< ഹോശേയ 2 >
1 നിങ്ങളുടെ സഹോദരന്മാർക്കു അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരിമാർക്കു രൂഹമാ (കരുണ ലഭിച്ചവൾ) എന്നും പേർ വിളിപ്പിൻ.
Si da til eders brødre: Ammi! Og til eders søstre: Ruhama!
2 വ്യവഹരിപ്പിൻ; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിൻ; അവൾ എന്റെ ഭാര്യയല്ല, ഞാൻ അവളുടെ ഭർത്താവുമല്ല; അവൾ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവിൽനിന്നും നീക്കിക്കളയട്ടെ.
Gå i rette med eders mor, gå i rette med henne! For hun er ikke min hustru, og jeg er ikke hennes mann. Få henne til å ta sine horeminer bort fra sitt ansikt og sine utuktige fakter fra sine bryster,
3 അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിർത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.
forat jeg ikke skal klæ henne naken og stille henne frem som hun var den dag hun blev født, og gjøre henne lik en ørken, et tørt land, og la henne dø av tørst!
4 ഞാൻ അവളുടെ മക്കളോടു കരുണ കാണിക്കയില്ല; അവർ പരസംഗത്തിൽ ജനിച്ച മക്കളല്ലോ.
Og hennes barn vil jeg ikke miskunne mig over; for de er horebarn.
5 അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജ പ്രവർത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകുമെന്നു പറഞ്ഞുവല്ലോ.
For deres mor har drevet hor, hun som fødte dem, har båret sig skammelig at - hun sa: Jeg vil gå efter mine elskere, de som gir mig mitt brød og mitt vann, min ull og mitt lin, min olje og min vin.
6 അതുകൊണ്ടു ഞാൻ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവൾ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാൻ ഒരു മതിൽ ഉണ്ടാക്കും.
Se, derfor stenger jeg din vei med torner; jeg reiser en mur foran henne, så hun ikke finner sine stier;
7 അവൾ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോടു ഒപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോൾ അവൾ: ഞാൻ എന്റെ ആദ്യത്തെ ഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും; ഇന്നത്തേക്കാൾ അന്നു എനിക്കു ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും.
når hun løper efter sine elskere, skal hun ikke nå dem, når hun søker dem, skal hun ikke finne dem. Da skal hun si: Jeg vil vende tilbake til min første mann; for dengang hadde jeg det bedre enn nu.
8 അവൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിന്നു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും ഞാൻ എന്നു അവൾ അറിഞ്ഞില്ല.
Hun skjønte ikke at det var jeg som gav henne kornet og mosten og oljen, og som gav henne sølv og gull i mengdevis, som de brukte til Ba'al.
9 അതുകൊണ്ടു തല്ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാൻ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിൻ രോമവും ശണവും ഞാൻ എടുത്തുകളകയും ചെയ്യും.
Derfor vil jeg ta mitt korn tilbake, når dets tid kommer, og min most, når tiden er inne, og jeg vil ta bort min ull og mitt lin, som tjener til å skjule hennes blusel.
10 ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കയ്യിൽനിന്നു വിടുവിക്കയില്ല.
Ja, nu vil jeg avdekke hennes visne kropp for hennes elskeres øine, og ingen skal rive henne ut av min hånd.
11 ഞാൻ അവളുടെ സകലസന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.
Og jeg vil gjøre ende på all hennes glede, hennes fester, hennes nymåner og hennes sabbater og alle hennes høitider.
12 ഇതു എന്റെ ജാരന്മാർ എനിക്കു തന്ന സമ്മാനങ്ങൾ എന്നു അവൾ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാൻ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നുകളയും.
Og jeg vil ødelegge hennes vintre og hennes fikentre, hvorom hun har sagt: De er min horelønn, som mine elskere har gitt mig. Og jeg vil gjøre dem til skog, og markens dyr skal ete dem.
13 അവൾ ബാൽവിഗ്രഹങ്ങൾക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടർന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാൻ അവളോടു സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Og jeg vil hjemsøke henne for de dager da hun brente røkelse for Ba'alene og prydet sig med nesering og halssmykke og gikk efter sine elskere, men glemte mig, sier Herren.
14 അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.
Se, derfor vil jeg lokke henne og føre henne ut i ørkenen og tale vennlig til henne,
15 അവിടെ നിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്‌വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
og så snart hun kommer derfra, vil jeg gi henne hennes vingårder igjen og gjøre Akors dal til en håpets dør for henne; og hun skal takke der, som i sin ungdoms dager, som den dag hun drog op fra Egyptens land.
16 അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Og det skal skje på den dag, sier Herren, at du skal rope: Min mann! Og du skal ikke mere rope til mig: Min Ba'al!
17 ഞാൻ ബാൽവിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായിൽനിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേർചൊല്ലി സ്മരിക്കയുമില്ല.
Og jeg vil ta Ba'alenes navn bort fra hennes munn, og de skal ikke mere nevnes ved navn.
18 അന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും.
Og jeg vil den dag gjøre en pakt for dem med markens dyr og himmelens fugler og jordens kryp; og bue og sverd og krig vil jeg sønderbryte og utrydde av landet, og jeg vil la dem bo i trygghet.
19 ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.
Og jeg vil trolove mig med dig for evig tid; jeg vil trolove mig med dig i rettferdighet og rett, i miskunhet og barmhjertighet,
20 ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.
og jeg vil trolove mig med dig i trofasthet, og du skal kjenne Herren.
21 ആ കാലത്തു ഞാൻ ഉത്തരം നല്കും എന്നു യഹോവ അരുളിച്ചെയ്യുന്നു: ഞാൻ ആകാശത്തിന്നു ഉത്തരം നല്കും; അതു ഭൂമിക്കു ഉത്തരം നല്കും;
Og det skal skje på den dag at jeg vil bønnhøre, sier Herren, jeg vil bønnhøre himmelen, og den skal bønnhøre jorden,
22 ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നല്കും; അവ യിസ്രെയേലിന്നും ഉത്തരം നല്കും.
og jorden skal bønnhøre kornet og mosten og oljen, og de skal bønnhøre Jisre'el.
23 ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.
Og jeg vil plante henne for mig i landet og miskunne mig over Lo-Ruhama, og jeg vil si til Lo-Ammi: Du er mitt folk, og det skal svare: Min Gud!