< ഉല്പത്തി 10 >
1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
To so torej rodovi Noetovih sinov, Sema, Hama in Jafeta, in tem so se po poplavi rodili sinovi.
2 യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
Jafetovi sinovi: Gomer, Magóg, Madáj, Javán, Tubál, Mešeh in Tirás.
3 ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.
Gomerjevi sinovi: Aškenáz, Rifát in Togarmá.
4 യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
Javánovi sinovi: Elišá in Taršíš, Kitéjec in Dodaním.
5 ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.
S temi so bili otoki poganov razdeljeni po njihovih deželah, vsakdo po svojem jeziku, po svojih družinah, v svojih narodih.
6 ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
Hamovi sinovi: Kuš, Micrájim, Put in Kánaan.
7 കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും.
Kuševi sinovi: Sebá, Havilá, Sabtá, Ramá in Sabtehá. In Ramájeva sinova: Šebá in Dedán.
8 കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.
Kuš je zaplodil Nimróda. Ta je začenjal biti mogočen na zemlji.
9 അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി.
Bil je mogočen lovec pred Gospodom, zakaj rečeno je: »Celo kakor Nimród, mogočen lovec pred Gospodom.«
10 അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
Začetek njegovega kraljestva pa je bil Babel, Ereh, Akád in Kalne v šinárski deželi.
11 ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബൊത്ത് പട്ടണം, കാലഹ്,
Iz tiste dežele je odšel proti Asúrju in zgradil Ninive ter mesta Rehobót, Kelah in
12 നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.
Resen med Ninivami in Kelahom; isto je veliko mesto.
13 മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
Micrájim je zaplodil Ludima, Anamima, Lehabima, Nafthima,
14 പത്രൂസീം, കസ്ളൂഹീം ‒ ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു ‒ കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
Patrusima, Kasluhima (iz katerega je prišel Filistejec) in Kaftorima.
15 കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
Kánaan je zaplodil Sidóna, svojega prvorojenca, Heta,
Jebusejca, Amoréjca, Girgašéjca,
17 ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,
Hivéjca, Arkejca, Sinéjca,
18 അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.
Arvadéjca, Cemaréjca in Hamatéjca, in nato so bile družine Kánaancev razširjene.
19 കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.
Meja Kánaancev je bila od Sidóna, ko prideš v Gerár, do Gaze; ko greš v Sódomo, Gomóro, Admo, in Cebojím, celó do Leše.
20 ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.
To so Hamovi sinovi po svojih družinah, po svojih jezikih, svojih deželah in po svojih narodih.
21 ഏബെരിന്റെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു.
Tudi Semu, očetu vseh Eberjevih otrok, Jafetovemu starejšemu bratu, celó njemu so bili rojeni otroci.
22 ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
Semovi otroci: Elám, Asúr, Arpahšád, Lud in Arám.
23 അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
Arámovi otroci: Uc, Hul, Geter in Maš.
24 അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
Arpahšád je zaplodil Šelaha, in Šelah je zaplodil Eberja.
25 ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
Eberju sta bila rojena dva sinova. Enemu je bilo ime Peleg, kajti v njegovih dneh je bila zemlja razdeljena in ime njegovega brata je bilo Joktán.
Joktán je zaplodil Almodáda, Šelefa, Hacarmáveta, Jeraha,
27 ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,
Hadoráma, Uzála, Diklá,
28 ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ,
Obála, Abimaéla, Šebá,
29 ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
Ofírja, Havilá in Jobába. Vsi ti so bili Joktánovi sinovi.
30 അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.
Njihovo prebivališče je bilo od Meše, ko greš k Sefárju, vzhodnemu gorovju.
31 ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ.
To so Semovi sinovi po svojih družinah, po svojih jezikih, po svojih deželah, po svojih narodih.
32 ഇവർ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു.
To so družine Noetovih sinov po svojih rodovih v svojih narodih in z njimi so bili po poplavi razdeljeni narodi na zemlji.