5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
6എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
7അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
8അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ കുടിയിരുന്നു.
9സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു:
10ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.
16കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.
17ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.
18ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോറഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ.
19ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
30ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു. ഇവർ സേയീർദേശത്തു വാണ ഹോര്യപ്രഭുക്കന്മാർ ആകുന്നു.
31യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ:
32ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ.
33ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
34യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
35ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
36ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരൻ സമ്ളാ അവന്നു പകരം രാജാവായി.
37സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
38ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
39അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാര്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
40വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;