< ആവർത്തനപുസ്തകം 5 >

1 മോശെ എല്ലായിസ്രായേലിനോടും വിളിച്ചുപറഞ്ഞതു എന്തെന്നാൽ: യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‌വിൻ.
Musa noluongo jo-Israel duto ma owachonegi kama: Yaye, jo-Israel winjuru buche kod chike ma awachonu kawuono. Puonjreuru wechego kendo une ni umakogi.
2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ.
Jehova Nyasaye ma Nyasachwa notimo kodwa singruok e got Horeb.
3 ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോടു, ഇന്നു ഇവിടെ ജീവനോടിരിക്കുന്ന നമ്മോടു ഒക്കെയും തന്നേ ചെയ്തതു.
Singruogni ne Jehova Nyasaye ok otimo gi wuonewa, to notime gi wan wawegi, ma kawuono nika kangima.
4 യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.
Jehova Nyasaye nowuoyo kodu wangʼ gi wangʼ gi ei mach ewi godno.
5 തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാൻ അക്കാലത്തു യഹോവെക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചതു എന്തെന്നാൽ:
(E kindeno ne achungʼ e kindu gi Jehova Nyasaye ka asomoneu wach Jehova Nyasaye, nikech ne uluoro mach kendo ne ok uidho got.) Eka nowacho niya,
6 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
“An e Jehova Nyasaye ma Nyasachu, mane ogolou piny Misri, ka uwuok e piny mane unie wasumbini.
7 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
“Kik ubed gi nyiseche mamoko e nyima.
8 വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു.
Kik ulos nyasaye milamo maket gi kido moro amora, e polo malo kata e piny mwalo kata e bwo pi.
9 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും
Kik ukulrunegi piny; bende kik ulamgi, nimar an Jehova Nyasaye ma Nyasachu, an Nyasaye ma janyiego kendo akumo nyithindo nikech richo mar wuonegi chakre tiengʼ mar adek nyaka mar angʼwen mar jogo mamon koda,
10 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ ദയകാണിക്കയും ചെയ്യുന്നു.
to anyiso hera ni tienge gana gi gana mar jogo mohera kendo morito chikena.
11 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
Kik uti gi nying Jehova Nyasaye ma Nyasachu e yo ma ok owinjore, nimar Jehova Nyasaye ok nongʼwon ne ngʼato angʼata matiyo gi nyinge e yo marach.
12 നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക.
Rituru chiengʼ Sabato kendo ukete obed maler, kaka Jehova Nyasaye ma Nyasachu osechikou.
13 ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
Tiuru kuom ndalo auchiel kendo uti tijeu duto,
14 ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്ക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.
to chiengʼ mar abiriyo en Sabato ne Jehova Nyasaye ma Nyasachu. Chiengʼno ok unutim tich moro amora, bed ni un kata yawuotu kata nyiu kata jotiju machwo kata mamon, kata rwethu, pundau kata jambu moro amora, kata jodak manie dieru mondo jotiju ma yawuowi kata ma nyiri oyudie thuolo mar yweyo kaka in.
15 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെനിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.
Paruru ni ne un wasumbini e piny Misri kendo Jehova Nyasaye ma Nyasachu nogolou kuno gi teko maduongʼ korieyo bade. Kuom mano Jehova Nyasaye ma Nyasachu osechikou mondo urit chiengʼ Sabato.
16 നിനക്കു ദീർഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
Luor wuonu gi minu mana kaka Jehova Nyasaye ma Nyasachu osechikou, mondo udagi amingʼa kendo mondo udhi maber e piny ma Jehova Nyasaye ma Nyasachu miyou.
17 കൊല ചെയ്യരുതു.
Kik ineki.
18 വ്യഭിചാരം ചെയ്യരുതു.
Kik iterri.
19 മോഷ്ടിക്കരുതു.
Kik ikwal.
20 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
Kik ihang wach ne wadu.
21 കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.
Kik igomb chi wadu. Kik igomb od wadu kata lope kata jatije ma wuowi kata jatije ma nyako, kata rwadhe, kata pundane kata gire moro amora.”
22 ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.
Magi e chike mane Jehova Nyasaye owachone chokruok gi dwol maduongʼ e got koa e mach, rumbi kod mudho mandiwa kendo ne ok omedo gimoro. Eka ne ondikogi e kite ariyo mopa mi omiyagi.
23 എന്നാൽ പർവ്വതം തീ കാളിക്കത്തിക്കൊണ്ടിരിക്കയിൽ അന്ധകാരത്തിന്റെ നടുവിൽനിന്നുള്ള ശബ്ദംകേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ സകലഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കൽ വന്നു പറഞ്ഞതു.
Kane uwinjo dwol kawuok e mudho, to got bende wangʼ gi mach, jotend dhoutu gi jodongu nobiro ira.
24 ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.
Kendo nuwachona niya, “Jehova Nyasaye ma Nyasachwa osenyisowa duongʼne kod tekone kendo wasewinjo dwonde koa e mach. Kawuononi koro wasefwenyo ni ngʼato nyalo bedo abeda mangima kata obedo ni Nyasaye owuoyo kode.
25 ആകയാൽ ഞങ്ങൾ എന്തിന്നു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങൾ ഇരയായ്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും.
To koro ere gima omiyo nyaka watho? Mach malichni biro tiekowa kendo wabiro tho ma ok wawinjo dwond Jehova Nyasaye ma Nyasachwa kendo.
26 ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവിൽനിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ?
Nimar ere dhano mosewinjo dwond Jehova Nyasaye mangima kawuoyo koa e mach, kaka wasewinjo to pod wantie.
27 നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഒക്കെയും കേൾക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്യുന്നതു ഒക്കെയും ഞങ്ങളോടു പറക: ഞങ്ങൾ കേട്ടു അനുസരിച്ചുകൊള്ളാം.
Dhi machiegni mondo iwinji gik moko duto ma Jehova Nyasaye ma Nyasachwa wacho. Eka iwachnwa gik moko duto ma Jehova Nyasaye ma Nyasachwa owachoni, wabiro winjo kendo timo.”
28 നിങ്ങൾ എന്നോടു സംസാരിച്ച വാക്കുകൾ യഹോവ കേട്ടു എന്നോടു കല്പിച്ചതു: ഈ ജനം നിന്നോടു പറഞ്ഞവാക്കു ഞാൻ കേട്ടു; അവർ പറഞ്ഞതു ഒക്കെയും നല്ലതു.
Jehova Nyasaye nowinjou kane uwuoyo koda ka uwacho niya, “Asewinjo gima jogi osewachoni, gik moko duto magiwacho beyo.
29 അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.
Yaye, dine ber ka chunygi osiko koluora kendo orito chikena duto mondo omi gidhi maber kaachiel gi nyithindgi nyaka chiengʼ!
30 നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്നു അവരോടു ചെന്നു പറക.
“Dhiyo mondo inyisgi gidogi e hema mag-gi.
31 നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്ക; ഞാൻ അവർക്കു അവകാശമായി കൊടുക്കുന്ന ദേശത്തു അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും.
To in dongʼ koda ka mondo amiyi chike gi buche duto manyaka ipuonjgi giriti e piny mamiyogi mondo gidagie.”
32 ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‌വാൻ ജാഗ്രതയായിരിപ്പിൻ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു.
Omiyo beduru motangʼ kutimo gik moko duto ma Jehova Nyasaye ma Nyasachu ochikou, ka ok udok korachwich kata koracham.
33 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സോടിരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴിയിലും നടന്നുകൊൾവിൻ.
Wuothuru e yore duto ma Jehova Nyasaye ma Nyasachu osechikou mondo ubed mangima kendo ubed gi mwandu mondo omi ngimau omedre e piny ma ubiro kawo.

< ആവർത്തനപുസ്തകം 5 >