< യെഹെസ്കേൽ 40 >

1 ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കൽ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടിൽ, അന്നേ തിയ്യതി തന്നേ, യഹോവയുടെ കൈ എന്റെ മേൽ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.
I det fem og tyvende år efterat vi var bortført, i begynnelsen av året, på den tiende dag i måneden, i det fjortende år efterat staden var inntatt, nettop på den dag kom Herrens hånd over mig, og han førte mig dit.
2 ദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.
I syner fra Gud førte han mig til Israels land og satte mig ned på et meget høit fjell, og på det var det likesom en bygget stad i syd.
3 അവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതില്ക്കൽനിന്നു.
Og han førte mig dit, og se, der var en mann hvis utseende var som kobber, og han hadde en linsnor og en målestang i hånden, og han stod i porten.
4 ആ പുരുഷൻ എന്നോടു: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു.
Og mannen talte til mig og sa: Menneskesønn! Se med dine øine og hør med dine ører og akt på alt det jeg vil la dig se! For du er ført hit, forat jeg skal la dig se det. Forkynn Israels hus alt det du ser!
5 എന്നാൽ ആലയത്തിന്നു പുറമെ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡു ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡു, ഉയരം ഒരു ദണ്ഡു;
Og se, der var en mur utenom huset rundt omkring, og målestangen som mannen hadde i hånden, var seks alen lang, hver alen regnet til en almindelig alen og en håndsbredd, og han målte murens bredde: den var én stang, og dens høide: den var én stang.
6 പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിങ്കൽ ചെന്നു അതിന്റെ പതനങ്ങളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡു; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു;
Så kom han til den port hvis forside vendte mot øst, og han steg op efter dens trin, og han målte portens treskel: den var én stang i bredden - det var den første treskel, og den var én stang i bredden.
7 ഓരോ മാടത്തിന്നും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങൾ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്റെ പൂമുഖത്തിന്നരികെ ഒരു ദണ്ഡായിരുന്നു.
Og hver vaktstue var én stang i lengden og én stang i bredden, og mellem vaktstuene var det fem alen, og portens treskel ved portens forhall på den indre side var én stang.
8 അവൻ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു.
Og han målte portens forhall på den indre side: den var én stang.
9 അവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അതു എട്ടു മുഴവും അതിന്റെ കട്ടളക്കാലുകൾ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.
Og han målte portens forhall: den var åtte alen, og dens pilarer: de var to alen, og portens forhall lå på innsiden.
10 കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകൾക്കു ഒരേ അളവും ആയിരുന്നു.
Og vaktstuene i porten mot øst var tre på hver side; alle tre var like store, og pilarene på begge sider var også like store.
11 അവൻ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമൂന്നു മുഴം.
Og han målte bredden av portåpningen: den var ti alen, og portens lengde: den var tretten alen.
12 മാടങ്ങളുടെ മുമ്പിൽ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.
Foran vaktstuene var det et rum på én alen, og på den andre side likeledes et rum på én alen, og hver vaktstue var seks alen på den ene og seks alen på den andre side.
13 അവൻ ഒരു മാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു.
Og han målte porten fra den ene vaktstues tak til den andres tak; bredden var fem og tyve alen, dør midt imot dør.
14 അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.
Og han gjorde pilarene seksti alen høie, og tett inn til pilarene lå forgården, rundt omkring porten.
15 പ്രവേശനവാതിലിന്റെ മുൻഭാഗംതുടങ്ങി അകത്തെ വാതില്ക്കലെ പൂമുഖത്തിന്റെ മുൻഭാഗംവരെ അമ്പതു മുഴമായിരുന്നു.
Og fra forsiden av inngangsporten til forsiden av den indre ports forhall var det femti alen.
16 ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
Og det var vinduer med fast gitter på vaktstuene og på deres pilarer innentil mot porten rundt omkring, og likeså på hallene; og således var det vinduer rundt omkring innentil, og på pilarene var det palmer.
17 പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഓരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.
Så førte han mig til den ytre forgård, og se, der var kammere og et stenlagt gulv i forgården rundt omkring; det var tretti kammer på stengulvet.
18 കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കല്തളം.
Og stengulvet var ved siden av portene, svarende til portenes lengde; det var det nedre stengulv.
19 പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.
Og han målte bredden fra forsiden av den nedre port til den ytre forside av den indre forgård: den var hundre alen mot øst og mot nord.
20 വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.
Så målte han lengden og bredden av den port hvis forside vendte mot nord, og som hørte til den ytre forgård.
21 അതിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
Den hadde tre vaktstuer på hver side, og dens pilarer og haller var like store som de i den første port; den var femti alen lang og fem og tyve alen bred.
22 അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തു ഭാഗത്തായിരുന്നു.
Og vinduene og hallene og palmene var like store som i den port hvis forside vendte mot øst, og på syv trin steg en op i den, og dens haller lå foran dem.
23 അകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരംമുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.
Og porten til den indre forgård lå midt imot porten som vendte mot nord og mot øst, og han målte hundre alen fra port til port.
24 പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നേ അളന്നു.
Så førte han mig mot syd, og se, der var en port som vendte mot syd; og han målte dens pilarer og haller: de var like store som de andre.
25 ആ ജാലകങ്ങൾപോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
Og det var vinduer på den og på dens haller rundt omkring, likesom de andre vinduer; den var femti alen lang og fem og tyve alen bred.
26 അതിലേക്കു കയറുവാൻ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.
Dens trapper hadde syv trin, og dens haller lå foran dem, og på dens pilarer var det palmer, én på hver side.
27 അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതൽ മറ്റെഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.
Og der var en port til den indre forgård mot syd, og fra denne port til porten mot syd målte han hundre alen.
28 പിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടുചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.
Så førte han mig til den indre forgård gjennem sydporten, og han målte sydporten: den var like stor som de andre.
29 അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
Og dens vaktstuer og pilarer og haller var like store som de andre, og det var vinduer på den og på dens haller rundt omkring; den var femti alen lang og fem og tyve alen bred.
30 പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.
Og det var haller rundt omkring, fem og tyve alen lange og fem alen brede.
31 അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
Hallene vendte ut mot den ytre forgård, og det var palmer på pilarene, og trappene hadde åtte trin.
32 പിന്നെ അവൻ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.
Så førte han mig til den indre forgård mot øst, og han målte porten: den var like stor som de andre.
33 അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;
Og dens vaktstuer og pilarer og haller var like store som de andre; og det var vinduer på den og på dens haller rundt omkring; den var femti alen lang og fem og tyve alen bred.
34 അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
Hallene vendte ut mot den ytre forgård, og det var palmer på pilarene på begge sider, og trappene hadde åtte trin.
35 പിന്നെ അവൻ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്നു, ഈ അളവുപോലെ തന്നേ അതും അളന്നു.
Så førte han mig til nordporten, og han målte den: den var like stor som de andre;
36 അവൻ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
likeså målte han dens vaktstuer, pilarer og haller, og det var vinduer på den rundt omkring; den var femti alen lang og fem og tyve alen bred.
37 അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
Dens pilarer vendte mot den ytre forgård, og det var palmer på pilarene på begge sider, og trappene hadde åtte trin.
38 അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും.
Og det var et kammer med dør i pilarene ved portene; der skulde de skylle brennofferet.
39 ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
Og i portens forhall stod det to bord på hver side til å slakte brennofferet og syndofferet og skyldofferet på.
40 ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.
Og ved den ytre sidevegg, når en steg op i inngangen til porten mot nord, stod det to bord, og ved deri andre sidevegg på portens forhall stod det også to bord -
41 ഗോപുരത്തിന്റെ പാർശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുക്കും.
fire bord ved hver sidevegg på porten, tilsammen åtte bord; på dem skulde de slakte.
42 ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേൽ അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങൾ വെക്കും.
Og det var fire bord til brennofferet; de var av hugne stener, halvannen alen lange og halvannen alen brede og én alen høie; på dem skulde de legge de redskaper som de skulde slakte brennofferet og slaktofferet med.
43 അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറെച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ നിവേദിതമാംസം വെക്കും.
Og dobbelte knagger, en hånd brede, var festet på huset rundt omkring, og på bordene skulde offerkjøttet legges.
44 അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തിൽ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെഗോപുരത്തിന്റെ പാർശ്വത്തു തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേതു തെക്കെഗോപുരത്തിന്റെ പാർശ്വത്തു വടക്കോട്ടു ദർശനമുള്ളതായിരുന്നു.
Og utenfor den indre port var det kammere for sangerne i den indre forgård, ved siden av nordporten, og deres forside vendte mot syd; og en annen rad kammer lå ved siden av østporten, med forsiden mot nord.
45 അവൻ എന്നോടു കല്പിച്ചതു: തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു.
Og han talte til mig og sa: Denne rad kammer, hvis forside vender mot syd, er for de prester som tar vare på det som er å vareta ved huset;
46 വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു; ഇവർ യഹോവെക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.
men den rad kammer hvis forside vender mot nord, er for de prester som tar vare på det som er å vareta ved alteret; det er Sadoks sønner, de av Levis sønner som treder nær til Herren for å tjene ham.
47 അവൻ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻവശത്തായിരുന്നു.
Og han målte forgården: den var hundre alen lang og hundre alen bred i firkant, og alteret stod foran huset.
48 പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ മുറിച്ചുവർ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.
Så førte han mig til husets forhall og målte forhallens pilarer: de var fem alen på den ene og fem alen på den andre side, og portens bredde: den var tre alen på hver side.
49 പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകൾക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകൾ ഉണ്ടായിരുന്നു.
Forhallen var tyve alen lang og elleve alen bred, og den hadde trin som førte op til den, og ved pilarene stod der søiler, én på hver side.

< യെഹെസ്കേൽ 40 >