< ഉല്പത്തി 7 >

1 അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.
Yahvé dit à Noé: « Entre dans le navire avec toute ta famille, car j'ai vu ta justice devant moi, dans cette génération.
2 ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും,
Tu prendras avec toi sept couples de chaque animal pur, le mâle et sa femelle. Des animaux qui ne sont pas purs, tu en prendras deux, le mâle et sa femelle.
3 ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേർത്തുകൊള്ളേണം.
Et aussi des oiseaux du ciel, sept et sept, mâle et femelle, pour faire vivre la semence sur la surface de toute la terre.
4 ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും.
En sept jours, je ferai pleuvoir sur la terre pendant quarante jours et quarante nuits. Je détruirai tout être vivant que j'ai créé à la surface de la terre. »
5 യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.
Noé fit tout ce que Yahvé lui avait ordonné.
6 ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹെക്കു അറുനൂറു വയസ്സായിരുന്നു.
Noé avait six cents ans lorsque le déluge d'eaux vint sur la terre.
7 നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു.
Noé monta dans le bateau avec ses fils, sa femme et les femmes de ses fils, à cause du déluge.
8 ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും,
Les animaux purs, les animaux impurs, les oiseaux et tout ce qui rampe sur le sol
9 ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.
allèrent par paires vers Noé dans le bateau, mâle et femelle, comme Dieu l'avait ordonné à Noé.
10 ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
Après les sept jours, les eaux du déluge arrivèrent sur la terre.
11 നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.
La six centième année de la vie de Noé, au deuxième mois, le dix-septième jour du mois, en ce jour, toutes les sources du grand abîme éclatèrent, et les fenêtres du ciel s'ouvrirent.
12 നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു.
Il pleuvait sur la terre quarante jours et quarante nuits.
13 അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു.
Ce même jour, Noé, Sem, Cham et Japhet, les fils de Noé, ainsi que la femme de Noé et les trois femmes de ses fils avec eux, montèrent dans le navire,
14 അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തു ഇഴയുന്ന അതതു തരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ.
eux et tous les animaux selon leur espèce, tout le bétail selon son espèce, tous les reptiles qui rampent sur la terre selon leur espèce, et tous les oiseaux selon leur espèce, tous les oiseaux de toute espèce.
15 ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.
Des couples de toute chair ayant en eux une haleine de vie montèrent dans le bateau vers Noé.
16 ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സർവ്വജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടെച്ചു.
Ceux qui entrèrent, entrèrent mâle et femelle de toute chair, comme Dieu l'avait ordonné; puis Yahvé l'enferma.
17 ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയർന്നു.
Le déluge fut quarante jours sur la terre. Les eaux grossirent et soulevèrent le navire, qui s'éleva au-dessus de la terre.
18 വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി.
Les eaux montèrent et s'élevèrent très haut sur la terre, et le navire flotta à la surface des eaux.
19 വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി.
Les eaux s'élevèrent très haut sur la terre. Toutes les hautes montagnes qui étaient sous tout le ciel furent couvertes.
20 പർവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവെക്കു മീതെ പൊങ്ങി.
Les eaux s'élevèrent de quinze coudées, et les montagnes furent couvertes.
21 പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി.
Toute chair qui se mouvait sur la terre mourut, les oiseaux, le bétail, les animaux, tous les reptiles qui rampent sur la terre, et tous les hommes.
22 കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു.
Tout ce qui était sur la terre ferme, dans les narines duquel se trouvait le souffle de l'esprit de vie, mourut.
23 ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു.
Tout être vivant qui était à la surface de la terre fut détruit, y compris l'homme, le bétail, les reptiles et les oiseaux du ciel. Ils furent détruits de la terre. Il ne resta que Noé et ceux qui étaient avec lui dans le bateau.
24 വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.
Les eaux inondèrent la terre pendant cent cinquante jours.

< ഉല്പത്തി 7 >

The Great Flood
The Great Flood