< എഫെസ്യർ 3 >

1 അതുനിമിത്തം പൗലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.
אני, פולוס, עבד ישוע המשיח, נמצא כאן בבית־הסוהר בגללכם.
2 നിങ്ങൾക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു
אתם ודאי יודעים שאלוהים הטיל עלי את המשימה המיוחדת להראות לכם, הגויים, את חסדו, כפי שכבר ציינתי בקצרה באחד ממכתבי. אלוהים עצמו גילה לי את תוכניתו הסודית האומרת שגם הגויים כלולים בחסדו זה.
3 ഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മർമ്മം അറിയായ്‌വന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
4 നിങ്ങൾ അതു വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മർമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം.
אני מספר לכם את כל זאת כדי שתבינו כיצד אני יודע את סוד המשיח.
5 ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്കു അറിയായ്‌വന്നിരുന്നില്ല.
בדורות הראשונים הסתיר אלוהים מעמו את הסוד הזה, אך עתה גילהו לשליחיו ונביאיו באמצעות רוח הקודש.
6 അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.
זהו הסוד: על־ידי הבשורה היהודים והגויים הם יורשים שווים של העושר המיועד לבני־האלוהים; הם חברים שווי־זכויות בקהילת האלוהים, ושותפים בהבטחותיו שניתנו על־ידי המשיח לכל המאמינים בו (במשיח).
7 ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.
אלוהים העניק לי את הזכות הנפלאה לספר לכולם על אודות תוכניתו זאת, ונתן לי את הכישרון והיכולת לעשות זאת כהלכה.
8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും
אכן, לי, הצעיר מכל המאמינים, העניק אלוהים את הזכות והחסד לבשר לגויים את הבשורה של עושר המשיח – עושר שהוא מעל ומעבר לכושר הבנתנו –
9 സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. (aiōn g165)
ולהסביר לכל האנשים שאלוהים הוא גם מושיעם של הגויים, כפי שבורא־הכול תכנן מבראשית. (aiōn g165)
10 അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
מדוע? כדי שכל הכוחות, השרים והשליטים אשר בשמים יראו את חכמתו הנפלאה של אלוהים, וכל בני־משפחתו, יהודים וגויים, ייראו מאוחדים בקהילתו,
11 അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‌വരുന്നു. (aiōn g165)
בדרך שבה תמיד תכנן זאת על־ידי ישוע המשיח אדוננו. (aiōn g165)
12 അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു.
עתה אנו יכולים לבוא ישר אל נוכח האלוהים, ללא חשש ובטוחים שישמח לבואנו, בזכות אמונתנו בישוע המשיח.
13 അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാൻ അപേക്ഷിക്കുന്നു.
לפיכך אל תדאגו על סבלי למענכם אלא התעודדו והתגאו בכך!
14 അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും
בחשבי על תוכנית נפלאה זאת אני כורע ברך לפני האלוהים, אבי אדוננו ישוע המשיח,
15 പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.
אשר על שמו נקראו כל המשפחות בארץ ובשמים,
16 അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും
ואני מתפלל שבאמצעות רוח הקודש הוא יעניק לכם כוח וגבורה פנימיים מתוך אוצרו הנהדר והאין־סופי.
17 ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി
אני מתפלל שהמשיח באמת ישכון בלבבכם על־ידי אמונתכם ושתתחזקו באהבה,
18 വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും
כדי שתוכלו לתפוש ולהבין, יחד עם שאר המאמינים, עד כמה עצומה, רבה, עמוקה וחובקת היא אהבת המשיח,
19 പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.
וכדי שתתנסו בעצמכם באהבה נפלאה זאת, שהיא מעל ומעבר להבנתנו. וכך תימלאו כולכם באלוהים עצמו.
20 എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു
אלוהים יכול להרבות את חסדו אלינו, ולפעול בנו מעל ומעבר למה שאנו מסוגלים לתאר או לבקש.
21 സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ. (aiōn g165)
כל הכבוד והתהילה לאלוהים בקרב המאמינים ובישוע המשיח, לדור ודור עד עולם. (aiōn g165)

< എഫെസ്യർ 3 >