< യെഹെസ്കേൽ 46 >

1 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.
Saa siger den Herre, Herre: Den indre Forgaards Port, som vender imod Østen, skal være tillukket de seks Arbejdsdage; men paa Sabbatens Dag skal den oplades, og paa Nymaanedens Dag skal den oplades.
2 എന്നാൽ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നില്ക്കേണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം: എന്നാൽ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.
Og Fyrsten skal gaa ind ad Vejen til Portens Forhal udenfra og staa ved Portens Dørstolper; og Præsterne skulle tilberede hans Brændoffer og hans Takofre, og han skal tilbede paa Dørtærskelen, i Porten, og saa gaa ud; og Porten skal ikke tillukkes inden Aftenen.
3 ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
Og Landets Folk skal tilbede ved Indgangen til samme Port, paa Sabbaterne og paa Nymaanederne, for Herrens Ansigt.
4 പ്രഭു ശബ്ബത്തുനാളിൽ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കേണം.
Og Brændofferet, som Fyrsten skal bringe Herren paa Sabbatens Dag, skal bestaa i seks lydefrie Lam og een lydefri Væder.
5 ഭോജനയാഗമായി അവൻ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.
Og Madofferet skal være en Efa med Væderen, og med Lammene et Madoffer, som hans Haand maatte give; og en Hin Olie til hver Efa.
6 അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അർപ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം.
Men paa Nymaanedens Dag skal det være en lydefri ung Okse og seks Lam og en Væder, de skulle være lydefrie.
7 ഭോജനയാഗമായി അവൻ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.
Og som Madoffer skal han ofre en Efa med Oksen og en Efa med Væderen, men med Lammene saa meget, som hans Haand formaar; og at Olie en Hin til hver Efa.
8 പ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.
Og naar Fyrsten gaar ind, skal han gaa ind ad Vejen til Portens Forhal og gaa ud ad samme Vej.
9 എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ വടക്കെഗോപുരംവഴിയായി നമസ്കരിപ്പാൻ വരുന്നവൻ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവൻ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകേണം.
Og naar Folket i Landet gaar ind for Herrens Ansigt paa Højtiderne, skal den, som gaar ind ad den nordre Ports Vej for at tilbede, gaa ud ad den søndre Ports Vej; og den, som gaar ind ad den søndre Ports Vej, skal gaa ud ad den nordre Ports Vej; man skal ikke gaa tilbage ad den Ports Vej, som man gik ind ad, men de skulle gaa ud hver lige frem for sig.
10 അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം.
Og Fyrsten, han skal gaa ind midt iblandt dem, naar de gaa ind, og naar de gaa ud, skulle de gaa ud sammen.
11 വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീൻ എണ്ണയും വീതം ആയിരിക്കേണം.
Men paa Festerne og paa Højtiderne skal Madofferet være en Efa med Oksen og en Efa med Væderen, men med Lammene, hvad hans Haand maatte give; og af Olie en Hin til hver Efa.
12 എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവെക്കു അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള ഗോപുരം അവന്നു തുറന്നുകൊടുക്കേണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം; അവൻ പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം.
Og naar Fyrsten vil gøre et frivilligt Offer, Brændoffer eller Takofre, frivilligt for Herren, da skal man oplade ham Porten, som vender imod Østen, og han skal bringe sit Brændoffer og sine Takofre, ligesom han gør paa Sabbatens Dag; og han skal gaa ud, og man skal lukke Porten, efter at han er udgangen.
13 ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവെക്കു ഹോമയാഗമായി അർപ്പിക്കേണം; രാവിലെതോറും അതിനെ അർപ്പിക്കേണം.
Og du skal ofre et lydefrit Lam, eet Aar gammelt, til Brændoffer dagligt for Herren; hver Morgen skal du ofre det.
14 അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു കുഴക്കേണ്ടതിന്നു ഹീനിൽ മൂന്നിലൊന്നു എണ്ണയും അർപ്പിക്കേണം; അതു ഒരു ശാശ്വതനിയമമായി യഹോവെക്കുള്ള നിരന്തരഭോജനയാഗം.
Og du skal ofre som Madoffer dertil hver Morgen en Sjettedel af en Efa, og en Tredjedel af en Hin Olie til at væde det fine Mel med; det er et Madoffer for Herren, evige Bestemmelser for bestandigt.
15 ഇങ്ങനെ അവർ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അർപ്പിക്കേണം.
Og de skulle tilberede Lammet og Madofferet og Olien hver Morgen til et bestandigt Brændoffer.
16 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാർക്കുള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
Saa siger den Herre, Herre: Naar Fyrsten giver nogen af sine Sønner en Gave, saa er det dennes Arv, hans Sønner skal det tilhøre; det er deres Ejendom til Arv.
17 എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തന്നു തന്റെ അവകാശത്തിൽനിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതിൽ അതു പ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാർക്കു തന്നേ ഇരിക്കേണം.
Men naar han giver en af sine Tjenere en Gave af sin Arv, da skal det høre denne til indtil Frihedsaaret og da komme til Fyrsten igen; kun hans Sønner skal den Arv, enhver faar, tilhøre.
18 പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തിൽ ഓരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാൻ അവൻ സ്വന്തഅവകാശത്തിൽനിന്നു തന്നേ തന്റെ പുത്രന്മാർക്കു അവകാശം കൊടുക്കേണം.
Og Fyrsten skal ikke tage af Folkets Arv, saa at han fortrænger dem fra deres Ejendom; af sin egen Ejendom skal han lade sine Sønner arve, for at ikke mit Folk skal adspredes og nogen komme bort fra sin Ejendom.
19 പിന്നെ അവൻ ഗോപുരത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദർശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാൻ പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു.
Og han førte mig ad Indgangen, som var ved Siden af Porten, hen til de hellige Celler, som vare for Præsterne, og som vendte imod Nord; og se, der var en Plads ved den yderste Ende, imod Vesten.
20 അവൻ എന്നോടു: പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാൻ തന്നേ എന്നു അരുളിച്ചെയ്തു.
Og han sagde til mig: Dette er den Plads, hvor Præsterne skulle koge Skyldofferet og Syndofferet, hvor de skulle bage Madofferet for ikke at bære det ud til den ydre Forgaard, saa at de hellige Folket.
21 പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു.
Og han førte mig ud i den ydre Forgaard og lod mig gaa forbi de fire Hjørner i Forgaarden, og se, der var en Indhegning i hvert Hjørne af Forgaarden.
22 പ്രാകാരത്തിന്റെ നാലു മൂലയിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു.
I de fire Hjørner af Forgaarden var der lukkede Indhegninger, fyrretyve Alen i Længden og tredive Alen i Bredden; alle fire Hjørneindhegninger havde samme Maal.
23 അവെക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കൽനിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു.
Og der var en muret Ring trindt omkring i dem, trindt omkring for dem alle fire; og der var Kogesteder gjorte neden under de murede Ringe trindt omkring.
24 അവൻ എന്നോടു: ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്നു അരുളിച്ചെയ്തു.
Og han sagde til mig: Dette er Kokkenes Hus, hvor Husets Tjenere skulle koge Folkets Slagtoffer.

< യെഹെസ്കേൽ 46 >