< ഉല്പത്തി 17 >
1 അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.
Kane Abram ne ja-higni piero ochiko gochiko, Jehova Nyasaye nofwenyorene mi nowachone niya, “An Nyasaye Maratego; bed ngʼama odimbore e nyima kendo maonge ketho.
2 എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
Abiro guro singruokna e kinda kodi kendo anamed kothi obed mangʼeny.”
3 അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ:
Abram nopodho auma e nyim Nyasaye kendo Nyasaye nowachone niya,
4 എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും;
“Singruok matimo kodi ema: Inibed wuon ogendini mangʼeny.
5 ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.
Ok nochak oluongi ni Abram; to enoluongi ni Ibrahim, nimar aseketi ibedo wuon ogendini mangʼeny.
6 ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും.
Anamiyi nyikwayo mathoth; ginidog ogendini madongo kendo ruodhi nowuog kuomgi.
7 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.
Anagur singruokna manyaka chiengʼ e kinda kodi gi nyikwayi kod tienge mabiro, mi anabed Nyasachi kendo Nyasach nyikwayi nyaka chiengʼ.
8 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും.
Piny Kanaan duto makoro udakieni anamiyi kaachiel gi nyikwayi mondo obed girkeni manyaka chiengʼ kendo anabed Nyasachgi.”
9 ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.
Eka Nyasaye nowacho ne Ibrahim niya, “In kaachiel gi nyikwayi kod tienge mabiro nyaka rit singruokna.
10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.
Singruokna manyaka iriti, in kaachiel gi nyikwayi ema: Ngʼato ka ngʼata madichwo e kindu nyaka ter nyangu.
11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.
Nyaka teru nyangu kendo ma nobed ranyisi mar singruokna e kinda kodu.
12 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടു ദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി.
Kuom tienge mabiro ngʼato angʼata madichwo monywol e uteu kata ongʼiew gi pesa ma ok kothu nyaka ter nyangu, e odiechiengʼ mar aboro bangʼ nywolne.
13 നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.
Nyaka tergi nyangu bedni onywolgi e uteu kata ongʼiewogi gi pesa. Singruokna man kuom ringreu nyaka bed mosiko.
14 അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.
Ngʼato angʼata madichwo, mane ok oter nyangu e ringruok, nogol oko kuom jogi; nikech oseketho singruokna.”
15 ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം.
Nyasaye nomedo wachone Ibrahim niya, “Koro ok inichak iluong Sarai chiegi ni Sarai, to iniluonge ni Sara.
16 ഞാൻ അവളെ അനുഗ്രഹിച്ചു അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
Anagwedhe kendo anamiyi nyathi ma wuowi koa kuome. Anagwedhe mi nobed min ogendini; kendo ruodhi mag ogendini noa kuome.”
17 അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.
Ibrahim nopodho auma; monyiero kowacho e chunye niya, “Bende ngʼama ja-higni mia achiel nyalo nywolo wuowi? Bende Sara ma ja-higni piero ochiko nyalo nywolo nyathi?”
18 യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു.
Kendo Ibrahim nowacho ne Nyasaye niya, “Mano nyalo mana timore kaponi Ishmael odak e bwo ngʼwono mari!”
19 അതിന്നു ദൈവം അരുളിച്ചെയ്തതു: അല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാക്ക് എന്നു പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും
Eka Nyasaye nodwoke niya, “Ooyo, en mana Sara chiegi ema nonywolni wuowi, kendo iniluong nyinge ni Isaka. Anaket singruokna kode kaka singruok manyaka chiengʼ ne nyikwaye.
20 യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും.
To bende asewinjo kwayo mikwayo nikech Ishmael, omiyo anagwedhe, kendo anamiye nyithindo gi nyikwayo mangʼeny.
21 എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ടു ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോടു ആകുന്നു.
Makmana singruokna abiro chopo gi Isaka ma Sara biro nywolone e kinde maka ma e higa mabiro.”
22 ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ടു കയറിപ്പോയി.
Kane Nyasaye osetieko wuoyo kod Ibrahim, noweye modhi.
23 അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകലദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകലപുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.
E odiechiengno Ibrahim nokawo wuode Ishmael kod jogo duto machwo monywol e ode kata mane ongʼiewo gi pesa, kendo noterogi nyangu, mana kaka Nyasaye nonyise.
24 അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന്നു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു.
Ibrahim ne ja-higni piero ochiko gochiko kane otere nyangu,
25 അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു.
to wuode Ishmael ne ja-higni apar gadek.
26 അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.
Ibrahim kod wuode Ishmael noter nyangu odiechiengno.
27 വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോടു അവൻ വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.
Kendo chwo duto mane ni e od Ibrahim, kaachiel gi monywol e ode kata ma ongʼiewo, bende noter nyangu kode.