< ആവർത്തനപുസ്തകം 34 >

1 അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപർവ്വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദ്‌ദേശം ഒക്കെയും
و موسی از عربات موآب، به کوه نبو، برقله فسجه که در مقابل اریحاست برآمد، و خداوند تمامی زمین را، از جلعاد تا دان، به او نشان داد.۱
2 നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും
و تمامی نفتالی و زمین افرایم ومنسی و تمامی زمین یهودا را تا دریای مغربی.۲
3 തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്‌വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.
وجنوب را و میدان دره اریحا را که شهر نخلستان است تا صوغر.۳
4 അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.
و خداوند وی را گفت: «این است زمینی که برای ابراهیم و اسحاق و یعقوب قسم خورده، گفتم که این را به ذریت تو خواهم داد، تو را اجازت دادم که به چشم خود آن راببینی لیکن به آنجا عبور نخواهی کرد.»۴
5 അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
پس موسی بنده خداوند در آنجا به زمین موآب برحسب قول خداوند مرد.۵
6 അവൻ അവനെ മോവാബ് ദേശത്തു ബെത്ത്-പെയോരിന്നെതിരെയുള്ള താഴ്‌വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
و او را در زمین موآب در مقابل بیت فعور، در دره دفن کرد، واحدی قبر او را تا امروز ندانسته است.۶
7 മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
و موسی چون وفات یافت، صد و بیست سال داشت، و نه چشمش تار، و نه قوتش کم شده بود.۷
8 യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബ് സമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ചു കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.
وبنی‌اسرائیل برای موسی در عربات موآب سی روز ماتم گرفتند. پس روزهای ماتم و نوحه گری برای موسی سپری گشت.۸
9 നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവൻ ജ്ഞാനാത്മപൂർണ്ണനായ്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.
و یوشع بن نون از روح حکمت مملو بود، چونکه موسی دستهای خود را بر او نهاده بود، وبنی‌اسرائیل او را اطاعت نمودند، و برحسب آنچه خداوند به موسی‌امر فرموده بود، عمل کردند.۹
10 എന്നാൽ മിസ്രയീംദേശത്തു ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്‌വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും
و نبی‌ای مثل موسی تا بحال در اسرائیل برنخاسته است که خداوند او را روبرو شناخته باشد.۱۰
11 എല്ലായിസ്രായേലും കാൺകെ മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ
در جمیع آیات و معجزاتی که خداونداو را فرستاد تا آنها را در زمین مصر به فرعون و جمیع بندگانش و تمامی زمینش بنماید.۱۱
12 യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.
و درتمامی دست قوی، و جمیع آن هیبت عظیم که موسی در نظر همه اسرائیل نمود.۱۲

< ആവർത്തനപുസ്തകം 34 >