< യോഹന്നാൻ 12 >

1 യേശു മരിച്ചവരിൽനിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറു ദിവസം മുമ്പെ വന്നു.
ܝܫܘܥ ܕܝܢ ܩܕܡ ܫܬܐ ܝܘܡܝܢ ܕܦܨܚܐ ܐܬܐ ܠܒܝܬ ܥܢܝܐ ܐܝܟܐ ܕܐܝܬܘܗܝ ܗܘܐ ܠܥܙܪ ܗܘ ܕܐܩܝܡ ܡܢ ܒܝܬ ܡܝܬܐ ܗܘ ܝܫܘܥ
2 അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു.
ܘܥܒܕܘ ܠܗ ܬܡܢ ܚܫܡܝܬܐ ܘܡܪܬܐ ܡܫܡܫܐ ܗܘܬ ܘܠܥܙܪ ܚܕ ܡܢ ܤܡܝܟܐ ܗܘܐ ܕܥܡܗ
3 അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു.
ܡܪܝܡ ܕܝܢ ܫܩܠܬ ܫܛܝܦܬܐ ܕܒܤܡܐ ܕܢܪܕܝܢ ܪܫܝܐ ܤܓܝ ܕܡܝܐ ܘܡܫܚܬ ܪܓܠܘܗܝ ܕܝܫܘܥ ܘܫܘܝܬ ܒܤܥܪܗ ܪܓܠܘܗܝ ܘܐܬܡܠܝ ܒܝܬܐ ܡܢ ܪܝܚܗ ܕܒܤܡܐ
4 എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവു:
ܘܐܡܪ ܝܗܘܕܐ ܤܟܪܝܘܛܐ ܚܕ ܡܢ ܬܠܡܝܕܘܗܝ ܗܘ ܕܥܬܝܕ ܗܘܐ ܕܢܫܠܡܝܘܗܝ
5 ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
ܠܡܢܐ ܠܐ ܐܙܕܒܢ ܡܫܚܐ ܗܢܐ ܒܬܠܬ ܡܐܐ ܕܝܢܪܝܢ ܘܐܬܝܗܒ ܠܡܤܟܢܐ
6 ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.
ܗܕܐ ܕܝܢ ܐܡܪ ܠܐ ܗܘܐ ܡܛܠ ܕܥܠ ܡܤܟܢܐ ܒܛܝܠ ܗܘܐ ܠܗ ܐܠܐ ܡܛܠ ܕܓܢܒܐ ܗܘܐ ܘܓܠܘܤܩܡܐ ܠܘܬܗ ܗܘܐ ܘܡܕܡ ܕܢܦܠ ܗܘܐ ܒܗ ܗܘ ܛܥܝܢ ܗܘܐ
7 യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
ܐܡܪ ܕܝܢ ܝܫܘܥ ܫܒܘܩܝܗ ܠܝܘܡܐ ܕܩܒܘܪܝ ܢܛܪܬܗ
8 ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.
ܒܟܠܙܒܢ ܓܝܪ ܡܤܟܢܐ ܐܝܬ ܠܟܘܢ ܥܡܟܘܢ ܠܝ ܕܝܢ ܠܐ ܒܟܠܙܒܢ ܐܝܬ ܠܟܘܢ
9 അവൻ അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്നു ഉയിർപ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു.
ܘܫܡܥܘ ܟܢܫܐ ܤܓܝܐܐ ܡܢ ܝܗܘܕܝܐ ܕܬܡܢ ܗܘ ܝܫܘܥ ܘܐܬܘ ܠܐ ܡܛܠ ܝܫܘܥ ܒܠܚܘܕ ܐܠܐ ܐܦ ܕܢܚܙܘܢ ܠܠܥܙܪ ܗܘ ܕܐܩܝܡ ܡܢ ܒܝܬ ܡܝܬܐ
10 അവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്നു
ܘܐܬܪܥܝܘ ܗܘܘ ܪܒܝ ܟܗܢܐ ܕܐܦ ܠܠܥܙܪ ܢܩܛܠܘܢܝܗܝ
11 യേശുവിൽ വിശ്വസിക്കയാൽ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു.
ܡܛܠ ܕܤܓܝܐܐ ܡܢ ܝܗܘܕܝܐ ܡܛܠܬܗ ܐܙܠܝܢ ܗܘܘ ܘܡܗܝܡܢܝܢ ܒܝܫܘܥ
12 പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു
ܘܠܝܘܡܐ ܐܚܪܢܐ ܟܢܫܐ ܤܓܝܐܐ ܐܝܢܐ ܕܐܬܐ ܗܘܐ ܠܥܕܥܕܐ ܟܕ ܫܡܥܘ ܕܝܫܘܥ ܐܬܐ ܠܐܘܪܫܠܡ
13 ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.
ܫܩܠܘ ܤܘܟܐ ܕܕܩܠܐ ܘܢܦܩܘ ܠܐܘܪܥܗ ܘܩܥܝܢ ܗܘܘ ܘܐܡܪܝܢ ܐܘܫܥܢܐ ܒܪܝܟ ܗܘ ܕܐܬܐ ܒܫܡܗ ܕܡܪܝܐ ܡܠܟܐ ܕܐܝܤܪܝܠ
14 യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി.
ܐܫܟܚ ܕܝܢ ܝܫܘܥ ܚܡܪܐ ܘܝܬܒ ܥܠܘܗܝ ܐܝܟܢܐ ܕܟܬܝܒ
15 “സീയോൻ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
ܠܐ ܬܕܚܠܝܢ ܒܪܬ ܨܗܝܘܢ ܗܐ ܡܠܟܟܝ ܐܬܐ ܠܟܝ ܘܪܟܝܒ ܥܠ ܥܝܠܐ ܒܪ ܐܬܢܐ
16 ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവർക്കു ഓർമ്മവന്നു.
ܗܠܝܢ ܕܝܢ ܠܐ ܝܕܥܘ ܬܠܡܝܕܘܗܝ ܒܗܘ ܙܒܢܐ ܐܠܐ ܟܕ ܐܫܬܒܚ ܝܫܘܥ ܐܬܕܟܪܘ ܬܠܡܝܕܘܗܝ ܕܗܠܝܢ ܟܬܝܒܢ ܗܘܝ ܥܠܘܗܝ ܘܗܠܝܢ ܥܒܕܘ ܠܗ
17 അവൻ ലാസരെ കല്ലറയിൽനിന്നു വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.
ܘܤܗܕ ܗܘܐ ܟܢܫܐ ܗܘ ܕܥܡܗ ܗܘܐ ܕܩܪܐ ܠܠܥܙܪ ܡܢ ܩܒܪܐ ܘܐܩܝܡܗ ܡܢ ܒܝܬ ܡܝܬܐ
18 അവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു.
ܘܡܛܠ ܗܕܐ ܢܦܩܘ ܠܩܘܒܠܗ ܟܢܫܐ ܤܓܝܐܐ ܕܫܡܥܘ ܕܐܬܐ ܗܕܐ ܥܒܕ
19 ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.
ܦܪܝܫܐ ܕܝܢ ܐܡܪܝܢ ܗܘܘ ܚܕ ܠܚܕ ܚܙܝܢ ܐܢܬܘܢ ܕܠܐ ܡܘܬܪܝܢ ܐܢܬܘܢ ܡܕܡ ܕܗܐ ܥܠܡܐ ܟܠܗ ܐܙܠ ܠܗ ܒܬܪܗ
20 പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.
ܐܝܬ ܗܘܘ ܕܝܢ ܐܦ ܡܢ ܥܡܡܐ ܐܢܫܐ ܒܗܘܢ ܕܤܠܩܘ ܠܡܤܓܕ ܒܥܕܥܕܐ
21 ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.
ܗܠܝܢ ܐܬܘ ܩܪܒܘ ܠܘܬ ܦܝܠܝܦܘܤ ܗܘ ܕܡܢ ܒܝܬ ܨܝܕܐ ܕܓܠܝܠܐ ܘܫܐܠܘܗܝ ܘܐܡܪܝܢ ܠܗ ܡܪܝ ܨܒܝܢ ܚܢܢ ܢܚܙܐ ܠܝܫܘܥ
22 ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.
ܘܐܬܐ ܗܘ ܦܝܠܝܦܘܤ ܘܐܡܪ ܠܐܢܕܪܐܘܤ ܘܐܢܕܪܐܘܤ ܘܦܝܠܝܦܘܤ ܐܡܪܘ ܠܝܫܘܥ
23 യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
ܝܫܘܥ ܕܝܢ ܥܢܐ ܘܐܡܪ ܠܗܘܢ ܐܬܬ ܫܥܬܐ ܕܢܫܬܒܚ ܒܪܗ ܕܐܢܫܐ
24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.
ܐܡܝܢ ܐܡܝܢ ܐܡܪ ܐܢܐ ܠܟܘܢ ܕܦܪܕܬܐ ܕܚܛܬܐ ܐܠܐ ܢܦܠܐ ܘܡܝܬܐ ܒܐܪܥܐ ܒܠܚܘܕܝܗ ܦܝܫܐ ܐܢ ܕܝܢ ܡܝܬܐ ܦܐܪܐ ܤܓܝܐܐ ܡܝܬܝܐ
25 തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും. (aiōnios g166)
ܡܢ ܕܪܚܡ ܢܦܫܗ ܢܘܒܕܝܗ ܘܡܢ ܕܤܢܐ ܢܦܫܗ ܒܥܠܡܐ ܗܢܐ ܢܛܪܝܗ ܠܚܝܐ ܕܠܥܠܡ (aiōnios g166)
26 എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.
ܐܢ ܠܝ ܐܢܫ ܡܫܡܫ ܢܐܬܐ ܒܬܪܝ ܘܐܝܟܐ ܕܐܢܐ ܐܝܬܝ ܬܡܢ ܢܗܘܐ ܐܦ ܡܫܡܫܢܝ ܡܢ ܕܠܝ ܡܫܡܫ ܢܝܩܪܝܘܗܝ ܐܒܐ
27 ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.
ܗܫܐ ܢܦܫܝ ܗܐ ܫܓܝܫܐ ܘܡܢܐ ܐܡܪ ܐܒܝ ܦܨܢܝ ܡܢ ܗܕܐ ܫܥܬܐ ܐܠܐ ܡܛܠ ܗܢܐ ܐܬܝܬ ܠܗܕܐ ܫܥܬܐ
28 പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.
ܐܒܐ ܫܒܚ ܫܡܟ ܘܩܠܐ ܐܫܬܡܥ ܡܢ ܫܡܝܐ ܫܒܚܬ ܘܬܘܒ ܡܫܒܚ ܐܢܐ
29 അതു കേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.
ܘܟܢܫܐ ܕܩܐܡ ܗܘܐ ܫܡܥܘ ܘܐܡܪܝܢ ܪܥܡܐ ܗܘܐ ܐܚܪܢܐ ܕܝܢ ܐܡܪܝܢ ܡܠܐܟܐ ܡܠܠ ܥܡܗ
30 അതിന്നു യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു.
ܥܢܐ ܝܫܘܥ ܘܐܡܪ ܠܗܘܢ ܠܐ ܗܘܐ ܡܛܠܬܝ ܗܘܐ ܩܠܐ ܗܢܐ ܐܠܐ ܡܛܠܬܟܘܢ
31 ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
ܗܫܐ ܕܝܢܗ ܗܘ ܕܥܠܡܐ ܗܢܐ ܗܫܐ ܐܪܟܘܢܐ ܕܥܠܡܐ ܗܢܐ ܡܫܬܕܐ ܠܒܪ
32 ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.
ܘܐܢܐ ܡܐ ܕܐܬܬܪܝܡܬ ܡܢ ܐܪܥܐ ܐܓܕ ܟܠܢܫ ܠܘܬܝ
33 ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
ܗܕܐ ܕܝܢ ܐܡܪ ܕܢܚܘܐ ܒܐܝܢܐ ܡܘܬܐ ܡܐܬ
34 പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു. (aiōn g165)
ܐܡܪܝܢ ܠܗ ܟܢܫܐ ܚܢܢ ܫܡܥܢ ܡܢ ܢܡܘܤܐ ܕܡܫܝܚܐ ܠܥܠܡ ܡܩܘܐ ܐܝܟܢܐ ܐܡܪ ܐܢܬ ܕܥܬܝܕ ܗܘ ܕܢܬܬܪܝܡ ܒܪܗ ܕܐܢܫܐ ܡܢܘ ܗܢܐ ܒܪܗ ܕܐܢܫܐ (aiōn g165)
35 അതിന്നു യേശു അവരോടു: ഇനി കുറെയകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.
ܐܡܪ ܠܗܘܢ ܝܫܘܥ ܩܠܝܠ ܐܚܪܝܢ ܙܒܢܐ ܢܘܗܪܐ ܥܡܟܘܢ ܗܘ ܗܠܟܘ ܥܕ ܐܝܬ ܠܟܘܢ ܢܘܗܪܐ ܕܠܐ ܚܫܘܟܐ ܢܕܪܟܟܘܢ ܘܡܢ ܕܡܗܠܟ ܒܚܫܘܟܐ ܠܐ ܝܕܥ ܠܐܝܟܐ ܐܙܠ
36 നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.
ܥܕ ܐܝܬ ܠܟܘܢ ܢܘܗܪܐ ܗܝܡܢܘ ܒܢܘܗܪܐ ܕܒܢܘܗܝ ܕܢܘܗܪܐ ܬܗܘܘܢ ܗܠܝܢ ܡܠܠ ܝܫܘܥ ܘܐܙܠ ܐܬܛܫܝ ܡܢܗܘܢ
37 ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.
ܘܟܕ ܗܠܝܢ ܟܠܗܝܢ ܐܬܘܬܐ ܥܒܕ ܩܕܡܝܗܘܢ ܠܐ ܗܝܡܢܘ ܒܗ
38 “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.
ܕܬܬܡܠܐ ܡܠܬܐ ܕܐܫܥܝܐ ܢܒܝܐ ܕܐܡܪ ܡܪܝ ܡܢܘ ܗܝܡܢ ܠܫܡܥܢ ܘܕܪܥܗ ܕܡܪܝܐ ܠܡܢ ܐܬܓܠܝ
39 അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു:
ܡܛܠ ܗܢܐ ܠܐ ܡܫܟܚܝܢ ܗܘܘ ܕܢܗܝܡܢܘܢ ܡܛܠ ܕܬܘܒ ܐܡܪ ܐܫܥܝܐ
40 “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”
ܕܥܘܪܘ ܥܝܢܝܗܘܢ ܘܐܚܫܟܘ ܠܒܗܘܢ ܕܠܐ ܢܚܙܘܢ ܒܥܝܢܝܗܘܢ ܘܢܤܬܟܠܘܢ ܒܠܒܗܘܢ ܘܢܬܦܢܘܢ ܘܐܤܐ ܐܢܘܢ
41 യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.
ܗܠܝܢ ܐܡܪ ܐܫܥܝܐ ܟܕ ܚܙܐ ܫܘܒܚܗ ܘܡܠܠ ܥܠܘܗܝ
42 എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.
ܐܦ ܡܢ ܪܫܐ ܕܝܢ ܤܓܝܐܐ ܗܝܡܢܘ ܒܗ ܐܠܐ ܡܛܠ ܦܪܝܫܐ ܠܐ ܡܘܕܝܢ ܗܘܘ ܕܠܐ ܢܗܘܘܢ ܠܒܪ ܡܢ ܟܢܘܫܬܐ
43 അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.
ܪܚܡܘ ܓܝܪ ܫܘܒܚܐ ܕܒܢܝܢܫܐ ܝܬܝܪ ܡܢ ܫܘܒܚܗ ܕܐܠܗܐ
44 യേശു വിളിച്ചുപറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.
ܝܫܘܥ ܕܝܢ ܩܥܐ ܘܐܡܪ ܡܢ ܕܡܗܝܡܢ ܒܝ ܠܐ ܗܘܐ ܒܝ ܡܗܝܡܢ ܐܠܐ ܒܡܢ ܕܫܕܪܢܝ
45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
ܘܡܢ ܕܠܝ ܚܙܐ ܚܙܐ ܠܡܢ ܕܫܕܪܢܝ
46 എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.
ܐܢܐ ܢܘܗܪܐ ܐܬܝܬ ܠܥܠܡܐ ܕܟܠ ܡܢ ܕܡܗܝܡܢ ܒܝ ܠܐ ܢܩܘܐ ܒܚܫܘܟܐ
47 എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.
ܘܡܢ ܕܫܡܥ ܡܠܝ ܘܠܐ ܢܛܪ ܠܗܝܢ ܐܢܐ ܠܐ ܕܐܢ ܐܢܐ ܠܗ ܠܐ ܓܝܪ ܐܬܝܬ ܕܐܕܘܢ ܠܥܠܡܐ ܐܠܐ ܕܐܚܐ ܠܥܠܡܐ
48 എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.
ܡܢ ܕܛܠܡ ܠܝ ܘܠܐ ܡܩܒܠ ܡܠܝ ܐܝܬ ܡܢ ܕܕܐܢ ܠܗ ܡܠܬܐ ܕܡܠܠܬ ܗܝ ܕܝܢܐ ܠܗ ܒܝܘܡܐ ܐܚܪܝܐ
49 ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.
ܕܐܢܐ ܡܢ ܢܦܫܝ ܠܐ ܡܠܠܬ ܐܠܐ ܐܒܐ ܕܫܕܪܢܝ ܗܘ ܝܗܒ ܠܝ ܦܘܩܕܢܐ ܡܢܐ ܐܡܪ ܘܡܢܐ ܐܡܠܠ
50 അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (aiōnios g166)
ܘܝܕܥ ܐܢܐ ܕܦܘܩܕܢܗ ܚܝܐ ܐܢܘܢ ܕܠܥܠܡ ܐܝܠܝܢ ܗܟܝܠ ܕܡܡܠܠ ܐܢܐ ܐܝܟܢܐ ܕܐܡܪ ܠܝ ܐܒܝ ܗܟܢܐ ܡܡܠܠ ܐܢܐ (aiōnios g166)

< യോഹന്നാൻ 12 >