< സഭാപ്രസംഗി 10 >
1 ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു.
[A few] dead flies in [a bottle of] perfume cause [all] the perfume to stink. Similarly [SIM], a small amount of acting foolishly can have a greater effect than acting wisely.
2 ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തുഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തുഭാഗത്തും ഇരിക്കുന്നു.
If people think sensibly, it will lead them to do what is right; if they think foolishly, it causes them to do what is wrong.
3 ഭോഷൻ നടക്കുന്ന വഴിയിൽ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താൻ ഭോഷൻ എന്നു എല്ലാവർക്കും വെളിവാക്കും.
Even while foolish people walk along the road, they show that they do not have good sense; they show everyone that they are not wise.
4 അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാൻ കാരണമാകും.
Do not quit working for a ruler when he is angry with you; if you remain calm, he will [probably] stop being angry.
5 അധിപതിയുടെ പക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;
There is something [else] that I have seen here on this earth, something that rulers sometimes do that is wrong/inappropriate:
6 മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണനിലയിൽ ഇരിക്കയും ചെയ്യുന്നതു തന്നേ.
They appoint foolish people to have important positions, while they appoint rich [people] to have unimportant positions.
7 ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.
They allow slaves [to ride] on horses [like rich people usually do], [but] they force officials to walk [like slaves usually do].
8 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.
[It is possible that] those who dig pits will fall into one of those pits. [It is possible that] someone who tears down a wall will be bitten by a snake [that is in that wall].
9 കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാൽ ആപത്തും വരും.
If you work in a quarry, [it is possible that] a stone [will fall on you and] injure you. [It is possible that] men who split logs will be injured by one of those logs.
10 ഇരിമ്പായുധം മൂർച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.
If your axe is not sharp [DOU], you will need to work harder [to cut down a tree], but by being wise, you will succeed.
11 മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.
If a snake bites a man before he charms/tames it, his ability to charm snakes will not benefit him.
12 ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.
Wise people say [MTY] what is sensible, and because of that, people honor them; but foolish people are destroyed by what they say [MTY].
13 അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
When foolish people start to talk, they say things that are foolish, and they end by saying things that are both wicked and foolish.
14 ഭോഷൻ വാക്കുകളെ വർദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആർ അവനെ അറിയിക്കും?
They talk (too much/without ceasing). None of us knows what will happen in the future, or what will happen after we die.
15 പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചുപോകുന്നു.
Foolish people become [so] exhausted by the work that they do that they are unable to find the road to their town/homes.
16 ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
Terrible things will happen to the people of a nation whose ruler is a foolish young man, and whose [other] leaders continually eat, all day long, every day.
17 കുലീനപുത്രനായ രാജാവും മദ്യപാനത്തിന്നല്ല ബലത്തിന്നു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!
[But] a nation will prosper if its ruler is from a (noble/well-educated) family, and if its [other] leaders feast [only] at the proper times, and [if they eat and drink only] to be strong, not to become drunk.
18 മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.
Some men are very lazy [and do not repair the rafters], with the result that the rafters sag [and collapse]; and if they do not repair the roof, water will leak into the house [when it rains].
19 സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.
Eating food and drinking wine causes us to laugh and be happy, [but] we are able to enjoy those things only if we have money [to buy them].
20 നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുതു; നിന്റെ ശയനഗൃഹത്തിൽവെച്ചുപോലും ധനവാനെ ശപിക്കരുതു; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.
Do not even think about cursing the king, or cursing rich [people, even] when you are [alone] in your bedroom, because [it is possible that] a little bird will hear [what you are saying], [and] tell those people what you said [about them].