< യോഹന്നാൻ 8 >
1 യേശുവോ ഒലീവ് മലയിലേക്കു പോയി.
प्रत्यूषे यीशुः पनर्मन्दिरम् आगच्छत्
2 അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ
ततः सर्व्वेषु लोकेषु तस्य समीप आगतेषु स उपविश्य तान् उपदेष्टुम् आरभत।
3 ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
तदा अध्यापकाः फिरूशिनञ्च व्यभिचारकर्म्मणि धृतं स्त्रियमेकाम् आनिय सर्व्वेषां मध्ये स्थापयित्वा व्याहरन्
4 ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
हे गुरो योषितम् इमां व्यभिचारकर्म्म कुर्व्वाणां लोका धृतवन्तः।
5 ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.
एतादृशलोकाः पाषाणाघातेन हन्तव्या इति विधिर्मूसाव्यवस्थाग्रन्थे लिखितोस्ति किन्तु भवान् किमादिशति?
6 ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
ते तमपवदितुं परीक्षाभिप्रायेण वाक्यमिदम् अपृच्छन् किन्तु स प्रह्वीभूय भूमावङ्गल्या लेखितुम् आरभत।
7 അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു.
ततस्तैः पुनः पुनः पृष्ट उत्थाय कथितवान् युष्माकं मध्ये यो जनो निरपराधी सएव प्रथमम् एनां पाषाणेनाहन्तु।
8 പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
पश्चात् स पुनश्च प्रह्वीभूय भूमौ लेखितुम् आरभत।
9 അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശുമാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു.
तां कथं श्रुत्वा ते स्वस्वमनसि प्रबोधं प्राप्य ज्येष्ठानुक्रमं एकैकशः सर्व्वे बहिरगच्छन् ततो यीशुरेकाकी तयक्त्तोभवत् मध्यस्थाने दण्डायमाना सा योषा च स्थिता।
10 യേശു നിവിർന്നു അവളോടു: സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു:
तत्पश्चाद् यीशुरुत्थाय तां वनितां विना कमप्यपरं न विलोक्य पृष्टवान् हे वामे तवापवादकाः कुत्र? कोपि त्वां किं न दण्डयति?
11 ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു].
सावदत् हे महेच्छ कोपि न तदा यीशुरवोचत् नाहमपि दण्डयामि याहि पुनः पापं माकार्षीः।
12 യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.
ततो यीशुः पुनरपि लोकेभ्य इत्थं कथयितुम् आरभत जगतोहं ज्योतिःस्वरूपो यः कश्चिन् मत्पश्चाद गच्छति स तिमिरे न भ्रमित्वा जीवनरूपां दीप्तिं प्राप्स्यति।
13 പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.
ततः फिरूशिनोऽवादिषुस्त्वं स्वार्थे स्वयं साक्ष्यं ददासि तस्मात् तव साक्ष्यं ग्राह्यं न भवति।
14 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.
तदा यीशुः प्रत्युदितवान् यद्यपि स्वार्थेऽहं स्वयं साक्ष्यं ददामि तथापि मत् साक्ष्यं ग्राह्यं यस्माद् अहं कुत आगतोस्मि क्व यामि च तदहं जानामि किन्तु कुत आगतोस्मि कुत्र गच्छामि च तद् यूयं न जानीथ।
15 നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.
यूयं लौकिकं विचारयथ नाहं किमपि विचारयामि।
16 ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.
किन्तु यदि विचारयामि तर्हि मम विचारो ग्रहीतव्यो यतोहम् एकाकी नास्मि प्रेरयिता पिता मया सह विद्यते।
17 രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.
द्वयो र्जनयोः साक्ष्यं ग्रहणीयं भवतीति युष्माकं व्यवस्थाग्रन्थे लिखितमस्ति।
18 ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.
अहं स्वार्थे स्वयं साक्षित्वं ददामि यश्च मम तातो मां प्रेरितवान् सोपि मदर्थे साक्ष्यं ददाति।
19 അവർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
तदा तेऽपृच्छन् तव तातः कुत्र? ततो यीशुः प्रत्यवादीद् यूयं मां न जानीथ मत्पितरञ्च न जानीथ यदि माम् अक्षास्यत तर्हि मम तातमप्यक्षास्यत।
20 അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല.
यीशु र्मन्दिर उपदिश्य भण्डागारे कथा एता अकथयत् तथापि तं प्रति कोपि करं नोदतोलयत्।
21 അവൻ പിന്നെയും അവരോടു: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു പറഞ്ഞു.
ततः परं यीशुः पुनरुदितवान् अधुनाहं गच्छामि यूयं मां गवेषयिष्यथ किन्तु निजैः पापै र्मरिष्यथ यत् स्थानम् अहं यास्यामि तत् स्थानम् यूयं यातुं न शक्ष्यथ।
22 ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു അവൻ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താൻ കൊല്ലുമോ എന്നു യെഹൂദന്മാർ പറഞ്ഞു.
तदा यिहूदीयाः प्रावोचन् किमयम् आत्मघातं करिष्यति? यतो यत् स्थानम् अहं यास्यामि तत् स्थानम् यूयं यातुं न शक्ष्यथ इति वाक्यं ब्रवीति।
23 അവൻ അവരോടു: നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.
ततो यीशुस्तेभ्यः कथितवान् यूयम् अधःस्थानीया लोका अहम् ऊर्द्व्वस्थानीयः यूयम् एतज्जगत्सम्बन्धीया अहम् एतज्जगत्सम्बन्धीयो न।
24 ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.
तस्मात् कथितवान् यूयं निजैः पापै र्मरिष्यथ यतोहं स पुमान् इति यदि न विश्वसिथ तर्हि निजैः पापै र्मरिष्यथ।
25 അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.
तदा ते ऽपृच्छन् कस्त्वं? ततो यीशुः कथितवान् युष्माकं सन्निधौ यस्य प्रस्तावम् आ प्रथमात् करोमि सएव पुरुषोहं।
26 നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.
युष्मासु मया बहुवाक्यं वक्त्तव्यं विचारयितव्यञ्च किन्तु मत्प्रेरयिता सत्यवादी तस्य समीपे यदहं श्रुतवान् तदेव जगते कथयामि।
27 പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.
किन्तु स जनके वाक्यमिदं प्रोक्त्तवान् इति ते नाबुध्यन्त।
28 ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും അറിയും.
ततो यीशुरकथयद् यदा मनुष्यपुत्रम् ऊर्द्व्व उत्थापयिष्यथ तदाहं स पुमान् केवलः स्वयं किमपि कर्म्म न करोमि किन्तु तातो यथा शिक्षयति तदनुसारेण वाक्यमिदं वदामीति च यूयं ज्ञातुं शक्ष्यथ।
29 എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.
मत्प्रेरयिता पिता माम् एकाकिनं न त्यजति स मया सार्द्धं तिष्ठति यतोहं तदभिमतं कर्म्म सदा करोमि।
30 അവൻ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.
तदा तस्यैतानि वाक्यानि श्रुत्वा बहुवस्तास्मिन् व्यश्वसन्।
31 തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി
ये यिहूदीया व्यश्वसन् यीशुस्तेभ्योऽकथयत्
32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
मम वाक्ये यदि यूयम् आस्थां कुरुथ तर्हि मम शिष्या भूत्वा सत्यत्वं ज्ञास्यथ ततः सत्यतया युष्माकं मोक्षो भविष्यति।
33 അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.
तदा ते प्रत्यवादिषुः वयम् इब्राहीमो वंशः कदापि कस्यापि दासा न जातास्तर्हि युष्माकं मुक्त्ति र्भविष्यतीति वाक्यं कथं ब्रवीषि?
34 അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.
तदा यीशुः प्रत्यवदद् युष्मानहं यथार्थतरं वदामि यः पापं करोति स पापस्य दासः।
35 ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. (aiōn )
दासश्च निरन्तरं निवेशने न तिष्ठति किन्तु पुत्रो निरन्तरं तिष्ठति। (aiōn )
36 പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
अतः पुत्रो यदि युष्मान् मोचयति तर्हि नितान्तमेव मुक्त्ता भविष्यथ।
37 നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.
युयम् इब्राहीमो वंश इत्यहं जानामि किन्तु मम कथा युष्माकम् अन्तःकरणेषु स्थानं न प्राप्नुवन्ति तस्माद्धेतो र्मां हन्तुम् ईहध्वे।
38 പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളതു ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
अहं स्वपितुः समीपे यदपश्यं तदेव कथयामि तथा यूयमपि स्वपितुः समीपे यदपश्यत तदेव कुरुध्वे।
39 അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.
तदा ते प्रत्यवोचन् इब्राहीम् अस्माकं पिता ततो यीशुरकथयद् यदि यूयम् इब्राहीमः सन्ताना अभविष्यत तर्हि इब्राहीम आचारणवद् आचरिष्यत।
40 എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.
ईश्वरस्य मुखात् सत्यं वाक्यं श्रुत्वा युष्मान् ज्ञापयामि योहं तं मां हन्तुं चेष्टध्वे इब्राहीम् एतादृशं कर्म्म न चकार।
41 നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.
यूयं स्वस्वपितुः कर्म्माणि कुरुथ तदा तैरुक्त्तं न वयं जारजाता अस्माकम् एकएव पितास्ति स एवेश्वरः
42 യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
ततो यीशुना कथितम् ईश्वरो यदि युष्माकं तातोभविष्यत् तर्हि यूयं मयि प्रेमाकरिष्यत यतोहम् ईश्वरान्निर्गत्यागतोस्मि स्वतो नागतोहं स मां प्राहिणोत्।
43 എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ.
यूयं मम वाक्यमिदं न बुध्यध्वे कुतः? यतो यूयं ममोपदेशं सोढुं न शक्नुथ।
44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
यूयं शैतान् पितुः सन्ताना एतस्माद् युष्माकं पितुरभिलाषं पूरयथ स आ प्रथमात् नरघाती तदन्तः सत्यत्वस्य लेशोपि नास्ति कारणादतः स सत्यतायां नातिष्ठत् स यदा मृषा कथयति तदा निजस्वभावानुसारेणैव कथयति यतो स मृषाभाषी मृषोत्पादकश्च।
45 ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
अहं तथ्यवाक्यं वदामि कारणादस्माद् यूयं मां न प्रतीथ।
46 നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു?
मयि पापमस्तीति प्रमाणं युष्माकं को दातुं शक्नोति? यद्यहं तथ्यवाक्यं वदामि तर्हि कुतो मां न प्रतिथ?
47 ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.
यः कश्चन ईश्वरीयो लोकः स ईश्वरीयकथायां मनो निधत्ते यूयम् ईश्वरीयलोका न भवथ तन्निदानात् तत्र न मनांसि निधद्वे।
48 യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.
तदा यिहूदीयाः प्रत्यवादिषुः त्वमेकः शोमिरोणीयो भूतग्रस्तश्च वयं किमिदं भद्रं नावादिष्म?
49 അതിന്നു യേശു: എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
ततो यीशुः प्रत्यवादीत् नाहं भूतग्रस्तः किन्तु निजतातं सम्मन्ये तस्माद् यूयं माम् अपमन्यध्वे।
50 ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.
अहं स्वसुख्यातिं न चेष्टे किन्तु चेष्टिता विचारयिता चापर एक आस्ते।
51 ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു. (aiōn )
अहं युष्मभ्यम् अतीव यथार्थं कथयामि यो नरो मदीयं वाचं मन्यते स कदाचन निधनं न द्रक्ष्यति। (aiōn )
52 യെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു. (aiōn )
यिहूदीयास्तमवदन् त्वं भूतग्रस्त इतीदानीम् अवैष्म। इब्राहीम् भविष्यद्वादिनञ्च सर्व्वे मृताः किन्तु त्वं भाषसे यो नरो मम भारतीं गृह्लाति स जातु निधानास्वादं न लप्स्यते। (aiōn )
53 ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്നു
तर्हि त्वं किम् अस्माकं पूर्व्वपुरुषाद् इब्राहीमोपि महान्? यस्मात् सोपि मृतः भविष्यद्वादिनोपि मृताः त्वं स्वं कं पुमांसं मनुषे?
54 യേശു: ഞാൻ എന്നെത്തന്നേ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
यीशुः प्रत्यवोचद् यद्यहं स्वं स्वयं सम्मन्ये तर्हि मम तत् सम्मननं किमपि न किन्तु मम तातो यं यूयं स्वीयम् ईश्वरं भाषध्वे सएव मां सम्मनुते।
55 എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.
यूयं तं नावगच्छथ किन्त्वहं तमवगच्छामि तं नावगच्छामीति वाक्यं यदि वदामि तर्हि यूयमिव मृषाभाषी भवामि किन्त्वहं तमवगच्छामि तदाक्षामपि गृह्लामि।
56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
युष्माकं पूर्व्वपुरुष इब्राहीम् मम समयं द्रष्टुम् अतीवावाञ्छत् तन्निरीक्ष्यानन्दच्च।
57 യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.
तदा यिहूदीया अपृच्छन् तव वयः पञ्चाशद्वत्सरा न त्वं किम् इब्राहीमम् अद्राक्षीः?
58 യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു.
यीशुः प्रत्यवादीद् युष्मानहं यथार्थतरं वदामि इब्राहीमो जन्मनः पूर्व्वकालमारभ्याहं विद्ये।
59 അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.
तदा ते पाषाणान् उत्तोल्य तमाहन्तुम् उदयच्छन् किन्तु यीशु र्गुप्तो मन्तिराद् बहिर्गत्य तेषां मध्येन प्रस्थितवान्।