ചു.
Оамений ачея й-ау урмэрит пе друмул каре дуче ла вадул Йорданулуй ши, дупэ че ау ешит ей, с-а ынкис поарта.
8 എന്നാൽ അവർ കിടപ്പാൻ പോകുംമുമ്പെ അവൾ മുകളിൽ അവരുടെ അടുക്കൽ ചെന്നു അവരോടു പറഞ്ഞതു:
Ынаинте де а се кулка искоаделе, Рахав с-а суит ла ей пе акопериш
9 യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു.
ши ле-а зис: „Штиу кэ Домнул в-а дат цара ачаста, кэч не-а апукат гроаза де вой ши тоць локуиторий цэрий тремурэ ынаинтя воастрэ.
10 നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കു വേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാന്നക്കരെവെച്ചു നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടു.
Фииндкэ ам аузит кум, ла еширя воастрэ дин Еӂипт, Домнул а секат ынаинтя воастрэ апеле Мэрий Роший ши ам аузит че аць фэкут челор дой ымпэраць ай аморицилор динколо де Йордан, луй Сихон ши Ог, пе каре й-аць нимичит ку десэвыршире.
11 കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
Де кынд ам аузит лукрул ачеста, ни с-а тэят инима ши тоць не-ам пердут нэдеждя ынаинтя воастрэ, кэч Домнул Думнезеул востру есте Думнезеу сус ын черурь ши жос пе пэмынт.
12 ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു
Ши акум, вэ рог, жураци-мь пе Домнул кэ вець авя фацэ де каса татэлуй меу ачеяшь бунэвоинцэ пе каре ам авут-о еу фацэ де вой. Даци-мь ун семн де ынкрединцаре
13 എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം.
кэ вець лэса ку вяцэ пе татэл меу, пе мама мя, пе фраций мей, пе сурориле меле ши пе тоць ай лор ши кэ не вець скэпа де ла моарте.”
14 അവർ അവളോടു: ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവൻ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.
Бэрбаций ачея й-ау рэспунс: „Сунтем гата сэ мурим пентру вой, дакэ ну не даць пе фацэ; ши кынд Домнул не ва да цара ачаста, не вом пурта ку тине ку бунэвоинцэ ши крединчошие.”
15 എന്നാറെ അവൾ അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേൽ ആയിരുന്നു; അവൾ മതിലിന്മേൽ പാർത്തിരുന്നു.
Еа й-а коборыт ку о фуние пе ферястрэ, кэч каса ын каре локуя ера лынгэ зидул четэций.
16 അവൾ അവരോടു: തിരഞ്ഞുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന്നു നിങ്ങൾ പർവ്വതത്തിൽ കയറി അവർ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിൻ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു.
Ши ле-а зис: „Дучеци-вэ спре мунте, ка сэ ну вэ ынтылняскэ чей че вэ урмэреск, аскундеци-вэ аколо трей зиле, пынэ се вор ынтоарче, дупэ ачея сэ вэ ведець де друм.”
17 അവർ അവളോടു പറഞ്ഞതു: ഞങ്ങൾ ഈ ദേശത്തു വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതില്ക്കൽ ഈ ചുവപ്പു ചരടു കെട്ടുകയും
Бэрбаций ачея й-ау зис: „Ятэ кум вом фи дезлегаць де журэмынтул пе каре не-ай пус сэ-л фачем.
18 നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കൽ വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം.
Ла интраря ноастрэ ын царэ, лягэ фуния ачаста де фир кырмызиу ла ферястра прин каре не-ай коборыт ши стрынӂе ла тине ын касэ пе татэл тэу, пе мама та, пе фраций тэй ши пе тоатэ фамилия татэлуй тэу.
19 അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്നു ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാൽ അവന്റെ രക്തം അവന്റെ തലമേൽ ഇരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ വല്ലവനും അവന്റെ മേൽ കൈവെച്ചാൽ അവന്റെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും.
Дакэ вреунул дин ей ва еши пе поарта касей тале, ка сэ мяргэ афарэ пе улицэ, сынӂеле луй ва кэдя асупра капулуй луй ши ной вом фи невиноваць, дар, дакэ ва пуне чинева мына пе вреунул дин чей че вор фи ку тине ын касэ, сынӂеле луй ва кэдя асупра капулуй ностру.
20 എന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽ നിന്നു ഞങ്ങൾ ഒഴിവുള്ളവർ ആകും.
Ши, дакэ не вей да пе фацэ, вом фи дезлегаць де журэмынтул пе каре не-ай пус сэ-л фачем.”
21 അതിന്നു അവൾ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പുചരടു കിളിവാതില്ക്കൽ കെട്ടി.
Еа а рэспунс: „Фие дупэ кувинтеле воастре.” Шь-а луат рэмас-бун де ла ей ши ей ау плекат. Еа а легат фуния кэрэмизие ла ферястрэ.
22 അവർ പുറപ്പെട്ടു പർവ്വതത്തിൽ ചെന്നു; തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവർ വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ല താനും.
Ей ау плекат ши ау ажунс ла мунте, унде ау рэмас трей зиле, пынэ с-ау ынторс чей каре-й урмэряу. Чей каре-й урмэряу й-ау кэутат пе тот друмул, дар ну й-ау гэсит.
23 അങ്ങനെ അവർ ഇരുവരും പർവ്വതത്തിൽനിന്നു ഇറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്നു തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു.
Чей дой оамень с-ау ынторс, с-ау коборыт дин мунте ши ау трекут Йорданул. Ау венит ла Иосуа, фиул луй Нун, ши й-ау историсит тот че ли се ынтымпласе.
24 യഹോവ ദേശമൊക്കെയും നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു അവർ യോശുവയോടു പറഞ്ഞു.
Ей ау зис луй Иосуа: „Ку адевэрат, Домнул а дат тоатэ цара ын мыниле ноастре ши тоць локуиторий цэрий тремурэ ынаинтя ноастрэ.”