< ആവർത്തനപുസ്തകം 2 >
1 അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്രപുറപ്പെട്ടു; നാം ഏറിയനാൾ സേയീർപർവ്വതത്തെ ചുറ്റിനടന്നു.
౧అప్పుడు యెహోవా నాతో చెప్పిన విధంగా మనం తిరిగి ఎర్రసముద్రం దారిలో ఎడారి గుండా చాలా రోజులు శేయీరు కొండ చుట్టూ తిరిగాం.
2 പിന്നെ യഹോവ എന്നോടു കല്പിച്ചതു:
౨యెహోవా నాకు ఇలా చెప్పాడు. “మీరు ఈ కొండ చుట్టూ తిరిగింది చాలు,
3 നിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിൻ.
౩ఉత్తరం వైపుకు వెళ్ళండి. నువ్వు ప్రజలతో ఇలా చెప్పు.
4 നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടപ്പാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
౪‘శేయీరులో నివసించే ఏశావు సంతానమైన మీ సోదరుల సరిహద్దులు దాటి వెళ్లబోతున్నారు, వారు మీకు భయపడతారు. కాబట్టి మీరు జాగ్రత్తగా ఉండండి.
5 നിങ്ങൾ അവരോടു പടയെടുക്കരുതു; അവരുടെ ദേശത്തു ഞാൻ നിങ്ങൾക്കു ഒരു കാൽ വെപ്പാൻപോലും ഇടം തരികയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.
౫వారితో కలహం పెట్టుకోవద్దు. ఎందుకంటే ఏశావుకు శేయీరును స్వాస్థ్యంగా ఇచ్చింది నేనే. వారి భూమిలోనిది ఒక్క అడుగైనా మీకియ్యను.
6 നിങ്ങൾ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം.
౬మీరు డబ్బులిచ్చి వారి దగ్గర ఆహారం కొని తినవచ్చు. డబ్బులిచ్చి నీళ్లు కొని తాగవచ్చు.’
7 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നതു അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല.
౭ఎందుకంటే మీ చేతి పని అంతటినీ మీ యెహోవా దేవుడు ఆశీర్వదించాడు. ఈ గొప్ప ఎడారిలో నువ్వు ఈ నలభై సంవత్సరాలు తిరిగిన సంగతి ఆయనకు తెలుసు. ఆయన మీకు తోడుగా ఉన్నాడు, మీకేమీ తక్కువ కాదు.”
8 അങ്ങനെ നാം സേയീരിൽ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.
౮అప్పుడు శేయీరులో నివసించే ఏశావు సంతానమైన మన సోదరులను విడిచి, ఏలతు, ఎసోన్గెబెరు, అరాబా దారిలో మనం ప్రయాణించాం.
9 അപ്പോൾ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു -
౯మనం తిరిగి మోయాబు ఎడారి మార్గంలో వెళుతుండగా యెహోవా నాతో ఇలా అన్నాడు. “మోయాబీయులను బాధ పెట్టవద్దు. వారితో యుద్ధం చేయొద్దు. లోతు సంతానానికి ఆర్ దేశాన్ని స్వాస్థ్యంగా ఇచ్చాను. వారి భూమిలో దేనినీ నీ స్వంతానికి ఇవ్వను.”
10 വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ടു അവിടെ പാർത്തിരുന്നു.
౧౦గతంలో ఏమీయులు ఆ ప్రాంతాల్లో ఉండేవారు. వారు అనాకీయుల్లాగా పొడవైనవారు, బలవంతులైన గొప్ప ప్రజ. అనాకీయుల్లాగా వారిని కూడా “రెఫాయీయులు” అని పిలిచారు.
11 ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്കു ഏമ്യർ എന്നു പേർ പറയുന്നു.
౧౧మోయాబీయులు వారికి “ఏమీయులు” పేరు పెట్టారు.
12 ഹോര്യരും പണ്ടു സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവർക്കു പകരം കുടിപാർക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവർ ചെയ്തതുപോലെ തന്നേ. -
౧౨పూర్వకాలంలో హోరీయులు శేయీరులో నివసించారు. ఇశ్రాయేలీయులు యెహోవా తమకిచ్చిన స్వాస్థ్యమైన దేశంలో చేసినట్టు ఏశావు సంతానం హోరీయుల దేశాన్ని స్వాధీనం చేసుకుని వారిని చంపి వారి దేశంలో నివసించారు.
13 ഇപ്പോൾ എഴുന്നേറ്റു സേരെദ് തോടു കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു;
౧౩“ఇప్పుడు మీరు లేచి జెరెదు వాగు దాటండి” అని యెహోవా ఆజ్ఞాపించగా మనం జెరెదు వాగు దాటాం.
14 നാം കാദേശ് ബർന്നേയയിൽനിന്നു പുറപ്പെട്ടതുമുതൽ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിന്നിടയിൽ യോദ്ധാക്കളായിരുന്ന തലമുറ ഒക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തിൽനിന്നു മുടിഞ്ഞുപോയി.
౧౪మనం కాదేషు బర్నేయ నుండి బయలుదేరి జెరెదు వాగు దాటే వరకూ మనం ప్రయాణించిన కాలం 38 సంవత్సరాలు. యెహోవా వారితో శపథం చేసినట్టు అప్పటికి ఆ తరంలో యుద్ధం చేయగల మనుషులందరూ గతించిపోయారు.
15 അവർ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്നു നശിപ്പിപ്പാൻ തക്കവണ്ണം അവർക്കു വിരോധമായിരുന്നു.
౧౫అంతే కాదు, వారు గతించే వరకూ ఆ తరం వారిని చంపడానికి యెహోవా హస్తం వారికి విరోధంగా ఉంది.
16 ഇങ്ങനെ യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയിൽനിന്നു മരിച്ചു ഒടുങ്ങിയശേഷം
౧౬ఈ విధంగా సైనికులైన వారంతా చనిపోయి గతించిన తరువాత యెహోవా నాకు ఇలా చెప్పాడు,
17 യഹോവ എന്നോടു കല്പിച്ചതു:
౧౭“ఈ రోజు నువ్వు మోయాబుకు సరిహద్దుగా ఉన్న ఆర్ దేశాన్ని దాటబోతున్నావు.
18 നീ ഇന്നു ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാൻ പോകുന്നു.
౧౮అమ్మోనీయుల పక్కగా వెళ్ళేటప్పుడు వారిని బాధించవద్దు.
19 അമ്മോന്യരോടു അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു. ‒
౧౯వారితో యుద్ధం చేయొద్దు. ఎందుకంటే లోతు సంతానానికి దాన్ని స్వాస్థ్యంగా ఇచ్చాను. కాబట్టి వారి దేశంలో భూమిని నీకు ఏ మాత్రం ఇవ్వను.”
20 -അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാർ പണ്ടു അവിടെ പാർത്തിരുന്നു; അമ്മോന്യർ അവരെ സംസുമ്മ്യർ എന്നു പറയുന്നു.
౨౦దాన్ని కూడా రెఫాయీయుల దేశం అని పిలిచారు. పూర్వం రెఫాయీయులు అందులో నివసించారు. అమ్మోనీయులు వారిని “జంజుమీయులు” అనేవారు.
21 അവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചു; ഇങ്ങനെ അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാർത്തു.
౨౧వారు అనాకీయుల్లాగా పొడవైన వారు, బలవంతులైన గొప్ప ప్రజలు. అయితే యెహోవా అమ్మోనీయుల ఎదుట నుండి వారిని వెళ్లగొట్టడం వలన అమ్మోనీయులు వారి దేశాన్ని స్వాధీనం చేసుకుని అక్కడ నివసించారు.
22 അവൻ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവൻ ഹോര്യരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചിട്ടു അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാർക്കുന്നു.
౨౨ఆయన శేయీరులో నివసించే ఏశావు సంతానం కోసం వారి ఎదుట నుండి హోరీయులను నశింపజేశాడు కాబట్టి వారు హోరీయుల దేశాన్ని స్వాధీనం చేసుకుని ఈ రోజు వరకూ అక్కడ నివసిస్తున్నారు.
23 കഫ്തോരിൽനിന്നു വന്ന കഫ്തോര്യരും ഗസ്സാവരെയുള്ള ഊരുകളിൽ പാർത്തിരുന്ന അവ്യരെ നശിപ്പിച്ചു അവരുടെ സ്ഥലത്തു കുടിപാർത്തു -
౨౩గాజా వరకూ ఉన్న గ్రామాల్లో నివసించిన ఆవీయులను కఫ్తోరు నుండి వచ్చిన కఫ్తోరీయులు నాశనం చేసి అక్కడ నివసించారు.
24 നിങ്ങൾ എഴുന്നേറ്റു യാത്രപുറപ്പെട്ടു അർന്നോൻതാഴ്‌വര കടപ്പിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാൻ തുടങ്ങുക.
౨౪“మీరు బయలుదేరి అర్నోను లోయ దాటండి. ఇదిగో అమోరీయుడు, హెష్బోను రాజు అయిన సీహోనునూ అతని దేశాన్నీ మీ చేతికి అప్పగించాను. అతనితో యుద్ధం చేసి దాన్ని ఆక్రమించుకోండి.
25 നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിങ്കീഴെങ്ങും ഉള്ള ജാതികളുടെമേൽ വരുത്തുവാൻ ഞാൻ ഇന്നുതന്നേ തുടങ്ങും; അവർ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറെക്കുകയും നടുങ്ങുകയും ചെയ്യും.
౨౫ఈ రోజు ఆకాశం కింద ఉన్న జాతుల ప్రజలందరికీ నువ్వంటే భయం పుట్టించడం మొదలు పెడుతున్నాను. వారు మీ గురించిన సమాచారం విని నీ ఎదుట వణకి, కలవరపడతారు” అని యెహోవా నాతో చెప్పాడు.
26 പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്നു ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനവാക്കുകളോടുകൂടെ ദൂതന്മാരെ അയച്ചു:
౨౬అప్పుడు నేను కెదేమోతు ఎడారిలో నుండి హెష్బోను రాజు సీహోను దగ్గరికి దూతలను పంపి
27 ഞാൻ നിന്റെ ദേശത്തു കൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി മാത്രം നടക്കും.
౨౭“మమ్మల్ని నీ దేశం గుండా వెళ్ళనివ్వు. కుడి, ఎడమలకు తిరగకుండా దారిలోనే నడిచిపోతాము.
28 സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാർക്കുന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലെക്കു തരുന്ന ആഹാരം ഞാൻ കഴിക്കയും വിലെക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.
౨౮నా దగ్గర సొమ్ము తీసుకుని తినడానికి ఆహార పదార్థాలు, తాగడానికి నీరు ఇవ్వు.
29 യോർദ്ദാൻ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്തു എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.
౨౯శేయీరులో ఏశావు సంతానమూ ఆర్ లో మోయాబీయులూ నాకు చేసినట్టు, మా దేవుడు యెహోవా మాకిస్తున్న దేశానికి వెళ్ళడానికి యొర్దాను నది దాటేవరకూ కాలి నడకతోనే మమ్మల్ని వెళ్లనివ్వు” అని శాంతికరమైన మాటలు పలికించాను.
30 എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.
౩౦అయితే హెష్బోను రాజు సీహోను మనం తన దేశం గుండా వెళ్లడానికి ఒప్పుకోలేదు. ఎందుకంటే ఈ రోజు జరిగినట్టుగా మన చేతికి అతణ్ణి అప్పగించడం కోసం మీ యెహోవా దేవుడు అతని మనస్సును కఠినపరచి అతని హృదయాన్ని బండబారిపోయేలా చేశాడు.
31 യഹോവ എന്നോടു: ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന്നു അതു അടക്കുവാൻ തുടങ്ങുക എന്നു കല്പിച്ചു.
౩౧అప్పుడు యెహోవా “చూడు, సీహోనును అతని దేశాన్ని నీకు అప్పగిస్తున్నాను. అతని దేశాన్ని స్వాధీనం చేసుకోవడం మొదలు పెట్టు” అని నాతో చెప్పాడు.
32 അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ടുവന്നു യാഹാസിൽവെച്ചു പടയേറ്റു.
౩౨సీహోనూ అతని ప్రజలంతా యాహసులో మనతో యుద్ధం చేయడానికి వచ్చారు.
33 നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു.
౩౩మన యెహోవా దేవుడు అతణ్ణి మనకప్పగించాడు కాబట్టి మనం అతన్నీ అతని కొడుకులనూ అతని ప్రజలందరినీ చంపివేశాం.
34 അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.
౩౪అప్పుడున్న అతని పట్టణాలనూ, వాటిలోని స్త్రీ పురుషులనూ పిల్లలనూ ఏదీ మిగలకుండా నాశనం చేశాం.
35 നാൽക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു.
౩౫కేవలం పశువులనూ ఆ పట్టణాల ఆస్తినీ దోచుకున్నాం.
36 അർന്നോൻ താഴ്‌വരയുടെ അറ്റത്തുള്ള അരോവേരും താഴ്‌വരയിലെ പട്ടണവുംമുതൽ ഗിലെയാദ് വരെ നമ്മുടെ കൈക്കു എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യിൽ ഏല്പിച്ചു.
౩౬అర్నోను ఏటిలోయ ఒడ్డున ఉన్న అరోయేరు, ఆ లోయలో ఉన్న పట్టణం మొదలుపెట్టి గిలాదు వరకూ మనకు లొంగిపోని పట్టణం ఒక్కటి కూడా లేదు. మన దేవుడు అన్నిటినీ మనకి అప్పగించాడు.
37 അമ്മോന്യരുടെ ദേശവും യബ്ബോക്ക്നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.
౩౭అయితే అమ్మోనీయుల దేశానికైనా, యబ్బోకు నది లోయలోని ఏ ప్రాంతానికైనా ఆ కొండప్రాంతంలోని పట్టణాలకైనా మన యెహోవా దేవుడు వెళ్ళవద్దని చెప్పిన మరే స్థలానికైనా మీరు వెళ్ళలేదు.