< ഇയ്യോബ് 25 >

1 അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
Wasephendula uBilidadi umShuhi wathi:
2 ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.
Ukubusa lokwesabeka kulaye; uyenza ukuthula endaweni zakhe eziphezulu.
3 അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആർക്കു ഉദിക്കാതെയിരിക്കുന്നു?
Kukhona inani yini lamabutho akhe? Ngubani okungamphumeliyo ukukhanya kwakhe?
4 മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?
Pho umuntu angalunga njani kuNkulunkulu? Kumbe ozelwe ngowesifazana angahlambuluka njani?
5 ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.
Khangela kuze kube senyangeni, njalo kayikhazimuli, lezinkanyezi kazihlambulukanga emehlweni akhe.
6 പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?
Pho kangakanani umuntu oyimpethu, lendodana yomuntu engumswenya!

< ഇയ്യോബ് 25 >