< എബ്രായർ 8 >

1 നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇരുന്നവനായി,
अब हामीले भनिरहेको कुरा यही होः हामीसँग एक जना प्रधान पुजारी हुनुहुन्छ जो स्‍वर्गको सिंहासनको दाहिनेपट्टि विराजमान हुनुहुन्छ ।
2 വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു.
मानिसले बनाएको होइन, तर परमेश्‍वरले बनाउनुभएको साँचो पवित्र बासस्थानमा उहाँ एक सेवक हुनुहुन्छ ।
3 ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിപ്പാൻ നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിപ്പാൻ ഇവന്നും വല്ലതും വേണം.
किनकि हरेक प्रधान पुजारी भेटीहरू र बलिदानहरू दुवै चढाउन नियुक्त गरिएको हुन्छ । त्‍यसकारण, केही कुरा चढाउन आवश्‍यक छ ।
4 അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ പുരോഹിതൻ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അർപ്പിക്കുന്നവർ ഉണ്ടല്ലോ.
अब यदि ख्रीष्‍ट पृथ्‍वीमा हुनुभएको भए, उहाँ सबैका पुजारी हुनुहुने थिएन किनकि त्‍यहाँ व्‍यवस्‍थाअनुसार भेटी चढाउनेहरू छँदै छन् ।
5 കൂടാരം തീർപ്പാൻ മോശെ ആരംഭിച്ചപ്പോൾ “പർവ്വതത്തിൽ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവർ സ്വർഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു.
तिनीहरूले स्‍वर्गीय कुराहरूको नक्‍कल र छायाँको मात्र सेवा गर्दछन् । जसरी मोशाले बासस्थान बनाउन लाग्दा परमेश्‍वरद्वारा मोशालाई चेतावनी दिइयो, परमेश्‍वरले भन्‍नुभयो, “हेर, तिमीलाई पहाडमा देखाइएको नमुनाबमोजिम तिमीले हरेक थोक बनाउनू ।”
6 അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
तर अहिले ख्रीष्‍टले प्राप्‍त गर्नुभएको सेवा-कार्य अझ धेरै उत्तम छ । किनभने उहाँले मध्‍यस्‍थता गर्नुभएको करार धेरै उत्तम छ, जुनचाहिँ उत्तम प्रतिज्ञाहरूमा स्‍थापना गरिएको छ ।
7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.
किनकि यदि पहिलो करार दोषरहित भएको भए, दोस्रो करारको आवश्‍यकता नै पर्दैन थियो ।
8 എന്നാൽ അവൻ അവരെ ആക്ഷേപിച്ചുകൊണ്ടു അരുളിച്ചെയ്യുന്നതു: “ഞാൻ യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കർത്താവിന്റെ അരുളപ്പാടു.
किनकि जब परमेश्‍वरले मानिसको दोष भेट्टाउनुभयो, तब उहाँले भन्‍नुभयो, “हेर, परमप्रभु भन्‍नुहुन्‍छ, ती दिन आउँदै छन्, जब म यहूदा र इस्राएलका घरानासँग नयाँ करार स्‍थापना गर्नेछु ।
9 ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെ അല്ല; അവർ എന്റെ നിയമത്തിൽ നിലനിന്നില്ല; ഞാൻ അവരെ ആദരിച്ചതുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു.
यो करार तिनीहरूका पिता-पुर्खाहरूसँग मैले बाँधेको जस्‍तो हुनेछैन, एक दिन मैले तिनीहरूको हात समातेर तिनीहरूलाई मिश्र देशबाट डोर्‍याएर ल्‍याएँ । किनकि तिनीहरूले मेरो करारलाई अटुट रूपमा पछ्याएनन्, र परमप्रभु भन्‍नुहुन्‍छ, मैले तिनीहरूको बेवास्‍ता गरे ।
10 ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
परमप्रभु भन्‍नुहुन्‍छ, ती दिनपछि म इस्राएलको घरानासँग यो करार बाँध्‍नेछु । म मेरो व्‍यवस्‍था तिनीहरूको मनमा राखिदिनेछु, र म तिनीहरूका हृदयमा पनि ती लेखिदिनेछु । म तिनीहरूका परमेश्‍वर हुनेछु, अनि तिनीहरू मेरा मानिसहरू हुनेछन् ।
11 ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കർത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.
तिनीहरूले हरेक आफ्नो छिमेकीलाई सिकाउनेछैनन्, र आफ्नो हरेक भाइलाई परमप्रभुलाई चिन भन्‍नुपर्दैन । किनकि तिनीहरूमध्येका सानादेखि लिएर ठुलासम्‍म सबैले मलाई चिन्‍नेछन् ।
12 ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു.”
किनकि तिनीहरूले गरेका अपराधहरूप्रति म अनुग्रह देखाउनेछु, र तिनीहरूले गरेका पापहरूको सम्झना म कहिल्यै गर्नेछैनँ ।”
13 പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.
“नयाँ” भन्‍नुहुँदा उहाँले पहिलो करारलाई पुरानो बनाउनुभयो । र जुन काम नलाग्‍ने र पुरानो भएको छ, त्यो हराएर जानै लागेको छ ।

< എബ്രായർ 8 >