< യോശുവ 19 >
1 രണ്ടാമത്തെ നറുക്കു ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോൻമക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയിൽ ആയിരുന്നു.
Потом изађе други жреб за Симеуна, племе синова Симеунових по породицама њиховим, и би наследство њихово усред наследства синова Јудиних.
2 അവർക്കു തങ്ങളുടെ അവകാശത്തിൽ
И допаде им у наследство Вирсавеја и Савеја и Молада,
И Асар-Суал и Вала и Асем,
4 ഹസർ-ശൂവാൽ, ബാലാ, ഏസെം, എല്തോലദ്, ബേഥൂൽ, ഹൊർമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്,
И Елтолад и Ветуил и Орма,
5 ഹസർ-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെൻ;
И Сиклаг и Вет-Мархавот и Асар-Суса,
6 ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും
И Вет-Леваот и Саруен; тринаест градова са селима својим;
7 അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
Ајин, Ремон и Етер и Асан, четири града са селима својим;
8 ഈ പട്ടണങ്ങൾക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേർവരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
И сва села што беху око тих градова дори до Валат-Вира, а то је Рамат јужни. То је наследство племена синова Симеунових по породицама њиховим.
9 ശിമെയോൻമക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവർക്കു അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്കു അവകാശം ലഭിച്ചു.
Од дела синова Јудиних допаде наследство синовима Симеуновим, јер део синова Јудиних беше велик за њих, зато синови Симеунови добише наследство на њиховом наследству.
10 സെബൂലൂൻമക്കൾക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.
Потом изађе трећи жреб за синове Завулонове по породицама њиховим; и међа наследству њиховом би до Сариде.
11 അവരുടെ അതിർ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്‌വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.
А одатле иде међа њихова покрај мора на Маралу, и допире до Давасета, и иде на поток који је према Јокнеаму,
12 സാരീദിൽനിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
Па се окреће од Сариде на исток до међе кислот-таворске, и иде на Даврат и излази до Јафе;
13 അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.
Отуда иде опет к истоку до Гита-Ефера, а то је Ита-Касин, и излази на Ремон-Метоар, а то је Неја;
14 പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏൽതാഴ്‌വരയിൽ അവസാനിക്കുന്നു.
Отуда се савија међа к северу на Анатон, и излази у долину Јефтаил,
15 കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
С Кататом и с Налалом и Симроном и Идалом и Витлејемом, дванаест градова са селима својим.
16 ഇതു സെബൂലൂൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
То је наследство синова Завулонових по породицама њиховим, то су градови и села њихова.
17 നാലാമത്തെ നറുക്കു യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാർമക്കൾക്കു തന്നേ വന്നു.
За Исахара изађе жреб четврти, за синове Исахарове по породицама њиховим;
18 അവരുടെ ദേശം യിസ്രെയേൽ, കെസുല്ലോത്ത്,
А међа им би: Језраел и Кесулот и Суним,
19 ശൂനേം, ഹഫാരയീം, ശീയോൻ,
И Аферајим и Сеон и Анахарат,
20 അനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ,
И Равит и Кисион и Авес,
21 ഏബെസ്, രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
И Ремет и Ен-Ганим и Ен-Ада и Бет-Фасис,
22 അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ് എന്നിവയിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
А отуда иде међа на Тавор и на Сахасиму и Вет-Семес, и удара у Јордан; шеснаест градова са селима својим.
23 ഇതു യിസ്സാഖാർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
То је наследство племена синова Исахарових по породицама њиховим; то су градови и села њихова.
24 ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു.
Потом изађе жреб пети за племе синова Асирових по породицама њиховим.
25 അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ,
И међа им би: Хелкат и Алија и Ветен, и Ахсаф,
26 അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി,
И Аламелех и Амад и Мисал, и пружа се до Кармела к мору и до Сихор-Ливната,
27 സൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്‌വരയിലും എത്തി ഇടത്തോട്ടു കാബൂൽ,
И одатле се савија к истоку на Вет-Дагон, и допире до Завулона и до долине Јефтаила к северу, и до Ветемека и Наила, и иде до Хавула налево;
28 ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.
И Хеврон и Реов и Амон и Кана скроз до Сидона великог;
29 പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞു അക്സീബ് ദേശത്തു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Отуда се савија међа на Раму и до тврдог града Тира, а отуда се савија на Осу и излази на море покрај дела ахсивског;
30 ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
И Ама и Афек и Реов; двадесет и два града са селима својим.
31 ഇതു ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
То је наследство племена синова Асирових по породицама њиховим, то су градови и села њихова.
32 ആറാമത്തെ നറുക്കു നഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നേ വന്നു.
За синове Нефталимове изађе жреб шести, за синове Нефталимове по породицама њиховим,
33 അവരുടെ അതിർ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്കൂംവരെ ചെന്നു യോർദ്ദാങ്കൽ അവസാനിക്കുന്നു.
И међа им би од Елафа и од Алона до Сананима, и од Адами-Некева и Јавнила до Лакума, и излази на Јордан;
34 പിന്നെ ആ അതിർ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോർദ്ദാന്യയെഹൂദയോടും തൊട്ടിരിക്കുന്നു.
Потом се обрће међа на запад к Азнот-Тавору, и иде на Укок, и допире до Завулона с југа и до Асира са запада и до Јуде на Јордану с истока.
35 ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്,
А тврди су градови: Сидим, Сер и Амат, Ракат и Хинерот,
36 രക്കത്ത്, കിന്നേരത്ത്, അദമ, രാമ
И Адама и Рама и Асор,
37 ഹാസോർ, കേദെശ്, എദ്രെയി, ഏൻ-ഹാസോർ,
И Кедес и Едреј и Ен-Асор,
38 യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
И Ирон Мигдалил, Орем и Вет-Анат и Вет-Семес; деветнаест градова са селима својим.
39 ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
То је наследство племена синова Нефталимових по породицама њиховим, то су градови са селима својим.
40 ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കുവന്നു.
Седми жреб изађе за племе синова Данових по породицама њиховим,
41 അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
И међа наследству њиховом би Сара и Естаол и Ир-Семес,
42 ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
И Салавин и Ајалон и Јетла,
И Елон и Тамната и Акарон,
44 എൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്,
И Елтекон и Гиветон и Валат,
45 യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,
И Јуд и Вани-Варак и Гат-Римон,
46 മേയർക്കോൻ, രക്കോൻ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
И Ме-Јаркон и Ракон с међама својим према Јопи.
47 എന്നാൽ ദാൻമക്കളുടെ ദേശം അവർക്കു പോയ്പോയി. അതുകൊണ്ടു ദാൻമക്കൾ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു കൈവശമാക്കി അവിടെ പാർത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻപ്രകാരം ദാൻ എന്നു പേരിട്ടു.
Али међе синова Данових изађоше мале за њих; зато изађоше синови Данови и ударише на Лесем и узеше га и побише оштрим мачем и освојише га, и населише се у њему, и Лесем прозваше Дан по имену Дана оца свог.
48 ഇതു ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
То је наследство племена синова Данових по породицама њиховим; то су градови и села њихова.
49 അവർ ദേശത്തെ അതിർ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.
А кад поделише земљу по међама њеним, даше синови Израиљеви наследство Исусу, сину Навином, међу собом.
50 അവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവർ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവൻ ആ പട്ടണം പണിതു അവിടെ പാർത്തു.
По заповести Господњој даше му град који заиска, Тамнат-Сарах у гори Јефремовој, а он сагради град и насели се у њему.
51 ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
То су наследства која Елеазар свештеник и Исус син Навин и главари породица отачких у племенима синова Израиљевих поделише жребом у Силому пред Господом на вратима шатора од састанка, и тако поделише земљу.