< എബ്രായർ 10 >

1 ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.
התורה רק רומזת על הברכות שהביא לנו המשיח; התורה עצמה לא יכלה לתת את אותן הברכות, ולכן לא היה בכוחה לטהר באופן מוחלט את מקריבי הקורבנות שבאו מדי שנה.
2 അല്ലെങ്കിൽ ആരാധനക്കാർക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
אילו יכלה התורה לטהר אותם באופן מושלם, אזי היה מספיק קורבן אחד; מקריבי הקורבנות היו מקבלים סליחת חטאים פעם אחת ולתמיד ומצפונם היה נקי מחטא.
3 ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.
אולם המציאות שונה: הקורבנות שהקריבו החוטאים מדי שנה הזכירו להם שוב ושוב את אשמתם וחטאיהם, במקום שיטהרו אותם!
4 കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.
מדוע? מפני שדם הפרים והשעירים אינו יכול לטהר מחטא.
5 ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.
משום כך, כאשר בא המשיח לעולם אמר:”זבח ומנחה לא חפצת, גוף כוננת לי,
6 സർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.
עולה וחטאה לא שאלת“. כלומר, המשיח אומר שהוא יודע כי אלוהים אינו חפץ בדם הפרים והשעירים, ועל כן הכין למשיח גוף שיוקרב כקורבן.
7 അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.
ועוד אמר:”הנה באתי – במגילת ספר כתוב עלי – לעשות רצונך, אלוהי“.
8 ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:
לאחר שאומר המשיח כי אלוהים אינו חפץ בדם הפרים והשעירים שדורשת התורה,
9 ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.
הוא מוסיף:”הנה באתי לעשות רצונך, אלוהי“. המשיח ביטל את הברית הישנה כדי לתת תוקף לברית החדשה,
10 ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
ובברית חדשה זאת נסלחו לנו חטאינו, טוהרנו וקודשנו על־ידי קורבנו של המשיח למעננו – קורבן שהוקרב פעם אחת ולתמיד.
11 ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു.
על־פי הברית הישנה, על־פי התורה, הקריבו הכוהנים מדי יום קורבנות שמעולם לא יכלו לטהר מחטא.
12 യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു
ואילו המשיח, לאחר שהקריב את עצמו לאלוהים בעד חטאים כקורבן אחד ולתמיד, ישב לנצח על כסא הכבוד לימין האלוהים.
13 തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.
ומאז הוא מצפה שכל אויביו יוכנעו לרגליו.
14 ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.
כי על־ידי הקורבן האחד השלים המשיח לנצח את פועלו למען אלה שאותם הוא משחרר מחטא.
15 അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു.
רוח הקודש מאשר דברים אלה באמירתו:
16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം:
”זאת הברית אשר אכרת את בית־ישראל אחרי הימים ההם, נאם ה׳: נתתי את תורתי בקרבם ועל לבם אכתבנה…
17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.
כי אסלח לעוונם ולחטאתם לא אזכר עוד“.
18 എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.
ואם נסלחו החטאים אחת ולתמיד, הרי שאין צורך בקורבנות נוספים כדי להשתחרר מהחטא.
19 അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,
אם כן, אחי, מאחר שדם המשיח מאפשר לנו עתה לבוא בביטחון אל קודש הקודשים
20 തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു
בדרך חדשה וחיה, (דרך שפילס למעננו המשיח בקרעו את הפרוכת שהיא גופו),
21 ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു
ומאחר שיש לנו כהן גדול הממונה על בית אלוהים,
22 നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
הבה ניכנס פנימה – אל אלוהים עצמו – בלב שלם ובביטחון מלא, מתוך ידיעה שלבנו ונפשנו טוהרו על־ידי דם המשיח שנשפך, וגופנו נרחץ במים טהורים.
23 പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.
עתה יכולים אנו לצפות לישועה שהבטיח לנו אלוהים. אין לנו כל ספק שאלוהים באמת יקיים את הבטחתו, ואנו יכולים להכריז על כך לפני כולם.
24 ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും
כהוקרה על כל מה שאלוהים עשה למעננו, הבה נקדיש תשומת־לב איש לרעהו, נעודד ונאהב איש את אחיו ונעזור זה לזה.
25 സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.
אל תזניחו את אסיפות הקהילה שלכם כפי שנוהגים אחדים מכם, אלא השתדלו כמיטב יכולתכם לעזור לאמונת הזולת, במיוחד עתה כשאנו רואים שקרב יום בואו של המשיח.
26 സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ
אם אנו חוטאים בזדון לאחר שידענו את האמת והאמנו במשיח, קורבנו של המשיח אינו מכפר על חטאינו.
27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.
כן, מי שדחה את המשיח לאחר שידע את האמת, יוכל לצפות רק לעונש נורא – עונש שיבוא בעקבות זעמו של אלוהים אשר ישמיד את כל אויביו.
28 മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
הרי אם אדם שסירב לקיים את תורת משה נידון למוות ללא רחמים (בתנאי ששניים, שלושה עדים ראוהו בחטאו),
29 ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
תארו לעצמכם מה נורא יהיה עונשם של אלה שרומסים ברגליהם את בן־האלוהים, שמחללים את דם הברית הקדוש, ושמחרפים את רוח הקודש שמביא רחמים לבני־האדם.
30 “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
כי אנו מכירים היטב את מי שאמר:”לי נקם ושלם“. ו”ידין ה׳ עמו“.
31 ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം.
מה נורא ליפול בידי אלוהים חיים!
32 എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും
לעולם אל תשכחו את הימים הנפלאים שבהם למדתם לראשונה על המשיח. לאחר שנפקחו עיניכם וראיתם את האמת נשארתם נאמנים למשיח, אף כי מחיר הנאמנות הזאת היא סבל נורא.
33 ആ വക അനുഭവിക്കുന്നവർക്കു കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.
לפעמים לעגו לכם והכו אתכם, ופעמים אחרות אתם בעצמכם השתתפתם בצערם של הסובלים כמוכם.
34 തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
ריחמתם על אחיכם שהושלכו לכלא, וקיבלתם בשמחה את העובדה שכל רכושכם נגזל, כי ידעתם שמצפה לכם בשמים אוצר טוב מזה – אוצר שיהיה שלכם לנצח.
35 അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.
יקרה אשר יקרה, שימרו על ביטחונכם באדוננו! זכרו, ביטחונכם זה יזכה אתכם בשכר רב.
36 ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.
אם אתם רוצים שה׳ יקיים את כל אשר הבטיח לכם, עליכם למלא בסבלנות את רצונו,
37 “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;”
כי בואו לא יתעכב עוד זמן רב.
38 എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.”
אלה שאמונתם הקנתה להם מעמד של צדיקים בעיני אלוהים, צריכים לחיות באמונה ולבטוח באלוהים שיספק את כל מחסורם. אם ייסוגו, אלוהים לא ירצה בהם יותר.
39 നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
אבל אנחנו איננו מן הנסוגים ואיננו מפנים עורף לאלוהים, כי בכך נחרוץ את גזר דיננו. אנחנו מאמינים באלוהים מושיענו.

< എബ്രായർ 10 >