< ആവർത്തനപുസ്തകം 27 >

1 മോശെ യിസ്രായേൽമൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ: ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിൻ.
و موسی و مشایخ اسرائیل، قوم را امرفرموده، گفتند: «تمامی اوامری را که من امروز به شما امر می‌فرمایم، نگاه دارید.۱
2 നിങ്ങൾ യോർദ്ദാൻ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവെക്കു കുമ്മായം തേക്കേണം:
و درروزی که از اردن به زمینی که یهوه، خدایت، به تومی دهد عبور کنید، برای خود سنگهای بزرگ برپاکرده، آنها را با گچ بمال.۲
3 നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാൻ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം.
و بر آنها تمامی کلمات این شریعت را بنویس، هنگامی که عبور نمایی تابه زمینی که یهوه، خدایت، به تو می‌دهد، داخل شوی، زمینی که به شیر و شهد جاری است، چنانکه یهوه خدای پدرانت به تو وعده داده است.۳
4 ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്നിട്ടു ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവെക്കു കുമ്മായം തേക്കുകയും വേണം.
و چون از اردن عبور نمودی این سنگها راکه امروز به شما امر می‌فرمایم در کوه عیبال برپاکرده، آنها را با گچ بمال.۴
5 അവിടെ നിന്റെ ദൈവമായ യഹോവെക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പു തൊടുവിക്കരുതു.
و در آنجا مذبحی برای یهوه خدایت بنا کن، و مذبح از سنگها باشد و آلت آهنین بر آنها بکار مبر.۵
6 ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവെക്കു ഹോമയാഗങ്ങൾ അർപ്പിക്കേണം.
مذبح یهوه خدای خودرا از سنگهای ناتراشیده بنا کن، و قربانی های سوختنی برای یهوه خدایت، بر آن بگذران.۶
7 സമാധാനയാഗങ്ങളും അർപ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;
وذبایح سلامتی ذبح کرده، در آنجا بخور و به حضور یهوه خدایت شادی نما.۷
8 ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
و تمامی کلمات این شریعت را بر آن به خط روشن بنویس.»۸
9 മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.
پس موسی و لاویان کهنه تمامی اسرائیل را خطاب کرده، گفتند:۹
10 ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
«ای اسرائیل خاموش باش و بشنو. امروز قوم یهوه خدایت شدی.۱۰
11 അന്നു മോശെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ:
پس آواز یهوه خدایت را بشنو و اوامر وفرایض او را که من امروز به تو امر می‌فرمایم، بجاآر.»۱۱
12 നിങ്ങൾ യോർദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ.
«چون از اردن عبور کردید، اینان یعنی شمعون و لاوی و یهودا و یساکار و یوسف وبنیامین بر کوه جرزیم بایستند تا قوم را برکت دهند.۱۲
13 ശപിപ്പാൻ ഏബാൽപർവ്വതത്തിൽ നിൽക്കേണ്ടന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
و اینان یعنی روبین و جاد و اشیر وزبولون و دان و نفتالی بر کوه عیبال بایستند تانفرین کنند.۱۳
14 അപ്പോൾ ലേവ്യർ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാൽ:
و لاویان جمیع مردان اسرائیل رابه آواز بلند خطاب کرده، گویند:۱۴
15 ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം.
«ملعون باد کسی‌که صورت تراشیده یاریخته شده از صنعت دست کارگر که نزد خداوندمکروه است، بسازد، و مخفی نگاه دارد.» و تمامی قوم در جواب بگویند: «آمین!»۱۵
16 അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که با پدر و مادر خود به خفت رفتار نماید.» و تمامی قوم بگویند: «آمین!»۱۶
17 കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که حد همسایه خود راتغییر دهد.» و تمامی قوم بگویند: «آمین!»۱۷
18 കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که نابینا را از راه منحرف سازد.» و تمامی قوم بگویند: «آمین!»۱۸
19 പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که داوری غریب و یتیم وبیوه را منحرف سازد.» و تمامی قوم بگویند: «آمین!»۱۹
20 അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که با زن پدر خود همبسترشود، چونکه دامن پدر خود را کشف نموده است.» و تمامی قوم بگویند: «آمین!»۲۰
21 വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که با هر قسم بهایمی بخوابد.» و تمامی قوم بگویند: «آمین!»۲۱
22 അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയേണം.
«ملعون باد کسی‌که با خواهر خویش چه دختر پدر و چه دختر مادر خویش بخوابد.» وتمامی قوم بگویند: «آمین!»۲۲
23 അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که با مادر‌زن خودبخوابد.» و تمامی قوم بگویند: «آمین!»۲۳
24 കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که همسایه خود را درپنهانی بزند.» و تمامی قوم بگویند: «آمین!»۲۴
25 കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که رشوه گیرد تا خون بی‌گناهی ریخته شود.» و تمامی قوم بگویند: «آمین!»۲۵
26 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که کلمات این شریعت رااثبات ننماید تا آنها را بجا نیاورد.» وتمامی قوم بگویند: «آمین!»۲۶

< ആവർത്തനപുസ്തകം 27 >