< യെഹെസ്കേൽ 4 >
1 മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പിൽ വെച്ചു അതിൽ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,
Og du Menneskesøn! tag dig en Mursten, og læg den for dit Ansigt, og tegn derpaa en Stad, nemlig Jerusalem.
2 അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.
Og læg en Belejring omkring den, og byg et Vagttaarn imod den, og opkast en Vold imod den, og læg Lejre imod den, og sæt Stormbukke imod den trindt omkring!
3 പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തിൽ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേൽഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ.
Men tag du for dig en Jernpande, og stil den som en Jern væg mellem dig og imellem Staden; og ret dit Ansigt imod den, at den kommer i Belejring, og du belejrer den; dette skal være Israels Hus til et Tegn.
4 പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്നു യിസ്രായേൽഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.
Og du, læg dig paa din venstre Side, og læg Israels Hus's Misgerning paa den; saa mange Dage, som du ligger paa den, saa længe skal du bære deres Misgerning.
5 ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റിത്തോണ്ണൂറു ദിവസം നീ യിസ്രായേൽഗൃഹത്തിന്റെ അകൃത്യം വഹിക്കേണം.
Og jeg vil gøre dig deres Misgernings Aar til et Antal af Dage, nemlig tre Hundrede og halvfemsindstyve Dage; og du skal bære Israels Hus's Misgerning.
6 ഇതു തികെച്ചിട്ടു നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാൻ നിനക്കു നിയമിച്ചിരിക്കുന്നു.
Og naar du faar tilendebragt disse, da skal du lægge dig anden Gang paa din højre Side og bære Judas Hus's Misgerning, fyrretyve Dage; for hvert enkelt Aar sætter jeg dig en Dag.
7 നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.
Og du skal vende dit Ansigt og din blottede Arm imod Jerusalems Belejring, og du skal spaa imod den.
8 നിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാൻ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.
Og se, jeg vil lægge Reb paa dig, at du ikke skal vende dig fra din ene Side til den anden, indtil du har tilendebragt din Belejrings Dage.
9 നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തിൽ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.
Saa tag du til dig Hvede og Byg og Bønner og Linser og Hirse og Spelt, og kom det i eet Kar og gør dig Brød deraf; efter Antallet af de Dage, som du skal ligge paa din Side, tre Hundrede og halvfemsindstyve Dage, skal du æde det.
10 നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെൽ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
Og din Mad, som du skal æde, skal være efter Vægt, tyve Sekel til hver Dag; fra Tid til Tid skal du æde den.
11 വെള്ളവും അളവുപ്രകാരം ഹീനിൽ ആറിൽ ഒരു ഓഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.
Du skal og drikke Vand efter Maal, den sjette Part af en Hin; det skal du drikke fra Tid til Tid.
12 നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ചു അതു ചുടേണം.
Og du skal æde det som Bygkage, og du skal bage det ved Menneskeskarn for deres Øjne.
13 ഇങ്ങനെ തന്നേ യിസ്രായേൽമക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.
Og Herren sagde: Saaledes skulle Israels Børn æde deres Brød urent iblandt Hedningerne, hvorhen jeg vil fordrive dem.
14 അതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായിൽ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.
Men jeg sagde: Ak! Herre, Herre! se, min Sjæl er ikke besmittet, og jeg har ikke fra min Ungdom af og indtil nu ædet noget Aadsel eller noget sønderrevet, og der er ikke kommet urent Kød i min Mund.
15 അവൻ എന്നോടു: നോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാൻ നിനക്കു പശുവിൻചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊൾക എന്നു കല്പിച്ചു.
Og han sagde til mig: Se, jeg har givet dig Komøg i Stedet for Menneskeskarn, at du derved kan lave dit Brød.
16 മനുഷ്യപുത്രാ, അപ്പവും വെള്ളവും അവർക്കു മുട്ടിപ്പോകേണ്ടതിന്നും ഓരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും
Og han sagde til mig: Du Menneskesøn! se, jeg vil formindske Brøds Forraad i Jerusalem, at de skulle aede Brød efter Vægt og med Bekymring og drikke Vand efter Maal og med Forfærdelse,
17 ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവൻ എന്നോടു അരുളിച്ചെയ്തു.
fordi de skulle have Mangel paa Brød og Vand, saa de forfærdes, den ene med den anden, og hensmægte i deres Misgerning.