< എസ്ഥേർ 10 >

1 അനന്തരം അഹശ്വേരോശ്‌രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു കരം കല്പിച്ചു.
King Ahasuerus laid a tribute on the land and on the islands of the sea.
2 അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
Are not all the acts of his power and of his might, and the full account of the greatness of Mordecai, to which the king advanced him, written in the book of the chronicles of the kings of Media and Persia?
3 യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സർവ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.
For Mordecai the Jew was next to King Ahasuerus, and great among the Jews and accepted by the multitude of his brothers, seeking the good of his people and speaking peace to all his descendants.

< എസ്ഥേർ 10 >