< യിരെമ്യാവു 47 >

1 ഫറവോൻ ഗസ്സയെ തോല്പിച്ചതിന്നുമുമ്പെ ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.
Słowo Pańskie, które się stało do Jeremijasza proroka przeciwko Filistyńczykom, przedtem, niż Farao dobił Gazy.
2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അതു ദേശത്തിന്മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോൾ മനുഷ്യർ നിലവിളിക്കും; ദേശനിവാസികൾ ഒക്കെയും മുറയിടും.
Tak mówi Pan: Oto wody występują od północy, i będą jako powódź gwałtowna, a zatopią ziemię i co jest na niej, miasto i mieszkających w niem, dlaczego wołać będą ludzie, i zawyją wszyscy obywatele ziemi.
3 അവന്റെ ബലമുള്ള കുതിരകളുടെ കുളമ്പൊച്ചയും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ടു അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.
Dla głosu tętnienia kopyt waśniwych koni jego, dla grzmotu wozów jego, i trzasku kół jego nie obejrzą się ojcowie na synów, mając opuszczone ręce;
4 ഫെലിസ്ത്യരെ ഒക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായകന്മാരെയും ഛേദിച്ചുകളവാനും ഉള്ള ദിവസം വരുന്നതുകൊണ്ടു തന്നേ; കഫ്തോർകടല്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
Dla dnia, który przyjść ma na zburzenie wszystkich Filistyńczyków, i na wykorzenienie Tyru i Sydonu ze wszystką pozostałą pomocą; bo zburzy Pan Filistyńczyków, ostatek wyspy Kaftor.
5 ഗസ്സെക്കു കഷണ്ടി വന്നിരിക്കുന്നു; അവരുടെ താഴ്‌വരയിലെ ശേഷിപ്പായ അസ്കലോൻ മുടിഞ്ഞുപോയി; എത്രത്തോളം നീ നിന്നെത്തന്നേ മുറിവേല്പിക്കും?
Przyjdzie obłysienie na Gazę, i wykorzeniony będzie Aszkalon i ostatki doliny ich; dokądże się rzezać będziesz?
6 അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്റെ ഉറയിൽ കടക്ക; വിശ്രമിച്ചു അടങ്ങിയിരിക്ക.
O mieczu Pański, dokąd się nie uspokoisz? Wróć się do pochew twoich, uśmierz się, a ucichnij.
7 അസ്കലോന്നും സമുദ്രതീരത്തിന്നും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കെ, അടങ്ങിയിരിപ്പാൻ അതിന്നു എങ്ങനെ കഴിയും? അവിടേക്കു അവൻ അതിനെ നിയോഗിച്ചുവല്ലോ.
Ale jakożbyś się uspokoił? Wszak mu Pan przykazał; przeciwko Aszkalonowi i przeciwko brzegowi morskiemu, tam go postawił.

< യിരെമ്യാവു 47 >