< യോഹന്നാൻ 10 >
1 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.
「本当にはっきりとあなた方に言う。羊の囲いに戸口から入らず,どこかほかの所を乗り越える者,その者は盗人であり,強盗だ。
2 വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.
しかし,戸口から入る者はその羊の羊飼いだ。
3 അവന്നു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
門番は彼のために門を開き,羊は彼の声に耳を傾ける。彼は自分の羊を名前で呼ぶ。
4 തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.
自分の羊を連れ出すときはいつでも,彼はその前を行き,羊は彼に従う。彼の声を知っているからだ。
5 അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും.
彼らはよその人には決して従わず,その者から逃げ出す。彼らはよその人の声を知らないからだ」 。
6 ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവർ ഗ്രഹിച്ചില്ല.
イエスはこのたとえを彼らに話したが,彼らは自分たちに告げられたことを理解しなかった。
7 യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
それでイエスは再び彼らに言った,「本当にはっきりとあなた方に告げる。わたしが羊の戸口だ。
8 എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല.
わたしより先に来た者はみな盗人であり,強盗だ。だが,羊は彼らの言うことに耳を傾けなかった。
9 ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.
わたしが戸口だ。だれでもわたしを通って入るなら,その者は救われ,出入りし,牧草を見つけるだろう。
10 മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
盗人は,盗み,殺し,滅ぼすためだけにやって来る。わたしが来たのは,彼らが命を得,それを豊かに得るためだ。
11 ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
わたしが良い羊飼いだ。良い羊飼いは羊のために自分の命を捨てる。
12 ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
雇い人であって,羊飼いでなく,羊を所有していない者は,やって来るオオカミを見ると,羊を残して逃げる。オオカミは羊を奪い,彼らを追い散らす。
13 അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.
雇い人が逃げるのは,彼が雇い人であって,羊のことを心にかけていないからだ。
14 ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
わたしが良い羊飼いだ。わたしは自分の羊を知っており,自分の羊に知られている。
15 ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
ちょうど父がわたしを知っておられ,わたしが父を知っているのと同じだ。わたしは羊のために自分の命を捨てる。
16 ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
わたしにはこの囲いのものではないほかの羊がいる。それらもわたしは連れて来なければならず,彼らはわたしの声を聞く。彼らはひとりの羊飼いを持つひとつの群れとなる。
17 എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.
それゆえに父はわたしを愛しておられる。わたしが,再びそれを得るために,自分の命を捨てるからだ。
18 ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.
だれかがわたしからそれを取り去るのではなく,わたしは自分でそれを捨てるのだ。わたしにはそれを捨てる力があり,それを再び得る力もある。わたしはこのおきてを父から受けた」 。
19 ഈ വചനംനിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി.
そのため,これらの言葉を聞いたユダヤ人たちの間に再び分裂が生じた。
20 അവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
彼らのうち多くの者は言った,「彼は悪魔に取りつかれて,気が狂っている! なぜあなた方は彼の言うことに耳を傾けるのか」。
21 മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
他の者たちは言った,「これは悪魔に取りつかれた者の言うことではない。悪魔には盲人の目を開けることなどできないではないか」。
22 അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.
エルサレムで奉献の祭りがあった。
23 യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
冬のことであった。イエスは神殿の中で回廊を歩いていた。
24 യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.
それでユダヤ人たちは彼を取り囲んで言った,「いつまであなたは我々をどっちつかずにしておくのか。あなたがキリストなら,我々にはっきりと告げてくれ」。
25 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.
イエスは彼らに答えた,「わたしはあなた方に告げたが,あなた方は信じない。わたしが自分の父の名において行なう業,それがわたしについて証言する。
26 നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല.
だが,あなた方は信じない。わたしが告げたように,あなた方はわたしの羊に属していないからだ。
27 എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
わたしの羊はわたしの声を聞き,わたしは彼らを知っており,彼らはわたしに従う。
28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (aiōn , aiōnios )
わたしは彼らに永遠の命を与える。彼らは滅びることなく,彼らをわたしの手から奪い取る者はいない。 (aiōn , aiōnios )
29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല
わたしに彼らを与えられたわたしの父は,すべてのものよりも偉大だ。わたしの父の手から奪い取ることができる者はいない。
30 ഞാനും പിതാവും ഒന്നാകുന്നു.
わたしと父とは一つだ」 。
31 യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
それでユダヤ人たちは,彼を再び石打ちしようとして石を拾い上げた。
32 യേശു അവരോടു: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
イエスは彼らに答えた,「わたしは自分の父から出た多くの良い業をあなた方に見せてきた。その中のどの業のためにあなた方はわたしを石打ちにするのか」 。
33 യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണംനിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
ユダヤ人たちは彼に答えた,「我々があなたを石打ちにするのは,良い業のためではなく,冒とくのためだ。あなたは人間でありながら,自分を神としたからだ」。
34 യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
イエスは彼らに答えた,「あなた方の律法の中に,『わたしは言った,あなた方は神々である』と書いていないだろうか。
35 ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ ‒ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ ‒
神の言葉の臨んだ人々を神々と呼んだのに(そして聖書は廃れることがあり得ない),
36 ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?
『わたしは神の子だ』とわたしが言ったことのために,父が聖別して世に遣わされた者に関して,『あなたは冒とくしている』と言うのか。
37 ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ;
わたしが自分の父の業を行なっていないのなら,わたしを信じるのをやめなさい。
38 ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ.
だが,わたしがそれらのことを行なっているのなら,たとえわたしを信じないとしても,その業を信じなさい。父がわたしの内におられ,わたしが父の内にいることを知り,また信じるためだ」 。
39 അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
彼らは再び彼を捕まえようとした。しかし,彼は彼らの手から出て行った。
40 അവൻ യോർദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാർത്തു.
彼は再びヨルダンの向こう,ヨハネが最初にバプテスマを施していた場所へ去って行き,そこに滞在した。
41 പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു.
大勢の人が彼のところにやって来た。彼らは言った,「ヨハネは確かに何のしるしも行なわなかったが,ヨハネがこの人について言ったことはすべて真実だった」。
42 അവിടെ പലരും അവനിൽ വിശ്വസിച്ചു.
そこでは大勢の人が彼を信じた。