< പുറപ്പാട് 7 >
1 യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.
Mojsiju je Jahve odgovorio: “Vidi! Faraonu ću te nametnuti kao božanstvo; tvoj brat Aron bit će tvoj prorok.
2 ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ ഫറവോനോടു പറയേണം.
Ti kazuj sve što ti naređujem, a tvoj brat Aron neka faraonu ponovi da pusti Izraelce te odu iz njegove zemlje.
3 എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും.
Ja ću učiniti da otvrdne srce faraonu i umnožit ću znakove i čudesa u zemlji egipatskoj.
4 ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.
Kako vas faraon neće poslušati, ja ću staviti svoju ruku na Egipat: strašno kažnjavajući, izbavit ću svoje čete, narod svoj, Izraelce, iz egipatske zemlje.
5 അങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും.
Kad pružim svoju ruku na Egipat i izvedem Izraelce iz njihove sredine, tada će Egipćani spoznati da sam ja Jahve.”
6 മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നേ ചെയ്തു.
Mojsije i Aron poslušaše: kako im je Jahve naredio, upravo tako učiniše.
7 അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു.
Mojsiju je bilo osamdeset, a Aronu osamdeset i tri godine kad su faraonu postavili svoje zahtjeve.
8 യഹോവ മോശെയോടും അഹരോനോടും:
Još doda Jahve Mojsiju i Aronu:
9 ഫറവോൻ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോടു: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സർപ്പമായ്തീരും എന്നു കല്പിച്ചു.
“Kad faraon zatraži od vas da izvedete kakvo znamenje, ti reci Aronu da uzme svoj štap i baci ga pred faraona, a štap će se pretvoriti u zmiju.”
10 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായ്തീർന്നു.
Dođu Mojsije i Aron pred faraona i učine kako im je Jahve naredio. Aron baci pred faraona i njegove službenike svoj štap, koji se pretvori u zmiju.
11 അപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.
Zovne faraon mudrace i vračare. I zaista, egipatski vračari svojim vračanjem učine isto:
12 അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായ്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
svaki baci svoj štap, koji se pretvori u zmiju. Ali Aronov štap proguta njihove štapove.
13 ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
Faraon bijaše tvrdokorna srca: ne htjede poslušati Mojsija i Arona, kako je Jahve i kazao.
14 അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാൻ അവന്നു മനസ്സില്ല.
Tada Jahve reče Mojsiju: “Faraonovo je srce okorjelo; odbija da pusti narod.
15 രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണ്മാൻ നദീതീരത്തു നിൽക്കേണം; സർപ്പമായ്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളേണം.
Ujutro pođi k faraonu. Kad izađe k vodi, stani preda nj na obali Rijeke. Uzmi u ruku štap što se bio u zmiju pretvorio.
16 അവനോടു പറയേണ്ടതു എന്തെന്നാൽ: മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.
Reci mu: 'Jahve, Bog Hebreja, poslao me k tebi s porukom da pustiš moj narod da mi iskaže štovanje u pustinji. Ali sve dosad ti nisi poslušao.
17 ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ടു ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അതു രക്തമായ്തീരും;
Ovako Jahve poručuje: Ovim ćeš spoznati da sam ja Jahve. Gledaj! Štapom koji imam u ruci mlatnut ću po vodi u Rijeci i pretvorit će se u krv.
18 നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്കു അറെപ്പു തോന്നും.
Ribe će u Rijeci pocrkati; Rijeka će se usmrdjeti, i grstit će se Egipćanima piti vodu iz Rijeke.'”
19 യഹോവ പിന്നെയും മോശെയോടു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.
Još Jahve reče Mojsiju: “Reci Aronu da uzme svoj štap i pruži svoju ruku povrh egipatskih voda: njihovih rijeka, njihovih prokopa, njihovih jezeraca, svih njihovih vodenih stjecišta, da se pretvore u krv; po svoj zemlji egipatskoj neka je krv, čak i u drvenim i kamenim posudama.”
20 മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീർന്നു.
Mojsije i Aron učiniše kako im je Jahve naredio. Podiže Aron svoj štap i naočigled faraona i njegovih službenika mlatnu po vodi u Rijeci. Sva se voda u Rijeci prometnu u krv.
21 നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്കു കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു.
Ribe u Rijeci pocrkaše; Rijeka se usmrdje, tako da Egipćani nisu mogli piti vodu iz Rijeke; krv bijaše po svoj zemlji egipatskoj.
22 മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
Ali egipatski vračari svojim vračanjem učiniše isto. Tako faraon ostade tvrdokorna srca: nije htio poslušati Mojsija i Arona, kako je Jahve i kazao.
23 ഫറവോൻ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.
Faraon se okrenu i ode u svoj dvor, ne uzimajući ni to k srcu.
24 നദിയിലെ വെള്ളം കുടിപ്പാൻ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യർ എല്ലാവരും കുടിപ്പാൻ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഓലി കുഴിച്ചു.
Svi su Egipćani počeli kopati oko Rijeke tražeći pitke vode jer nisu mogli piti vode iz Rijeke.
25 യഹോവ നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോൾ മോശെയോടു കല്പിച്ചതു:
Kad je prošlo sedam dana kako je Jahve udario po Rijeci,