< യോശുവ 13 >

1 യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.
ଏହି ସମୟରେ ଯିହୋଶୂୟ ବୃଦ୍ଧ ଓ ଗତବୟସ୍କ ହୋଇଥିଲେ; ପୁଣି ସଦାପ୍ରଭୁ ତାଙ୍କୁ କହିଲେ, “ତୁମ୍ଭେ ବୃଦ୍ଧ ଓ ଗତବୟସ୍କ ହେଲ; ମାତ୍ର ଏବେ ହେଁ ବହୁତ ଦେଶ ଅଧିକାର କରିବାକୁ ଅବଶିଷ୍ଟ ଅଛି।
2 ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ടു കനാന്യർക്കുള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂര്യരും;
ସେହି ଅବଶିଷ୍ଟ ଦେଶ ଏହି; ପଲେଷ୍ଟୀୟମାନଙ୍କ ସମସ୍ତ ମଣ୍ଡଳ ଓ ଗଶୂରୀୟମାନଙ୍କ ସମସ୍ତ ଅଞ୍ଚଳ;
3 ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
ଅର୍ଥାତ୍‍, ମିସର-ସମ୍ମୁଖସ୍ଥିତ ଶୀହୋରଠାରୁ ଇକ୍ରୋଣର ଉତ୍ତର ସୀମା ପର୍ଯ୍ୟନ୍ତ କିଣାନୀୟମାନଙ୍କ ଦେଶ; ଘସାତୀୟ ଓ ଅସ୍ଦୋଦୀୟ, ଅସ୍କିଲୋନୀୟ, ଗାଥୀୟ ଓ ଇକ୍ରୋଣୀୟ, ପଲେଷ୍ଟୀୟ ଏହି ପାଞ୍ଚ ଅଧିପତିମାନଙ୍କ ଦେଶ;
4 തെക്കുള്ള അവ്യരും അഫേക് വരെയും അമോര്യരുടെ അതിർവരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും
ଆଉ ଦକ୍ଷିଣ ଦିଗସ୍ଥ ଅବ୍ବୀୟମାନଙ୍କ ଦେଶ; କିଣାନୀୟମାନଙ୍କ ସମସ୍ତ ଦେଶ ଓ ଇମୋରୀୟମାନଙ୍କ ସୀମାସ୍ଥିତ ଅଫେକ ପର୍ଯ୍ୟନ୍ତ ସୀଦୋନୀୟମାନଙ୍କ ଅଧୀନ ମୀୟାରା।
5 സീദോന്യർക്കുള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെർമ്മോൻ പർവ്വതത്തിന്റെ അടിവരാത്തിലെ ബാൽ-ഗാദ്മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോൻ ഒക്കെയും;
ପୁଣି ଗିବ୍ଲୀୟମାନଙ୍କ ଦେଶ ଓ ହର୍ମୋଣ ପର୍ବତର ତଳସ୍ଥିତ ବାଲ୍‍ଗାଦ୍‍ଠାରୁ ହମାତରେ ପ୍ରବେଶ ସ୍ଥାନ ପର୍ଯ୍ୟନ୍ତ ସୂର୍ଯ୍ୟୋଦୟ ଦିଗସ୍ଥ ସମସ୍ତ ଲିବାନୋନ।
6 ലെബാനോൻമുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പർവ്വതവാസികൾ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാൻ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാൽ മതി.
ଲିବାନୋନଠାରୁ ମିଷ୍ରଫୋତ୍‍-ମୟିମ୍‍ ପର୍ଯ୍ୟନ୍ତ ପର୍ବତ ନିବାସୀ ସମସ୍ତ ସୀଦୋନୀୟମାନଙ୍କ ଦେଶ; ଆମ୍ଭେ ଇସ୍ରାଏଲ-ସନ୍ତାନଗଣ ସମ୍ମୁଖରୁ ସେମାନଙ୍କୁ ତଡ଼ିଦେବା; ତୁମ୍ଭେ ଆମ୍ଭ ଆଜ୍ଞାନୁସାରେ ତାହା ଅଧିକାର କରିବା ପାଇଁ ଇସ୍ରାଏଲଙ୍କୁ କେବଳ ବାଣ୍ଟି ଦିଅ।
7 ആകയാൽ ഈ ദേശം ഒമ്പതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.
ଏନିମନ୍ତେ ଏବେ ଅଧିକାର ନିମିତ୍ତ ନଅ ବଂଶକୁ ଓ ମନଃଶିର ଅର୍ଦ୍ଧ ବଂଶକୁ ଏହି ଦେଶ ବିଭାଗ କରିଦିଅ।”
8 അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവർക്കു യോർദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.
ତାହା ସଙ୍ଗେ ରୁବେନୀୟ ଓ ଗାଦୀୟ ଲୋକମାନେ ଯର୍ଦ୍ଦନର ପୂର୍ବପାରିରେ ମୋଶାଦତ୍ତ ଆପଣା ଆପଣା ଅଧିକାର ପାଇଅଛନ୍ତି, ଯେହେତୁ ସଦାପ୍ରଭୁଙ୍କ ସେବକ ମୋଶା ସେମାନଙ୍କୁ,
9 അർന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേരും താഴ്‌വരയുടെ നടുവിലുള്ള പട്ടണംമുതൽ ദീബോൻവരെയുള്ള മേദെബാസമഭൂമി മുഴുവനും;
ଅର୍ଣ୍ଣୋନ-ଉପତ୍ୟକା ନିକଟସ୍ଥ ଅରୋୟେରଠାରୁ ଓ ଉପତ୍ୟକାର ମଧ୍ୟବର୍ତ୍ତୀ ନଗର ଓ ଦୀବୋନ୍ ପର୍ଯ୍ୟନ୍ତ ମେଦବାର ସମସ୍ତ ସମଭୂମି,
10 അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽ വാണിരുന്ന അമോര്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;
ଆଉ ଅମ୍ମୋନ-ସନ୍ତାନଗଣର ସୀମା ପର୍ଯ୍ୟନ୍ତ ହିଷ୍‍ବୋନରେ କର୍ତ୍ତୃତ୍ୱକାରୀ ଇମୋରୀୟମାନଙ୍କ ସୀହୋନ ରାଜାର ସମସ୍ତ ନଗର;
11 ഗിലെയാദും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻപർവ്വതം ഒക്കെയും സൽക്കാവരെയുള്ള ബാശാൻ മുഴുവനും;
ପୁଣି ଗିଲୀୟଦ ଓ ଗଶୂରୀୟମାନଙ୍କ ଓ ମାଖାଥୀୟମାନଙ୍କ ଅଞ୍ଚଳ ଓ ସମୁଦାୟ ହର୍ମୋଣ ପର୍ବତ ଓ ସଲଖା ପର୍ଯ୍ୟନ୍ତ ସମସ୍ତ ବାଶନ,
12 അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.
ଅର୍ଥାତ୍‍, ଅଷ୍ଟାରୋତ୍‍ରେ ଓ ଇଦ୍ରିୟୀରେ ରାଜତ୍ୱକାରୀ ରଫାୟୀୟମାନଙ୍କ ମଧ୍ୟରେ ଅବଶିଷ୍ଟ ଓଗ୍‍ ବାଶନ ରାଜ୍ୟ ଦେଇଥିଲା; କାରଣ ମୋଶା ଏମାନଙ୍କୁ ପରାଜୟ କରି ଘଉଡ଼ାଇ ଦେଇଥିଲେ।
13 എന്നാൽ യിസ്രായേൽമക്കൾ ഗെശൂര്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തുവരുന്നു.
ତଥାପି ଇସ୍ରାଏଲ-ସନ୍ତାନଗଣ ଗଶୂରୀୟମାନଙ୍କୁ ଓ ମାଖାଥୀୟମାନଙ୍କୁ ଘଉଡ଼ାଇ ଦେଲେ ନାହିଁ; ସେହି ଗଶୂରୀୟ ଓ ମାଖାଥୀୟମାନେ ଆଜିଯାଏ ଇସ୍ରାଏଲ ମଧ୍ୟରେ ବାସ କରୁଅଛନ୍ତି।
14 ലേവിഗോത്രത്തിന്നു അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
କେବଳ ଲେବୀ ବଂଶକୁ ମୋଶା କିଛି ଅଧିକାର ଦେଲେ ନାହିଁ; କାରଣ ଇସ୍ରାଏଲର ପରମେଶ୍ୱର ସଦାପ୍ରଭୁଙ୍କ ଅଗ୍ନିକୃତ ଉପହାର ସେମାନଙ୍କର ଅଧିକାର ହେଲା, ଯେପରି ସଦାପ୍ରଭୁ ମୋଶାଙ୍କୁ କହିଥିଲେ।
15 എന്നാൽ മോശെ രൂബേൻഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.
ପୁଣି ମୋଶା ରୁବେନ୍‍ ବଂଶର ସନ୍ତାନଗଣକୁ ସେମାନଙ୍କ ବଂଶ ଅନୁସାରେ ଅଧିକାର ଦେଲେ।
16 അവരുടെ ദേശം അർന്നോൻ താഴ്‌വരയുടെ അറ്റത്തെ അരോവേരും താഴ്‌വരയുടെ നടുവിലെ പട്ടണവും മുതൽ മേദബയോടു ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
ଅର୍ଣ୍ଣୋନ-ଉପତ୍ୟକା ନିକଟସ୍ଥ ଅରୋୟେରଠାରୁ ସେମାନଙ୍କର ସୀମା ଥିଲା ଓ ଉପତ୍ୟକା ମଧ୍ୟବର୍ତ୍ତୀ ନଗର ଓ ମେଦବା ନିକଟସ୍ଥ ସମସ୍ତ ସମଭୂମି;
17 അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും
ହିଷ୍‍ବୋନ ଓ ସମଭୂମିସ୍ଥିତ ଦୀବୋନ୍ ଓ ବାମତ୍‍ବାଲ ଓ ବେଥ୍-ବାଲ-ମିୟୋନ,
18 യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും
ଯହସ ଓ କଦେମୋତ୍‍ ଓ ମେଫାତ୍‍
19 സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
ଓ କିରୀୟାଥୟିମ୍‍ ଓ ସିବ୍‍ମା ଓ ତଳଭୂମିର ପର୍ବତସ୍ଥ ସେରତ୍‍ ସହର
20 ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
ଓ ବେଥ୍-ପିୟୋର ଓ ଅସଦୋତ୍‍-ପିସ୍ଗା ଓ ବେଥ୍-ଯିଶିମୋତ, ତହିଁର ଏହି ସମସ୍ତ ନଗର।
21 സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
ପୁଣି ସମଭୂମିସ୍ଥିତ ସମସ୍ତ ନଗର ଓ ହିଷ୍‍ବୋନରେ ରାଜତ୍ୱକାରୀ ଇମୋରୀୟମାନଙ୍କ ସୀହୋନ ରାଜାର ସମୁଦାୟ ରାଜ୍ୟ, କାରଣ ମୋଶା ତାହାକୁ ଓ ସେହି ଦେଶ ନିବାସୀ ମିଦୀୟନର ପ୍ରଧାନବର୍ଗ ଇବି ଓ ରେକମ୍‍ ଓ ସୂର୍‍ ଓ ହୂର ଓ ରେବା ନାମକ ସୀହୋନର ଏହି ଅଧିପତିମାନଙ୍କୁ ବିନାଶ କରିଥିଲେ।
22 യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ടു കൊന്നു.
ଇସ୍ରାଏଲ-ସନ୍ତାନଗଣ ଖଡ୍ଗଧାରରେ ଯେଉଁମାନଙ୍କୁ ବଧ କରିଥିଲେ, ସେମାନଙ୍କ ମଧ୍ୟରେ ବିୟୋରର ପୁତ୍ର ମନ୍ତ୍ରଜ୍ଞ ବିଲୀୟମ୍‍କୁ ମଧ୍ୟ ବଧ କରିଥିଲେ।
23 രൂബേന്യരുടെ അതിർ യോർദ്ദാൻ ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ രൂബേന്യർക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
ଆଉ ଯର୍ଦ୍ଦନ ଓ ତହିଁର ଅଞ୍ଚଳ ରୁବେନ୍‍-ସନ୍ତାନଗଣର ସୀମା ଥିଲା, ରୁବେନ୍‍-ସନ୍ତାନମାନଙ୍କ ବଂଶାନୁସାରେ ଏହିସବୁ ନଗର ତହିଁର ଗ୍ରାମ ସମେତ ସେମାନଙ୍କର ଅଧିକାର ହେଲା।
24 പിന്നെ മോശെ ഗാദ്ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യർക്കു തന്നേ, അവകാശം കൊടുത്തു.
ଆଉ ମୋଶା ଗାଦ୍‍ ବଂଶୀୟ ଗାଦ୍‍-ସନ୍ତାନମାନକୁ ସେମାନଙ୍କ ବଂଶାନୁସାରେ ଅଧିକାର ଦେଲେ।
25 അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേർവരെ അമ്മോന്യരുടെ പാതിദേശവും;
ଯାସେର ଓ ଗିଲୀୟଦର ସମସ୍ତ ନଗର ଓ ରବ୍ବାର ସମ୍ମୁଖସ୍ଥ ଅରୋୟେର ପର୍ଯ୍ୟନ୍ତ ଅମ୍ମୋନ-ସନ୍ତାନଗଣର ଅର୍ଦ୍ଧ ଦେଶ ସେମାନଙ୍କର ସୀମା ହେଲା।
26 ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതൽ ദെബീരിന്റെ അതിർവരെയും;
ପୁଣି ହିଷ୍‍ବୋନଠାରୁ ରାମତ୍‍-ମିସ୍ପେ ଓ ବଟନୀମ୍‍ ପର୍ଯ୍ୟନ୍ତ ଓ ମହନୟିମଠାରୁ ଦବୀର ସୀମା ପର୍ଯ୍ୟନ୍ତ
27 താഴ്‌വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും തന്നേ; യോർദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോർദ്ദാൻ അതിന്നു അതിരായിരുന്നു.
ଓ ତଳଭୂମିରେ ବେଥ୍-ହାରମ୍‍ ଓ ବେଥ୍-ନିମ୍ରା ଓ ସୁକ୍କୋତ ଓ ସାଫୋନ୍‍ ଓ ହିଷ୍‍ବୋନସ୍ଥ ସୀହୋନ ରାଜାର ଅବଶିଷ୍ଟ ରାଜ୍ୟ, ପୁଣି ଯର୍ଦ୍ଦନର ପୂର୍ବ ତୀରସ୍ଥ କିନ୍ନେରତ୍‍ ହ୍ରଦର ପ୍ରାନ୍ତ ପର୍ଯ୍ୟନ୍ତ ଯର୍ଦ୍ଦନ ଓ ତହିଁର ଅଞ୍ଚଳ।
28 ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്കു കിട്ടിയ അവകാശം.
ଗାଦ୍‍ର ସନ୍ତାନମାନଙ୍କ ବଂଶାନୁସାରେ ଏହିସବୁ ନଗର ତହିଁର ଗ୍ରାମ ସମେତ ସେମାନଙ୍କର ଅଧିକାର ହେଲା।
29 പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന്നു അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള അവകാശം ഇതു:
ଆଉ ମୋଶା ମନଃଶିର ଅର୍ଦ୍ଧ ବଂଶକୁ ଅଧିକାର ଦେଲେ; ମନଃଶି-ସନ୍ତାନଗଣର ବଂଶାନୁସାରେ ତାହା ସେମାନଙ୍କ ଅର୍ଦ୍ଧ ବଂଶର ହେଲା।
30 അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടി അറുപതു പട്ടണങ്ങളും
ସେମାନଙ୍କର ସୀମା ମହନୟିମଠାରୁ ସମସ୍ତ ବାଶନ ଦେଶ, ବାଶନର ରାଜା ଓଗ୍‍ର ସମସ୍ତ ରାଜ୍ୟ ଓ ବାଶନର ଅନ୍ତର୍ଗତ ଯାୟୀରର ସମସ୍ତ ଉପନଗର, ଏରୂପେ ଷାଠିଏ ନଗର
31 പാതിഗിലെയാദും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കൾക്കു, മാഖീരിന്റെ മക്കളിൽ പാതിപ്പേർക്കു തന്നേ, കുടുംബംകുടുംബമായി കിട്ടി.
ପୁଣି ଅର୍ଦ୍ଧ ଗିଲୀୟଦ ଓ ଅଷ୍ଟାରୋତ୍‍ ଓ ଇଦ୍ରିୟୀ, ଓଗ୍‍ର ବାଶନ ରାଜ୍ୟସ୍ଥିତ ଏହି ଏହି ନଗର ମନଃଶିର ପୁତ୍ର ମାଖୀର-ସନ୍ତାନଗଣର ବଂଶାନୁସାରେ ମାଖୀର-ସନ୍ତାନଗଣର ଅର୍ଦ୍ଧ ବଂଶର ହେଲା।
32 ഇതു മോശെ യെരീഹോവിന്നു കിഴക്കു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽവെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.
ଯର୍ଦ୍ଦନ-ପୂର୍ବପାରିରେ ଯିରୀହୋ ନିକଟସ୍ଥ ମୋୟାବ-ପଦାରେ ମୋଶା ଏହିସବୁ ଅଧିକାର ବିଭାଗ କରିଦେଲେ।
33 ലേവിഗോത്രത്തിന്നോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താൻ തന്നേ അവരുടെ അവകാശം ആകുന്നു.
ମାତ୍ର ମୋଶା ଲେବୀ ବଂଶକୁ କୌଣସି ଅଧିକାର ଦେଲେ ନାହିଁ। ସଦାପ୍ରଭୁ ଇସ୍ରାଏଲର ପରମେଶ୍ୱର ସେମାନଙ୍କ ପ୍ରତି ଆପଣା ବାକ୍ୟାନୁସାରେ ସେମାନଙ୍କ ଅଧିକାର ଅଟନ୍ତି।

< യോശുവ 13 >