< എബ്രായർ 9 >
1 എന്നാൽ ആദ്യനിയമത്തിന്നും ആരാധനെക്കുള്ള ചട്ടങ്ങളും ലൗകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.
స ప్రథమో నియమ ఆరాధనాయా వివిధరీతిభిరైహికపవిత్రస్థానేన చ విశిష్ట ఆసీత్|
2 ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേർ.
యతో దూష్యమేకం నిరమీయత తస్య ప్రథమకోష్ఠస్య నామ పవిత్రస్థానమిత్యాసీత్ తత్ర దీపవృక్షో భోజనాసనం దర్శనీయపూపానాం శ్రేణీ చాసీత్|
3 രണ്ടാം തിരശ്ശീലെക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.
తత్పశ్చాద్ ద్వితీయాయాస్తిరష్కరిణ్యా అభ్యన్తరే ఽతిపవిత్రస్థానమితినామకం కోష్ఠమాసీత్,
4 അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും
తత్ర చ సువర్ణమయో ధూపాధారః పరితః సువర్ణమణ్డితా నియమమఞ్జూషా చాసీత్ తన్మధ్యే మాన్నాయాః సువర్ణఘటో హారోణస్య మఞ్జరితదణ్డస్తక్షితౌ నియమప్రస్తరౌ,
5 അതിന്നു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല.
తదుపరి చ కరుణాసనే ఛాయాకారిణౌ తేజోమయౌ కిరూబావాస్తామ్, ఏతేషాం విశేషవృత్తాన్తకథనాయ నాయం సమయః|
6 ഇവ ഇങ്ങനെ തീർന്ന ശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്നു ശുശ്രൂഷ കഴിക്കും.
ఏతేష్వీదృక్ నిర్మ్మితేషు యాజకా ఈశ్వరసేవామ్ అనుతిష్ఠనతో దూష్యస్య ప్రథమకోష్ఠం నిత్యం ప్రవిశన్తి|
7 രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി അർപ്പിക്കും.
కిన్తు ద్వితీయం కోష్ఠం ప్రతివర్షమ్ ఏకకృత్వ ఏకాకినా మహాయాజకేన ప్రవిశ్యతే కిన్త్వాత్మనిమిత్తం లోకానామ్ అజ్ఞానకృతపాపానాఞ్చ నిమిత్తమ్ ఉత్సర్జ్జనీయం రుధిరమ్ అనాదాయ తేన న ప్రవిశ్యతే|
8 മുങ്കൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാൽ സൂചിപ്പിക്കുന്നു.
ఇత్యనేన పవిత్ర ఆత్మా యత్ జ్ఞాపయతి తదిదం తత్ ప్రథమం దూష్యం యావత్ తిష్ఠతి తావత్ మహాపవిత్రస్థానగామీ పన్థా అప్రకాశితస్తిష్ఠతి|
9 ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അർപ്പിച്ചു പോരുന്നു.
తచ్చ దూష్యం వర్త్తమానసమయస్య దృష్టాన్తః, యతో హేతోః సామ్ప్రతం సంశోధనకాలం యావద్ యన్నిరూపితం తదనుసారాత్ సేవాకారిణో మానసికసిద్ధికరణేఽసమర్థాభిః
10 അവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.
కేవలం ఖాద్యపేయేషు వివిధమజ్జనేషు చ శారీరికరీతిభి ర్యుక్తాని నైవేద్యాని బలిదానాని చ భవన్తి|
11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി, എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
అపరం భావిమఙ్గలానాం మహాయాజకః ఖ్రీష్ట ఉపస్థాయాహస్తనిర్మ్మితేనార్థత ఏతత్సృష్టే ర్బహిర్భూతేన శ్రేష్ఠేన సిద్ధేన చ దూష్యేణ గత్వా
12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (aiōnios )
ఛాగానాం గోవత్సానాం వా రుధిరమ్ అనాదాయ స్వీయరుధిరమ్ ఆదాయైకకృత్వ ఏవ మహాపవిత్రస్థానం ప్రవిశ్యానన్తకాలికాం ముక్తిం ప్రాప్తవాన్| (aiōnios )
13 ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും
వృషఛాగానాం రుధిరేణ గవీభస్మనః ప్రక్షేపేణ చ యద్యశుచిలోకాః శారీరిశుచిత్వాయ పూయన్తే,
14 ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? (aiōnios )
తర్హి కిం మన్యధ్వే యః సదాతనేనాత్మనా నిష్కలఙ్కబలిమివ స్వమేవేశ్వరాయ దత్తవాన్, తస్య ఖ్రీష్టస్య రుధిరేణ యుష్మాకం మనాంస్యమరేశ్వరస్య సేవాయై కిం మృత్యుజనకేభ్యః కర్మ్మభ్యో న పవిత్రీకారిష్యన్తే? (aiōnios )
15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു. (aiōnios )
స నూతననియమస్య మధ్యస్థోఽభవత్ తస్యాభిప్రాయోఽయం యత్ ప్రథమనియమలఙ్ఘనరూపపాపేభ్యో మృత్యునా ముక్తౌ జాతాయామ్ ఆహూతలోకా అనన్తకాలీయసమ్పదః ప్రతిజ్ఞాఫలం లభేరన్| (aiōnios )
16 നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം.
యత్ర నియమో భవతి తత్ర నియమసాధకస్య బలే ర్మృత్యునా భవితవ్యం|
17 മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
యతో హతేన బలినా నియమః స్థిరీభవతి కిన్తు నియమసాధకో బలి ర్యావత్ జీవతి తావత్ నియమో నిరర్థకస్తిష్ఠతి|
18 അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
తస్మాత్ స పూర్వ్వనియమోఽపి రుధిరపాతం వినా న సాధితః|
19 മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു:
ఫలతః సర్వ్వలోకాన్ ప్రతి వ్యవస్థానుసారేణ సర్వ్వా ఆజ్ఞాః కథయిత్వా మూసా జలేన సిన్దూరవర్ణలోమ్నా ఏషోవతృణేన చ సార్ద్ధం గోవత్సానాం ఛాగానాఞ్చ రుధిరం గృహీత్వా గ్రన్థే సర్వ్వలోకేషు చ ప్రక్షిప్య బభాషే,
20 “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.
యుష్మాన్ అధీశ్వరో యం నియమం నిరూపితవాన్ తస్య రుధిరమేతత్|
21 അങ്ങനെ തന്നേ അവൻ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.
తద్వత్ స దూష్యేఽపి సేవార్థకేషు సర్వ్వపాత్రేషు చ రుధిరం ప్రక్షిప్తవాన్|
22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
అపరం వ్యవస్థానుసారేణ ప్రాయశః సర్వ్వాణి రుధిరేణ పరిష్క్రియన్తే రుధిరపాతం వినా పాపమోచనం న భవతి చ|
23 ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നതു ആവശ്യം. സ്വർഗ്ഗീയമായവെക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം.
అపరం యాని స్వర్గీయవస్తూనాం దృష్టాన్తాస్తేషామ్ ఏతైః పావనమ్ ఆవశ్యకమ్ ఆసీత్ కిన్తు సాక్షాత్ స్వర్గీయవస్తూనామ్ ఏతేభ్యః శ్రేష్ఠే ర్బలిదానైః పావనమావశ్యకం|
24 ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
యతః ఖ్రీష్టః సత్యపవిత్రస్థానస్య దృష్టాన్తరూపం హస్తకృతం పవిత్రస్థానం న ప్రవిష్టవాన్ కిన్త్వస్మన్నిమిత్తమ్ ఇదానీమ్ ఈశ్వరస్య సాక్షాద్ ఉపస్థాతుం స్వర్గమేవ ప్రవిష్టః|
25 മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല.
యథా చ మహాయాజకః ప్రతివర్షం పరశోణితమాదాయ మహాపవిత్రస్థానం ప్రవిశతి తథా ఖ్రీష్టేన పునః పునరాత్మోత్సర్గో న కర్త్తవ్యః,
26 അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി. (aiōn )
కర్త్తవ్యే సతి జగతః సృష్టికాలమారభ్య బహువారం తస్య మృత్యుభోగ ఆవశ్యకోఽభవత్; కిన్త్విదానీం స ఆత్మోత్సర్గేణ పాపనాశార్థమ్ ఏకకృత్వో జగతః శేషకాలే ప్రచకాశే| (aiōn )
27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
అపరం యథా మానుషస్యైకకృత్వో మరణం తత్ పశ్చాద్ విచారో నిరూపితోఽస్తి,
28 ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
తద్వత్ ఖ్రీష్టోఽపి బహూనాం పాపవహనార్థం బలిరూపేణైకకృత్వ ఉత్ససృజే, అపరం ద్వితీయవారం పాపాద్ భిన్నః సన్ యే తం ప్రతీక్షన్తే తేషాం పరిత్రాణార్థం దర్శనం దాస్యతి|