< ഉല്പത്തി 2 >
1 ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
No dalaꞌ naa, Lamatualain tao lalai no raefafoꞌ, no basa isi-oe na.
2 താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.
Mbilaꞌ neu ma, ndaa no fai kahitu na, Ana hahae ao Na, huu tao nala basaꞌ e ena.
3 താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
No taꞌo naa, Ana tao fai kahitu na dadꞌi fai monaeꞌ mia fai feaꞌ ra, huu Ana tao basa ue-tatao Na ena, de fai kahitu na ma, Ana hahae ao Na.
4 യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
Lamatualain naꞌadadadꞌiꞌ lalai no raefafoꞌ dudꞌui na, taꞌo a naa. Leleꞌ LAMATUALAIN naꞌadadadꞌiꞌ lalai no raefafoꞌ a,
5 യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‌വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.
nda feꞌe hambu hau-bebꞌa saa saꞌ boe, huu Ana nda feꞌe naꞌondaꞌ udꞌan sa. Leleꞌ naa, feꞌe akaꞌ a lumeꞌ a namasu mia rae fo naꞌadꞌoe raefafoꞌ. Ma nda feꞌe hambu atahori fo tao osi sa.
6 ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
Dei de LAMATUALAIN haꞌi rae mbei, de tao dadꞌi atahori. Ana fuu ani-hahaeꞌ tungga mbana ndola na, ma atahori a nasodꞌa tuteꞌ a.
8 അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
Basa ma, LAMATUALAIN tao osi esa mia rae Eden seriꞌ rulu, de Ana fee atahori a leo sia naa.
9 കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
Ana naꞌadadadꞌiꞌ hau huuꞌ maloleꞌ mataꞌ-mataꞌ sia osi a, fo atahori a naa no maladꞌaꞌ. Ma Ana o tao hau huuꞌ mataꞌ rua sia osi a taladꞌa na. Mete ma atahori raa hau esa boa na, ara rasodꞌa rakandoo. Te mete ma ara raa hau esa ka boa na, ara rahine bee maloleꞌ ma bee deꞌulakaꞌ.
10 തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
Hambu loe sa nandali mia osi a, de dea neu. Loe naa, masaranggaaꞌ haa.
11 ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
Ranggaꞌ kaesa na, naran Pison. Ranggaꞌ naa nandali rereoꞌ rae Hawila. Sia naa, hambu lilo naeꞌ.
12 ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
Lilo naa ra meuꞌ. Sia naa o hambu hau raa maꞌameniꞌ ma fatu makahadꞌoꞌ.
13 രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ്‌ദേശമൊക്കെയും ചുറ്റുന്നു.
Ranggaꞌ karua na, naran Gihon. Ranggaꞌ naa nandali rereoꞌ rae Kus.
14 മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
Ranggaꞌ katelu na, naran Tigris. Ranggaꞌ ia, dadꞌi tadꞌaꞌ sia rae Asyur seriꞌ rulu. Ma rangga kahaa na, naran Efrat.
15 യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‌വാനും അതിനെ കാപ്പാനും അവിടെ ആക്കി.
LAMATUALAIN fee atahori a leo sia Eden, fo tao mataꞌ neu osi a.
16 യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
Ma Ana parenda e nae, “Ho sudꞌiꞌ a mua hau boaꞌ saa mia basa hau huuꞌ sia osi ia.
17 എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.
Te akaꞌ na, afi mua hau boaꞌ mia hau huuꞌ mana fee nggo muhine bee maloleꞌ ma bee deꞌulakaꞌ. Mete ma mua, naa, mate nggo.”
18 അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
Basa ma, LAMATUALAIN olaꞌ seluꞌ nae, “Nda maloleꞌ sa atahori ia nasodꞌa mesaꞌ ne. De Au ae tao fee ne, nonoon esa fo ndaa no e.”
19 യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി.
Leleꞌ naa, LAMATUALAIN ao nala rae mbei, de tao banda ma mbuiꞌ mataꞌ-mataꞌ. Ana nendi se risiꞌ atahori a, fo nanara se. Boe ma, atahori a nanara se, esa-esaꞌ no nara na. Te ana nda feꞌe hambu nonoon sa.
20 മനുഷ്യൻ എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
21 ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
De LAMATUALAIN fee atahori a sungguꞌ nasambeta, de haꞌi nala rui aiusu na esa. Dei de, Ana mbalu baliꞌ bisu a.
22 യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.
Ma Ana tao ruiꞌ naa dadꞌi inaꞌ, de fee neu atahori a.
23 അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു.
Atahori a nita inaꞌ a ma, ana nae, “Ia dei, fo ndaa no au! Rui na o, onaꞌ au rui ngga boe. Ma ao sisi na, onaꞌ au ao sisi ngga. Huu eni dadꞌi mia touꞌ, naa de au babꞌae e ‘inaꞌ’.”
24 അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.
Huu naa, touꞌ musi lao hela ina-ama nara, fo nasodꞌa ralaꞌ esa no sao na, te ruꞌa se dadꞌi esa ena.
25 മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.
Leleꞌ naa, ruꞌa se maꞌaholaꞌ, te ara nda mae saꞌ.