< എസ്രാ 2 >

1 ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു:
ואלה בני המדינה העלים משבי הגולה אשר הגלה נבוכדנצור מלך בבל לבבל וישובו לירושלם ויהודה איש לעירו׃
2 സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നഹെമ്യാവു, സെരായാവു, രെയേലയാവു, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിതു:
אשר באו עם זרבבל ישוע נחמיה שריה רעליה מרדכי בלשן מספר בגוי רחום בענה מספר אנשי עם ישראל׃
3 പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
בני פרעש אלפים מאה שבעים ושנים׃
4 ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ടു,
בני שפטיה שלש מאות שבעים ושנים׃
5 ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ചു.
בני ארח שבע מאות חמשה ושבעים׃
6 യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
בני פחת מואב לבני ישוע יואב אלפים שמנה מאות ושנים עשר׃
7 ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
בני עילם אלף מאתים חמשים וארבעה׃
8 സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ചു.
בני זתוא תשע מאות וארבעים וחמשה׃
9 സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.
בני זכי שבע מאות וששים׃
10 ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ടു.
בני בני שש מאות ארבעים ושנים׃
11 ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്നു.
בני בבי שש מאות עשרים ושלשה׃
12 അസ്ഗാദിന്റെ മക്കൾ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.
בני עזגד אלף מאתים עשרים ושנים׃
13 അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറു.
בני אדניקם שש מאות ששים וששה׃
14 ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു.
בני בגוי אלפים חמשים וששה׃
15 ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു.
בני עדין ארבע מאות חמשים וארבעה׃
16 യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു.
בני אטר ליחזקיה תשעים ושמנה׃
17 ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്നു.
בני בצי שלש מאות עשרים ושלשה׃
18 യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ടു.
בני יורה מאה ושנים עשר׃
19 ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്നു.
בני חשם מאתים עשרים ושלשה׃
20 ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ചു.
בני גבר תשעים וחמשה׃
21 ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്നു.
בני בית לחם מאה עשרים ושלשה׃
22 നെതോഫാത്യർ അമ്പത്താറു.
אנשי נטפה חמשים וששה׃
23 അനാഥോത്യർ നൂറ്റിരുപത്തെട്ടു.
אנשי ענתות מאה עשרים ושמנה׃
24 അസ്മാവെത്യർ നാല്പത്തിരണ്ടു.
בני עזמות ארבעים ושנים׃
25 കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്നു.
בני קרית ערים כפירה ובארות שבע מאות וארבעים ושלשה׃
26 രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു.
בני הרמה וגבע שש מאות עשרים ואחד׃
27 മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.
אנשי מכמס מאה עשרים ושנים׃
28 ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു.
אנשי בית אל והעי מאתים עשרים ושלשה׃
29 നെബോനിവാസികൾ അമ്പത്തിരണ്ടു.
בני נבו חמשים ושנים׃
30 മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറു.
בני מגביש מאה חמשים וששה׃
31 മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
בני עילם אחר אלף מאתים חמשים וארבעה׃
32 ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.
בני חרם שלש מאות ועשרים׃
33 ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു.
בני לד חדיד ואונו שבע מאות עשרים וחמשה׃
34 യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ചു.
בני ירחו שלש מאות ארבעים וחמשה׃
35 സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു.
בני סנאה שלשת אלפים ושש מאות ושלשים׃
36 പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
הכהנים בני ידעיה לבית ישוע תשע מאות שבעים ושלשה׃
37 ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
בני אמר אלף חמשים ושנים׃
38 പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
בני פשחור אלף מאתים ארבעים ושבעה׃
39 ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴു.
בני חרם אלף ושבעה עשר׃
40 ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാലു.
הלוים בני ישוע וקדמיאל לבני הודויה שבעים וארבעה׃
41 സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ടു.
המשררים בני אסף מאה עשרים ושמנה׃
42 വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പതു.
בני השערים בני שלום בני אטר בני טלמון בני עקוב בני חטיטא בני שבי הכל מאה שלשים ותשעה׃
43 ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,
הנתינים בני ציחא בני חשופא בני טבעות׃
44 കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,
בני קרס בני סיעהא בני פדון׃
45 ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ അക്കൂബിന്റെ മക്കൾ,
בני לבנה בני חגבה בני עקוב׃
46 ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,
בני חגב בני שמלי בני חנן׃
47 ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,
בני גדל בני גחר בני ראיה׃
48 രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,
בני רצין בני נקודא בני גזם׃
49 ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
בני עזא בני פסח בני בסי׃
50 ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
בני אסנה בני מעונים בני נפיסים׃
51 മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,
בני בקבוק בני חקופא בני חרחור׃
52 ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ,
בני בצלות בני מחידא בני חרשא׃
53 സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,
בני ברקוס בני סיסרא בני תמח׃
54 നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
בני נציח בני חטיפא׃
55 ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
בני עבדי שלמה בני סטי בני הספרת בני פרודא׃
56 യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ
בני יעלה בני דרקון בני גדל׃
57 ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.
בני שפטיה בני חטיל בני פכרת הצביים בני אמי׃
58 ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
כל הנתינים ובני עבדי שלמה שלש מאות תשעים ושנים׃
59 തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല.
ואלה העלים מתל מלח תל חרשא כרוב אדן אמר ולא יכלו להגיד בית אבותם וזרעם אם מישראל הם׃
60 ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു.
בני דליה בני טוביה בני נקודא שש מאות חמשים ושנים׃
61 പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
ומבני הכהנים בני חביה בני הקוץ בני ברזלי אשר לקח מבנות ברזלי הגלעדי אשה ויקרא על שמם׃
62 ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
אלה בקשו כתבם המתיחשים ולא נמצאו ויגאלו מן הכהנה׃
63 ഊരീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.
ויאמר התרשתא להם אשר לא יאכלו מקדש הקדשים עד עמד כהן לאורים ולתמים׃
64 സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേർ ആയിരുന്നു.
כל הקהל כאחד ארבע רבוא אלפים שלש מאות ששים׃
65 അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
מלבד עבדיהם ואמהתיהם אלה שבעת אלפים שלש מאות שלשים ושבעה ולהם משררים ומשררות מאתים׃
66 എഴുനൂറ്റി മുപ്പത്താറു കുതിരയും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതയും
סוסיהם שבע מאות שלשים וששה פרדיהם מאתים ארבעים וחמשה׃
67 നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.
גמליהם ארבע מאות שלשים וחמשה חמרים ששת אלפים שבע מאות ועשרים׃
68 എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങൾ കൊടുത്തു.
ומראשי האבות בבואם לבית יהוה אשר בירושלם התנדבו לבית האלהים להעמידו על מכונו׃
69 അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
ככחם נתנו לאוצר המלאכה זהב דרכמונים שש רבאות ואלף וכסף מנים חמשת אלפים וכתנת כהנים מאה׃
70 പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
וישבו הכהנים והלוים ומן העם והמשררים והשוערים והנתינים בעריהם וכל ישראל בעריהם׃

< എസ്രാ 2 >